"സൂര്യ താൻ എന്താണ് പറയുന്നത് എനിക്ക് ഇതിൽ ഒന്നും യാതൊരു ബന്ധവും ഇല്ല. ഞാൻ ഇയാളെ കാണുന്നത് പോലും ആദ്യം ആയി ആണ് "രാജേഷ് പറഞ്ഞു
"ഇനിയും നിന്റെ അഭിനയം മതിയാക്കാം രാജേഷ്. ഇട്സ് ഓവർ. നിന്റെ വീട്ടിൽ അടുക്കി വെച്ചിരുന്ന പുസ്തകങ്ങൾക്ക് ഇടയിൽ നിന്നും ഞാൻ ഇതേ ഫോട്ടോ കണ്ടിരുന്നു. ഇനി പറയ് നീയും ഈ കൊലയും തമ്മിൽ ഉള്ള ബന്ധം എന്ത് "സൂര്യ ചോദിച്ചു.
അതിനിടയിൽ സൂര്യ വിളിച്ചറിയിച്ചതനുസരിച്ചു SP ഭദ്രനും അവിടെ എത്തിയിരുന്നു. സൂര്യ പറയുന്ന വാക്കുകൾ കേട്ടു അയാളും പ്രതാപും ഒരു പോലെ സ്തബ്ദർ ആയി നിൽക്കുന്നുണ്ടായിരുന്നു.
"നോ സൂര്യ ഞാൻ സത്യം ആണ് പറയുന്നത്. ഇവനെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല "രാജേഷ് വീണ്ടും ആണയിട്ടു പറഞ്ഞു.
"ച്ചി റാസ്കൽ കൂടെ നിന്നു ഒറ്റുന്നോടാ. പറയടാ ഇവനും നീയും തമ്മിൽ ഉള്ള ബന്ധം എന്താണ്? പറയാൻ. "അതും പറഞ്ഞു ദേഷ്യത്തോടെ പ്രതാപ് അവന്റെ മുഖത്തേക്ക് ആഞ്ഞു അടിച്ചു.
അടി കൊണ്ട രാജേഷ് നിസ്സഹായതയോടെ സൂര്യയെ നോക്കി. വീണ്ടും രാജേഷിനെ തല്ലാൻ ആഞ്ഞ പ്രതാപിന്റെ കൈ സൂര്യ തടഞ്ഞു.
"വേണ്ട പ്രതാപ് മതി അവൻ പറയും. "സൂര്യ പറഞ്ഞു.
"സ്വന്തം അനിയനെ പോലെ ആണ് ഞാൻ ഇവനെ കണ്ടത് സൂര്യ. എന്നിട്ട് ആ ഇവൻ ആണ് എന്നോട്"പ്രതാപ് വാക്കുകൾ കിട്ടാതെ വിഷമിച്ചു.
"ലീവ് ഹിം സൂര്യ. രാജേഷിൽ നിന്ന് സത്യങ്ങൾ നമുക്ക് അറിഞ്ഞേ പറ്റു"SP പറഞ്ഞു.
പ്രതാപ് രാജേഷിന്റെ കഴുത്തിൽ പിടിച്ചു എഴുനേൽപ്പിച്ച ശേഷം അവന്റെ ഇടത് കവിളിൽ ആയി വീണ്ടും അടിച്ചു. അടി കൊണ്ട രാജേഷ് പിന്നിലേക്ക് നീങ്ങിയതും സൂര്യ കൈ കൊട്ടി ചിരിക്കാൻ തുടങ്ങി.
"ഹഹഹ സൂപ്പർ ആക്ടിങ്. യു ആർ എ ഗുഡ് ആക്ടർ. ഇനി സത്യം പറയ്. കൊല്ലപ്പെട്ട ഉണ്ണിയും നീയും തമ്മിൽ ഉള്ള ബന്ധം എന്ത്. "സൂര്യ വീണ്ടും ചോദ്യം ആവർത്തിച്ചു.
