Part 2
ഡിഗ്രി 2ഇയർ ന്ന് പഠിച്ചു ഇരിക്കുമ്പോൾ കൊണ്ടിരിക്കുമ്പോൾ ആയിരുന്നു രുദ്രൻ ഭദ്രയുടെ ജീവിതത്തിലേക്ക് കടന്നുവന്നത്.
അന്ന് പതിവിലും വൈകിയായിരുന്നു അവരുടെ ക്ലാസ്സ് കഴിഞ്ഞത്. അതുകൊണ്ടുതന്നെ ബസ്റ്റോപ്പിൽ എത്തിയപ്പോഴേക്കും ഒരു വിധം കുട്ടികളെല്ലാം വീട്ടിലേക്ക് പോയി കഴിഞ്ഞിരുന്നു. രണ്ടുപേരും ഒരേ റൂട്ടിൽ ആയതുകൊണ്ട് തന്നെ, ഇനി അരമണിക്കൂർ കഴിഞ്ഞിട്ട് ബസ് ഉള്ളൂ എന്നറിയോണ്ട് രണ്ടുപേരും കൂടെ ഓരോ വർത്താനങ്ങൾ പറഞ്ഞിരിക്കുകയാ
യിരുന്നു. ഏകദേശം സമയം സന്ധ്യയോട് അടുക്കാൻ ആയിട്ടുണ്ടായിരുന്നു.
അപ്പോഴായിരുന്നു ബൈക്കിൽ വന്നിറങ്ങിയ രണ്ട് ചെറുപ്പക്കാർ അവരുടെ അടുത്ത് വന്ന് ശല്യം ചെയ്തുകൊണ്ടിരുന്നത്.
ആഹാ... ഏതാ ഈ രണ്ടു കിളികൾ... രണ്ടാളും ബസ് കാത്ത് നിന്ന് മുഷിഞ്ഞു കാണുമല്ലെ... സാരമില്ല... ചേട്ടന്മാർ ഇല്ലേ ഇവിടെ,നമുക്ക് ഇവിടെ കൊറച്ചു കൊച്ചു വാർത്തമാനങ്ങൾ ഒക്കെ പറഞ്ഞോണ്ട് ഇരിക്കാം എന്ത് പറയുന്നു രണ്ടു പേരും...
എന്നും പറഞ്ഞു കൊണ്ട് അതിൽ ഒരുവൻ ഭദ്രയുടെ അടുത്ത് വന്നിരുന്നു. അപ്പോൾ തന്നെ പ്രിയയും ഭദ്രയും കൂടെ അവിടെ നിന്നും എണീറ്റ് ബസ്റ്റോപ്പിന്റെ ഒരു അരികിലേക്ക് മാറിനിന്നു.
എന്താണ് മോളെ ഇങ്ങനെ പേടിക്കല്ലേ ചേട്ടന്മാർ അല്ലേ ഞങ്ങൾ ഒന്നും ചെയ്യില്ലന്നെ...അല്ല... എന്താ ഈ മോളെ പേര്... നല്ല കിളുന്ത് സാദനം തന്നെയാണല്ലോ മുത്തേ നീ... ചേട്ടന്മാരെ ഒപ്പം വന്നാൽ നമുക്ക് ഇന്നത്തെ രാത്രി അങ് സുഗിക്കാം....
ഒരു വഷളൻ ചിരിയോടെ അതിൽ ഒരുവൻ ഭദ്രയുടെ അരികിലേക്ക് വന്ന് കൊണ്ട് അവളുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു.കൂടെയുള്ളവൻ അത് കേട്ട് ചിരിച്ചു.
ചെ... കയ്യെടുക്കടാ....
ഭദ്ര അവന്റെ കയ്യിൽ നിന്നും കുതറി കൊണ്ട് പറഞ്ഞു.
അവരുടെ വായിൽ നിന്നും വരുന്ന വാക്കുകൾ കേട്ടിട്ട് ഭദ്രയ്ക്കും പ്രിയക്കും ആകെ അറപ്പ് തോന്നിപ്പോയി.
പെട്ടെന്നാണ് ആരുടെയോ ചവിട്ടുകൊണ്ട് ഭദ്രയുടെ കയ്യിൽ പിടിച്ചവൻ തെറിച്ചുവീണത്
ഞെട്ടാലോടെ ഭദ്രയും പ്രിയയും അയാളെ മുഖമുയർത്തി നോക്കി.
