Agnivalayam - 2 in Malayalam Love Stories by Kadhal RagaM books and stories PDF | അഗ്നി വലയം - 2

Featured Books
Categories
Share

അഗ്നി വലയം - 2

" പ്രണയം ഇത്രമേൽ നോവും എന്ന് എനിക്ക് അറിയില്ലായിരുന്നു... ഉള്ള് നീറുന്നത് പോലെ തോന്നുന്നുണ്ട്... One side love... പറയാൻ എന്തൊരു സുഖം... ജീവിതത്തിൽ വരുമ്പോൾ അതിന്റെ വേദന ഒന്ന് വേറെ തന്നെയാ... അടുത്ത് ഉണ്ടായിട്ടും ഇഷ്ടം കാണിക്കാൻ പറ്റാത്ത അവസ്ഥ... ഇതിൽ നിന്നും എന്നാ മഹാദേവാ എനിക്കൊരു മാറ്റാം കിട്ടുക... "

അവൾ തന്റെ ഡയറിയിൽ കുറിച്ചു വേദനയോടെ.

" ദേവു... ഇങ് വന്നേ നീ... "

അമ്മ വിളിച്ചതും അവൾ തന്റെ ഡയറി അടച്ചു വച്ച് മുറിയുടെ പുറത്തേക്ക് നടന്നു.

" എന്താ അമ്മ... "

" നാളെ നിന്നെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്... നല്ലത് പോലെ ഒരുങ്ങി നിൽക്കണം... കേട്ടോ... എന്തെങ്കിലും ബ്യുട്ടീഷനോ മറ്റോ ചെയ്യാൻ ഉണ്ടെങ്കിൽ ഇന്ന് പോയി ചെയ്തിട്ട് ഒക്കെ വാ... "

അമ്മയുടെ ആ വാക്കുകൾ കേട്ട് വിശ്വസിക്കാൻ വയ്യാതെ അവൾ നിന്നു.

" അമ്മയോട് ഞാൻ പറഞ്ഞതല്ലേ എനിക്ക് ഇപ്പോൾ കല്യാണം ഒന്നും വേണ്ടാ എന്ന്... ജോലി കിട്ടാൻ വേണ്ടി ട്രൈ ചെയ്യുവല്ലേ ഞാൻ... അതെന്താ മനസ്സിലാക്കാതെ... "

അവൾ അമ്മയോട് എതിർത്തു.

" പ്ഫാ അസത്തെ... സ്വന്തം അമ്മയുടെ വാക്കുകൾ ധിക്കരിക്കാൻ നീ ആരാണ്... തമ്പുരാട്ടിയോ... നിന്റെ കല്യാണം നടത്താൻ ഞങ്ങൾക്ക് അറിയാം... അത് നടക്കുക തന്നെ ചെയ്യും... പിന്നെ ഈ ജോലി... എത്ര എത്ര ഇന്റർവ്യൂ കഴിഞ്ഞെടി നിനക്ക്... എന്നിട്ട്... ഒരെണ്ണം എങ്കിലും ഇതുവരെ ശരിയായോ... ഇല്ലല്ലോ... അതുകൊണ്ട് നിന്റെ പണം വച്ച് കുടുംബം നോക്കാം എന്ന സ്വപ്നവും അവസാനിച്ചതാ... ഏവന്റെ എങ്കിലും തലയിൽ കെട്ടി വച്ച്... ഇവിടെ ഉള്ള ഭാരം തീർക്കാൻ നോക്കുമ്പോൾ അവൾക്ക് ഇപ്പൊ കല്യാണം വേണ്ട പോലും... "

സ്വന്തം അമ്മയുടെ ആ വാക്കുകൾ അവളുടെ ഹൃദയത്തെ കുത്തി മുറിവേൽപ്പിച്ചു. എല്ലാം കളഞ്ഞ് എവിടേക്ക് എങ്കിലും പോകാൻ അവൾ കൊതിച്ചു. അപ്പോഴാണ് എല്ലാം കേട്ട് കോണ്ട് അച്ഛൻ അങ്ങോട്ടേക്ക് വന്നത്.

