Thali - 7 in Malayalam Love Stories by Hannamma books and stories PDF | താലി - 7

Featured Books
Categories
Share

താലി - 7



         

ഭാഗം 7


വീട്ടിൽ എത്തിയപ്പോൾ അമ്മു ബ്രേക്ഫാസ്റ്റ് എല്ലാം റെഡി ആക്കി വെച്ചിരുന്നു. കോണിങ് ബെൽ അടിച്ചതും അമ്മു ചെന്ന് കതക് തുറന്നു.


" അമ്മാ... ഫുഡ് കഴിച്ചാലോ... " അവള് സുമയെ നോക്കി ചോദിച്ചു.  അവർ എല്ലാവരും കൈ എല്ലാം കഴുകി മേശക്ക് ചുറ്റും ഇരുന്നു. പാലപ്പവും മുട്ട കറിയുമായിരുന്നു  അന്നത്തെ വിഭവം. അമ്മു അപ്പുവിൻ്റെ കാര്യം പറയും എന്ന് കാതോർത്ത് ഇരിക്കാണ് സുമയും ബാലനും.


പക്ഷേ അത് ഉണ്ടായില്ല. ഭക്ഷണം എല്ലാം കഴിച്ച് കഴിഞ്ഞ് ബാലനും സുമയും  ബാൽക്കണിയിൽ ചെന്ന് ഇരുന്നു. അല്പസമയം അവിടെ ചിലവഴിക്കൽ പതിവുള്ളത് ആണ്. അല്പസമയം കഴിഞ്ഞ് അമ്മുവും അങ്ങോട്ടേക്ക് വന്നു.

" അമ്മാ... ഞാൻ ഒരു കാര്യം പറയാൻ മറന്നു. അമ്മയുടെ ഫോണിലേക്ക് ഇവിടുത്തെ അപ്പു ഏട്ടൻ വിളിച്ചിരുന്നു. ഞാനാ... ഫോൺ എടുത്തത്. അമ്മ വന്നിട്ട് തിരികെ വിളിക്കാം എന്ന് പറഞ്ഞിരുന്നു. " അതും പറഞ്ഞ് അവള് ഫോൺ സുമക്ക്  നേരെ നീട്ടി.


"അവന് എന്നെ കിട്ടാത്തത് കൊണ്ട് അച്ഛൻ്റെ  ഫോണിലേക്ക് വിളിച്ചിരുന്നു.  ഞങൾ സംസാരിച്ചു." അത് കേട്ടപ്പോൾ അവള് അവർക്ക് നേരെ പുഞ്ചിരിച്ച് കൊണ്ട് താഴേക്ക് ഇറങ്ങി. 


" ബാലേട്ട... ഈ കുട്ടിയെ സമയം എടുക്കും സമ്മദ്ധിപ്പിക്കാൻ. നമുക്ക് സമയം എടുത്ത് അവളോട് ചോദിച്ച് അറിയാം... ഏതായാലും അവൻ ഒരു മാസം കഴിഞ്ഞ് അല്ലേ വരൊള്ളൂ...
അയാളും അത്. സമ്മതിച്ചു.


ദിവസങ്ങൾ വീണ്ടും സന്തോഷത്തോടെ മുന്നോട്ട് പോയി കൊണ്ടിരുന്നു. ബാലനേയും  സുമയേയും ഉണ്ണി വിളിക്കാത്ത വിഷമം വല്ലാതെ അലട്ടി. ഉണ്ണിക്ക് എന്താ... പറ്റിയെ എന്ന ചോദ്യം അവരെ അലട്ടുന്നുണ്ടായിരുന്നു. അവർ അവനെ വിളിച്ചാൽ പിന്നെ വിളിക്കാം തിരക്ക് ആണെന്ന് പറഞ്ഞ് ഫോൺ വെക്കും.  അവൻ ഫോൺ എടുത്ത് രണ്ട് വാക്ക് സംസാരിക്കുന്നത് കൊണ്ട് ജീവന് ആപത്തില്ല... എന്ന് ഓർത്ത് അവർ ആശ്വാസം അണയും.


