Code Of Murder in Malayalam Thriller by Gopikrishnan KG books and stories PDF | കോഡ് ഓഫ് മർഡർ

Featured Books
  • अनुबंध बंधनाचे. - भाग 47

    अनुबंध बंधनाचे.....( भाग ४७ )* आज आरवशी बोलुन वैष्णवीला खरच...

  • 3:03AM

    शनिवार सकाळ.शहराच्या जुन्या भागात लिलाव बाजार भरलेला.लोखंडी...

  • सामर्थ्य

    समीराचं आयुष्य एका छोट्याशा गावातल्या साध्या घरातून सुरू झाल...

  • संताच्या अमृत कथा - 7

                 संत नरशी मेहता. ( चरित्र)संत नरसी मेहता (सोळावे...

  • काळाचा कैदी

    पहिला अध्याय- -------------------------"अज्ञाताची दारं”-----...

Categories
Share

കോഡ് ഓഫ് മർഡർ

    കോഡ് ഓഫ് മർഡർ  ഭാഗം 1
  **********************************

കൊച്ചി -അറബിക്കടലിന്റെ റാണി. കേരളത്തിലെ ഏറ്റവും വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന നഗരം. സൗന്ദര്യത്തിന്റെ റാണി.  അങ്ങനെ വിശേഷണങ്ങൾ പലതാണ്. കൊച്ചി നഗരത്തിന്റെ തിരക്കിലേക്ക് ഊളിയിട്ടു തുടങ്ങുന്നതേ ഉള്ളു. ഇവിടെ അവർക്കിടയിൽ അയാൾ ഉണ്ട്. ഇനി ഉള്ള രാത്രികൾക്കു ചോരയുടെ ചൂടും ചൂരും മാത്രം. 

നോർത്ത് ജനമൈത്രി പോലീസ് സ്റ്റേഷൻ, കലൂർ 
*************************************

"എന്താടോ  ഇത് കുറെ ഉണ്ടല്ലോ? ഇതിനും മാത്രം പരാതി ആരെക്കുറിച്ചാടോ -ഉറക്ക ചടവോടെ SI രാജേഷ് ചോദിച്ചു. 

"എന്നാ പറയാൻ ആണ് സാറേ നമ്മുടേത് ഒരു ജനമൈത്രി പോലീസ് സ്റ്റേഷൻ ആയിപ്പോയില്ലേ. അപ്പോൾ ഇതല്ല ഇതിൽ കൂടുതൽ കണ്ടില്ലെങ്കിൽ അല്ലെ ഉള്ളു. ഇതിൽ പരാതി എന്ന് പറഞ്ഞു എഴുതി വിടുന്നതിൽ കുറെ ഏറെ ഊമ കത്തുകളും അല്ലെങ്കിൽ പിന്നെ നമ്മുടെ രാഷ്ട്രീയക്കാരെ കുറിച്ചുള്ള പരാതികളും" -കോൺസ്റ്റബിൾ ഗോപാലേട്ടൻ പറഞ്ഞു. 

"അല്ലെങ്കിലും e  മെയിലും വാട്സ്ആപ്പും ഒക്കെ ഉള്ള ഈ കാലതാണ് മന്ത്രിയുടെ ഒരു ഉത്തരവ്. ജനങ്ങൾക്ക്‌ വേണ്ടി പരാതിപെട്ടി പോലും. അത് കൊണ്ട് വെച്ചതിൽ പിന്നെ വേണ്ടതിനും വേണ്ടാതത്തിനും ഒക്കെ പരാതി തന്നെ പരാതി. കൊച്ചിയിലെ കൊതുക് ശല്യത്തിനെ കുറിച് വരെ പരാതി എഴുതി ഇടുന്ന ചില കുരിപ്പുകൾ ഉണ്ട്. ഇവന്റെ ഒക്കെ ഇമ്മാതിരി പരാതി കോർപറേഷൻ ഓഫീസിൽ പോയി അല്ലെ കൊടുക്കാൻ. നമുക്ക് കൊതുകിനു മരുന്നടി അല്ല പണി എന്ന് ഇവന്മാർക്ക് അറിയാൻ മേലാഞ്ഞിട്ടല്ല. പോലീസിന് പണി കൊടുക്കാൻ അവന്മാർക്ക് കിട്ടിയ അവസരം അല്ലെ. താൻ ഏതായാലും ആ ലെറ്റേഴ്സ് ഇങ്ങു എടുക്ക്. ഞാൻ ഒന്ന് കാണട്ടെ -SI രാജേഷ് പറഞ്ഞു. 