"ചോദിച്ചത് കേട്ടില്ലെടാ പറയാൻ "വീണ്ടും രാജേഷിനെ തല്ലാൻ ആയി പ്രതാപ് കൈ ഉയർത്തി.
"ചോദ്യം നിന്നോട് ആണ് പ്രതാപ് "പെട്ടന്നു സൂര്യ പറഞ്ഞത് കേട്ടു മുറിയിൽ ഉണ്ടായിരുന്ന എല്ലാവരും ഞെട്ടി.
"ഞാൻ എന്താടാ പൊട്ടൻ ആണെന്ന് വിചാരിച്ചോ? ഒരു ഫോട്ടോ ഇവന്റെ ക്വാർട്ടേഴ്സിലെ ബുക്കിന്റെ ഇടയിൽ തിരുകി കേറ്റിയാൽ ഞാൻ ഇയാളെ സംശയിക്കും എന്ന് നീ കരുതിയോ പ്രതാപ്. സംശയിച്ചേനെ എന്റെ സ്ഥാനത്തു മറ്റു വല്ലവരും ആയിരുന്നു എങ്കിൽ. എനിക്ക് അറിയാം രാജേഷും ഉണ്ണിയും തമ്മിൽ യാതൊരു മുൻ കാല പരിചയവും ഇല്ലെന്ന്. ഇവനോട് ഞാൻ ആ ചോദ്യം ചോദിച്ചപ്പോൾ നിന്റെ കണ്ണുകളിൽ കണ്ട ആ വിജയിയുടെ ആത്മവിശ്വാസം അതിനു വേണ്ടി ഞാൻ ഒന്ന് എറിഞ്ഞു നോക്കിയതാണ് പ്രതാപ്. എനിക്ക് സത്യം നിന്റെ വായിൽ നിന്നു തന്നെ കേൾക്കണം "സൂര്യ പറഞ്ഞു.
സൂര്യ പറയുന്നത് കേട്ടു SP ഭദ്രൻ ഒരു നിമിഷത്തേക്ക് ശ്വാസം പോലും എടുക്കാൻ ആകാതെ ഞെട്ടലോടെ നിന്നു.
"എന്താടോ സൂര്യ നിനക്ക് വായിൽ തോന്നിയത് എന്തും പറയാൻ ഉള്ള സ്ഥലം ആണ് ഇതെന്ന് താൻ കരുതിയോ "SP ദേഷ്യത്തോടെ ചോദിച്ചു.
"അല്ല സർ ഞാൻ പറഞ്ഞത് ആണ് ശെരി. രാജേഷും ഉണ്ണിയും തമ്മിൽ യാതൊരു തരത്തിലും ഉള്ള ബന്ധം ഇല്ല. എല്ലാത്തിനും പിന്നിൽ പ്രതാപ് ആണ് "
"സൂര്യ നീ എന്തൊക്കെ ആണ് പറയുന്നത്? എന്നെ നിനക്ക് അറിയില്ലേ "അത് പറയുമ്പോൾ പ്രതാപിന്റെ സ്വരം ഇടറിയിരുന്നു.
