How many more days - 1 in Malayalam Thriller by Ameer Suhail tk books and stories PDF | ഇനിയും എത്ര ദിവസം - 1

Featured Books
  • خواہش

    محبت کی چادر جوان کلیاں محبت کی چادر میں لپٹی ہوئی نکلی ہیں۔...

  • Akhir Kun

                  Hello dear readers please follow me on Instagr...

  • وقت

    وقت برف کا گھنا بادل جلد ہی منتشر ہو جائے گا۔ سورج یہاں نہیں...

  • افسوس باب 1

    افسوسپیش لفظ:زندگی کے سفر میں بعض لمحے ایسے آتے ہیں جو ایک پ...

  • کیا آپ جھانک رہے ہیں؟

    مجھے نہیں معلوم کیوں   پتہ نہیں ان دنوں حکومت کیوں پریش...

Categories
Share

ഇനിയും എത്ര ദിവസം - 1

Part- 01

__✍️Ameer Suhail tk__


അരുൺ.... അരുൺ നീ എവിടെ യാ...?
എനിക്ക് ഒരു കാര്യം പറയാനുണ്ട്
ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ
അരുൺ എന്നിട്ട് നീ എന്താ ഒന്നും
പറയാതെ നിൽക്കുന്നത് അരുൺ
" വളരെയേറെ പേടിയോടെ സിമി
ഫോൺ വിളിച്ചു അരുണിനോട്
പറയുന്നു.. "


സിമി... Just wait ഞാൻ ഇപ്പോ നിനക്ക്
അങ്ങോട്ട് തിരിച്ചു വിളിക്കാം ഞാൻ
ഇവിടെ ഓഫീസിൽ ആണ് കുറച്ചു
തിരക്ക് ഉണ്ട് അതാ.,
"അതും പറഞ്ഞ് അരുൺ കാൾ
കട്ട്‌ ചെയ്തു.."


അരുൺ... അരുൺ ഞാൻ പറയുന്ന്
ഒന്ന് കേൾക് പ്ലീസ്,
" സിമി എല്ലാം പറയുന്നുന്നതിന്
മുൻപ് തന്നെ അരുൺ പറഞ്ഞ്
ഫോൺ കാൾ കട്ട്‌ ചെയിതു... "

അരുൺ കാൾ കട്ട്‌ ആക്കിയ ശേഷം
സിമി കണ്ണാടിയുടെ മുന്നിൽ പോയി
നിന്നു മുഷിഞ്ഞ് അവസ്ഥയിൽ
നിൽക്കുന്ന അവൾ അന്ന് കുറച്ചു
കൂടുതലായി പേടിക്കുന്നു ഉണ്ടായിരുന്നു,


വീണ്ടും.. സിമിയുട ഫോൺ വളരെ
വേഗത്തിൽ തന്നെ റിങ് ചെയ്തു..,
പെട്ടന്ന് പോയി സിമി ബെഡിൽ
നിന്നും അവളുടെ ഫോൺ എടുത്തു...


ഹലോ.. മോളെ,
അത് അവളുടെ അച്ഛനായിരുന്നു,...

ആ... അച്ഛാ, പറയു...
"സിമി ഫോണിലൂടെ പതിയെ പറഞ്ഞു "

എന്താ മോളെ.. നിന്റെ ശബ്ദം
ഇങ്ങനെ വല്ലാണ്ട് ഇരിക്കുന്നത്...,
" സിമിയുടെ സ്വരം ഫോണിലൂടെ
വളരെ അടഞ്ഞു കെട്ടിയ ശബ്ദമായി
അവളുടെ അച്ഛന് തോന്നി.. "


"' ഹെയ് ഒന്നും ഇല്ല അച്ഛാ...