  രാജേഷ് പറഞ്ഞതും ഗോപാലേട്ടൻ ഓരോ ലെറ്റേഴ്‌സും രാജേഷിന്റെ കയ്യിലേക്ക് കൊടുക്കാൻ തുടങ്ങി. ഓരോന്ന് വായിക്കുമ്പോളും അയാൾ പൊട്ടിചിരിച്ചുകൊണ്ട് അതിൽ എഴുതിയിരിക്കുന്ന കാര്യം ഗോപാലേട്ടനെയും വായിച്ചു കേൾപ്പിച്ചു. പാലാരിവട്ടം മേൽപ്പാലത്തിലെ അഴിമതി വരെ അവയിൽ ഉണ്ടായിരുന്നു. പെട്ടന്ന് അവയിൽ ഒരു കവറിനു  മാത്രം എന്തോ ഒരു പ്രത്ത്യേകത ഉള്ളതായി രാജേഷിനു തോന്നി. അയാൾ അത് പൊട്ടിക്കാൻ ആയി ഗോപാലേട്ടന്റെ കയ്യിലേക്ക് നൽകി. ഗോപാലേട്ടൻ ആ കവർ പൊട്ടിച്ച ശേഷം ചിരിച്ചുകൊണ്ട് SI രാജേഷിന് നേരെ നീട്ടി. 

"ഇത് ഏതോ പിള്ളേര് നമ്മളെ മെനക്കെടുത്താൻ ചെയ്തത സാറേ. ഒരു R എന്ന ഇംഗ്ലീഷ് ആൽഫബെറ്റിക് കാർഡും ഒരു കാക്കി കളർ ഷർട്ടിന്റെ തുണ്ടും. ഇതല്ലാതെ ഇതിനകത്ത് വേറെ ഒന്നും ഇല്ല "-രാജേഷിനു നേരെ കവർ നീട്ടികൊണ്ട് ഗോപാലേട്ടൻ പറഞ്ഞു. 

"ഐ ഫീൽ സംതിങ് സ്ട്രെയ്ന്ജ്. ഇതിനു എന്തോ പ്രത്ത്യേകത ഉള്ളത് പൊലെ തോന്നുന്നു. ഇതിൽ ആണെങ്കിൽ അഡ്രസ്സും ഇല്ല. വെറും ഒരു കവറിൽ ഇത് മാത്രം." അയാൾ സംശയത്തോടെ നോക്കി പറഞ്ഞു. 

"സാറിനു വേറെ പണി ഇല്ലേ ഇതൊന്നും ആലോചിച്ചു സമയം കളയണ്ട കാര്യം ഇല്ല. അല്ലെങ്കിൽ തന്നെ നമുക്ക് നൂറു കൂട്ടം പണി വേറെ കിടക്കുമ്പോൾ ആണ് ഒരു അഡ്രസ്സും ഇല്ലാതെ കിടക്കുന്ന ഇതിന്റെ പിന്നാലെ പോകാൻ "ഗോപാലേട്ടൻ അത് വേസ്റ്റ് ബാസ്കറ്റിലേക്കു ഇട്ടു കൊണ്ട് പറഞ്ഞു. 