"നിന്റെ ഈ നാടകം നിനക്ക് അവസാനിപ്പിക്കാൻ സമയം ആയി. ഇട്സ് ഇനഫ്. നീ ചെയ്തത് രണ്ടു തെറ്റുകൾ ആണ് പ്രതാപ്. ഒന്ന് ഈ കേസിൽ നീ എന്നെ ഒരിക്കലും വലിച്ചിഴക്കരുതായിരുന്നു. രണ്ടു രാജേഷ് ആണ് പ്രതി എന്നു തെറ്റിദ്ധരിപ്പിക്കാൻ നീ അവിടെ കൊണ്ട് വെച്ച ഫോട്ടോ. നീയില്ലാത്ത ഒരു സമയം ഒരിക്കൽ നിന്റെ വീട്ടിൽ നിന്നെ തിരക്കി എത്തിയ ഞാൻ അവിടെ ഉണ്ണിയെ കണ്ടിരുന്നു. അവനെ അടുത്തു ഇരുത്തി എന്തൊക്കെയോ സംസാരിക്കുന്ന നിന്റെ അമ്മ സുഭദ്രാമ്മയെ കണ്ടപ്പോൾ ഞാൻ അകത്തേക്ക് കയറാതെ തിരികെ പോയി. ആ കാര്യം നിനക്ക് അറിവില്ലാഞ്ഞത് കൊണ്ട് തന്നെ നീ അതെ ഫോട്ടോ രാജേഷിന്റെ വീട്ടിലെ പുസ്തകത്തിനിടയിൽ വെച്ചു. ആവശ്യം വരുമ്പോൾ അയാളെ പ്രതി ആക്കി ചിത്രീകരിച്ചു നിനക്ക് രക്ഷപെടാം എന്ന കണക്കു കൂട്ടലിൽ വിരിഞ്ഞ നിന്റെ അതിബുദ്ധി. പക്ഷെ ചെന്ന ദിവസം തന്നെ ആ ഫോട്ടോ ഞാൻ അവിടെ ഷെൽഫിലെ ബുക്കുകൾക്കു ഇടയിൽ കണ്ടിരുന്നു. അതിനെ കുറിച് രാജേഷിനോട് തിരക്കിയപ്പോൾ അവനു അതിനെ കുറിച്ച് ഒന്നും അറിയില്ല എന്ന് എന്നോട് പറഞ്ഞു.
ഈ ഫോട്ടോയിലെ മുഖം എവിടെ കണ്ടു മറന്നത് തന്നെ എന്ന് എനിക്ക് ഉറപ്പ് ആയിരുന്നു. കൂടുതൽ ആലോചിച്ചപ്പോൾ അത് നിന്റെ വീട്ടിൽ ആണെന്നു എനിക്ക് മനസിലായി. അതിനു ശേഷം ഞാൻ അത് ആരെന്ന് അന്വേഷിച്ചറിയാൻ എന്റെ ചില സുഹൃത്തുക്കളെ ചുമതലപെടുത്തി. അതിൽ നിന്നും ആ ഫോട്ടോയിൽ ഉള്ള ആളുടെ പേര് ഉണ്ണി എന്നാണെന്നും അവൻ ഡോൺ ബോസ്കോ അനാഥാലയത്തിൽ ആണ് വളർന്നത് എന്നും അറിയാൻ കഴിഞ്ഞു. അതിനെ കുറിച് കൂടുതൽ അറിയാൻ ഞാനും രാജേഷും കൂടി വൈകുന്നേരം തന്നെ അവിടേക്കു തിരിച്ചു. അവിടെ നിന്നും അവൻ ആത്മഹത്യ ചെയ്തതായി അറിഞ്ഞു. അവിടെ കുറച്ചു വർഷങ്ങൾക്കു മുൻപ് സുഭദ്ര എന്ന ഒരു ടീച്ചർ മ്യൂസിക് പഠിപ്പിക്കാൻ എത്തിയിരുന്നതായും അവരും ഇവനും തമ്മിൽ പതിവിലും കൂടുതൽ ബോണ്ടിങ് ഉണ്ടായതായി അവർ പറഞ്ഞു. അവർക്കു ഇവൻ ഒരു മകനെ പോലെ ആയിരുന്നു.ഒരിക്കൽ അവർ മകനും ആയി ഉണ്ണിയെ കാണാൻ എത്തിയിരുന്നതായി അവർ അറിയിച്ചു. അന്ന് എടുത്ത ചില ചിത്രങ്ങൾ അവരുടെ ആൽബത്തിൽ സൂക്ഷിച്ചിരുന്നു. അതിൽ നിന്നും ആ മകൻ നീ ആണെന്നു ഞാൻ മനസ്സിലാക്കി. ഇന്ന് രാവിലെ നീ ഈ ഫോട്ടോ കാണിച്ചു ഇതാണ് കൊല്ലപ്പെട്ട ഉണ്ണി എന്ന് പറഞ്ഞപ്പോഴേ ഞാൻ നിന്റെ പങ്ക് ഉറപ്പിച്ചിരുന്നു. അതിനു കുറച്ചു കൂടി ഉറപ്പ് കിട്ടാൻ വേണ്ടി ഞാൻ തന്നെ ആണ് രാജേഷിനോട് ഇത്തരത്തിൽ ഒരു നാടകം എന്ന പദ്ധതി പറഞ്ഞത്. എല്ലാം അറിഞ്ഞിട്ടു തന്നെ ആണ് അവൻ ഇതിനു നിന്നു തന്നതും. രാജേഷിനെ ഞാൻ സംശയിക്കുന്നു എന്ന് പറഞ്ഞപ്പോൾ നീ ഉള്ളിൽ നിന്റെ വിജയം ആസ്വദിക്കുക ആയിരുന്നു. ഇനി പറയ് പ്രതാപ് കില്ലെറിന്റെ ആ ഇൻഫോർമർ നീ അല്ലെ? "സൂര്യ ചോദിച്ചു.