അവൻ ദേഷ്യത്തോടെ അവന്മാരെ തന്നെ നോക്കി നിന്നു.
ഭദ്രയുടെ കൈ പിടിച്ചവൻ വീണത് കണ്ട് മറ്റവൻ നേരെ രുദ്രന്റെ അടുത്തേക്ക് അടിക്കാനും വേണ്ടി പാഞ്ഞു വന്നു
അവൻ രുദ്ര അടിക്കാൻ വേണ്ടി കൈ ഉയർത്തിയപ്പോഴേക്കും അവൻ ആ കൈ തിരിച്ചു ഒടിച്ചിരുന്നു. അവൻ വേദന കൊണ്ടുപുളഞ്ഞു.
എന്താടാ... നീയൊക്കെ കാരണം പെൺപിള്ളേർക്ക് വഴിയിലൂടെ നടക്കാൻ പറ്റില്ലന്നായിട്ടുണ്ടോ...
അവൻ ദേഷ്യത്തോടെ ചോദിച്ചു.
അത്.. ഞങ്ങള്... ഞങ്ങൾ ഒരു തമാശക്ക് വെറുതെ... ചെയ്തതാ.. അവർ വിക്കി കൊണ്ട് പറഞ്ഞു.
നിന്നെയൊന്നും ഇനി ഈ പരിസരത്ത് കൊണ്ടുപോയേക്കരുത്... 😡 അവന്റെയൊക്കെ ഒരു തമാശ...
ഭദ്രൻ മുറുകിയ മുഖത്തോടെ പറഞ്ഞു.അപ്പോയെക്കും നിലത്ത് വീണു കിടന്നവർ വേഗം തന്നെ എണീറ്റ് ബൈക്കിൽ കയറി പോയിരുന്നു.
രുദ്രൻ പ്രിയയെയും ഭദ്രയെയും തിരിഞ്ഞു നോക്കി.പ്രിയ അവനെ നോക്കി പുഞ്ചിരിച്ചു.
അവനും അവൾക്കൊരു പുഞ്ചിരി നൽകി.അവൻ ഭദ്രയെ നോക്കി.
അവൾ കണ്ണിമചിമ്മാതെ തന്നെ അവനെ തന്നെ നോക്കി നിൽക്കുവായിരുന്നു.അത് കണ്ട് അവന്റെ നെറ്റി ഒന്ന് ചുളിഞ്ഞു.
പ്രിയ അപ്പോഴാണ് ഭദ്രയെ ശ്രദ്ധിക്കുന്നത്.
ആള് ഇപ്പോഴും രുദ്രന്റെ ചോര ഊറ്റി കുടിക്കുന്ന തിരക്കിലാണ്. അത് കണ്ട് പ്രിയ പെട്ടന്ന് തന്നെ അവളുടെ കാലിലേക്ക് ഒന്ന് ചവിട്ടി.
ആ... എന്തുവാടി....😬
മതി കോപ്പേ... നോക്കിയേ... അങേര് ഇതാ നിന്നേം നോക്കി നിൽക്കുന്നു. ഒന്ന് മയത്തിൽ ഒക്കെ നോക്ക്... അല്ലേൽ അങ്ങേരെ ചോര മുഴുവൻ അങ് വറ്റി പോകും.
ഭദ്രയുടെ ചെവിയിലായി നൊടിഞ്ഞു കൊണ്ടവൾ രുദ്രനെ നോക്കി ചമ്മിയ ചിരി കൊടുത്തു.
ഭദ്രയെ ഒന്ന് നോക്കി കൊണ്ടവൻ അവന്റെ ബുള്ളറ്റിൽ കയറി അവിടം നിന്ന് പോയി.
അപ്പോയെക്കും അവർക്ക് പോകാനുള്ള ബസ് വന്നിരുന്നു.
പ്രിയ കയറിയ പിറകെ തന്നെ ഭദ്രയും അവൻ പോയ വഴിയെ ഒന്ന് നോക്കി കൊണ്ട് ബസിലേക്ക് കയറി.
എന്താണ് പെണ്ണെ... ഒരു വായിനോട്ടം...
