Life Bond - 6 in Malayalam Love Stories by AADIVICHU books and stories PDF | പ്രാണബന്ധനം - 6

Featured Books
  • థ జాంబి ఎంపరర్ - 4

    పారిపోతుంది.ద జాంబి ఎంపరర్ (The Zombie Emperor)రాంబాబు జ్ఞాప...

  • తనువున ప్రాణమై.... - 13

    ఆగమనం.....వీళ్ళిద్దరి అల్లరి సరసాలు చూస్తూ మన హీరో.. డిక్కీ...

  • ఓ మనసా... - 6

    స్క్రీన్ మీద వివేక్ నంబర్ కనిపించి ఆ టైంలో చేయడంతో ఇంపార్టెం...

  • అంతం కాదు - 5

    సీన్ 3: అక్షర అంతరంగం)ఆ వెంటనే శ్వేత, అక్షర ఇద్దరూ వీడ్కోలు...

  • ప్రేమలేఖ..? - 1

    సున్నితమైన చిన్న ప్రేమ కథ.   అందరికీ కచ్చితంగా నచ్చుతుంది అన...

Categories
Share

പ്രാണബന്ധനം - 6

❤പ്രണബന്ധനം ❤6





ഒരുവിധംകറക്കംഎല്ലാംകഴിഞ്ഞ അഞ്ചുപേരുംവൈകിട്ടാണ് വീട്ടിൽ തിരിച്ചെത്തിയത് വന്നപാടെ ആമിയും അച്ചുമോളും അഭിയുടെ മടിയിൽ കിടന്ന് ഉറക്കം പിടിച്ചിരുന്നു

                     🍁🍁🍁🍁🍁

രാവിലെ  അഭിയും മറ്റുള്ളവരും ഭക്ഷണംകഴിയ്ക്കുന്നത്കണ്ട് അവർക്കടുത്തേക്ക് വന്നവിനയൻ അച്ചുമോൾക്കും അഭിയ്ക്കും അരികിലായി ഇരുന്നുകൊണ്ട് അച്ചുമോളുടെ തലയിൽ പതിയേ തലോടി.....


അതുവരെ ചിരിയോടെ പതിയേ ഭക്ഷണംകഴിച്ചോണ്ടിരുന്ന അഭിഅദ്ദേഹത്തെ കണ്ട് പെട്ടന്ന്  കഴിച്ചെഴുന്നേറ്റു.

അവളുടെ പോക്ക്‌ കണ്ട്അയാൾ നിറഞ്ഞകണ്ണുകളോടെ ബാക്കിയുള്ളവരെനോക്കി വിഷമത്തോടെയൊന്ന്ചിരിച്ചു.


ആമി......അച്ഛൻ പെങ്ങളോട് എത്രേം പെട്ടന്ന് ഇവിടെ വരാൻ പറയണം അത് ആരോടാണെന്ന് വച്ചാൽ പറഞ്ഞേക്ക്....


കൈ കഴുകി റൂമിലേക്ക് കയറുന്നതിനിടെ അഭി വിനയന്റെമുഖത്തുനോക്കി ആമിയോടായി പറഞ്ഞു.


ഉം..... ശെരി ചേച്ചി പറയാം......

ആമി വിഷമത്തോടെ ഇരിക്കുന്ന അച്ഛനെയൊന്ന്നോക്കിക്കൊണ്ട് പറഞ്ഞു.


അച്ഛാ........ വെഷമിയ്ക്കല്ലേ ചേച്ചി.....ചേച്ചിഒക്കെ......ok ആവും...
അവള്പഴയപോലെഎല്ലാരോടും അടുപ്പംകാണിക്കും....
നിറഞ്ഞകണ്ണുകൾ തുടച്ചുകൊണ്ട് ആമിഅച്ഛനെനോക്കിക്കൊണ്ട്പറഞു


മോളേ.......


പറഞ്ഞിട്ട് കാര്യമില്ലച്ച ചേച്ചിയോട് അത്ര വലിയ തെറ്റാ.... എല്ലാരും കൂടെ ചെയ്തത് അവക്കത് മറക്കാൻകുറച്ചുസമയംകൂടെ കൊടുക്കണം.


അറിയാം...... അന്ന് ചേച്ചിടെവാക്ക്കേട്ട് ഞാൻ പെട്ടന്നൊരു തീരുമാനം എടുക്കേണ്ടിയിരുന്നില്ല എന്ന്ഇപ്പോ തോന്നുവാ.


