Vilayam - 4 in Malayalam Thriller by ABHI books and stories PDF | വിലയം - 4

The Author
Featured Books
Categories
Share

വിലയം - 4

അവന്റെ വാക്കുകൾ കേട്ട ഉടൻ മുറ്റത്ത് ഇരുന്നവരിൽ കുറച്ചു പേർ എണീറ്റു മുന്നോട്ടു വന്നു, അവർ കാതുകൾ കൂർപ്പിച്ച് ചുറ്റും നോക്കി  .അവിടെ ഇരുന്നവർ അങ്ങോട്ടും ഇങ്ങോട്ടും ചോദ്യഭാവത്തിൽ കണ്ണോടിച്ചു കൊണ്ടിരുന്നു

“അത് എങ്ങനെയാ തോന്നിയത്?” ഒരാൾ പെട്ടെന്ന് ചോദിച്ചു.

കാപ്പിച്ചെടികൾക്കിടയിൽ എന്തോ ചലനം. മനുഷ്യൻ ആണെന്നു തോന്നുന്നു… ഒരാൾ ആയിരിക്കില്ല അവൻ പറഞ്ഞു..

അങ്ങോട്ട്‌ വന്ന ഗുണ്ടകൾ കുറച്ചു നേരം നോക്കി നിന്നിട്ട് തിരികെ പോയി...

ഇതിനിടെ കാപ്പിച്ചെടികളുടെ ഇടവഴിയിൽ നടന്ന്   പിന്നോട്ട് മാറിയ അജയും, സുരേഷും, നിഖിലും  നിശബ്ദമായി ഒരു പറയ്ക്കു പിന്നിൽ ഒളിച്ചിരുന്നു....ഇരുട്ട് മൂടിയ മണ്ണിൽ പാതയില്ലാത്ത വഴി, മുട്ടൊപ്പം മൂടിയ കാട്ടു ചെടികൾ അവയ്ക്കിടയിൽ തലയെടുത്തു നിൽക്കുന്ന കാപ്പിച്ചെടികളും..

ഒരു ജീപ്പ് പെട്ടന്ന് സ്റ്റാർട്ട് ആകുന്ന ശബ്ദം അവരെ മൂവരെയും ഞെട്ടിച്ചു...അജയ് ഒരു പാറയുടെ മുകളിൽ കയറി എസ്റ്റേറ്റ് ബംഗ്ലാവ് നിരീക്ഷിക്കുവാൻ തുടങ്ങി....

 

അൽപ നേരം കഴിഞ്ഞു അജയ് തിരികെ ഇറങ്ങി വന്നു ഒരു ചെറിയ നിശബ്ദത്തക്ക് ശേഷം അജയ്  പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുവാൻ തുടങ്ങി 

“അവർക്ക് സംശയം തോന്നിയിട്ടില്ല എന്നാണ് തോന്നുന്നത്. കുറച്ചു പേർ ജീപ്പിൽ കയറി പോയി.

രാജയുടെ അടുത്ത് വളരെ കുറച്ചു മാത്രമേ ആളുകൾ ഉണ്ടാവു.അവരെ നമുക്ക് നേരിടാൻ ആവും.അജയ്  ഒന്ന് നിർത്തി  ശേഷം തുടർന്നു.

നീയും നിഖിലും ഇവിടെ ഒളിച്ചിരിക്കുക. ഞാൻ വേറൊരു വശം ചുറ്റി അകത്തു കയറാം. അവിടെ കാണുന്ന വെളിച്ചം ഞാൻ അണയ്ക്കും. അപ്പോൾ തന്നെ നിങ്ങൾ അങ്ങോട്ട് കയറി വരണം അജയ് പറഞ്ഞു. 

എന്നിട്ടവൻ ചുറ്റി വളഞ്ഞു ലക്ഷ്യത്തിലേക്ക് നടന്നു. ..