സാധാരണ നിനക്ക് അലർജിയുള്ള സംഭവമാണല്ലോ വായിനോട്ടം... ഇപ്പോ ഇത് എന്ന പറ്റി മോളൂസേ...
ഒരു ഈണത്തോടെ പ്രിയ ഭദ്രയോട് ചോദിച്ചു.ബസ് ഇറങ്ങി രണ്ടു പേരും വീട്ടിലേക്കുള്ള ഇടവയിൽ കൂടെ നടക്കുവാ
യായിരുന്നു.
പോടീ... ഞാൻ.. വെറുതെ...
അവൾ ഒരു പതർച്ചയോടെ പ്രിയനോട് പറഞ്ഞു കൊണ്ട് തല ഉയർത്തി നോക്കാതെ വേഗം നടന്നു.
ഓ.... ആയിക്കോട്ടെ.. ഞാൻ എടുത്തോളാം..
പിറകിൽ നിന്നും പ്രിയ വിളിച്ചു പറയുമ്പോ
യും അവള് തിരിഞ്ഞു നോക്കിയില്ല.
പിന്നീടുള്ള ദിവസങ്ങളിലെല്ലാം കോളേജ് വിടുന്ന സമയങ്ങളിൽ ഭദ്രയും പ്രിയയും
രുദ്രനെ റോഡ് സൈഡിൽ കാണാറുണ്ട്.
പ്രിയ അവനെ കാണുമ്പോ തന്നെ അവന്റെ അടുത്ത് ചെന്ന് സംസാരിക്കും... എന്നാൽ
രുദ്ര ഒരിക്കൽ പോലും അവന്റെ അടുത്തേക്ക് പോയിട്ടില്ല.
ഇതിനോടകം തന്നെ അവനൊരു അനാഥ യാണെന്ന് അവർ രണ്ടു പേരും മനസ്സിലാക്കിയിരുന്നു.
എന്നും റോഡ് സൈഡിൽ അവളെ നോക്കി നിൽക്കുന്ന അവനെ പോകെ പോകെ അവളും ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു.
ആദ്യമാദ്യം അതൊന്നും അവൾ കാര്യമാക്കിയിരുന്നില്ല. എന്നാൽ കണ്ണെടുക്കാതെ യുള്ള അവന്റെ നോട്ടം
കാണെ അവളുടെ മനസ്സിലും പതിയെ അവനൊരു സ്ഥാനം നേടാൻ തുടങ്ങിയിരുന്നു.
തന്നെ മാത്രം കാണുമ്പോൾ ഉള്ള ആ കണ്ണിലെ തിളക്കംഎപ്പോയോ അവളിലും പറഞ്ഞു അറിയിക്കാൻ പറ്റാത്തത്ര സന്തോഷം നൽകി...
അവളെ കാണാൻ വേണ്ടിയാണ് അവൻ അവിടെ നിൽക്കുന്നത് എന്ന് ആദ്യം മനസ്സിലാക്കിയത് പ്രിയയായിരുന്നു...
ഇതിനോടകം തന്നെ രുദ്രനെ സ്വന്തം
ഏട്ടനായി തന്നെ പ്രിയ കാണാൻ തുടങ്ങിയിരുന്നു. പ്രിയയുടെ സംശയംഅവള് നേരിട്ട് തന്നെ രുദ്രനോട് ചോദിക്കുകയും ചെയ്തു. അതിനുള്ള മറുപടി അവനതൊരു
പുഞ്ചിരിയിൽ ഒതുക്കുവായിരുന്നു.
കാര്യങ്ങളുടെ കിടപ്പു വശം അപ്പോൾ തന്നെ പ്രിയക്ക് ഏകദേശം മനസ്സിലായി. എന്നാലും അവള് ഒന്നും ഭദ്രയോട് പറഞ്ഞില്ല.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
രുദ്രന്റെ കൂടെ എപ്പോഴും അവന്റെ ബുള്ളറ്റിന്റെ പിറകിൽ കാണുന്ന ആളായിരുന്നു ജീവൻ.
അവന്റെ ഏറ്റവും അടുത്ത ചങ്ങാതി.
രണ്ടാളും ചെറുപ്പം തൊട്ടേയുള്ള കൂട്ടാണ്.