ഇപ്പോ അത് തോന്നീട്ട് എന്താ.... അച്ഛാ... കാര്യം.
വൈകി വന്നതിരിച്ചറിവ്കൊണ്ടെന്താ പ്രയോജനം....

എന്ന് ചോദിച്ചുകൊണ്ട് ആമി പതിയെ അഭിയുടെ റൂം ലക്ഷ്യമാക്കി നടന്നു.


അയാളെ എങ്ങനെ സമാദാനിപ്പിയ്ക്കും എന്നറിയാതെ നേഹയുംനന്ദുവും പരസ്പരം നോക്കി.


ഹാ.... ചേച്ചി.....
നിന്നോടൊരു കാര്യം പറയാൻ മറന്നു നീ വന്നാ നിന്നേം കൂട്ടി നന്ദുന്റെവീട്ടിൽ ചെല്ലാന്ന് പപ്പയ്ക്കും അമ്മയ്ക്കും വാക്ക് കൊടുത്തിരുന്നുഞാൻ നമുക്ക് നാളെ പോയാലോ.....


നാളെയോ...


അത് പിന്നെ മോളേ വയനാട്ടിലേയ്ക്ക് ന്ന് പറയുമ്പോ......


പോയാലെന്താ.......?
ആമി മുഖംകൂർപ്പിച്ചുകൊണ്ട് അഭിയെ സൂക്ഷിച്നോക്കികൊണ്ട്ചോദിച്ചു.



അയ്യോ..... ന്റെ കുഞ്ഞേ.... ഒന്നും ഉണ്ടായിട്ടല്ല നമുക്ക് നാളെ പോയി മറ്റന്നാൾ തിരിച് വരാം....


മറ്റന്നാളോ...... ഒരു മാസം അവിടെ നിക്കണം എന്നാ പപ്പേടേം മമ്മീടേം ഓർഡർ.


ഒരു മാസോ......
അഭികണ്ണുമിഴിച്ച് അവളേനോക്കിക്കൊണ്ട് ചോദിച്ചു.....


അതേ... എന്തേ....
നീ വരില്ലേ.....

വിഷമത്തോടെതന്നെനോക്കിചോദിക്കുന്ന ആമിയെകാണേ അഭിയുടെനെഞ്ചിൽവല്ലാത്തൊരു നീറ്റലനുഭവപ്പെട്ടു.



നമുക്ക് പോകാംമോളേ.... പക്ഷേ ആദ്യം ഇവിടുത്തെപ്രശ്നങ്ങൾഎല്ലാമൊന്ന്തീരട്ടെ എന്നിട്ട്നമുക്ക്പോകാം..... അത് പോരെ.....


പോരെന്നോ.... മതി.... അത്‌ മതീന്നേ....

എന്നുപറഞ്ഞുകൊണ്ടവൾ അഭിയെകെട്ടിപിടിച്ചു.


ഇതേസമയം ഡൈനിങ്ടേബിളിൽ നടക്കുന്നകാഴ്ചകണ്ട്തലയിൽകയ്യുംവച്ചിരിയ്ക്കുവാണ് നന്ദുവും നേഹയും.


മുത്തശ്ശ..... മുത്തശ്ശൻ ഒരു ദുസ്തനാണോ.......?

കയ്യിലുള്ള തേങ്ങപ്പാൽ മുഖത്തുമുഴുവൻ തേച് കൊഴുക്കട്ടക്കഴിയ്ക്കുന്നതിനിടെയാണ്അച്ചുമോളുടെഈ സംശയം.


എന്താ.....?


അവൾ പറഞ്ഞരത് മനസ്സിലാവാതെവിനയൻനേഹയെനോക്കി.....


അത്.... അത്‌ പിന്നേഅച്ഛാ.... അച്ഛൻ ദുഷ്ടനാണോന്ന അവള് ചോദിയ്ക്കുന്നത്....

നേഹമടിച്ചുമടിച്ചുകൊണ്ട്‌ അദ്ദേഹത്തോട്പറഞ്ഞു.


ദുഷ്ട്ടനോ..... ഞാനോ..ആരാ... മോളോട്ഇതൊക്കെ പറഞ്ഞുതന്നത്.....



ആരും പയഞ്ഞില്ല... നിച് തോന്നിതാ....
അല്ലെങ്കി എന്താ മോളേകാണാൻ മുത്തശ്ശനും മുത്തശ്ശിയും വരാത്തെ....



അത് പിന്നേ മോളേ.... മുത്തശ്ശനറിയില്ലല്ലോ ഇങ്ങനൊരുകുട്ടികുറുമ്പിമുത്തശ്ശനേകാത്തിരിക്കുന്ന കാര്യം....