സുരേഷും നിഖിലും കുറച്ചുകൂടെ മുന്നോട്ട് പോയി കാപ്പിച്ചെടികളുടെ ഇടയിൽ ഒളിച്ചു.

അജയ് എസ്റ്റേറ്റ് കെട്ടിടത്തിന്റെ അടുക്കളവശത്തേക്കാണ് പതിയെ കയറി ചെന്നത്.അവൻ  അവിടെ നിന്നു തിരിഞ്ഞ് വെളിച്ചം വരുന്ന ഭാഗം ലക്ഷ്യമാക്കി നടന്നു..അവൻ പതിയെ അവിടെ വിറകു കൂട്ടി കത്തിച്ചിരുന്നതിനു അടുതെത്തി..ശേഷം അവൻ കൈയിൽ കൊണ്ടുവന്ന ഒരു ബക്കറ്റ് വെള്ളം ഒഴിച്ച് ആ തീ കെടുത്തി...

തീ കെട്ടത് കണ്ട് സുരേഷും നിഖിലും മുന്നോട്ടു നടക്കുവാൻ തുടങ്ങി. എത്രയും പെട്ടന്ന് അജയ്യുടെ അരുകിൽ എത്തണം എന്നായിരുന്നു അവരുടെ മനസ്സിൽ..

ഒരു ശബ്ദം കേട്ടാണ് അജയ് നിന്നത്.

അജയ് അവന്റെ മുന്നിലെ ജനലിൽ കൂടെ അകത്തേക്ക് നോക്കി.അകത്ത് ഭീതിയോടെ ചുറ്റും നോക്കുവായിരുന്നു രാജ.അവനെ  നിലത്തിരിക്കുന്ന കസേരയിൽ കെട്ടിയിരിക്കുന്നു. മൂന്ന് ഗുണ്ടകൾ ചുറ്റും കാവൽ.അവർ അവനെ ഉപദ്രവിക്കുകയാണ് 

അജയ് ഒന്നും നോക്കിയില്ല നേരെ അടുക്കള ഭാഗത്തുകൂടി കയറി രാജയെ കെട്ടി ഇട്ടിരുന്ന മുറിക്ക് മുന്നിൽ വന്നു നിന്നു 

“ വാതിൽക്കൽ ഒരു ശബ്ദം കേട്ടു കൊണ്ട് അകത്തു നിന്ന ഒരു ഗുണ്ട വാതിലിന് അരുകിൽ വന്നു  ശേഷം ചോദിച്ചു 

അത് ആരാ!”

അജയ് പിന്നെയും ആ വാതിലിൽ മുട്ടിക്കൊണ്ട് ഇരുന്നു.

അകത്തു നിന്ന ആൾ രണ്ടും കല്പിച്ചു വാതിൽ തുറന്നു.അതും നോക്കി ആയിരുന്നു ഒരു വേട്ടകാരന്റെ കൗശലത്തോടെ അജയ് പുറത്ത് കാത്തിരുന്നത്.അവൻ കയ്യിൽ ഉള്ള ലോഹദണ്ഡം മുഴുവൻ ശക്തിയിൽ വാതിൽ തുറന്നവന്റെ നെഞ്ചു നോക്കി വീശി 

തടം..!

ഒരു ശബ്ദത്തോടെ ആ ഗുണ്ട നിലത്തു വീണു കഴിഞ്ഞു 

മറ്റുള്ളവർ പിറകോട്ടു തിരിഞ്ഞ് ആയുധങ്ങൾ എടുക്കുമ്പോൾ, അജയ് രണ്ടാമതൊരാളെ കൂടെ  ഇടിച്ചു വീഴ്ത്തി.

പക്ഷേ മൂന്നാമൻ പിൻവശത്തു നിന്നു ഒരു വടിവാളും ഊരി എടുത്ത് അജയിലേക്ക് തിരിഞ്ഞു.കയ്യിൽ ഒരു വലിയ വാൾ അതിന്റെ ധൈര്യത്തിൽ അയാൾ അലറി 

“ഇപ്പൊ കാണാം നീ ആരാ എന്ന്!”

