YATHRIKA in Malayalam Love Stories by Sivaganga books and stories PDF | യാത്രിക

Featured Books
  • बेटा

    बेटा बड़ी थकान महसुस हो रही थी। रास्ते में कई बार कई पेड़ के न...

  • मिड-डे मील

    प्राथमिक विद्यालय का प्रांगण कोलाहल से भरा हुआ था। आज स्कूल...

  • पहली नज़र का इश्क - 5

    स्कूल में सब कुछ सामान्य और खुशहाल लग रहा था, लेकिन बिकाश और...

  • राजकुमार का नाम

    आपने परियों की कहानी सुनी होगी, राजा रानी की कहानी सुनी होगी...

  • The Hiding Truth - 1

    अध्याय 1: प्रतिज्ञा और पुराना घरभविष्य की चकाचौंध और अत्याधु...

Categories
Share

യാത്രിക

ഇന്നും പതിവു പോലെ തന്നെ, ഞാൻ ഓടി എത്തിയപ്പോഴേക്കും ആശാൻ സ്റ്റേഷൻ വിട്ടു. ഇനിയിപ്പോൾ ഓടിയിട്ടെന്തിനാ,  പതിയെ നടക്കാം. ഞാൻ എന്റെ ഓട്ടത്തെ നടത്തത്തിലേക്ക് പരിവർത്തനപ്പെടുത്തി. ഇനി അടുത്തത് 8.15 ന് ശബരിയാണ്. അതും പോരാത്തതിന് പത്ത് മിനിറ്റ് ലേറ്റും! അപ്പോഴേ അമ്മ പറഞ്ഞതാ "കുറച്ച് ഒരുങ്ങിയാ മതി, വല്ലതും കഴിക്ക്, ഇല്ലങ്കിൽ എല്ലാം കഴിഞ്ഞ് നീയങ്ങ് ചെല്ലുമ്പോഴേക്കും ട്രെയിൻ അതിന്റെ പാട്ടിനങ്ങ് പോവൂന്ന്." അല്ലേലും ഫുഡ് കഴിക്കുന്ന സമയം അല്പം കുറച്ചാലും ഒരുക്കത്തിന് സമയം കുറയ്ക്കാൻ പാടില്ലെന്നുള്ള ആ ശാസ്ത്രീയ സത്യത്തിന് ഞാനായിട്ടെങ്ങനാ ഒരു മാറ്റം വരുത്തുന്നത്? ഇനി അടുത്ത വണ്ടി കയറി ഞാൻ അങ്ങ് എത്തുമ്പോഴേക്കും ആ കാട്ടാളൻ എന്നെ അമ്പെയ്തു വീഴ്ത്തിയത് തന്നെ. ഹാ! ഇനിയിപ്പോൾ പറഞ്ഞിട്ടെന്താ പോയത് പോയി.

ഞാൻ പതിയെ പ്ലാറ്റ് ഫോമിലൂടെ നടന്നു. നല്ല കാറ്റുണ്ട്. ചെറിയ മഴക്കാറും. രാവിലെ തന്നെ മഴ വരാൻ പോവാണെന്ന് തോന്നുന്നു. ട്രെയിനിൽ കയറിയിട്ട് പെയ്താൽ മതിയായിരുന്നു. പ്ലാറ്റ് ഫോമിൽ തന്നെയുള്ള ചെറിയ പുസ്തക സ്റ്റാളിൽ നിന്നും ഇന്നത്തെ മാതൃഭൂമിയുടെ ഒരു കോപ്പിയും വാങ്ങി തൊട്ടടുത്ത് ഒഴിഞ്ഞു കിടന്ന കസേരയിലേക്ക് ഞാൻ ചെന്നിരുന്നു. കൈയ്യിലിരുന്ന ബാഗും ഫോണും മടിയിലേക്ക് വച്ച്, പത്രത്തിന്റെ അവസാന പേജിൽ നിന്നും ഞാൻ യാത്ര ആരംഭിച്ചു. ആദ്യപേജിൽ യാത്ര അവസാനിക്കാറാവുമ്പോഴേക്കും ശബരി വരാറായിട്ടുണ്ടാവും. അത് വരെ സമയം പോയി കിട്ടാൻ ഇത് തന്നെ ധാരാളം.

"ഹലോ മാഷേ... എഴുന്നേറ്റേ... ഇത് ഞാൻ ഇരുന്ന ചെയറാ..."

