പ്രാണബന്ധനം

(3)
  • 7.7k
  • 0
  • 2.8k

കുഞ്ഞ്  പാദസരത്തിന്റെ കിലുകിലെ ശബ്ദം അടുത്തുവരുംതോറും അഭിയുടെ ചുണ്ടിലൊരു കുഞ്ഞുപുഞ്ചിരി വിരിഞ്ഞു.കയ്യിലിരുന്നപാത്രം കിച്ചൺസിങ്കിലേക്ക് തന്നെവച്ച് നനഞ്ഞ കൈകൾ തന്റെ ഡ്രെസ്സിന്റെ താഴ്ഭാഗം അല്പം ഉയർത്തി തുടച്ചുകൊണ്ടവൾ വാതിൽ പടിയിൽ തന്നെത്തന്നെ നോക്കി നിൽക്കുന്ന 4വയസ്സ്കാരിയെ എടുത്തുയർത്തി അവളുടെ ഇരുകവിളുകളിലും അമർത്തി ഉമ്മവച്ചുകൊണ്ടവളെ നെഞ്ചോട് ചേർത്തു പിടിച്ചു."അമ്മേടെ ശുന്ദരിവാവഎണീറ്റായിരുന്നോ......""ഉം....... ഉവ്വല്ലോമ്മാ..."കുഞ്ഞിക്കണ്ണുകൾ വിടർത്തി പാൽപ്പല്ല് കാട്ടിചിരിച്ചു കൊണ്ടവൾ തലയാട്ടി."ആണ

1

പ്രാണബന്ധനം - 1

കുഞ്ഞ് പാദസരത്തിന്റെ കിലുകിലെ ശബ്ദം അടുത്തുവരുംതോറും അഭിയുടെ ചുണ്ടിലൊരു കുഞ്ഞുപുഞ്ചിരി വിരിഞ്ഞു.കയ്യിലിരുന്നപാത്രം കിച്ചൺസിങ്കിലേക്ക് തന്നെവച്ച് നനഞ്ഞ കൈകൾ തന്റെ ഡ്രെസ്സിന്റെ താഴ്ഭാഗം അല്പം ഉയർത്തി തുടച്ചുകൊണ്ടവൾ പടിയിൽ തന്നെത്തന്നെ നോക്കി നിൽക്കുന്ന 4വയസ്സ്കാരിയെ എടുത്തുയർത്തി അവളുടെ ഇരുകവിളുകളിലും അമർത്തി ഉമ്മവച്ചുകൊണ്ടവളെ നെഞ്ചോട് ചേർത്തു പിടിച്ചു. അമ്മേടെ ശുന്ദരിവാവഎണീറ്റായിരുന്നോ...... ഉം....... ഉവ്വല്ലോമ്മാ... കുഞ്ഞിക്കണ്ണുകൾ വിടർത്തി പാൽപ്പല്ല് കാട്ടിചിരിച്ചു കൊണ്ടവൾ തലയാട്ടി. ആണ ...Read More

