തന്റെ മുഖത്തിന് നേരെ മിന്നിമറയുന്ന ഫ്ലാഷുകളിൽ നിന്ന് അവൻ മുഖം വെട്ടിച്ചു കൊണ്ടിരുന്നു തന്റെ രോമാവൃതമായ നെഞ്ചിലേക്ക് ചേർന്ന് നിൽക്കുന്ന പെൺകുട്ടിയുടെ മുഖം അവൻ അപ്പോഴും എല്ലാരും നിന്നും മറച്ചാണ് പിടിച്ചിരുന്നത് എങ്ങനെയൊക്കെയൊ ആ ആൾക്കൂട്ടത്തിൽ നിന്ന് അവൻ ബുദ്ധിമുട്ടി അവളുമായി പുറത്തേക്ക് കടന്നു അവർക്കായി പോലീസ് സ്റ്റേഷൻ മുന്നിൽ കാത്തു കിടന്ന ബിഎംഡബ്ല്യു കാർലേക്ക് അവർ ധൃതി വെച്ച് കേറി.
📸📰
പ്രധാന വാർത്തകൾ പ്രശസ്ത ബിസിനസ് മാനും ഈ വർഷത്തെ ബെസ്റ്റ് ബിസിനസ് മാൻ ഓഫ് ദി ഇയറും കരസ്ഥമാക്കിയ മംഗലത്ത് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഓണർ കൂടിയായ ആദി ശങ്കർ നഗരത്തിലെ തന്നെ ഹോട്ടൽ മുറിയിൽ നിന്ന് സംശയപ്രദമായ സാഹചര്യത്തിൽ പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നു.
ടിവിയിൽ നിറഞ്ഞുനിൽക്കുന്ന ആദിയുടെ മുഖം എല്ലാവരിലും അസ്വസ്ഥതയും അതേസമയം തന്നെ വ്യാകുലതയും പടർത്തി ആ ഒരൊറ്റ ദിവസം കൊണ്ടുതന്നെ മംഗലത്ത് വീടിന്റെ സൽപേരിന് ഒരു ആക്കം തട്ടുകയായിരുന്നു.
ഈ സമയം തന്റെ ഔട്ട് ഹൗസിന്റെ ബെഡ്റൂമിൽ ഒരു കൈയിൽ സിഗരറ്റുമായി അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു ആദി ആ മുറിയുടെ ഒരു ഓരത്തായി പേടിച്ചരണ്ടിരിക്കുന്ന പെൺകുട്ടിയിലേക്ക് അവന്റെ കണ്ണൊന്നു പാളി അവളുടെ താലിയിലേക്കാണ് അവന്റെ കണ്ണുകൾ ആദ്യം പതിച്ചത്.
അവളുടെ കണ്ണുകളിൽ നിന്ന് ഇറ്റ് വീഴുന്ന കണ്ണുനീർത്തുള്ളികൾ കണ്ടപ്പോൾ തന്നെ അവൻ ഒരു പുച്ഛം തോന്നി അതിലേറെ തീരാത്ത പകയും.
എന്തിനാടി നീ കരയണെ കരയേണ്ടത് ഞാനല്ലേ.
തന്റെ നേരെ പതിക്കുന്ന വാക്കുകൾ കേട്ട് അവൾ മുട്ടിൽ നിന്ന് മുഖം ഉയർത്തി അവനെ നോക്കി.
അവളുടെ ഒരു പൂങ്കണ്ണീര് നീ ഒരൊറ്റ ഒരുത്തി അല്ല നശിപ്പിച്ചത് പിഴച്ച വേ*%₹.
എന്താ നിങ്ങൾ എന്നെ വിളിച്ചേ.
എല്ലാം കേട്ടിരുന്നെങ്കിൽ പോലും ആ ഒരൊറ്റ വാക്ക് അവളുടെ മനസ്സിൽആഴത്തിൽ ആഴ്ന്നിറങ്ങിയിരുന്നു.
എന്താടി നിനക്ക് നൊന്തു പോയോ നിന്നെപ്പോലുള്ള അവളെ അങ്ങനെ വേണം വിളിക്കാൻ.
അവളുടെ മുടി കുത്തിന് പിടിച്ചു കൊണ്ട് ആദി അലറി.
വിട് എന്നെ ഞാനെന്തു കുറ്റമാണ് നിങ്ങളുടെ അടുത്ത് ചെയ്തത്.
അവന്റെ മുഖത്തെ നേരെ നോക്കിക്കൊണ്ട് നിസ്സഹായ അവസ്ഥയോടെ അവൾ ചോദിച്ചു.