അല്ല മോള് ഇങ്ങനെ അല്ല അച്ഛനോട്
സംസാരിക്കാർ എന്റെ മോൾക് ഇന്ന്
എന്തോ പറ്റിയിട്ടുണ്ട്.
" എന്തു പറ്റി മോളെ എന്റെ മോള് അച്ഛനോട് പറ എന്താ അച്ഛന്റെ
മോൾക് വെയ്യെ.. "


ഹെയ് ഒന്നും ഇല്ല അച്ഛാ..
ഒരു ചെറിയ തല വേദന
വേണെങ്കിൽ അതാവും
അച്ഛന് എന്റെ ശബ്ദതത്തിൽ
നിന്നും വ്യത്യാസം തോന്നിയത്..,

ആണോ.. എന്നാ അച്ഛന്റെ മോള്
കിടന്നോ ഇന്ന് ഇനി മോള് കോളേജിൽ
ഒന്നും പോവണ്ടാട്ടോ അച്ഛൻ രാത്രി
വിളിക്കാ മോള് കിടന്നോ...,


ആ... ശരി അച്ഛാ...
"അതും പറഞ്ഞ് സിമി ഫോൺ കട്ട്‌
ചെയിതു ബെഡിൽ കിടന്നു മുകളിൽ
തിരിയുന്ന ഫാനിലേക് അവളുടെ
ശ്രദ്ധ മതിമറന്ന് ഓടിക്കൊണ്ടിരുന്നു.,


'" അല്പസമയം ആ മുറിയിൽ
നിശബ്ദം ആയിരുന്നു...'"

പെട്ടന്ന് റൂമിന്റെ ഡോറിൽ ആരോ
തട്ടുന്ന ശബ്ദം കേട്ടാണ് സിമി
അവളുടെ കണ്ണുകൾ തുറന്നത്..
അതിന് മുന്നെ അവൾ ഒന്ന് മയങ്ങി പോയിരുന്നു.., വേഗത്തിൽ തന്നെ ബെഡിൽ നിന്നും എഴുന്നേറ്റ് അവൾ ഡോറിന് അടുത്തേക് ചെന്നു..
" ഡോർ തുറന്നു.,


നീ...ഇത് എവിടെ ആയിരുന്നു സിമി
ഞാൻ ഇത് എത്ര തവണയായി ഈ
ഡോറിൽ ഇങ്ങനെ കിടന്ന് മുട്ടുന്നു,
" പുറത്ത് നിന്നും റൂമിന് ഉള്ളിൽ
കേറിയ ശേഷം ഗൗരി ചോദിച്ചു..
ഗൗരി അവളുടെ റൂംമേറ്റ് ആയിരുന്നു "


ഓ..അത് ഞാൻ ഒന്ന് ഉറങ്ങിപ്പോയി
അതാ പെട്ടന്ന് എഴുനേക്കാൻ
പറ്റാതെ പോയത്..

"സിമിയുട ശബ്ദം കേട്ട് ഗൗരിയും
അവളുടെ അടുത്ത് ചോദിച്ചു....
മം... എന്തുപറ്റി നിനക്ക് ഇന്ന് നിന്നെ
കോളേജിലേക്കും കണ്ടില്ല ഇങ്ങനെ
മൂടികെട്ടി നീ റൂമിൽ ഇരിക്കാറില്ലല്ലോ,,

ഹെയ് ഒന്നുമില്ല ഡാ..
" സിമി പറയാൻ കൂട്ടാക്കിയില്ല "


അല്ല.. എന്തോ നിനക്ക് ഉണ്ട്,
നീ എന്തിനാ കരഞ്ഞ് ഇരിക്കുന്നത്
നിന്റെ മുഖം എന്താ ഇങ്ങനെ
എന്താടി സിമി..?
" ഗൗരി കൂടുതൽ നിർബന്ധിച്ചപ്പോൾ
സിമി പറയാൻ ഒരുങ്ങി... "


" സിമി പെട്ടന്ന് തന്നെ ഗൗരിയെ
കെട്ടിപ്പിടിച്ച് കരഞ്ഞു... "


എന്താ ഡാ... നിനക്ക് എന്തു പറ്റി
നീ എന്തിനാ കരയുന്നത് നീ കാര്യം
പറയടാ., " ഗൗരി വീണ്ടും ചോദിച്ചു.. "


അത് പിന്നെ..ഞാൻ അന്ന്
അരുണിന്റെ കൂടെ പോയില്ലേ,
അന്ന് രാത്രിയിൽ അവിടെ വെച്ച്
" സിമി അന്ന് ഉണ്ടായ കാര്യം
അവിടെ വെച്ച് ഗൗരി യോട് എല്ലാം പറഞ്ഞു... "


അത് കേട്ട ഗൗരി ബെഡിൽ ഇരുന്നു...
ഹെയ് കരയല്ലേ ഡാ എന്നിട്ട് നീ ഇത്
അരുണിനോട് പറഞ്ഞോ..?