രാജേഷ് കുറച്ചു സമയം അതിലേക്കു നോക്കി ഇരുന്ന ശേഷം അടുത്ത ലെറ്റർ പൊട്ടിച്ചു വായിക്കാൻ തുടങ്ങി. പതിയെ പതിയെ അവർ തങ്ങളുടെ ഡ്യൂട്ടിയിൽ വ്യാപൃതരായി. ഈ കവറിന്റെ കാര്യം അവർ മറന്നു കഴിഞ്ഞിരുന്നു. 

*******************************************

   അന്ന് രാത്രി ഇന്ദിര ലെയിൻ നഗർ, കലൂർ 
**************************************

   DYSP റെനിൽ മാഞ്ഞൂരാൻ കടവന്ത്ര വോൾഫ് ക്ലബ്ബിൽ നിന്നു തന്റെ സ്വിഫ്റ്റ് കാറിൽ പുറത്തേക്കിറങ്ങിയപ്പോഴേക്കും സമയം രാത്രി 11.30കഴിഞ്ഞിരുന്നു. റിട്ടയർ ചെയ്യാൻ ഇനി 3മാസം മാത്രമേ ബാക്കി ഉള്ളു എങ്കിലും അയാളുടെ ഊർജസ്വലത ഡിപ്പാർട്മെന്റിലെ ചില യുവ ഓഫീസിർസിനേക്കാൾ കൂടുതൽ ആയിരുന്നു. പ്രായം അറുപതിനോട് അടുത്തു എങ്കിലും മനസ് കൊണ്ടും ശരീരം കൊണ്ടും ഒരു നാല്പതുകാരന്റെ ചുറുചുറുക്ക് ആണ് DYSP റെനിലിന്. കൊച്ചിയിലെ രാത്രി സൗന്ദര്യം ആസ്വദിച്ചുകൊണ്ട് അയാൾ തന്റെ വീടായ ഇന്ദിര ലൈനിലേക്ക് ഡ്രൈവ് ചെയ്തു. ഇന്ദിര ലൈൻ റോഡിൽ എത്തിയതും റോഡ് സൈഡിൽ ഫോണിൽ വിളിച്ചുകൊണ്ടിരുന്ന റെസിഡൻഷ്യൽ അസോസിയേഷൻ സെക്രട്ടറി അനീഷിനെ കണ്ടു റെനിൽ വണ്ടി നിർത്തി. 

"എടോ അനീഷേ എന്താ രാത്രി ഇവിടെ ഒരു ചുറ്റിക്കളി "റെനിൽ അയാളോട് ചോദിച്ചു. 

റെനിലിനെ അപ്പോൾ ആണ് അനീഷ് കണ്ടത്. 
"ആ സാറോ. ഞാൻ അത് ചുമ്മാതെ പെണ്ണുംപിള്ള നാട്ടിൽ പോയേക്കുവാ. എനിക്ക് ആണെങ്കിൽ രാത്രി ഒറ്റയ്ക്ക് കിടക്കാനും വയ്യ. അത് കൊണ്ടു രാത്രി കൂട്ട് കിടക്കാൻ ഒരാളെ വിളിച്ചതാണ്. ആള് ഇപ്പോൾ എത്തും "അനീഷ് ഒരു വഷളൻ ചിരിയോടെ പറഞ്ഞു. 

"ആ തന്റെ പണി ഇതാണല്ലേ. തന്റെ ഭാര്യയെ ഞാൻ ഒന്ന് കാണുന്നുണ്ട് "റെനിൽ അയാളോട് കളി ആയി പറഞ്ഞു. 