അവൻ വാളുമായി അജയിലേക്കെത്തുമ്പോഴാണ്…

ട്ടെ 

ഒരു ശബ്ദം!

പെട്ടന്നവിടം നിശബ്ദമായി വാളുമായി വന്ന ഗുണ്ടയുടെ മുഖത്തു പെട്ടെന്ന് ഭീതിയിരമ്പികയറി 

സുരേഷ്, കയ്യിൽ തോക്കുമായി ഗുണ്ടയെ ചൂണ്ടി നിൽക്കുന്നുണ്ടായിരുന്നു.

 വാളുമായി ആണോ നീ വന്നത്? ഒറ്റ വെടിയേ നീ കേൾക്കു പിന്നെ ഉള്ളത് കേൾക്കില്ല നീ പരലോകത്തു പോകും...നിനക്ക് കേൾക്കണോ? വിട്ടു നിൽക്ക്!”

സുരേഷിന്റെ ശബ്ദം മുഴങ്ങി കേട്ടു 

ഗുണ്ട പെട്ടെന്ന്  വാൾ മുന്നോട്ട് ഇട്ട് കൈ പിന്നിൽ വച്ചുകൊണ്ട് പിന്നോട്ടു നീങ്ങിനിന്നു 

“അത് മതിയാരുന്നു അജയ്‌ക്ക് അവൻ കൈയിൽ ഇരുന്ന ഇരുമ്പ് വടി ഗുണ്ടയുടെ തലക്ക് നേരെ ഓങ്ങി..ആഹ്...ഒരു ശബ്ദത്തോടെ അയാൾ ബോധരഹിതനായി നിലത്തു വീണു....

നിഖിൽ രാജയുടെ കയ്യിൽ കെട്ടിയിരുന്ന കയറുകൾ അഴിച്ചു.

“അജയ്‌  നീ വന്നോ …” രാജയുടെ കണ്ണ് നിറഞ്ഞു.

“ഇനിയൊരാൾക്കും നിന്നെ തൊടാനാവില്ല.” അജയ്‌ ശക്തിയായി പറഞ്ഞു.

അകത്തു നിന്നുള്ള ശബ്ദം മുഴുവനായി മുറ്റത്ത് വരെ എത്തി.മുൻവശത്ത് ഉണ്ടായിരുന്ന ഗുണ്ടകളിൽ ചിലർ ഓടി കെട്ടിടത്തിനുള്ളിലേക്ക് കയറി..

കാലടി ശബ്ദം അടുത്തു വരുന്നു 

സുരേഷ് കയ്യിലുള്ള തോക്ക് ഒന്നുകൂടി മുറുക്കി പിടിച്ചു വാതിലിന്റെ സമീപം തയ്യാറയി നിന്നുകൊണ്ട് പറഞ്ഞു:

“അജയ്,  രാജയെ പുറത്തേക്ക് കൊണ്ടുപോ ഞാൻ ഇവരെ പിടിച്ചു നിർത്താം.

അജയ് ചുറ്റുപാടും നോക്കി പിന്നിൽ നിന്ന് വാതിലിന് പുറത്തേക്കുള്ള മറ്റൊരു വാതായനം കണ്ടെത്തി.

“നിഖിൽ, ഇതാണ് അവസരം. ആ വാതിൽ തുറക്ക് , ഞാൻ രാജയെ താങ്ങിഎടുക്കാം അജയ് പറഞ്ഞു .”