സൂര്യ പറഞ്ഞത് കേട്ടു ഒരു നിമിഷത്തേക്ക് അവൻ തന്റെ സുഹൃത്തിന്റെ കണ്ണുകളിലേക്ക് ആരാധനയോടെ നോക്കിയ ശേഷം കസേരയിലേക്ക് ഇരുന്നു.
"നീ പറഞ്ഞത് എല്ലാം ശെരി ആണ്. ഞാൻ തന്നെ ആണ് കില്ലറിന്റെ ഇൻഫോർമർ.പോലീസിന്റെ പ്ലാനുകൾ എല്ലാം ഞാൻ ആയിരുന്നു അയാളെ അറിയിച്ചുകൊണ്ട് ഇരുന്നത്. നിനക്ക് നീതി ലഭിക്കും എന്ന് അയാൾ എന്നോട് പറഞ്ഞു. ഞാൻ അതിനു അനുസരിച്ചു പോലീസിന്റെ എല്ലാ പ്ലാനുകളും അയാളോട് പറഞ്ഞു. രാജേഷിന്റെ ചില കണ്ടെത്തലുകൾ എന്നിലേക്ക് പോലീസിനെ എത്തിച്ചേക്കും എന്ന് ഭയന്നു ആണ് ഞാൻ ഇവന്റ ബുക്കിനു ഇടയിൽ ആ ഫോട്ടോ കൊണ്ട് ചെന്ന് വെച്ചത്. നീ അത് കാണും എന്നും ഞാൻ വീണ്ടും ഉണ്ണിയുടെ ഫോട്ടോ നിന്നെ കാണിക്കുമ്പോൾ നിന്റെ സംശയം മുഴുവൻ ഇവനിൽ ആകും എന്നും ഞാൻ കണക്കു കൂട്ടി. പക്ഷെ നീ അന്ന് എന്റെ വീട്ടിൽ വെച്ച് ഉണ്ണിയെ കണ്ട കാര്യം എനിക്ക് അറിയില്ലായിരുന്നു. അത് കൊണ്ടാണ് ഞാൻ നിന്നെ ഈ കേസിലേക്ക് ഉൾപ്പെടുത്തിയതും ഇപ്പോൾ പിടിക്ക പെട്ടതും. ഒരു പക്ഷെ നിനക്ക് പകരം മറ്റാരെങ്കിലും ആയിരുന്നു എങ്കിൽ അവരുടെ സംശയം രാജേഷിന്റെ മേൽ തന്നെ ഇരുന്നേനെ. ഐ റിയലി അണ്ടർ എസ്റ്റിമേറ്റഡ് യു ബ്രോ "പ്രതാപ് ചിരിച്ചു കൊണ്ട് പറഞ്ഞു.
"ഈ കഥയിൽ നിന്റെ റോൾ എന്താ? "സൂര്യ ചോദിച്ചു.
