നടന്നു തീരാത്ത വഴികള്‍
--------------------
ഞാന്‍ നടക്കും
ഈ വഴിയോരങ്ങളില്‍
പച്ചപ്പിന്റെ കടുപ്പമില്ല.
നാലു ദിശയിലും
വെന്ത കാലടികള്‍
ചിലതുണങ്ങി കിടപ്പുണ്ട്.
പൊടിഞ്ഞു വീണ
മരത്തുണ്ടുകളില്‍
ചിലതില്‍ എന്റെ മുഖമുണ്ട്.
അടരാനായി ഒരിലയും
ബാക്കിയില്ലാത്തതിന്റെ
അമര്‍ഷമാകാം കാറ്റിന്.
കണ്ണുകളെത്തും ദൂരംവരെയും
വെളിച്ചത്തിന്റെ തീവ്രരൂപം മാത്രം
ഒരു കിനാവിന്റെ
വള്ളിയില്‍ ഞാനൊരു
നേര്‍ത്ത തൂവല്‍ കരുതിയിരുന്നു,
അവയിലിന്നും
കടന്നുപോയ വഴികളുടെ
രേഖകള്‍ കാണാം.
നിഥിൻകുമാർ ജെ