എന്ന് പറഞ്ഞുകൊണ്ടേദേഹം അച്ചുമോളേഎടുത്തുമടിയിലേയ്ക്കിരുത്തി.


സാരല്ല..... ഇനി എപ്പയും കാണാ വന്നമതിഎന്നുപറഞ്ഞുകൊണ്ടവൾ കഴിച്ചുകൊണ്ടിരുന്നതിൽനിന്നും കൊഴുക്കട്ടഎടുത്ത്അദ്ദേഹത്തിന് നേരേനീട്ടി....

അത്‌ കാണേ  അദേഹത്തിന്റെകണ്ണുകൾനിറഞ്ഞു. അത് വാങ്ങികഴിച്ചുകൊണ്ടദേഹത്തിന്റെ ഓർമ്മ കുറച്ചുകാലംപിന്നിലേക്ക് പോയി.



ഒരുപെൺകുട്ടിയെഇവനൊപ്പംകണ്ടതിനാണോ നീ ഇവനെവേണ്ടെന്ന്പറയുന്നേ.....

അല്ല..... അങ്ങനല്ല... ഒരുപെൺകുട്ടിയെകണ്ടതിനല്ലഅവരേകാണാൻപാടില്ലാത്തസാഹചര്യത്തിൽകണ്ടതോണ്ടാ ഞാൻ.....

നിർത്തെടി..... നീ പറഞ്ഞുപറഞ്ഞെങ്ങോട്ടാ..... എന്റെ മോൻ അവന്റെഒരുഫ്രണ്ട്ന്റെവീട്ടിൽപോയി അത്രയല്ലേയുള്ളൂ.....


അമ്മേ... അങ്ങനല്ല....


പിന്നെങ്ങനാ.... നീയൊരുസംശയരോഗിആയതോണ്ടല്ലേടി ഇവന്റെപിന്നാലെഇങ്ങനെ നടക്കുന്നെ....
കല്യാണംകഴിഞ്ഞഅന്ന്മുതൽ നീയെന്റെമോന് സമാദാനം കൊടുത്തിട്ടുണ്ടോ എന്നും തല്ലും വഴക്കും.

വഴക്കുണ്ടാക്കുന്നതും തല്ലുണ്ടാക്കുന്നത് ഞാനാണോ ഏട്ടനല്ലേ അമ്മേ..... പിന്നേ തല്ല് കൊള്ളുന്നത് ഞാനും...

നിറഞ്ഞൊഴുകുന്നകണ്ണുകൾതുടച്ചുക്കൊണ്ട് അഭി ആദിത്യന്റെ അമ്മയെനോക്കിക്കൊണ്ട് ചോദിച്ചു.


അതേ...കിട്ടിയത് മുഴുവൻനിന്റെസ്വഭാവം കൊണ്ടല്ലേ.... അല്ലാണ്ട്എന്റെമോൻനിന്നെതല്ലേണ്ട കാര്യംഎന്താ?
അല്ലെങ്കിലുംപ്രസവിക്കാൻകഴിവില്ലാത്തവളെയൊന്നും എന്റെമോന്ചുമക്കെണ്ടകാര്യോന്നുല്ല പിന്നെഅവൻ താലികെട്ടിയതല്ലേഎന്നോർത്തിട്ടാഇത്രേംകാലംഇവളെസഹിച്ചത് തന്നെ....



മതി.... അങ്ങനെആരുംഎന്നെകഷ്ടപ്പെട്ട്ചുമക്കണ്ട
ഈ....ബന്ധം ഇനിതുടർന്നോണ്ട്പോകാൻഎനിയ്ക്ക് താല്പര്യംഇല്ലാ എന്നെവെറുതെവിട്ടേക്ക്

എന്ന്പറഞ്ഞുകൊണ്ട്അഭി എല്ലാരേംനോക്കി കൈകൾ കൂപ്പി....


കണ്ടില്ലേ വിനയ നിന്റെ മോൾടെ അഹങ്കാരം ആദിമോനേനോക്ക് ഇത് വരേ അവൻ ഒരക്ഷരം മിണ്ടിയോ അവനറിയാം മുതിർന്നവർ തമ്മിലാണ് സംസാരിയ്ക്കേണ്ടത് എന്ന്.
എന്നാ.....നിന്റെ മോളെന്താ ചെയ്തത്....

ദേഷ്യം കൊണ്ട് കലി തുള്ളുന്ന ചേച്ചിയെ കണ്ട വിനയൻ ദേഷ്യത്തോടെഅഭിയെനോക്കി...