2

പ്രാണബന്ധനം - 2

ഇനിയും ഇവരോട് ഒന്നും മറച്ചുവയ്ക്കാൻ പാടില്ലെന്ന തോന്നലിൽ അവൾ കണ്ണുകൾ അമർത്തിയടച്ചുകൊണ്ട് നേഹയുടെ കയ്യിൽ അമർത്തി പിടിച്ചു."പറയാം...... നീ വാ."എന്ന് പറഞ്ഞുകൊണ്ട് അഭി നേഹയേയും ശരദാമ്മയേയുംകൂട്ടി തറയിൽ ചുമരും ചാരി ഇരുന്നു "ഞാനും അച്ഛനും അമ്മയും അനിയത്തിയും അടങ്ങുന്നൊരു കുഞ്ഞ് കുടുംബമായിരുന്നു ഞങ്ങളുടേത്. എന്നും സന്തോഷം മാത്രം നിറഞ്ഞുനിന്ന വീട്......"നേർത്ത പുഞ്ചിരിയോടെ പറഞ്ഞുകൊണ്ടവൾ ചുമരിലേക്ക് ചാരികണ്ണടച്ചിരുന്നു."ആഴ്ചയിൽ ഒരിക്കൽ എല്ലാവരും കൂടെ അച്ഛന്റെ തറവാട്ടിൽ ഒത്തുകൂടും. അച്ഛനടക്കം അഞ്ചുമക്കളാണ് അച്ഛമ്മയ്ക്കും അച്ചച്ചനും ഉണ്ടായിരുന്നത്എല്ലാരും വേറെവേറെയാണ് താമസമെങ്കിലും എല്ലാതീരുമാനങ്ങളും അവർ അഞ്ചുപേരും ചേർന്നായിരുന്നു എടുത്തിരുന്നത്.ഈ.....അഞ്ചുപേരും ഒരുപോലെ അധികാരം കാണിച്ചിരുന്നത് എന്നിലായിരുന്നു.ആരെയും വിഷമിപ്പിക്കുകയോ എതിർത്തു സംസാരിയ്ക്കുകയോചെയ്യാത്ത എന്റെ സ്വഭാവംതന്നെയായായിരുന്നു അതിന് കാരണം.അങ്ങനെ എന്റെ +2 റിസൾട് വന്നദിവസം......."അന്നത്തെ ദിവസം ഓർത്തിട്ടെന്നത്പോലെ അവളുടെ അടഞ്ഞ കണ്ണുകൾക്ക് ഇരുവശത്തുകൂടെയും കണ്ണുനീർ ചാലിട്ടൊഴുകി.അത് കണ്ട ശരദാമ്മയും നേഹയും പരസ്പരം നോക്കിയതല്ലാതെ ഇരുവരും ഒരക്ഷരം പോലും ...Read More

3

പ്രാണബന്ധനം - 3

പ്രാണബന്ധനം 3"Ok ok ഞാൻ നിർത്തി നീ പറഎന്താ കാര്യം "അവൾ പറയുന്ന കാര്യങ്ങൾ കേട്ട് അഭിയുടെ മുഖം ദേഷ്യത്താൽ ചുവന്നു."നീ...പേടിക്കണ്ട ഞാൻ വരാം നാട്ടിലേക്ക് അത് ഞാൻ തന്നെ കൊടുത്തോളാം...എന്റെ റൂം അത് നീയൊന്ന് വൃത്തിയാക്കി ഇട്ടേക്ക് രണ്ട് ദിവസത്തിനുള്ളിൽ ഞാൻ എത്തിയിരിക്കും" "മോളേ... അഭി എന്താടാ....... എന്താ പറ്റിയെ എന്താ നിന്റെ മുഖം വല്ലാണ്ടിരിക്കുന്നേ?.""രണ്ട് കാര്യങ്ങൾ ഉണ്ട്. അതിൽ ആദ്യത്തെ കാര്യം അച്ചുമോൾക്ക് ഒരു കുഞ്ഞനിയനോ... അനിയത്തിയോ...വരുന്നു......"പുഞ്ചിരിയോടെയുള്ള അഭിയുടെ മുഖംകാണെ ഇരുവരും സന്തോഷത്തോടെ പരസ്പരം നോക്കി."എന്താ... അപ്പോ ആമി മോള്....""ഉം.... അതേ അമ്മേ...."എന്ന് പറഞ്ഞുകൊണ്ടവൾ നേഹയെ ചേർത്ത്പിടിച്ചു."പിന്നേ..... രണ്ടാമത്തെ കാര്യം...എന്റെ ജീവിതം തകർത്തിട്ടും അവർക്ക് മതിയായില്ലെന്ന് തോന്നുന്നു അമ്മേ""ആർക്ക്...?"ദേഷ്യത്തോടെ വലിഞ്ഞുമുറുകിയ അഭിയുടെ മുഖം കാണെ കാര്യം മനസ്സിലാകാതെ ശാരദമ്മാ ചോദിച്ചു."എന്താടി ചേച്ചി നീ കാര്യം പറയ്....""എന്റെ പേരിലുള്ള സ്വത്തുക്കൾ മുഴുവൻ അവരുടെ ...Read More