" ഭവാനി... നീ എന്താണ് ഈ പറയുന്നത്... നമ്മുടെ മോള് അല്ലെ ഇത്... അവളുടെ മനസ്സ് വിഷമിപ്പിക്കുന്ന രീതിയിൽ എന്തിനാ നീ ഇങ്ങനെ സംസാരിക്കുന്നത്... അതിന്നുള്ള എന്ത് ഗുണവും അർഹതയുമാണ് നിനക്ക് ഉള്ളത്... "

അച്ഛൻ അവളെ ചേർത്ത് പിടിച്ച് പറഞ്ഞു.

" ഗുണവും അർഹതയും... അത് ഇവൾ എന്റെ മകൾ ആണെന്ന് ഉള്ള അർഹത... പത്ത് മാസം ചുമന്നതാ ഇവളെ... ആ അധികാരം ഉണ്ട് എനിക്ക്... ഇവിടെ ഞാൻ പറയുന്നതേ നടക്കു... അതിന് എതിര് നിൽക്കാൻ മറ്റാരും വരണ്ട... അത് നിങ്ങൾ ആയാൽ പോലും... മനസ്സിലായോ... "

അവർ അത്രയും പറഞ്ഞ് അകത്തേക്ക് നടന്നു. അത് കണ്ട അച്ഛൻ നിസ്സഹായനായി അവളെ തന്നോട് ചേർത്ത് നിർത്തി.

" വിഷമിക്കണ്ട മോളെ... അമ്മയുടെ സ്വഭാവം നിനക്ക് അറിയാവുന്നത് അല്ലെ... അവൾ പിടിച്ച മുയലിനു മൂന്ന് കൊമ്പാണ് എന്നുള്ള അഹങ്കാരം... മറ്റാരും അവളുടെ തീരുമാനങ്ങൾക്ക് എതിരെ നിൽക്കാൻ പാടില്ല... അവൾ ഇങ്ങനെ തന്നെയാ... മോള് വിഷമിക്കണ്ട... "

അയാൾ അവളുടെ തലയിൽ തലോടി.

" ഹ്മ്... അമ്മയുടെ മുന്നിൽ അച്ഛന് പോലും ഒരു വാക്ക് ഉയർത്തി പറയാൻ കഴിയില്ലെന്ന് എനിക്ക് അറിയാം... പക്ഷെ... പക്ഷെ... എന്റെ ജീവിതം തീരുമാനിക്കേണ്ടത് ഞാനാ... അതിൽ ഒരു മാറ്റവും ഇല്ല... ഇവിടെ അമ്മയുടെ വാശി ജയിക്കില്ല... ജയിക്കുന്നത് ഞാൻ ആയിരിക്കും... ഞാൻ മാത്രം... അതിനുള്ള വഴി ഞാൻ കണ്ട് വച്ചിട്ടുണ്ട്... "

അച്ചനോട് പറഞ്ഞ് അവൾ റൂമിലേക്ക് ചെന്നു. അമ്മ പറഞ്ഞ ഓരോ വാക്കുകളും അവളെ വേദനിപ്പിച്ചു. നിറഞ്ഞ കണ്ണുകൾ അമർത്തി തുടച് അവൾ തന്റെ ഫോൺ എടുത്ത് അതിൽ 🔥കണ്ണേട്ടൻ🔥 എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പറിലേക്ക് വിളിച്ചു.

മറുവശത്തെ റിങ് കേട്ടതും അവളുടെ നെഞ്ച് പിടക്കാൻ തുടങ്ങി. വല്ലാത്ത പരവേഷം. കാൾ അറ്റൻഡ് ആയതും അവൾ കട്ട്‌ ആക്കി. എന്തോ അവൾക്ക് അപ്പോൾ അങ്ങനെ ആണ് തോന്നിയത്. പെട്ടെന്ന് അവളുടെ ഫോണിലേക്ക് കാൾ വന്നു. അവൾ ഒന്നും ഓർക്കാതെ തന്നെ കാൾ അറ്റൻഡ് ചെയ്തു.