ദിവസങ്ങൾ വീണ്ടും മുന്നോട്ട് നീങ്ങി. കൂടെ അവരുടെ സന്തോഷവും. ഒരു മാസം പിന്നിട്ടു അവള് ആ വീട്ടിൽ എത്തിയിട്ട്.


ഒരു ദിവസം മൂവരും ഭക്ഷണം കഴിച്ച് കഴിഞ്ഞ് തോട്ടത്തിലൂടെ നടക്കുന്ന ഇടയിൽ അയൽക്കാരൻ മുകേഷ് ആ വഴി വന്നു. അയാള് അമ്മുവിനെ ഒന്ന് ഇരുത്തി നോക്കി കൊണ്ട് പറഞ്ഞു. 

" ഇത് ആണല്ലേ... ആ പെൺകുട്ടി"..

" ഏത് പെൺകുട്ടി... " ബാലൻ ദേശ്യം കലർന്ന സ്വരത്തിൽ പറഞ്ഞു. 

" അല്ലാ... കവലയിൽ ഈ കുട്ടിയെ കുറിച്ച് ഒരു സംസാരം ഉണ്ട്. രണ്ട് ആൺ കുട്ടികൾ ഉള്ള വീട് ആണ്... അപ്പോ പിന്നെ ആളുകൾ പറയാതെ ഇരിക്കോ... അയാള് ഒന്ന് ചിരിച്ച് കൊണ്ട് അവിടെ നിന്ന് പോയി.

അത് കേട്ടപ്പോൾ അമ്മുവിന് സങ്കടമായി. അവളുടെ മുഖം വാടി.  അവള് അവിടെ നിന്ന് പോയി. കൂടെ അവർ രണ്ട് പേരും.


രാത്രി ഭക്ഷണം കഴിക്കാൻ എല്ലാവരും ഇരുന്നു. എല്ലാവരുടെയും. മുഖത്ത് ഒരു വല്ലായികയുണ്ട്. 

" മോള് കേട്ടില്ലേ... ആളുകളുടെ പറച്ചിൽ... ആരുടേയും വായ അടക്കാൻ നമ്മളെ കൊണ്ട് പറ്റില്ല. അത്കൊണ്ട് ഞാനും അമ്മയും ഒരു തീരുമാനം എടുത്തു. നിന്നെ... നിന്നെ... അപ്പുവിനെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ... " 

അത് കേട്ടതും അവള് മുഖം ഉയർത്തി അവരെ നോക്കി. 

" മോളേ... നിൻ്റെ നന്മക്ക് വേണ്ടിയ ഞങൾ പറയുന്നത്... നാളെ ആലോചിച്ച് തീരുമാനിക്ക് എന്നും പറഞ്ഞ് ബാലൻ റൂമിലേക്ക് നടന്നു .

പ്രാർത്ഥന എല്ലാം കഴിഞ്ഞ് അമ്മു കിടക്കാൻ കിടന്നു. അവളുടെ മനസ്സ് മുഴുവൻ ബാലൻ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു. " ഈ വീട്ടിലെ മരുമകൾ ആവാൻ എനിക്ക് സന്തോഷം ആണ് ഉള്ളത്. പക്ഷേ പക്ഷേ... എനിക്ക് അതിനുള്ള യോഗ്യത ഉണ്ടോ... അച്ഛനും അമ്മയും  എന്നും എന്നോട് സ്നേഹം ഉളളവർ ആയിരിക്കും എന്നവൾക്ക് തീർച്ചയുണ്ട്. 


" ഈശ്വരാ... ഒരു തീരുമാനം എടുക്കാൻ ആവുന്നില്ലലോ... എന്നെ പരീക്ഷിക്കുകയാണോ നീ... " അവള് ഓരോന്ന് ആലോചിച്ച് ഉറക്കത്തിലേക്ക് പോയത് അറിഞ്ഞില്ല.