4

പ്രാണബന്ധനം - 4

പ്രാണബന്ധനം 4എന്നാൽ അഭി ആ ചോദ്യം കേൾക്കാത്ത പോലെ ഇരുവരോടുമായ് സംസാരിച്ചിരുന്നുതനിക്ക് ഉത്തരം കിട്ടില്ലെന്ന് കണ്ട് വിനയൻ പതിയെ തിരിഞ്ഞു നടന്നു. അദ്ദേഹത്തിന് പിറകിലായ് അവളേ നിറഞ്ഞ കണ്ണുകളോടെ രശ്മിയും. തനിക്കരികിൽനിന്നും നടന്നുനീങ്ങുന്ന അച്ഛനേയും അമ്മയേയും കാണെ നിറയാൻ തുടങ്ങിയകണ്ണുകളെയവൾ ശാസിച്ചു നിർത്തി."ചേച്ചി.........."ആമി അഭിയുടെതോളിൽ അമർത്തിപിടിച്ചുകൊണ്ട് വിളിച്ചു."ഉം...........""നിനക്ക് ഒരിക്കലും അച്ഛനോടും അമ്മയോടും ക്ഷമിക്കാൻ കഴിയില്ലേ?""അറിയില്ല മോളേ....... ഞാൻ കടന്നുപോയവഴികൾ എന്നേക്കാൾ നന്നായി നിനക്കറിയാലോ.....""അറിയാം.. അതുകൊണ്ടാ ഞാൻ നിന്നോടീ ചോദ്യം ചോദിച്ചതും.""ആമി....... നിനക്കറിയാല്ലോ മോളേ അന്ന് ഇവിടംവിട്ടിറങ്ങിയ ഞാൻ ചെന്നുപെട്ടത് എന്റെ അമിത്തിന്റെ കയ്യിലേക്ക.ഒരു സൗഹൃദം അത്‌ മാത്രമായിരുന്നു ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നത്. പലപ്പോഴും എന്നിലെ സ്ത്രീ‌ക്കേറ്റ മുറിവ് എന്നിലെ അമ്മക്കേറ്റ മുറിവ് അത് താങ്ങാൻ കഴിയാതെ എന്റെ സമനില തെറ്റിയനിമിഷങ്ങൾ... ഒടുവിൽ അവൻ തന്നെയാണ് എന്നേ നല്ലൊരു സൈക്യാർടിസ്റ്റിനെ കൊണ്ട് ‌ചെന്നുകാണിച്ചതും.എത്രയൊക്കെ ചികിൽസിച്ചിട്ടും ഞാൻ വീണ്ടും ...Read More

5

പ്രാണബന്ധനം - 5

പ്രാണബന്ധനം 5ഇനി പറ ചേച്ചിയുടെ ഇന്നത്തെ അവസ്ഥക്ക് ആരാ കാരണം?അവളുടെ ചോദ്യത്തിന് മറുപടിപറയാൻ കഴിയാതെ വിനയൻ കുറ്റബോധത്തോടെ നിലത്തേക്ക്നോക്കി തളർന്നിരുന്നു "നിങ്ങടെ മകൾ....അതായത് എന്റെ ചേച്ചി അഭിയുടെ ഇപ്പഴത്തെ മെന്റൽകണ്ടീഷൻ ഒട്ടുംതന്നെ നോർമ്മലല്ല.സത്യത്തിൽ എപ്പോ വേണേലും അവളുടെ മനസ്സ് കൈവിട്ട് പോകാം..... അങ്ങനൊരവസ്ഥയിലാ അവളിപ്പോ...അവളേ ഇനിയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെങ്കിൽ നിങ്ങളുടെ എല്ലാരുടേം സഹായം കൂടെ എനിക്ക് കിട്ടിയേപറ്റു.""എന്റെ ചേച്ചിക്ക് വേണ്ടി ഞാനും അനന്ദുവും എന്തിനും നിന്റെ കൂടെയുണ്ടാവും ""നിങ്ങള് മാത്രം പോരചേച്ചീ അച്ഛനും അമ്മയും കൂടെവേണം ""ഞങ്ങളെന്ത് ചെയ്യാനാ? ""അച്ഛൻ എന്നുള്ള സ്ഥാനത്ത്നിന്ന് ചോദിക്കാൻ പറ്റിയ ചോദ്യം...നിങ്ങൾ അവളിലുണ്ടാക്കിക്കൊടുത്ത മുറിവിനോളം വലിപ്പം മറ്റാരും അവളിലുണ്ടാക്കി കൊടുത്തിട്ടില്ല.അതുകൊണ്ട് ആ മുറിവ്ഇല്ലാതാക്കാനും നിങ്ങള് കൂടെ നിക്കണം.ഇത്രയും അറിഞ്ഞിട്ടും സഹായിക്കാൻ നിങ്ങക്ക് മനസ്സില്ല എന്നാണെങ്കിൽ നിങ്ങളെക്കൊണ്ടത് വാശി പിടിച്ചുചെയ്യിക്കേണ്ട കാര്യം എനിക്കില്ല.അല്ലെങ്കിലും നിങ്ങടെ സഹായം കിട്ടും എന്ന് വിചാരിച്ചൊന്നുമല്ല എന്റെ ചേച്ചിക്ക് വേണ്ടി ഞാൻഇറങ്ങിതിരിച്ചത്. ...Read More