നീ ഒന്നും ചെയ്തില്ലല്ലോ എന്തിനാടി എന്റെ റൂമിലേക്ക് കയറിവന്നത് നീ ഒറ്റ ഒരുത്തി കാരണം എന്റെ സൽപേരാ നശിച്ചത് ഞാനാരാണെന്ന് അറിയോ ഈ ഇന്ത്യ തന്നെ അറിയുന്ന നമ്പർ വൺ ബിസിനസ് മാൻ അങ്ങനെ ഒരാളെ ഒരു പെണ്ണിന്റെ കൂടെ റൂമിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത് എനിക്ക് നല്ലതാണെന്ന് ആണോ വിചാരം.
......
എന്താടി നിന്റെ നാക്കിറങ്ങിപ്പോയോ അതിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി തന്നെയാണ് ഈ കയർ നിന്റെ കഴുത്തിൽ കെട്ടിയത്.
അവളുടെ മാറോട് ചേർന്ന് കിടന്ന മഞ്ഞ ചരടിൽ കോർത്ത് താലി തന്റെ ഒരു വിരലാൽ വലിച്ചുകൊണ്ട് ആദി അലറി.
നീയൊരു കാര്യം ഓർത്തോ ഞാൻ താലികെട്ടി എന്ന് വിചാരിച്ച് നീ എന്റെ ഭാര്യയാണെന്ന് ഒന്നും വിചാരിക്കണ്ട.
എനിക്ക് പോണം എന്നെ തിരിച്ചുകൊണ്ടു വിട്.
പോണം പോലും നിന്നെ നോക്കി ആരാടീ അവിടെ ഇരിക്കുന്നത്.
ഞാൻ എങ്ങോട്ടെങ്കിലും പൊയ്ക്കോളാം എന്നെ വെറുതെ വിടു പ്ലീസ്..
എന്നിട്ട് വേണം നിനക്ക് എന്തെങ്കിലും പറ്റിയിട്ട് അതും കൂടെ എന്റെ തലയിൽ ആവാൻ ഞാൻ പറയുന്നത് നീ കേട്ടാ മതി കേട്ടല്ലോ അത് നിന്നോടുള്ള സ്നേഹം കൊണ്ടല്ല നീ എന്നെ ഇതിൽ കുടുക്കില്ലേ അതിനുള്ള പ്രതികാരം തന്നെയാണ്.
ടിക് ടിക് ടിക് 🚪
ആരോ വാതിലിൽ മുട്ടുന്ന സൗണ്ട് കേട്ടാണ് ആദി അവളെ തള്ളി മാറ്റിക്കൊണ്ട് അങ്ങോട്ട് നടന്നത് വാതിൽ തുറന്നപ്പഴേ കണ്ടു തന്റെ കൺമുന്നിൽ നിൽക്കുന്ന പി എ അരുണിനെ.
എന്താ അരുൺ.
സാർ അത്.
അകത്തേക്ക് നോക്കിക്കൊണ്ട് അരുൺ പറഞ്ഞു.
ഒക്കെ വാ.
അവർ രണ്ടുപേരും പുറത്തേക്ക് നടന്നതും നിസ്സഹായതയോടെ അവൾ വീണ്ടും തറയിലേക്ക് തന്നെ ഉതിർന്നുവീണു.
സാർ ഒരു കാര്യം പറയാൻ വിളിച്ചത്.
പറ.
സാർ പറഞ്ഞതുപോലെ അന്വേഷിച്ചു പോലീസ് സ്റ്റേഷനിൽ വന്നാ തള്ളയുണ്ടല്ലോ അതാ പെൺകുട്ടിയുടെ അമ്മയല്ല വലിയമ്മയാണ് അച്ഛൻ രണ്ടാമത് കല്യാണം കഴിച്ചത് ഈ കുട്ടിയുടെ നാട് ഇവിടെയൊന്നുമല്ല കേരളത്തിലാണ് കൊച്ചിലെ അമ്മ മരിച്ചത് കൊണ്ട് തമിഴാൻ അച്ഛൻ ഇങ്ങോട്ട് കൊണ്ടുവന്നതാണ്.
Ok.
ഇപ്പോൾ പ്രശ്നം എന്ന് പറഞ്ഞാൽ അതല്ല.
പിന്നെ.
നമ്മളെ ആ കുട്ടി ചീറ്റ് ചെയ്തതല്ല.
What.
അതെ സാർ.
അവരുടെ ഇടയിലെ സംഭാഷണം നീണ്ടു പോയിരുന്നു.