പിറ്റെ ദിവസം രാവിലെ അതിനെ കുറിച്ച് ആരും തന്നെ ഒന്നും സംസാരിച്ചില്ല. ദിവസങ്ങൾ വീണ്ടും മുന്നോട്ട് കടന്ന് പോയി. ഒരു ദിവസം കല്ല്യാണ കാര്യം ബാലൻ വീണ്ടും അമ്മുവിനോട് ചോദിച്ചു. അവൾക്ക് അതിനുള്ള  യോഗ്യത  ഇല്ല എന്നും പറഞ്ഞ് അവള് അവരെ കെട്ടിപ്പുണർന്നു 
കരഞ്ഞു.  നിൻ്റെ നല്ല മനസ്സ് മാത്രമാണ് ഞങ്ങളുടെ മരുമകൾ ആവാനുള്ള ക്വാളിറ്റി ആയി ഞങൾ കണ്ടത് എന്നും പറഞ്ഞ് ബാലനും സുമയും  കരഞ്ഞു.


ബാലാസുമ മന്ദിരം ആകോഷത്തിൻ്റെ രാവിലേക്ക് കടന്നു. അവർ എല്ലാം അപ്പുവിൻ്റെ വരവിനായി കാത്തിരുന്നു. അപ്പുവിനും മറിച്ച് അല്ലായിരുന്നു അവൻ്റെ ഹൃദയം അവളെ കാണാൻ വെമ്പൽ കൊണ്ടു. 

അവൾക്ക് സ്വന്തമായി അവർ ഒരു മൊബൈൽ ഫോൺ വാങ്ങി കൊടുത്തു. അതിൽ പിന്നെ അപ്പുവും അമ്മുവും ഒരുപാട് അടുത്തു. ഒടുവിൽ അവൻ്റെ വരവിൻ്റെ ഡേറ്റ് അടുത്തു. 

" അടുത്ത ആഴ്ച അവൻ ഇങ്ങ് എത്തും... അവന് ഇഷ്ട്ടം ഉള്ളത് എല്ലാം ഉണ്ടാക്കണം.  " എന്നും  പറഞ്ഞ് സുമ ആകെ തിരക്കിൽ ആണ്. മത്തി അവൻ്റെ ഫേവറേറ്റ് ആണ്. അത് കൊണ്ട് നല്ല മത്തി വാങ്ങണം എന്നും അവൻ വരുമ്പോൾ എല്ലാം റെഡി ആവണം എന്നും പറഞ്ഞ് കൊണ്ട് 
സുമ പണികളിൽ മുഴുകി. കൂടെ അമ്മുവും.

രാത്രി പത്ത് മണിയോടെ അമ്മുവിൻ്റെ ഫോൺ ബെൽ അടിച്ചു. സ്ക്രീനിൽ അപ്പു ഏട്ടൻ എന്ന് തെളിഞ്ഞ് നിന്നു. അവള് ഓടി ചെന്ന് ഫോൺ എടുത്തു. ആ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് അപ്പുവിന് അവളും അവൾക്ക് അവനും പ്രാണൻ്റെ പാതി ആയി കഴിഞ്ഞിരുന്നു. 

" ഹലോ... " 
അവള് പതിയെ പറഞ്ഞു. 
" ഹലോ... അമ്മു... എന്തുണ്ട്..."
" അങ്ങനെ എല്ലാം പോവുന്നു... അപ്പു ഏട്ടാ... 
" ദേ... ഞാൻ അങ്ങ് എത്താൻ ആയി. തന്നെ കാണാൻ എനിക്ക് എന്തോ... വല്ലാത്ത ആഗ്രഹം ഉണ്ട് ടോ... ഞാൻ വരുമ്പോൾ തനിക്ക് എന്താ വേണ്ടത്... അവൻ അവളോടായി ചോദിച്ചു.

" എനിക്ക് ഒന്നും വേണ്ട... അപ്പു ഏട്ടനെ ഒന്ന് കണ്ടാൽ മതി എനിക്ക്... അവള് പറഞ്ഞു. അവരുടെ സംസാരത്തിനിടയിൽ
ആരോ അവനെ വിളിച്ചു.
" അമ്മു... ഞാൻ പിന്നെ വിളിക്കാം... എന്നും പറഞ്ഞ് അവൻ ഫോൺ വെച്ചു.