"ഉണ്ണി. എന്റെ അമ്മയ്ക്ക് അവൻ മകൻ തന്നെ ആയിരുന്നു. കൂടപ്പിറപ്പുകൾ ആരും ഇല്ലാത്ത എനിക്ക് അവൻ എന്റെ സ്വന്തം അനിയൻ ആയിരുന്നു. ആരോ അനാഥാലയത്തിനു മുൻപിൽ ഉപേക്ഷിച്ചു പോയ അവനെ വളർത്തിയത് അവിടുത്തെ സിസ്റ്റർമാരാണ്. അവനു 12വയസ്സ് പ്രായം ഉള്ളപ്പോൾ ആണ് അമ്മ അവിടെ മ്യൂസിക് പഠിപ്പിക്കാൻ ആദ്യം ആയി പോകുന്നത്. അമ്മയുടെ ക്ലാസ്സ് ജനാലയുടെ മറപറ്റി കേട്ടു നിന്നിരുന്ന അവനെ അമ്മ ഒരിക്കൽ കണ്ടെത്തി. അവനോട് ഉള്ള സംസാരത്തിൽ നിന്നും അവന്റെ ഉള്ളിലെ നിഷ്കളങ്കത അമ്മ മനസിലാക്കി.
ആദ്യം ആദ്യം ആഴ്ച തോറും ക്ലാസ്സിനായി പോയിക്കൊണ്ടിരുന്ന സുഭദ്രാമ്മ പിന്നീട് അവനെ കാണാൻ ആയി മാത്രം ക്ലാസുകൾ ആഴ്ചയിൽ ഒരിക്കൽ ആയി മാറ്റി. സംഗീതത്തിൽ അവനു ഉണ്ടായിരുന്ന അഭിരുചി അവരെ തമ്മിൽ കൂടുതൽ അടുപ്പിച്ചു. ഓരോ തവണയും അവനെ കണ്ടു വന്ന ശേഷം അമ്മയുടെ വാക്കുകളിലൂടെ ഞാൻ അവനെ അറിയുക ആയിരുന്നു. ആദ്യമൊക്കെ അമ്മയുടെ സ്നേഹം അവനു കൂടി ലഭിക്കുന്നത് കൊണ്ട് എനിക്ക് അവനോട് വല്ലാത്ത ദേഷ്യം തോന്നി. പക്ഷെ അവനെ കാണാൻ ആയി താല്പര്യം ഇല്ലാതെ ആണെങ്കിലും ഞാൻ പോയ ദിവസം അവനെ ഞാൻ കൂടുതൽ അറിയുക ആയിരുന്നു. അവന്റെ ചേട്ടാ എന്നുള്ള നിഷ്കളങ്കം ആയ വിളിയിൽ എനിക്ക് അവനോട് ഉള്ള ദേഷ്യം അലിഞ്ഞു ഇല്ലാതെ ആയി. പല തവണ അവരുടെ അനുവാദത്തോടെ തന്നെ ഞാനും അമ്മയും അവനെ പുറത്തൊക്കെ കറങ്ങാൻ കൊണ്ട് പോവുക പതിവായി തീർന്നു. ഒരിക്കൽ അങ്ങനെ പോകുമ്പോൾ ആശ്രെദ്ധമായി റോഡ് മുറിച്ചു കടക്കാൻ ശ്രെമിച്ച എന്നെ ഒരു ബൈക്ക് തട്ടി. അന്ന് അമ്മയേക്കാൾ വിഷമിച്ചത് എന്റെ അനിയൻ ആയിരുന്നു. അതിനു ശേഷം അനാഥാലയത്തിലെ ആൾക്കാരോട് പറഞ്ഞു അവനെ ഞങ്ങൾ വീട്ടിലേക്കു കൂട്ടി കൊണ്ട് വരാൻ തീരുമാനിച്ചു. പക്ഷെ എന്തോ അവനു താൻ വളർന്ന അനാഥാലയത്തിന്റെ ചുറ്റുപാടുകൾ വിട്ടു വരാൻ വിഷമം ഉണ്ടായിരുന്നു. അത് കണ്ട അമ്മ തന്നെ ആണ് അവനെ അവിടെ തന്നെ നിർത്താൻ തീരുമാനിച്ചത്. അവിടെ നിന്നും ഇടയ്ക്കിടെ അവൻ എന്റെ വീട്ടിൽ എത്തുക പതിവായിരുന്നു. പ്ലസ് ടു ഉയർന്ന മാർക്കോടെ പാസ്സ് ആയതിനു ശേഷം ഒരു നല്ല അഡ്വക്കേറ്റ് ആകുന്നതാണ് അവന്റെ ലക്ഷ്യം