ആ..ഞാൻ പറയാൻ വേണ്ടി
അവന് വിളിച്ചു പക്ഷേ എനിക്ക്
പറയാൻ ഉള്ളതെന്നും അവൻ കേൾക്കാൻ നിന്നില്ല അവൻ
ഓഫീസിൽ ആണ് കുറച്ചു
തിരക്കിലാണ് പിന്നെ വിളിക്ക
എന്നും പറഞ്ഞ് ഫോൺ കട്ട്‌ ആക്കി...,


ഡാ... നീ ഇങ്ങനെ കരയല്ലേ നിന്റെ
ഫോൺ താ ഞാൻ ഒന്ന് അരുണിന്
വിളിച്ചു നോക്കട്ടെ എന്നും പറഞ്ഞ്
സിമിയുടെ ഫോണിൽ നിന്നും ഗൗരി
അരുണിനെ വിളിച്ചു.,

"" താങ്കൾ വിളിക്കുന്ന നമ്പർ ഇപ്പോൾ
ഔട്ട് ഓഫ് കവറേജ് ഏരിയ... """
ഗൗരി വിളിച്ചുവെങ്കിലും അരുണിനെ
കിട്ടുന്നില്ല...,


എന്താ... " സിമി ഗൗരി യോട് ചോദിച്ചു.. "


എടാ.. അവന്റെ ഫോണിലേക്ക്
വിളിച്ചിട്ട് കിട്ടുന്നില്ല " ഔട്ട് ഓഫ്
കവറേജ് ഏരിയ എന്നാ പറയുന്നത്.. " സിമി ഡാ നീ ഇത് നല്ലോം കൺഫോം ചെയ്‌തോ...?

ആ...ഞാൻ പ്രഗ്നന്സി ടെസ്റ്റ് നോക്കി
അപ്പോ സെക്കൻഡ് പോയിന്റ് വന്നു,
" ഡാ എനിക്ക് പേടിയാവുന്നടാ..
ഞാൻ ഇനി എന്താ ചെയ്യാ..,,


നീ ഇങ്ങനെ കരയാതെ സിമി
നമ്മുക്ക് എന്തെങ്കിലും വഴി ഉണ്ടാവും
ഇനി നീ ഇങ്ങനെ കരഞ്ഞിട്ട് എന്താ
കാര്യം, ഇതൊക്കെ നമ്മളാണ് സൂക്ഷിക്കേണ്ടത് ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ
വീണാലും ഇലക്കാണ് കേട്..,
നീ വാ എഴുന്നേക് നമ്മുക്ക്
ഒരു ഇടം വര പോവാം...


'' എങ്ങോട്ടാ ടാ.. ഞാൻ എങ്ങോട്ടും
വരുന്നില്ല.. "


ന്നാ...നീ ഇവിടെ തന്നെ കിടന്ന് കരയ്യ്
" ഗൗരി ദേഷ്യം കൊണ്ട് സിമിയുടെ
അടുത്ത് പറഞ്ഞു... "


അല്ലടാ എനിക്ക് പേടിയാവുന്നു
ഇത് എങ്ങാനും എന്റെ വീട്ടിൽ
അറിഞ്ഞാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല..,

ടാ... നീ ഞാൻ പറയുന്നുന്നത് കേൾക്
നീ വാ എഴുന്നേറ്റ് എന്നിട്ട് ഈ ഡ്രസ്സ്‌
എല്ലാം മാറി വേറെ ഡ്രസ്സ്‌ എടുത്ത്
ഇട് ആ മുഖം ഒന്ന് വാഷ് ചെയ്തുവാ
ഇനി നമ്മൾ പോകുമ്പോൾ വാർഡൻ
കാണണ്ട നിന്റെ മുഖം വല്ലാണ്ട്
ഇരിക്കുന്നത് ഞാൻ ഇങ്ങോട്ട്
വരുമ്പോൾ അവിടെ മുമ്പിൽ
തന്നെ ഇരുപ്പ് ഉണ്ടായിരുന്നു..,






തുടരും...