അവൻ അല്ലാതെ ആരും രുദ്രന്റെ ബുള്ളറ്റിന് പിറകെ കാണാറില്ല.രുദ്രന്റെ
ഒപ്പം വന്നുവന്ന് എപ്പോയോ ജീവന്റെ ഹൃദയത്തിലും പ്രിയ ചേക്കേറിയിരുന്നു.
ഒരു പാവം ശുദ്ധൻ, അതായിരുന്നു ജീവൻ.
എന്നാൽ അതിനുവിപരീതമായി രുദ്രൻ എല്ലാവരോടും ചാടികടിക്കുന്ന ഒരു സ്വഭാവമായിരുന്നു. ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് തല്ല്. അത് കൊണ്ട് തന്നെ
അവന് അങ്ങനെ ഫ്രണ്ട്സ് ആരും ഉണ്ടായിരുന്നില്ല.
രണ്ടു പേരും വളർന്നത് സർക്കാർന്റെ കീയിലുള്ള ഒരു ഓർഫനെജിൽ ആയിരുന്നു
പ്ലസ്ടു പഠനം കയിഞ്ഞ് രണ്ട് പേരും അവിടെ നിന്നും ഇറങ്ങി, ചെറിയ ചെറിയ പണികൾക്ക് പോയിട്ട് അതിൽ സ്വന്തമായി രണ്ടു പേർക്കും ഒരുപോലെ ഉള്ള വീടും വാങ്ങി.
രുദ്രനെക്കാൾ വയസിനു ചെറുതാണെ
ങ്കിലും ജീവൻ രുദ്രനെ പേര് തന്നെ യായിരുന്നു വിളിച്ചിരുന്നത്... രുദ്രനും അത് തന്നെയായിരുന്നു ഇഷ്ടവും.
ജീവന്റെ കുറുമ്പോടെയുള്ള സംസാരവും
അവന്റെ എല്ലാവരോടും ഉള്ള സ്നേഹവും കണ്ട് പ്രിയക്ക് അവനോടൊരു ഇഷ്ട്ടം തോന്നി. ഇഷ്ട്ടം ആദ്യം തുറന്ന് പറഞ്ഞതും പ്രിയ തന്നെ ആയിരുന്നു. ആൾറെഡി അവളെ സ്നേഹിച്ചിരുന്ന ജീവന് മറുത്തൊന്നും പറയാൻ ഉണ്ടായിരുന്നില്ല.
അന്ന് മുതൽ ജീവയുടെയും പ്രിയയുടെയും പ്രണയ നാളുകൾ ആയിരുന്നു.
അപ്പോഴും പരസ്പരം ഒന്നും സംസാരിക്കാതെ ഭദ്രയും രുദ്രനും അവരുടെ
ഉള്ളിലെ പ്രണയം മുന്നോട്ട് കൊണ്ട് പോയി.
ഡിഗ്രി മൂന്നാം വർഷ തുടക്കത്തിൽ ഒരു ദിവസം ആയിരുന്നു ഭദ്രയും പ്രിയയും
ആ കാഴ്ച കണ്ടത്.
രുദ്രന്റെ നെഞ്ചോട് ചേർന്ന് നിൽക്കുന്ന ഒരുവൾ. അവൻ ഒരു കൈ കൊണ്ടവളെ ചേർത്ത് പിടിച്ചിട്ടുണ്ട്. അവളവനെ രണ്ടു കൈ കൊണ്ടും വട്ടം പിടിച്ചിട്ടുമുണ്ട്.
അവർക്ക് മുമ്പിൽ ഒരുത്തൻ കിടന്ന് നിരങ്ങുന്നുണ്ട്. അവനെ കണ്ടാൽ തന്നെ അറിയാം രുദ്രൻ അവനെ കേറി നല്ലോണം മേഞ്ഞിട്ടുണ്ടന്ന്. രുദ്രന്റെ മുഖമെല്ലാം ദേഷ്യത്താൽ ചുവന്നിരുന്നു.ആദ്യമായി
കാണുന്ന അവന്റെ ആ രൗദ്ര ഭാവത്തിൽ
ഭദ്രയും പ്രിയയും വിറച്ചു പോയിരുന്നു.