എന്ന് അവൻ ഞങ്ങളോട് പറഞ്ഞു. ലോ കോളേജിൽ അഡ്മിഷൻ കിട്ടിയതിനു ശേഷം അവന്റെ എല്ലാ പഠന ചിലവും അമ്മ ഏറ്റെടുത്തു. അവൻ പല തവണ വേണ്ട എന്ന് പറഞ്ഞെങ്കിലും അമ്മയുടെ പിടി വാശിക്ക് മുൻപിൽ ഉണ്ണിക്കു കീഴടങ്ങാതെ ഇരിക്കാൻ കഴിഞ്ഞില്ല. ആയിടക്കാണ് അവനും രാധിക എന്ന കുട്ടിയും തമ്മിൽ സൗഹൃദത്തിൽ ആകുന്നത്. ഒരിക്കൽ ഞങ്ങളെ പരിചയപ്പെടുത്താൻ ആയി അവൻ ആ കുട്ടിയെ വീട്ടിൽ കൊണ്ട് വന്നിരുന്നു. പിന്നീട് കോളേജിലെ എക്സാംസ് ആയത് കൊണ്ട് അവനു കുറച്ചു നാൾ ഹോസ്റ്റലിൽ തന്നെ തങ്ങേണ്ടി വന്നു. ഇതിനിടയിൽ SI സെലെക്ഷൻ കിട്ടിയ ഞാൻ ട്രൈനിങ്ങിനായി കാസർകോടെക്ക് പോയി.
ആ സമയത്ത് ആണ് രാധികയെ ഡിക്സൺ പീഡിപ്പിച്ചതായി ആ കുട്ടി പരാതി നൽകുന്നത്. അതിനു അവൾക്കു മുഴുവൻ പിന്തുണയും നൽകിയത് ഉണ്ണി ആയിരുന്നു. പക്ഷെ അവിടെയും ശത്രുക്കൾ തന്നെ ജയിച്ചു. അവളെ കൊലപ്പെടുത്തിയ ശേഷം ആ കുറ്റം പാവം എന്റെ അനിയന് മേൽ അവർ അടിച്ചേൽപിച്ചു. അവനു വേണ്ടി പല വക്കിലന്മാരുടെ അടുത്ത് പോയി എങ്കിലും ഡേവിഡിന്റെ സ്വാധിനം അറിയാവുന്ന അവർ ആരും തന്നെ കേസ് ഏറ്റെടുക്കാൻ തയാറായില്ല. ഒടുവിൽ കോടതി വിധി പറയുന്ന ദിവസം വിധി കേട്ടു അമ്മ തളർന്നു വീണു. ആ കിടപ്പിൽ നിന്നും അമ്മയുടെ മരണം വരെ അമ്മ എഴുന്നേറ്റില്ല. താൻ ചെയ്യാത്ത കുറ്റം തന്റെ മേൽ അടിച്ചേൽപ്പിച്ച വിഷമവും അമ്മയുടെ മുന്നിലൂടെ അവനെ വിലങ്ങു വെച്ചുകൊണ്ട് പോയതിൽ ഉള്ള വിഷമത്തിലും മനം നൊന്തു എന്റെ അനിയൻ ആത്മഹത്യ ചെയ്ത വാർത്ത ആണ് ഞാൻ പിന്നീട് അറിയുന്നത്. അന്നത്തെ വെറുമൊരു 23വയസ്സ് കാരന് എന്ത് ചെയ്യാൻ കഴിയും. അതിനു ശേഷം SI ആയി ചാർജ് എടുത്തു എങ്കിലും എന്റെ ഉണ്ണിയുടെ കേസ് റി ഓപ്പൺ ചെയ്യാൻ എന്നെ കൊണ്ട് കഴിഞ്ഞില്ല. അതിനു പിന്നിൽ കളിച്ചവർ ആരെന്ന് ഞാൻ പകയോടെ മനസ്സിലാക്കി. എന്നാലും നേരിട്ട് അവരോട് ഏറ്റു മുട്ടുക എന്നത് മരണത്തിനു തുല്യം ആയത് കൊണ്ട് അതിനു ഞാൻ മുതിർന്നില്ല. അതിനു ഒരു അവസരം കാത്തിരുന്നപ്പോൾ ആണ് എന്നെ തേടി അയാൾ വന്നത്. അയാളുടെ ലക്ഷ്യവും എന്റെ ലക്ഷ്യവും ഒന്നാണെന്നു മനസിലാക്കിയ ഞാൻ അയാളെ സഹായിക്കാം എന്ന് ഉറപ്പു നൽകി.