6

പ്രാണബന്ധനം - 6

പ്രണബന്ധനം 6ഒരുവിധംകറക്കംഎല്ലാംകഴിഞ്ഞ അഞ്ചുപേരുംവൈകിട്ടാണ് വീട്ടിൽ തിരിച്ചെത്തിയത് വന്നപാടെ ആമിയും അച്ചുമോളും അഭിയുടെ മടിയിൽ കിടന്ന് ഉറക്കം പിടിച്ചിരുന്നു രാവിലെ അഭിയും മറ്റുള്ളവരും ഭക്ഷണംകഴിയ്ക്കുന്നത്കണ്ട് അവർക്കടുത്തേക്ക് വന്നവിനയൻ അച്ചുമോൾക്കും അഭിയ്ക്കും അരികിലായി ഇരുന്നുകൊണ്ട് അച്ചുമോളുടെ തലയിൽ പതിയേ തലോടി.....അതുവരെ ചിരിയോടെ പതിയേ ഭക്ഷണംകഴിച്ചോണ്ടിരുന്ന അഭിഅദ്ദേഹത്തെ കണ്ട് പെട്ടന്ന് കഴിച്ചെഴുന്നേറ്റു.അവളുടെ പോക്ക്‌ കണ്ട്അയാൾ നിറഞ്ഞകണ്ണുകളോടെ ബാക്കിയുള്ളവരെനോക്കി വിഷമത്തോടെയൊന്ന്ചിരിച്ചു.ആമി......അച്ഛൻ പെങ്ങളോട് എത്രേം പെട്ടന്ന് ഇവിടെ വരാൻ പറയണം അത് ആരോടാണെന്ന് വച്ചാൽ പറഞ്ഞേക്ക്....കൈ കഴുകി റൂമിലേക്ക് കയറുന്നതിനിടെ അഭി വിനയന്റെമുഖത്തുനോക്കി ആമിയോടായി പറഞ്ഞു.ഉം..... ശെരി ചേച്ചി പറയാം......ആമി വിഷമത്തോടെ ഇരിക്കുന്ന അച്ഛനെയൊന്ന്നോക്കിക്കൊണ്ട് പറഞ്ഞു.അച്ഛാ........ വെഷമിയ്ക്കല്ലേ ചേച്ചി.....ചേച്ചിഒക്കെ......ok ആവും...അവള്പഴയപോലെഎല്ലാരോടും അടുപ്പംകാണിക്കും....നിറഞ്ഞകണ്ണുകൾ തുടച്ചുകൊണ്ട് ആമിഅച്ഛനെനോക്കിക്കൊണ്ട്പറഞുമോളേ.......പറഞ്ഞിട്ട് കാര്യമില്ലച്ച ചേച്ചിയോട് അത്ര വലിയ തെറ്റാ.... എല്ലാരും കൂടെ ചെയ്തത് അവക്കത് മറക്കാൻകുറച്ചുസമയംകൂടെ കൊടുക്കണം.അറിയാം...... അന്ന് ചേച്ചിടെവാക്ക്കേട്ട് ഞാൻ പെട്ടന്നൊരു തീരുമാനം എടുക്കേണ്ടിയിരുന്നില്ല എന്ന്ഇപ്പോ തോന്നുവാ.ഇപ്പോ അത് തോന്നീട്ട് എന്താ.... ...Read More