Ok ഒരു കാര്യം ചെയ്യ് ഒരു കാരണവശാലും അവരെ ഇങ്ങോട്ട് കയറ്റി വിടണ്ട നമുക്ക് വേഗം തിരിച്ചു പോകാനുള്ള കാര്യങ്ങൾ റെഡിയാക്കണം.
Ok സാർ.
അരുൺ അവർ കൂടുതൽ വിളച്ചിൽ എടുത്താൽ നമ്മുടെ പിള്ളേരെ കൊണ്ട് രണ്ടു കൊടുത്തോ.
Ok.
അരുൺ തിരിച്ചു പോയതും ആദി വീണ്ടും മുറിയിലേക്ക് വന്ന് കഥക് വലിചടച്ചു ഒരു സിഗരറ്റും കത്തിച്ച് അവനാ കസേരയിലേക്കിരുന്നു പെട്ടെന്നാണ് അവന്റെ മൊബൈൽ റിംഗ് ചെയ്തത്.
ഹലോ.
....
ഞാൻ ഓക്കെയാണ് ഇന്ന് തന്നെ വരും.
..
Ok.
...
Ok bye.
മൊബൈൽ ഡിസ്കണക്ട് ആയതും അവൻ വീണ്ടും സ്മോക്കിങ്ങിലേക്ക് കടന്നു സമയം അതിവേഗം കടന്നു പൊക്കോണ്ടിരുന്നു താൻ ഇപ്പോൾ മുറിയിൽ വന്നിട്ട് അരമണിക്കൂറിൽ കൂടുതലായി ആ കുട്ടിയെ മുറിയിൽ ഒന്നും കാണുന്നില്ല ബാത്റൂമിൽ ആയിരിക്കും എന്നാണ് കരുതിയത് അകത്തുനിന്ന് വെള്ളം വീഴുന്ന ശബ്ദം കേൾക്കാമായിരുന്നു വീണ്ടും കാണാതെ ആയപ്പോൾ ആദി പതിയെ ബാത്റൂമിന്റെ അടുത്തേക്ക് ചെന്ന് തട്ടി വിളിച്ചു.
ഡി കതക് തുറക് ഹലോ നീ.....
തന്റെ ചോദ്യങ്ങൾക്കൊന്നും മറുപടി കിട്ടാതായപ്പോൾ ആദിക്ക് അപകടം മണത്തു തന്റെ ശക്തി ഉപയോഗിച്ച് ആ വാതിൽ ചവിട്ടി തുറക്കുമ്പോൾ അവൻ മനസ്സിൽ കരുതിയ പോലെ തന്നെ ഉള്ള ദൃശ്യം ആയിരുന്നു അവനെ കാത്തിരുന്നത് അതിവേഗം അവളെ കയ്യിൽ കോരി എടുത്തു കൊണ്ട് ആദി പുറത്തേക്കോടി അവളെയും വഹിച്ചുകൊണ്ടുള്ള കാർ ഒരു വലിയ ആശുപത്രിയുടെ മുമ്പിലാണ് ചെന്നുന്നത്.
സാർ എന്നച്ചു.
അത് വന്ത് വെയ്ൻ കട്ട് പണ്ണിയച്ചു.
Ok സാർ അവങ്ങെ നെയിം എന്നേ.
നെയിം.
അവളുടെ പേര് താൻ ചോദിച്ചിട്ടില്ല എന്ന് അപ്പോഴാണ് ആദിക്ക് ഓർമ്മവന്നത് എന്നാൽ പോലും പോലീസ് സ്റ്റേഷനിൽ വച്ച് കേട്ട ഓർമ്മയിൽ അവൻ പറഞ്ഞു.
ഗൗരി.
Ok സാർ എജ്.
18.
നീങ്ക ആരു അവരോടെ.
അത് husband ആദി.
Ok സാർ ഇങ്ങേ സൈൻ പണ്ണുങ്ങോ.
നേഴ്സിന്റെ കയ്യിൽ നിന്ന് പേന വാങ്ങി അവർ തന്ന പേപ്പറിൽ ആദി സൈൻ ഇട്ടു കൊടുത്തു ഈ സമയം ഐസിയുവിൽ തന്റെ ജീവിതത്തിൽ കുറച്ചുമുമ്പ് വരെ കഴിഞ്ഞുപോയ നിമിഷങ്ങളിലേക്ക് ഉള്ള തിരിച്ചുപോക്ക് ആയിരുന്നു ഗൗരിയുടെ മനസ്സാകെ.