" ദേവാ... എന്താടാ... "

മറുവശത്ത് കേട്ട അഥർവ്വയുടെ ശബ്ദം അവളിൽ ഒരു കുളിർ കൊണ്ട് എത്തിച്ചു.

" ഏട്ടൻ പറഞ്ഞ കാര്യം ഞാൻ ആലോചിച്ചു... എനിക്ക് സമ്മതമാണ് ഏട്ടന്റെ കമ്പനിയിൽ ജോലി ചെയ്യാൻ... "

രണ്ടും കല്പിച്ച് അവൾ പറഞ്ഞു.

" നല്ല തീരുമാനം... "

അവൻ ചിരിച്ചു. അവന്റെ കവിളിൽ വിരിഞ്ഞ നുണക്കുഴി അവൾ മനസ്സിൽ കണ്ടു.

" പക്ഷെ ഒരു കണ്ടിഷൻ ഉണ്ട് ഏട്ടാ... "

" എന്താടി ഈർക്കിലി... "

" ഇന്ന് തന്നെ ഏട്ടൻ വീട്ടിലേക്ക് വന്ന് സംസാരിക്കണം... "

അവൾ പറഞ്ഞു.

" അത് എന്തിനാ... ഞാൻ ഒരു ആഴ്ച്ച കഴിഞ്ഞിട്ടേ തിരികെ ഉള്ളു... സമയം ഉണ്ടല്ലോ... "

അവൻ സംശയത്തോടെ പറഞ്ഞു.

" വേണ്ട... ഏട്ടൻ ഇന്ന് തന്നെ വരണം... നാളെ എന്നെ ഒരു കൂട്ടർ പെണ്ണ് കാണാൻ വരുന്നുണ്ട്... എനിക്ക് വയ്യ... അതുകൊണ്ട് ഏട്ടൻ ഇന്ന് തന്നെ വരണം... "

അവൾ പറഞ്ഞു.

" ഹാ എന്നാൽ വന്ന് കണ്ടിട്ട് പോട്ടെ ഡീ... "

" ഏട്ടന് അറിയില്ലേ... എന്റെ മനസ്സിൽ മറ്റൊരാൾ ഉണ്ടെന്ന്... അദ്ദേഹത്തിന്റെ മുന്നിൽ അല്ലാതെ മാറ്റാരുടെയും മുന്നിൽ അത് പോലെ അണിഞ്ഞൊരുങ്ങാൻ എനിക്ക് പറ്റില്ല... അതിന് എനിക്ക് താല്പര്യം ഇല്ല... ഒരു കാഴ്ച്ച വസ്തു ആകാൻ... അമ്മക്ക് എന്നെ ഇവിടെന്ന് എങ്ങനെ എങ്കിലും പറഞ്ഞ് അയക്കണം എന്നാ... മറ്റൊരുത്തന്റെ തലയിൽ കെട്ടി വച്ചാൽ അവരുടെ ഭാരം തീരും എന്നാ അമ്മ പറയണേ... അങ്ങനെ പോകാൻ എനിക്ക് മനസ്സില്ല... "

വാശിയോടെ അവൾ പറഞ്ഞു.

" ഭവാനി അമ്മയുടെ മകൾ തന്നെയാ... "

അവളെ കളിയാക്കി കൊണ്ട് അവൻ പറഞ്ഞു.

" എന്തെങ്കിലും പറഞ്ഞായിരുന്നോ... "

അവൾ അങ്ങോട്ടേക്ക് ചോദിച്ചു.

" ഏയ്‌ ഇല്ല... ഞാൻ എന്തായാലും ഇന്ന് തന്നെ അങ്ങോട്ടേക്ക് വരാം... Within one week We'll fly to Banglore... "

അവൻ ചിരിയോടെ പറഞ്ഞു. അവളിൽ നിറഞ്ഞത് പ്രതീക്ഷകൾ ആയിരുന്നു.

(തുടരും...)


🔱𝔖𝔦𝔇🔱