നിഖിൽ അതിന്റെ കുറ്റി വലിച്ചു വാതിൽ തുറന്നു.അവർ അതിലെ ഇറങ്ങി ജീപ്പ് ഉള്ള ഭാഗത്തേക്ക് നടന്നു തുടങ്ങി 

അജയ് രാജയെ താങ്ങി കാപ്പി തോട്ടത്തിലേക്ക് കയറിയപ്പോൾ പിറകിൽ നിന്ന് തോക്ക് പൊട്ടിയ ശബ്ദം കേട്ട് അവൻ ഞെട്ടിതിരിഞ്ഞു നോക്കി.

സുരേഷ് വെടിയുതിർത്ത് രണ്ട് ഗുണ്ടകളെ നിലത്ത് വീഴ്ത്തിയിരുന്നു.മുട്ടിനു താഴെ വെടിയേറ്റ ഗുണ്ടകൾ നിലത്തു കിടന്ന് അലറി കരഞ്ഞു..അത് കേട്ട് ബാക്കി ഉള്ളവർ പിന്നോട്ട് ഓടി..

“പെട്ടെന്ന് പോകൂ!” സുരേഷ് പിന്നിൽ നിന്ന് ഉറക്കെ പറഞ്ഞു.

മുറ്റത്തെ അതിരുകൾക്കപ്പുറം…

തണ്ടുകളും കാടുകളും പിന്നിലാക്കിക്കൊണ്ട് അവർ മുന്നോട്ട് നടന്നുകൊണ്ടിരുന്നു. പിറകിൽ നിന്ന് കെട്ടിടത്തിലെ വെളിച്ചം മങ്ങിമങ്ങി വരുന്നു.

അപ്പോൾ അജയ് ഒന്ന് തിരിഞ്ഞു നോക്കി.

അവന്റെ കണ്ണുകളിൽ ദേഷ്യം പടരുന്നുണ്ടായിരുന്നു.

“ഇനി ആണ് കളി തുടങ്ങുന്നത്… രാജ നാളെ തൊട്ട് സമരം വീണ്ടും തുടങ്ങും..ഞാനാണ് ഇനി ഫാക്ടറിയിലെ സമരത്തിന് നേതൃത്വം കൊടുക്കാൻ പോകുന്നത്.സുരേ രഘുവിനേം അവന്റെ ആളുകളെയും ഈ രാത്രിയിൽ തന്നെ പോയി കാണണം.നാളെ അവരേം കൂട്ടി ഫാക്റ്ററിയിൽ എത്തണം..അജയ് അതും പറഞ്ഞു ജീപ്പിനരുകിലേക്ക് നടന്നു.....

രാത്രി ഏറെ വൈകിയപ്പോൾ മാത്രമായിരുന്നു അവർ മാളികയിൽ എത്തിയത്. ഇരുട്ടിന്റെ കനത്തിൽ നിഴലുപോലെ, നിഖിലും അജയ്‌യും ചേര്‍ന്ന്  രാജയെ താങ്ങിക്കൊണ്ട് മാളികയുടെ വലിയ വാതിലിൽകൂടെ അകത്തേക്ക് കടന്നു. ഒരു മൂടിയ കാറ്റ് പോലെ മൗനത്തിലാണ് എല്ലാവരും. പതിവ് കാഴ്ചകളിലൊന്നുമല്ലാത്ത അവസ്ഥ.

ആ ഇടവേളയിൽ തന്നെ സുരേഷ് ഒരു നിമിഷം പോലും സമയം കളയാതെ യാത്രക്ക് തയാറായി. മനസ്സിൽ തെളിഞ്ഞത് കൃത്യമായ ഒരു ലക്ഷ്യം കമ്പംമെട്ടിലേക്ക് അവിടെ ചെന്നു രഘുവിനെ കാണണം.