"അയ്യോ ഇച്ചായ ചതിക്കല്ലേ. അവൾ എന്നെ കുരിശിൽ കയറ്റും "

"നീ എന്തെങ്കിലും കാണിക്ക്.ഈ സിസിടിവി കേടായിട്ടു ആഴ്ച രണ്ടു കഴിഞ്ഞല്ലോ. നിന്നോട് ഒന്ന് ഇത് ശെരി ആക്കി വെക്കാൻ പറഞ്ഞിട്ട് ഇത് വരെ ഒരു അനക്കവും ഇല്ലല്ലോ. ഇതൊക്കെ വന്നാൽ പിന്നെ നിന്റെ ഈ പണി ഇവിടെ നടക്കില്ലലോ. അതല്ലെടാ കാര്യം "റെനിൽ ചിരിച്ചുകൊണ്ട് ചോദിച്ചു. 

"അയാളെ ഞാൻ വിളിക്കാൻ തുടങ്ങിയിട്ട് ദിവസം കുറെ ആയി. നാളെ രാവിലെ വന്നിലെങ്കിൽ ഞാൻ ചെന്ന് പൊക്കി എടുത്തുകൊണ്ടു പോരും. ഉറപ്പ്. ഇച്ചായൻ ഇപ്പോൾ ഒന്ന് പോയെ. "അനീഷ് പറഞ്ഞു. 

"ഓക്കേ ടാ ഉവ്വേ. നിന്റെ സ്വർഗത്തിൽ ഞാൻ കട്ടുറുമ്പ് ആകുന്നില്ല. "അതും പറഞ്ഞു അനീഷിന് ഗുഡ് നൈറ്റ്‌ പറഞ്ഞു കൊണ്ട് അയാൾ തന്റെ വീടിന്റെ ഗേറ്റിലേക്കു വണ്ടി കയറ്റി ഓഫ്‌ ചെയ്തു ഇട്ട ശേഷം വീടിന്റെ വാതിൽ തുറന്നു അകത്തേക്ക് കയറി ലോക്ക് ചെയ്തു. 

   റെനിൽ പോയതിനു പിന്നാലെ അനീഷ് പറഞ്ഞ പെണ്ണും വന്നു. അവരും ആയി അനീഷും തന്റെ വീടിനുള്ളിലേക്ക് കയറി. 

  എന്നാൽ ഇതെല്ലാം കണ്ടു കൊണ്ട് ഇരുട്ടിൽ ആ രൂപം നിൽക്കുന്നത് ആരുടേയും ശ്രെദ്ധയിൽ പെട്ടിരുന്നില്ല. അയാൾ റെയിലിന്റെ വീട്ടിലേക്കു നോക്കി ക്രൂരത നിറഞ്ഞ ഒരു ചിരി ചുണ്ടിൽ വരുത്തിയ ശേഷം തോൾ ബാഗിൽ കരുതിയിരുന്ന ലാപ്പിൽ എന്തോ ചെയ്തു. ശേഷം അത് തിരികെ ബാഗിലേക്കു വെച്ചുകൊണ്ട് റെനിലിന്റെ വീടിനുള്ളിലേക്ക് അയാൾ തന്റെ ചുവടുകൾ വെച്ചു. വീടിനു പിൻഭാഗത്തേക്കാണ് അയാൾ നടന്നത്. അടുക്കള ഭാഗത്തെ വാതിലിനു മുന്നിൽ ആയി അയാൾ നിന്ന ശേഷം പോക്കറ്റിൽ കരുതിയിരുന്ന ടെന്നീസ് ബോൾ പുറത്തേക്കെടുത്തു. അതിലെ ദ്വാരം ഉള്ള ഭാഗം കീ ഹോളിനു മുന്നിലായി ചേർത്തുവെച്ചുകൊണ്ട് അയാൾ ആ ബോളിൽ അമർത്തിയതും ആ വാതിൽ തുറന്നു. ഒരു ചെറിയ പുഞ്ചിരിയോടെ അയാൾ ആ ബോൾ ബാഗിലേക്കു നിക്ഷേപിച്ച ശേഷം വീടിനു ഉള്ളിലേക്ക് കയറി തന്റെ ഗ്ലൗസ് ഇട്ട കൈ കൊണ്ട് ലോക്ക് ചെയ്തു. 