അത് കാണേ അഭിയ്ക്ക് തന്നോട് തന്നെപുച്ഛംതോന്നി

വീണ്ടും അവിടെ പരാതികളും കുറ്റങ്ങളുംനിരത്തിആദിത്യന്റെ അമ്മ അവന് വേണ്ടി വാദിച്ചു ഒടുവിൽ കുറ്റം അഭിയിൽ മാത്രമായൊതുങ്ങി.


ആ... കാര്യങ്ങൾഓർക്കേവിനയൻ കുറ്റബോധത്തോടെ അച്ചുമോളെചേർത്ത്പിടിച്ചു.


                  🍁🍁🍁🍁🍁



വിനയാ.........നീയെന്താ പെട്ടന്ന് കാണണംഎന്ന് പറഞ്ഞുവിളിച്ചത്...


എന്ന് ചോദിച്ചുകൊണ്ടൊരു സ്ത്രീ ഡൈനിങ്ഹോളിലെ സോഫയിലേയ്ക്ക് ചാരി ഇടംകാലിനുമുകളിൽ വലംകാല്കയറ്റിവച്ചുകൊണ്ട് വിനയന് നേരേനോക്കിക്കൊണ്ട് ചോദിച്ചു 


അത് പിന്നേ ചേച്ചി.....
എനിയ്ക്കൊരുകാര്യം പറയാൻ....

അപ്പഴേക്കുംഅവരുടെ ശബ്‍ദംകേട്ട് 
രശ്മിയും ആമിയും അനന്ദുവും അവർക്ക്മുന്നിൽഎത്തിയിരുന്നു.


ഹാ..... ആമി നിനക്കിത് എത്രാമത്തെ മാസവാ.....


രണ്ട്കഴിഞ്ഞ് അപ്പച്ചി.....



ഉം......
ഇത്ര നേരത്തേ വേണ്ടായിരുന്നു.....


അതെന്താ അപ്പച്ചി അപ്പച്ചീടെ മോൾക്ക് കല്യാണംകഴിഞ്ഞിട്ട് രണ്ട്മാസംകൊണ്ട് വിശേഷംആയതല്ലേ..... അന്ന് ഇങ്ങനൊന്നുംആരും പറേന്നത് ഞാൻ കേട്ടിട്ടില്ലല്ലോ......

ആമി അവരേനോക്കി പുച്ഛത്തോടെ ചോദിച്ചു.


അത് കേട്ടവർ അടികിട്ടിയപോലെ വിളറി
ഒരിയ്ക്കലും അവരങ്ങനൊരു ഡയലോഗ് ആമിയിൽനിന്ന് പ്രതീക്ഷിച്ചില്ലെന്ന് അവരുടെ മുഖത്തുനിന്നുംവായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു.


വിനയാ.... നീയെന്തിനാ വിളിപ്പിച്ചതെന്ന് പറഞ്ഞില്ല സ്വത്തിന്റെകാര്യത്തിനാണോ......


അതേ ചേച്ചി......
സ്വത്ത് ചേച്ചിയുടെമക്കളുടെപേരിലേക്ക് മാറ്റാൻ കഴിയില്ല കാരണം എന്റെസ്വത്തുക്കൾ എന്റെ രണ്ട്മക്കൾക്കും അവകാശപ്പെട്ടതാണ്.


വിനയാ..... നീയെന്താ ഈ പറേന്നെ ഈ സ്വത്തിന്റെകാര്യംമുന്നിൽക്കണ്ട്‌ കുട്ടികൾ എന്തൊക്കെയോപ്ലാൻ ചെയ്യുന്നുണ്ട്......


അതിന് ചേച്ചിയുടെ സ്വത്തുകണ്ടിട്ട് അവര് പ്ലാൻചെയ്‌തോട്ടെ എന്റെ സ്വത്തുക്കൾ എന്റെ മക്കൾക്കുള്ളതാണ് ചേച്ചിയുടെമക്കൾക്കുള്ളത് ചേച്ചിതന്നെ കൊടുക്കണം എനിയ്ക്ക്കൊടുക്കാൻപറ്റില്ല.


അതിന് നിന്റെ മോള് എല്ലാം ഉപേക്ഷിച്ചുപോയില്ലേ നിനക്കിപ്പോ ഒരുമോളല്ലേ ഉള്ളു അവൾക്ക് ഇത്രയുംസ്വത്തിന്റെ ആവശ്യം ഇല്ലാ....


ഉറച്ചതീരുമാനം എന്നത്പോലവർ  വിനയനെയും രശ്മിയെയുംനോക്കിക്കൊണ്ട്പറഞ്ഞു .