രുദ്രന്റെ നെഞ്ചിൽ ചേർന്ന് നിൽക്കുന്ന ഒരുവളെ കണ്ടപ്പോൾ തന്നെഭദ്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
അവളെ ആശ്വസിപ്പിച്ചു കൊണ്ട് തന്റെ നെഞ്ചിൽ നിന്നും അവളെ അടർത്തി മാറ്റി കൊണ്ട് മുഖം ഉയർത്തി നോക്കിയ രുദ്രന്റെ നോട്ടം ആദ്യം പോയത് നിർത്തിയിട്ട ആ
ബസിലേക്ക് ആയിരുന്നു.
പേടിയോടെയും അതിലുപരി ദേഷ്യം നിറഞ്ഞ മുഖത്തോടെയും തന്നെ നോക്കുന്ന ഭദ്രയെ കണ്ടവൻ തറഞ്ഞു നിന്നു.രുദ്രന്റെ നോട്ടം കണ്ട് അവൻ നോക്കുന്ന ഇടത്തേക്ക് നോക്കിയ ജീവനും അപ്രതീക്ഷിതമായി അവരെ അവിടെ കണ്ട് ഒരു നിമിഷം അവനും ഞെട്ടിയിരുന്നു.
പിറ്റേന്ന് കോളേജ്ലേക്ക് പോകുമ്പോൾ
ഭദ്രയുടെ മനസ്സിൽ മുഴുവൻ ഇന്നലെ കണ്ട കാഴ്ചയായിരുന്നു. രാത്രി മുഴുവൻ രുദ്രന്റെ നെഞ്ചിൽ കിടക്കുന്ന ആ പെൺകുട്ടിയെ
ആയിരിന്നു മനസ്സിൽ. വീണ്ടും വീണ്ടും അതോർക്കാൻ ഇഷ്ട്ടപെടാത്തത് പോലെ
അവൾ കണ്ണുകൾ ഇറുക്കിയടച്ചു.
കോളേജ് വിട്ട് പുറത്തിറങ്ങിയപ്പോയേ കണ്ടു
തങ്ങളെ കാത്ത് നിൽക്കുന്ന രുദ്രനെയും ജീവനെയും.ഇന്ന് അവരെ നേരിൽ കണ്ട് സംസാരിക്കുകയാണ് ഇന്ന് അവരെ കാത്ത് നിന്നതിന്റെ ഉദ്ദേശം.
പ്രിയയെ കണ്ടതും ജീവൻ അവൾക്ക
ടുത്തേക്ക് പോയി. പ്രിയ രുദ്രനെ ഒന്ന് നോക്കുക മാത്രം ചെയ്തു.അവന്റെ കണ്ണുകൾ ഭദ്രയിലേക്ക് പോയി....
ആരെയും തല ഉയർത്തി നോക്കാതെ തല
കുനിച് കൊണ്ട് നിൽക്കുകയായിരുന്നു അവൾ.
ജീവൻ ഭദ്രയെ നോക്കി... അതേ നിമിഷം തന്നെ അവളും അവനെനോക്കി.
അവളുടെ ചുവന്നു കലങ്ങിയ കണ്ണ് കാണേ
ജീവന് വല്ലാത്ത വേദന തോന്നി.
ഭദ്ര മോളെ...
അവൻ സ്നേഹത്തോടെ വിളിച്ചു.
മ്മ്... അവൻ അവളെ നോക്കി വെറുതെ ഒന്ന് മൂളി...
രുദ്രന് മോളോട് എന്തോ സംസാരിക്കാ
നുണ്ടെന്ന്....
ജീവൻ പറഞ്ഞപ്പോൾ ഭദ്ര അവനെ ഞെട്ടലോടെ നോക്കി.അവളുടെ കണ്ണുകൾ റോഡിന്റെ എതിർവശത്തു നിന്ന് തന്റെ അരികിലേക്ക് നടന്നു വരുന്നവന്റെ നേരെ പാഞ്ഞു.
രുദ്രൻ അവളുടെ അരികിൽ വന്ന് നിന്നു.
ശ്രീഭദ്ര... എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട്..
തല കുനിച്ചു നിൽക്കുന്ന അവളിൽ നിന്നും മറുപടി ഒന്നും വരാത്തത് കണ്ടതും രുദ്രൻ ഒന്നും കൂടെ പറഞ്ഞു.
