കിനാവുകൾക്കപ്പുറം

(0)
  • 2.6k
  • 0
  • 732

കാത്തു അക്ഷമയോടെ വാച്ചിൽ നോക്കി. സമയം 9 മണി കഴിഞ്ഞു. ഇതുവരെ കണ്ണൻ എത്തിയിട്ടില്ല.7 മണിക്ക് അമ്പലത്തിൽ എത്തണമെന്ന് കണ്ണനോട് താൻ പറഞ്ഞതാണ്. എന്താണവൻ തന്നോടിങ്ങനെ...? സങ്കടം കൊണ്ടവളുടെ കണ്ണുകൾ നിറഞ്ഞു. കവിളിൽ നിന്നും താഴേക്ക് വീഴാനൊരുമ്പെട്ട മിഴിനീർ കണങ്ങളെ തൂവാല കൊണ്ടവളൊപ്പിയെടുത്തു.വേണ്ട.. പവിത്രമായ ഈ അമ്പല നടയിൽ ഈ കണ്ണീർ കണങ്ങൾ പതിക്കണ്ട.അത് ചിലപ്പോൾ കണ്ണന് ദോഷകരമായി ഭവിക്കും. അവന്റെ കാലിൽ ഒരു മുള്ള് കൊള്ളുന്നത് പോലും തനിക്ക് സഹിക്കാനാവുന്നതല്ല. കാരണം അത്രമേൽ താനവനെ സ്നേഹിക്കുന്നുണ്ട്.

1

കിനാവുകൾക്കപ്പുറം - 1

ഭാഗം 1കാത്തു അക്ഷമയോടെ വാച്ചിൽ നോക്കി. സമയം 9 മണി കഴിഞ്ഞു. ഇതുവരെ കണ്ണൻ എത്തിയിട്ടില്ല.7 മണിക്ക് അമ്പലത്തിൽ എത്തണമെന്ന് കണ്ണനോട് താൻ പറഞ്ഞതാണ്. എന്താണവൻ സങ്കടം കൊണ്ടവളുടെ കണ്ണുകൾ നിറഞ്ഞു. കവിളിൽ നിന്നും താഴേക്ക് വീഴാനൊരുമ്പെട്ട മിഴിനീർ കണങ്ങളെ തൂവാല കൊണ്ടവളൊപ്പിയെടുത്തു.വേണ്ട.. പവിത്രമായ ഈ അമ്പല നടയിൽ ഈ കണ്ണീർ കണങ്ങൾ പതിക്കണ്ട.അത് ചിലപ്പോൾ കണ്ണന് ദോഷകരമായി ഭവിക്കും. അവന്റെ കാലിൽ ഒരു മുള്ള് കൊള്ളുന്നത് പോലും തനിക്ക് സഹിക്കാനാവുന്നതല്ല. കാരണം അത്രമേൽ താനവനെ സ്നേഹിക്കുന്നുണ്ട്.അവൻ ഇനി വരില്ല.സീമകൾക്കപ്പുറമുള്ള മാനസിക വ്യഥയോടെ അശാന്തമായ ചിന്തകളോടെ അവൾ അമ്പലത്തിന്റെ പടിക്കെട്ടുകളിറങ്ങി.ഇനി എങ്ങോട്ട്..? വീട്ടിലേക്കോ ? കോളേജിലേക്കോ അതോ മരണത്തിലേക്കോ ? ചിന്തകൾ മാറി മറിഞ്ഞു വരികയാണ്. പക്ഷേ വ്യക്തമായ ഒരു തീരുമാനത്തിലേക്കവൾക്ക് എത്താൻ സാധിച്ചില്ല.ആർക്കുവേണ്ടി ഇനി കോളേജിലേക്ക് പോണം...? വീട്ടിൽ ആരാണ് തനിക്കുള്ളത്?കണ്ണൻ കൂടെയില്ലെങ്കിൽ അവൻ തന്നെ സ്നേഹിക്കുന്നില്ലെങ്കിൽ പിന്നെയെന്തിനാണീ ജീവിതം ?കടിഞ്ഞാണില്ലാത്ത ചിന്തകളുടെ കുതിരപ്പുറത്ത് കയറി നിരാശയുടെ മരുഭൂമിയിലൂടെ ...Read More

2

കിനാവുകൾക്കപ്പുറം - 2

ബസ് അതിവേഗതയിലാണ് പാഞ്ഞു കൊണ്ടിരുന്നത്. മറ്റൊരു ബസിനെ ഓവർ ടേക്ക് ചെയ്യാനുള്ള ഉന്മാദത്തിലാണ് ഡ്രൈവർ. കാത്തു വിചാരിച്ചു: ചിലപ്പോൾ ഈ ഡ്രൈവറും തന്നെപ്പോലെ ജീവിതത്തെ വെറുത്തു ബസ് വലിയൊരപകടത്തിൽ പെടുകയും അതിൽ താനങ്ങ് മരിച്ചു പോവുകയും ചെയ്തിരുന്നെങ്കിൽ എന്നവളാഗ്രഹിച്ചു. ജീവിച്ചിരിക്കാനുള്ള ആഗ്രഹം അവളിൽ അത്രക്കും നഷ്ടപ്പെട്ട് പോയിരുന്നു.നേരെ നഗരത്തിൽ ചെല്ലുക.അവിടെ നിന്ന് ബീച്ചിലേക്ക്. ബീച്ചിന്റെ പടിഞ്ഞാറേ ഭാഗത്ത് ഒരു പാറക്കൂട്ടമുണ്ട്. ഉച്ച സമയത്ത് അവിടെ ആളുകളൊന്നും കാണില്ല. ഇനി അഥവാ ആരെങ്കിലും ഉണ്ടെങ്കിൽ തന്നെയും കടലിൽ വീണ ഒരാളെ രക്ഷിക്കാനൊന്നും അവർ മിനക്കെടാൻ പോകുന്നില്ല. അതുമല്ല ആ ഭാഗത്ത് കടലിൽ വീണ ഒരാളും രക്ഷപെട്ട ചരിത്രവുമില്ല.അവിടെ , തിരമാലകൾ ആർത്തനാദത്തോടെ കരിമ്പാറകളുടെ നെഞ്ചിൽ തലയട്ടടിക്കുന്ന ആ കടലിൽ തന്റെ ശരീരവും ജീവിതവും ഉപേക്ഷിക്കാനായിരുന്നു കാത്തുവിന്റെ തീരുമാനം. പിന്നെ ആ കടൽത്തീരത്ത് ആ പാറക്കൂട്ടങ്ങൾക്ക് മുകളിൽ കണ്ണനെയും കാത്തിരിക്കണം, അവൻ തന്റെ അരികിലേക്ക് വരുന്നത് വരെ .ബസിപ്പോൾ ഒരു ബ്ലോക്കിൽ പെട്ട് ...Read More