    റെനിൽ മാഞ്ഞൂരാൻ ഈ സമയം കിടക്കാൻ ഉള്ള തയാറെടുപ്പുകളിൽ ആയിരുന്നു. പെട്ടന്ന് തന്റെ കഴുത്തിനു പിന്നിൽ ആരുടെയോ ചൂട് ശ്വാസം പതിഞ്ഞതും ഞെട്ടി തിരിഞ്ഞ അയാളുടെ കഴുത്തിലേക്ക് ആ അജ്ഞാതൻ തന്റെ കയ്യിൽ ഇരുന്ന സിറിഞ്ചു കുത്തി ഇറക്കി.ബോധം മറഞ്ഞ റെനിൽ ബെഡിലേക്ക് വീഴാൻ തുടങ്ങിയതും അയാൾ റെനിലിനെ എടുത്ത് തന്റെ തോളിൽ ഇട്ട ശേഷം മുന്നോട്ട് നടന്നു. 

    അടുത്ത ദിവസം രാവിലെ റെനിലിന്റെ വീടിനു മുൻപിൽ എത്തിയ റെനിലിന്റെ ഡ്രൈവർ വീട് പൂട്ടി കിടക്കുന്നതാണ് കണ്ടത്. റെനിലിന്റെ നമ്പറിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ്‌ എന്ന് കണ്ട അയാൾ തന്റെ സുപ്പീരിയറും റെനിലിന്റെ ആത്മ മിത്രവും ആയ SP ഭദ്രന്റെ ഫോണിലേക്കു വിളിച്ചു.

"സർ യൂനിസ് ആണ്. റെനിൽ സാറിന്റെ ഡ്രൈവർ. ഇന്ന് പിക്ക് ചെയ്യാൻ എത്തിയപ്പോൾ സർ ഇവിടെ ഇല്ല. നമ്പർ വിളിച്ചിട്ട് സ്വിച്ച് ഓഫ്‌ ആണ്. അതാണ് സാറിനെ വിളിച്ചത് -അയാൾ പറഞ്ഞു. 

"ഇട്സ് ഓക്കേ യൂനിസ്. അവനു അതൊക്കെ പതിവ് ഉള്ളത് ആണ്. ഇടക്കിടെ ഊര് ചുറ്റൽ. പിന്നെ എവിടുന്ന് എങ്കിലും എന്നെ വിളിച്ചു പറയും. ഞാൻ വിളിച്ചോളാം. താൻ സ്റ്റേഷനിലേക്ക് പൊയ്ക്കോ "ഭദ്രൻ പറഞ്ഞു. 

    ഫോൺ വെച്ചതും ഭദ്രൻ വീണ്ടും അയാളുടെ നമ്പറിലേക്ക് വിളിച്ചു നോക്കി എങ്കിലും സ്വിച്ച് ഓഫ്‌ എന്ന മറുപടി ആണ് ലഭിച്ചത്. 

    രണ്ടു ദിവസങ്ങൾക്കു ശേഷം 
**********************************

"ഹലോ നോർത്ത് പോലീസ് സ്റ്റേഷൻ. ഞാൻ ഇന്ദിര നഗർ റെസിഡൻഷ്യൽ അസോസിയേഷൻ സെക്രട്ടറി അനീഷ് ആണ് സംസാരിക്കുന്നത്. ഇവിടെ റെനിൽ സാറിന്റെ വീടിനു ഉള്ളിൽ നിന്നും എന്തോ ചീഞ്ഞ മണം വരുന്നു. സാറും ഇവിടെ ഇല്ല. എത്രയും പെട്ടന്ന് എത്തണം. "അതും പറഞ്ഞു അയാൾ ഫോൺ വെച്ചു. 