ഭദ്ര... ഞാൻ നിന്നോടാണ് പറയുന്നത്.
എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാ
നുണ്ട്... ഇപ്രാവശ്യം അവന്റെ ശബ്ദത്തിൽ ഗൗരവം കലർന്നിരുന്നു.
ഞാൻ.... എനിക്ക്.. എനിക്ക് ഒന്നും സംസാരിക്കാനില്ല...
അവളൊരു വിക്കലോടെ മറുപടി പറഞ്ഞു.
നീ സംസാരിക്കണ്ട... എനിക്ക് സംസാരിക്ക
ലോ...
അവൻ കണ്ണിൽ കൃസൃതി നിറച്ചു കൊണ്ട് പറഞ്ഞു.അവന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞിരുന്നു.
ഭദ്ര ഒരു പിടപ്പോടെ അവനെ മുഖം ഉയർത്തി നോക്കി.
അവൻ അവളുടെ കയ്യും പിടിച്ചുറോഡ് സൈഡിൽ നിന്നും അൽപ്പം മാറിയുള്ള
വഴിയിലേക്ക് കയറി നിന്നു. ഭദ്രയും ഒന്നും മിണ്ടാതെ അവന്റെ ഒപ്പം നടന്നു.
ഭദ്ര... പെണ്ണെ... എന്തിനാ എന്റെ പെണ്ണിന്റെ കണ്ണ് ഇങ്ങനെ നിറയുന്നേ... എനിക്കിത് സഹിക്കാൻ പറ്റുന്നില്ലാട്ടോ...സത്യം പറഞ്ഞ
നിന്റെ കണ്ണ് നിറയുമ്പോ എന്റെ നെഞ്ചിനുള്ളിൽ വല്ലാത്തൊരു പിടപ്പ് ആണ്.
എന്റെ ഇഷ്ട്ടം കുറെ ഞാൻ പറയണ്ടെന്ന്
കരുതിയതാ... പക്ഷേ പറഞ്ഞിട്ട് കേൾക്കണ്ടേ...
അവനൊരു ചെറു ചിരിയോടെ പറഞ്ഞു കൊണ്ട് അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു...
ആര് കേൾക്കണ്ടേന്ന്...
അവളൊരു സംശയത്തോടെ ചോദിച്ചു.
വേറെ ആര് എന്റെ ഹൃദയം തന്നെ.... ഇനിയും നിന്നോട് എന്റെ ഇഷ്ടം പറഞ്ഞില്ലെ
ങ്കിൽ ഹൃദയം പൊട്ടി ഞാൻ അങ് മരിച്ചു പോകും എന്ന് തോന്നി... അതാ പെണ്ണെ പിന്നെ ഒന്നും നോക്കാതെ പറഞ്ഞെ...
പിന്നെ നിനക്ക് അറിയാലോ ഞാനൊരു അനാഥനാണ്... എന്നെ പോലെ അല്ല നീയെന്നും അറിയാം. എങ്കിലും ആ അച്ഛന്റെ രാജകുമാരിയെ വല്ലാതെ അങ് ഇഷ്ട്ടപ്പെട്ടു പോയി... ഇനി നീയില്ലാണ്ട് വയ്യന്നായി...
നമ്മൾ തമ്മിലുള്ള അന്തരം ഒന്നും ഞാൻ നോക്കിയില്ല... ഹൃദയം അതൊന്നും മനസ്സിലാക്കിയിട്ടില്ല... നിന്നെ വേണംന്നുള്ള
വാശിയിൽ തന്നെയാണ്. ആ വാശിക്കൊപ്പം ഞാനും അങ് കൂട്ട് നിന്നു....
പറയെടി പെണ്ണെ... നിനക്കും എന്നെ ഇഷ്ട്ടല്ലെ... എനിക്ക് എന്ന് പറയാനുള്ളത് ജീവ മാത്രം ആണ്. അതിലേക്ക് നീയും വരില്ലെടി...
അവൻ ചുണ്ടിലൊരു പുഞ്ചിരി നിറച്ചു കൊണ്ട് കൃസൃതിയോടെ ചോദിച്ചു...
കാത്തിരിക്കൂ.... 🎶🎶