തുടക്കം
-----------
ഓരോ
നോട്ടത്തിന്റെയും അറ്റത്തായി
ഒരു തുടക്കത്തിന്റെ
നനുത്ത ചിത്രം കാണാം.
കടലാസിലെ അക്ഷരങ്ങള്‍പ്പോലെ
അവയില്‍ മഷിയുടെ
രേഖകള്‍ കാണാം.
ആദ്യത്തെയും
അവസാനത്തെയും
വരികളില്‍ സാമ്യത തോന്നാം.
പിന്നെയും മറന്നുതുടങ്ങുന്ന
തൂവല്‍സ്പര്‍ശത്തിന്റെ
ചൂടറിയാം.
പോകാന്‍ തുനിഞ്ഞ മഴയില്‍
മയില്‍പ്പീലിത്തുണ്ടുകള്‍ കാണാം.
ഒരു ജീവിതമോഹങ്ങളില്‍
കാഴ്ചകള്‍ നിരവധി കാണാം.
തുടക്കമിതാണ്
കാഴ്ച്ചയുടെ അനന്തമായ
സാധ്യതകള്‍ ജന്മം കൊള്ളുന്ന
ഒരു അപൂര്‍വ്വ സമയചക്രം.
നിഥിന്‍കുമാര്‍ ജെ