അതിനു ശേഷം ഉണ്ടായ കൊലപാതകങ്ങളിൽ എല്ലാം തന്നെ പോലീസിന്റെ കണ്ടെത്തലുകൾ ഞാൻ അയാളെ അറിയിച്ചു കൊണ്ടിരുന്നു. രാജേഷ് കണ്ടെത്തുന്ന ഓരോ തെളിവും എപ്പോഴോ എന്നിലേക്ക് നീളും എന്ന് ഞാൻ ഭയന്നത് കൊണ്ടാണ് ഇത്തരം ഒരു നീക്കം എന്റെ ഭാഗത്തു നിന്നും ഉണ്ടായത്. പക്ഷെ അതിൽ പിഴച്ചു. ഉണ്ണിയും ഞാനും തമ്മിൽ അത്തരം ഒരു ബന്ധം ഉണ്ടെന്ന് പുറത്ത് ആർക്കും തന്നെ അറിയില്ലായിരുന്നു. എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആയിട്ട് പോലും ഞാൻ നിന്നെയും ഒന്നും അറിയിച്ചില്ല. ഈ കേസ് എന്റെ കൈ വിട്ടു പോകാതെ ഇരിക്കാൻ ആണ് ഞാൻ നിന്നെ കൊണ്ട് വന്നത്. ഞങ്ങളുടെ ലക്ഷ്യം നേടി കഴിഞ്ഞാൽ നിന്നോട് എല്ലാം തുറന്നു പറഞ്ഞു കീഴടങ്ങാൻ തന്നെ ആയിരുന്നു എന്റെ തീരുമാനവും. പക്ഷെ അതിനു മുൻപ് തന്നെ നീ എന്നിലേക്ക് എത്തി. ബട്ട് ഐ റെസ്പെക്ട് യു സൂര്യ. യു ആർ എ ഗുഡ് ഇൻവെസ്റ്റിഗേറ്റർ "പ്രതാപ് സൂര്യയെ നോക്കി പറഞ്ഞു.
"എന്തിനു പ്രതാപ് എന്നോട് ഒരു വാക്ക് പറഞ്ഞിരുന്നു എങ്കിൽ ഈ കേസിൽ നിന്നു പോലും ഞാൻ പിന്മാറിയേനെ "അത് പറയുമ്പോൾ അവന്റെ സ്വരം ഇടറിയിരുന്നു.
മറുപടി ആയി പ്രതാപ് ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
"ആരാണ് യഥാർത്ഥ കില്ലർ. അതിനു ഉള്ള ഉത്തരവും നിന്റെ നാവിൽ നിന്ന് എനിക്ക് കേൾക്കണം "സൂര്യ ചോദിച്ചു.
"യു വിൽ ഫൈൻഡ് ഹിം സൂര്യ. ബട്ട് ഞങ്ങളുടെ ലക്ഷ്യത്തിൽ എത്തിയ ശേഷം മാത്രം "
"രാജേഷ് ടേക്ക് ഹിം. കൂടെ നിന്നു ഒറ്റുന്ന ഇവനെ പോലെ ഉള്ളവരോട് ഒന്നും യാതൊരു അലിവും കാണിക്കണ്ട കാര്യം ഇല്ല "SP ദേഷ്യത്തോടെ പറഞ്ഞു.