    കുറച്ചു സമയത്തിന് ഉള്ളിൽ തന്നെ SI രാജേഷും സംഘവും ഇന്ദിര നഗറിൽ എത്തി. 
"ഇവിടെ ആരാടോ സ്റ്റേഷനിലേക്ക് ഫോൺ ചെയ്തത് "വീടിനു മുൻപിൽ കൂടി നിന്നിരുന്ന ആൾക്കാരെ നോക്കി SI രാജേഷ് ചോദിച്ചു 

"സർ ഞാൻ ആണ് അനീഷ്. റെനിൽ സർ രണ്ടു ദിവസം ആയി സ്ഥലത്തു ഇല്ല. വിളിച്ചിട്ടും കിട്ടുന്നില്ല. സാറിന്റെ വീടിനു ഉള്ളിൽ നിന്നും എന്തോ ദുർഗന്ധം.DYSP സാറിന്റെ വീടല്ലേ  അതാ പോലീസിനെ  തന്നെ വിളിച്ചത് "അയാൾ പറഞ്ഞു. 

"ഗോപാലേട്ട വാതിൽ തുറക്ക് "

   ഗോപാലേട്ടൻ വാതിൽ തുറക്കാൻ ആയി ഉള്ളിലേക്ക് കയറിയതും കൂടി നിന്ന ആളുകളും പിന്നാലെ നടന്നു.
"എല്ലാരും കൂടി എങ്ങോട്ടാ. ഒരാൾ വന്നാൽ മതി. അനീഷേ താൻ വാ "SI പറഞ്ഞു. 

   ഗോപാലേട്ടൻ വാതിൽ തുറന്നു അകത്തു കയറിയതും മുന്നിൽ കണ്ട കാഴ്ച കണ്ടു അയാൾ അലറി വിളിച്ചു. 

"സർ ഇവിടെ "പുറത്തു നിന്ന പോലീസിനെ നോക്കി അയാൾ പറഞ്ഞു. 

   SI രാജേഷും കൂടെ ഉള്ള പോലീസുകാരും അനീഷും ഗോപാലേട്ടന്റെ വിളി കേട്ടു ഹാളിൽ എത്തിയതും അവിടെ കണ്ട കാഴ്ച അവരെ ഭയപ്പെടുത്താൻ തക്ക ഒന്നായിരുന്നു. ഹാളിലെ കസേരക്ക് മേൽ അഴുകി തുടങ്ങിയ നിലയിൽ ഒരു കൈ. ആ കാഴ്ച കണ്ടതും ഓക്കാനിക്കാൻ വന്ന അനീഷ് പുറത്തേക്കോടി. 

"ഒറ്റ ഒരാളെയും അകത്തേക്ക് കയറ്റി വിടരുത് "രാജേഷ് കൂടെ ഉള്ള പോലീസുകാർക്ക് നിർദ്ദേശം നൽകി. 

   ഗോപാലേട്ടനും രാജേഷും ആ വീട്ടിലെ എല്ലാ മുറികളും പരിശോധിക്കാൻ തുടങ്ങി. ഫ്രിഡ്ജ് തുറന്നതും അതിലെ കാഴ്ച കണ്ടു അവർ നടുങ്ങി. റെനിൽ മാഞ്ഞൂരാന്റെ ശരീര ഭാഗങ്ങൾ  വെട്ടി തുണ്ടം തുണ്ടം ആക്കിയ നിലയിൽ ഫ്രിഡ്‌ജിൽ കുത്തി നിറച്ചു വെച്ചിരിക്കുന്ന കാഴ്ച കണ്ടു അവർ ഭയന്നു. അയാളുടെ കൈ വിരലുകളും ശരീര ഭാഗങ്ങളും എല്ലാം തന്നെ പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്നു. ഫ്രീസർ തുറന്ന അവരുടെ ഭയം വർധിപ്പിക്കുന്ന കാഴ്ച ആണ് അതിനു ഉള്ളിൽ ഉണ്ടായിരുന്നത്. റെനിലിന്റെ ഹൃദയം വെട്ടി മുറിച്ചെടുത്ത നിലയിൽ ഫ്രീസറിനകത്തു കട്ട പിടിച്ചിരുന്നു. 