അത്..... അപ്പച്ചിമാത്രംതീരുമാനിച്ചാമതിയോ......


പിന്നിൽനിന്നുള്ളചോദ്യംകേട്ടവർ പെട്ടന്ന് ഞെട്ടിതിരിഞ്ഞു.


പിന്നിൽ പുച്ഛത്തോടെ തന്നെനോക്കിനിൽക്കുന്ന അഭിയേകണ്ടവർ ഞെട്ടലോടെ വിനയനെനോക്കി....


അപ്പച്ചി.... അച്ഛനമ്മമാരുടെസ്വത്തുക്കൾമക്കൾക്കാണ്കിട്ടേണ്ടത് അവർക്കാണ് അതിന് അർഹത അല്ലെങ്കിൽ അധികാരം അല്ലാതെ...... അല്ലാതെ പുറത്തുള്ളവർക്കല്ല....
അതുകൊണ്ട് ഞങ്ങൾക്കവകാശപ്പെട്ട ഒന്നുംകണ്ട്ആരുംവെള്ളമിറക്കണ്ട.....


വിനയാ......


തലയുയർത്തിപിടിച്ചുതനിയ്ക്ക്മുന്നിൽനിൽക്കുന്ന അഭിയേകണ്ടവർ ദേഷ്യത്തോടെവിളിച്ചു.


ചേച്ചി......


ആരാ.... ഇവളെയീവീട്ടിൽ കയറ്റിയത്


ഹ.....എന്നെയാരും വലിച്ചുകയറ്റേണ്ടകാര്യമൊന്നുല്ല ഇതെന്റെവീടാ.... ഇവിടെ ആര് വരണമെന്ന്തീരുമാനിക്കുന്നത് ഞങ്ങളാ അതുകൊണ്ട്............


എന്ന് പറഞ്ഞുകൊണ്ടഅഭിഅവരെനോക്കി പുച്ഛത്തോടെഒന്ന്ചിരിച്ചു.

അത് കണ്ടവർ അപമാനഭാരത്തോടെ വിനയനെഒന്ന് നോക്കിയ ശേഷംതിരികെനടക്കാനാഞ്ഞു..


അമ്മ......


എന്നാവിളികേട്ടവർ പെട്ടന്ന് തിരിഞ്ഞുനോക്കി


അഭിയുടെസാരിത്തുമ്പിൽപിടിച്ചവളോട് ചേർന്നുനിൽക്കുന്നകുഞ്ഞിനേകണ്ടവർഒരുനിമിഷംതറഞ്ഞുനിന്നു..


നോക്കണ്ട എന്റെ കുഞ്ഞ് തന്നെയാ ഞാൻപ്രസവിച്ചഎന്റെ കുഞ് എന്നുപറഞ്ഞുകൊണ്ടവൾ അച്ചുമോളെഎടുത്തുതോളിലേക്ക്കിടത്തി അവർക്കരികിലേക്ക് നടന്നടുത്തു.


അഹങ്കാരത്തോടെയുള്ളഅവളുടെവാക്കുകൾകേൾക്കെ അവരുടെനെഞ്ചിലൂടെഒരു മിന്നൽപിണർ പാഞ്ഞുപോയി .....



ഇത് പഴയ അഭിയല്ല ഇനി നിങ്ങളീവീട്ടിൽകാല്കുത്തിയാൽ അന്ന് തീരുംനിങ്ങൾ.
നിങ്ങൾ എടുത്താണിഞ്ഞ ഈ.... മുഖംമൂടിയുണ്ടല്ലോ ആങ്ങളമാരോടുള്ള ഈ....സ്നേഹം അത് അവർക്ക് മുന്നിൽത്തന്നെഇറക്കിവയ്പ്പിയ്ക്കുംഞാൻ ഓർത്തോ.... എന്ന് പറഞ്ഞുകൊണ്ടവൾ

അവരിൽനിന്നുംഅകന്നുമാറി.
അവളുടെ ഭാവം കാണേ അവർ നിന്നു വിയർത്തു.
താൻ ഇതുവരെചെയ്ത കാര്യങ്ങളെല്ലാം വെറുതെയാകുമോ എന്ന് ചിന്തിച്ചുകൊണ്ടവർ ദേഷ്യത്തോടെ അവളേ തുറിച്ചുനോക്കി.
എന്നാൽ അവരുടെ ഓരോ ഭാവങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരുന്ന അഭിയിൽ നേർത്തൊരു പുഞ്ചിരി വിരിഞ്ഞു.


കാണാം.....