നേരം പുലർന്നു കഴിഞ്ഞ് കുന്നിൻ മുക്കുകളിൽ സൂര്യപ്രകാശത്തിന്റെ ആദ്യകലകളെത്തുമ്പോഴാണ് സുരേഷ് കമ്പംമെട്ടിലെത്തിയത്.പണ്ടത്തെ ഒരു പഴയ പരിജയം മാത്രം ഒപ്പമാക്കിയാണ് സുരേഷ് യാത്ര തുടർന്നത്. വാക്കുകളോ വരങ്ങളോ ഇല്ലാതെ പൊട്ടിപ്പോയ ബന്ധത്തിന്റെ മറവിൽ ഉറച്ചൊരു പ്രതീക്ഷ.

അല്പനേരത്തിനു ശേഷം വണ്ടി ഒരു വലിയ വീടിനു മുന്നിൽ  എത്തി.അയാൾ ആ വലിയ ഗേറ്റിനു മുന്നിൽ ഹോൺ അമർത്തി കുറച്ചു നിമിഷങ്ങൾക്ക് ശേഷം ഗേറ്റ് തുറക്കപ്പെട്ടു ഒരാൾ പുറത്തേക്കു വന്നു ശേഷം അയാൾ സുരേഷിനെ രൂക്ഷമായി നോക്കി.

അതിനർദ്ധം മനസ്സിലാക്കിയ പോലെ സുരേഷ് സംസാരിച്ചു തുടങ്ങി.ഞാൻ മുന്നാറിൽ നിന്നാണ് വരുന്നത്. രഘുവിനെ കാണണം. മുന്നാറിൽ നിന്നു സുരേഷ് വന്നിരിക്കുന്നു എന്ന് പറഞ്ഞാൽ മതി..

അയാൾ സുരേഷിനോട് അവിടെ നിൽക്കുവാൻ പറഞ്ഞിട്ട് അകത്തേക്ക് പോയി..

അല്പസമയത്തിനകം അകത്തേക്ക് പോയ ആൾ തിരികെ വന്നു തികഞ്ഞ ആദരത്തോടെ സുരേഷിനോട് പറഞ്ഞു തുടങ്ങി.ഞാൻ മുത്തു രഘു സാർ നിങ്ങളെ അകത്തേക്ക് കൊണ്ടുവരാൻ പറഞ്ഞു.

സുരേഷ് ജീപ്പിന്റ ചാവി മുത്തുവിന് കൊടുത്തിട്ട് അകത്തേക്ക് നടന്നു.

ജീപ്പ് അകത്തു കയറ്റിയതിനു ശേഷം ഗേറ്റ് അടച്ചിട്ടു മുത്തു സുരേഷിനരുകിലേക്ക് എത്തി നിന്നു.

“കയറിക്കോളൂ. സാറ് ഉള്ളിലാണ്. 

തല കുനിച്ചുകൊണ്ടാണ് സുരേഷ് അകത്തേക്ക് കയറിയത്.അകത്ത് ആട്ടു കട്ടിലിൽ ഇരിക്കുകയായിരുന്നു രഘു.

“സുരേഷേ”

ആ ശബ്ദം കേട്ട് അവൻ തല ഉയർത്തി നോക്കി.

ഇരുണ്ട വെളിച്ചത്തിന്റെ പശ്ചാത്തലത്തിൽ ആട്ടു കട്ടിലിൽ ഇരിക്കുന്ന രഘു. കണ്ണുകളിൽ ഗാഢത. മുഖത്ത് ഭീകരത. പുഞ്ചിരിയിലും കൂർത്ത വാളുപോലൊരു ഭാവം.

“ഇവിടെ ഇത്രയും പെട്ടന്ന് നീ വരുമെന്ന് കരുതിയില്ല.ആട്ടെ അവിടെ എന്താണ് ഞാൻ ചെയ്യേണ്ടത്. അജയ് അവൻ അങ്ങോട്ട് വരരുതായിരുന്നു..

ആഹ്.അധിവസമെന്നോ അലസതയെന്നോ പറയാനാകാത്ത ശൈലിയിൽ രഘുവിന്റെ ശബ്ദം മുറിഞ്ഞു.........(തുടരും)