"കാൾ... കാൾ CI പ്രതാപ് സർ "രാജേഷ് ഒരുവിധത്തിൽ പറഞ്ഞു. അത് പറഞ്ഞു തീർന്നതും വായ് പൊത്തിക്കൊണ്ട് അയാൾ വാഷ്ബസിന് അടുത്തേക്ക് ഓടി കഴിഞ്ഞിരുന്നു. 

  കുറച്ചു സമയങ്ങൾ കൊണ്ട് തന്നെ വീടും പരിസരവും പോലീസുകാരെയും ആളുകളെയും കൊണ്ട് നിറഞ്ഞിരുന്നു. 
താൻ സർവീസിൽ കയറിയിട്ട് ഇത്തരത്തിൽ ഒരു ദൃശ്യം ആദ്യം ആയി കാണുന്ന ഭയം രാജേഷിന്റെ കണ്ണുകളിൽ ഉണ്ടായിരുന്നു. ഫോറൻസിക് ടീമും ഫിംഗർ പ്രിന്റ് എക്സ്പെർട്സും വീട് മുഴുവൻ അവരുടെ പരിശോധനകൾ നടത്തി. 

"സർ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് "ഫോറൻസിക് ഡോക്ടർ തോമസ് പറഞ്ഞു. 

"എന്താ ഡോക്ടർ "CI പ്രതാപ് ചോദിച്ചു. 

"സർ ബോഡിയിൽ തല ഇല്ല. ഇട്സ് മിസ്സിംഗ്‌ "

"വാട്ട്‌ "പ്രതാപ് ഞെട്ടലോടെ ചോദിച്ചു. 

"യെസ് സർ. ബാക്കി ഉള്ള ബോഡി പാർട്സ് ഒക്കെ ഫ്രിഡ്ജിൽ നിന്നും നമുക്ക് ലഭിച്ചിട്ടുണ്ട്. പക്ഷെ തല ഇല്ല. 


     തോമസ് അത് പറഞ്ഞു തീർന്നതും വീടിനു പിന്നിലെ റോഡിൽ നിന്നും തെരുവ് നായ്ക്കളുടെ കടിപിടി ശബ്ദം അവരുടെ ചെവിയിൽ വന്നു പതിച്ചു. 

"എടൊ അതിനെ ഓടിച്ചു വിടടോ "CI പറഞ്ഞു. 

    CI പറഞ്ഞതും പോലീസുകാരിൽ രണ്ടു പേർ പിൻവശത്തെക്കായി പോയി. 

"സർ "വീടിനു പിന്നിൽ നിന്നും അവരുടെ നിലവിളി ഉയർന്നതും എല്ലാവരും കൂടി വീടിനു പിന്നിലെ റോഡിലേക്ക് എത്തി. 

"സർ അവിടെ  "അവരിൽ ഒരാൾ നായ്ക്കളുടെ നേരെ നോക്കി വിരൽ ചൂണ്ടി പറഞ്ഞു. 

   അവർ അവിടേക്കു നോക്കിയതും  റെനിൽ മാഞ്ഞൂരാന്റെ തല തെരുവ് നായ്ക്കൾ കടിച്ചു കീറുന്ന രക്തം മരവിക്കുന്ന കാഴ്ച കണ്ടു പ്രതാപ് അടക്കം എല്ലാവരും തരിച്ചു   നിന്നു.


     ഇനി അവന്റെ നാളുകൾ. ഇരുളിൽ മറഞ്ഞു വേട്ടയാടുന്ന അവന്റെ രാവുകൾക്കു തുടക്കം. ഇനി ചോര മണം ഉള്ള രാവും പകലും. മരണം നിങ്ങൾക്കു കയ്യെത്തും അകലം മാത്രം. 

             
                                     തുടരും....