SP പറഞ്ഞതും രാജേഷ് പ്രതാപിനെ പിടിച്ചു ഏഴുന്നേൽപ്പിച്ചു കൊണ്ട് ആ മുറിയിൽ നിന്നും ഇറങ്ങി.
"സൂര്യ ഗുഡ് ജോബ്. ഇനിയും ഈ കേസിൽ തുടരണോ എന്ന് തനിക്ക് ഡിസൈഡ് ചെയ്യാം. എന്റെ ആഗ്രഹം താൻ ഇനിയും ഇത് തുടരണം എന്ന് തന്നെ ആണ് "SP ഭദ്രൻ പറഞ്ഞു.
"ഐ വിൽ ബി ഓൺ സർ. തുടങ്ങി വെച്ച അന്വേഷണം പൂർത്തി ആകിയിട്ടേ സൂര്യ ഈ കളം വിടു"
"വാട്ട് നെക്സ്റ്റ് സൂര്യ "SP ചോദിച്ചു.
"സർ ഐ നോ ദി കില്ലർ "സൂര്യ പറഞ്ഞു.
"വാട്ട്.എന്താ താൻ പറഞ്ഞത് കില്ലെറിനെ അറിയാം എന്നോ "SP വിശ്വാസം വരാതെ ചോദിച്ചു.
"അതെ സർ. അത് അവന്റെ വായിൽ നിന്നും കേൾക്കാൻ മാത്രം ആണ് ഞാൻ ഇത്തരത്തിൽ ഒരു ചോദ്യം അവനോട് ചോദിച്ചത്. അനന്തുവിന്റെ സുഹൃത്ത് ആയ രാജീവിനെ ചോദ്യം ചെയ്തതിൽ നിന്നും എനിക്ക് അയാളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ആൻഡ് ഹിസ് നെയിം ഈസ് ജോസഫ്. അനന്തുവിന്റേയും രാജീവിന്റെയും പ്ലസ് ടു മുതൽ ഉള്ള സുഹൃത്ത്. ഇതാ സർ അയാളുടെ ഫോട്ടോ "സൂര്യ തന്റെ വാട്സ്ആപ്പിൽ നിന്നും ഒരു ഫോട്ടോ കാണിച്ചു കൊണ്ട് പറഞ്ഞു.
"ഒരിക്കലും ഒരു നോർമൽ മൈൻഡ് ആയിരുന്നില്ല ജോസഫിന്. ചില സമയങ്ങളിൽ ഒരു സൈക്കോയെ പോലെ ആണ് ജോസഫ് പണ്ട് മുതലേ പെരുമാറിയിരുന്നത്. അത് കൊണ്ട് രാജീവ് അയാളിൽ നിന്നും ഒരു നിശ്ചിത അകലം പാലിച്ചിരുന്നു. "സൂര്യ പറഞ്ഞു
"ബട്ട് അങ്ങനെ ഒരു സ്വഭാവം ഉള്ളത് കൊണ്ട് മാത്രം ഇയാൾ ആണ് കില്ലർ എന്ന് ഉറപ്പിക്കാൻ പറ്റുമോ? വാട്ട് ഈസ് ഹിസ് മോട്ടീവ്. ഇത്തരത്തിൽ കൊലകൾ ചെയ്യാൻ മാത്രം അതും ഒരു സുഹൃത്തിനു വേണ്ടി. "SP ചോദിച്ചു.
"അനന്തു ഇയാൾക്ക് വെറും സുഹൃത്ത് അല്ലായിരുന്നു സർ. ഹി വാസ് ഹിസ് ലവർ "സൂര്യ പറഞ്ഞു.
"വാട്ട് "
"അതെ സർ അനന്തു വാസ് ഹോമോസെക്ഷ്വൽ."
തുടരും......