എന്റെ കാതുകളിലേക്ക് വന്നടിച്ച  അപ്രതീക്ഷിത ശബ്ദത്താൽ ദിനപത്രത്തിൽ ചടഞ്ഞു കൂടി കടന്ന എന്റെ കണ്ണുകളെ ആയാസപെട്ട് ഞാൻ ഉയർത്തി നോക്കി.

പത്തിരുപത്തിയെട്ട് വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനായിരുന്നു അത്. കൈയ്യിൽ ഒരു കുപ്പി മിനറൽ വാട്ടർ മുറുകെ പിടിച്ചിരിക്കുന്നു. മടക്കി കുത്തിയ, കസവുകരയുള്ള വെള്ള മുണ്ടും നീല ഷർട്ടും വേഷം ധരിച്ചിട്ടുള്ള അയാളുടെ കണ്ണുകളും ഉയർത്തിയ പുരിക കൊടികളും എന്നെ പരുഷമായി നോക്കി കൊണ്ടിരുന്നു.

"താനിരുന്ന ചെയറോ? ഞാൻ വന്നപ്പോ ഇവിടെ ആരെയും കണ്ടില്ലല്ലോ. ഇത് ഒഴിഞ്ഞ് കിടന്നോണ്ടാ ഞാൻ ഇരുന്നേ...."

"ആഹാ... ഇപ്പോ ആള് വന്നല്ലോ. ഇനി മാഷ് എണീറ്റേ..."

അയാൾ കൈ ചൂണ്ടി കൊണ്ട് എന്നോട് ആവശ്യപ്പെട്ടു.

"ആഹാ അത് കൊള്ളാല്ലോ... തനിക്കു വേണമെങ്കിൽ വേറെ പോയി ഇരിക്ക്... ഇതിപ്പോൾ എന്റെ സീറ്റാ..."

ബാഗ് മടിയിലേക്ക് ഒന്ന് കൂടി അമർത്തി വച്ച് ഞാൻ ഇരുന്നു. എനിക്ക് ശരിക്കും ചിരി വരുന്നുണ്ടായിരുന്നു. കാരണം, പ്ലാറ്റ് ഫോമിലും ട്രെയിനിലും ഇത് നിത്യ സംഭവമാണ്. ആദ്യമൊക്കെ ഞാനും ഇത് പോലെ പലരോടും കയർത്തിരുന്നതുമാണ്.

"ദേ പെങ്കൊച്ചേ... രാവിലെ തന്നെ മനുഷ്യനെ മിനക്കെടുത്താതെ അങ്ങോട്ട് എഴുന്നേറ്റേ..."

"ശെടാ, താൻ പറയുന്നത് കേട്ടാൽ ഇന്ത്യൻ റെയിൽവേ തനിക്ക് ഈ സീറ്റ് റിസർവ് ചെയ്തു തന്നത് പോലയാണല്ലോ?.."

ഉള്ളിലെ ചിരി പിടിച്ചടക്കികൊണ്ട് ഞാൻ പറഞ്ഞു. മാത്രമല്ല ഞാനും ഒട്ടും വിട്ടുകൊടുത്തതുമില്ല.

"എടോ ഇത് ഞാൻ ഇരുന്ന സീറ്റാണ്. ഞാൻ ഒരു കുപ്പി വെള്ളം മേടിക്കാൻ പോയപ്പോഴാ താൻ ഇവിടെ കേറി ഇരുന്നത്. തന്റെ തൊട്ടപ്പുറത്ത് ഇരിക്കുന്നത് എന്റെ ലഗേജാണ്. ഇത് ഞാൻ ഇരുന്ന സീറ്റും... താൻ അങ്ങോട്ട് എണീറ്റേ...."

അയാളുടെ ശബ്ദം അൽപം മയപ്പെട്ട പോലെയായി. ഒരുപക്ഷേ ഒച്ചയുയർത്തിയാൽ മറ്റുള്ളവർ ശ്രദ്ധിക്കും എന്നതിനാലാവണം.

"എന്റെ പൊന്നു ചേട്ടാ... ഇനി എന്തൊക്കെ പറഞ്ഞാലും ഞാൻ ഇവിടെ നിന്നും എണീക്കാൻ പോണില്ല്യ. അടുത്ത ട്രെയിൻ വരുന്നത് വരെ ഞാൻ ഇവിടെ തന്നെയിരിക്കും."

അത് പറയുമ്പോഴേക്കും ഞാൻ ഉള്ളിലടക്കി പിടിച്ച ചിരിയുടെ അംശങ്ങളിൽ പലതും അയാൾക്ക് മുന്നിൽ ഊർന്നു വീണിരുന്നു.

ഞാൻ എഴുന്നേറ്റു മാറില്ലന്ന് ഉറപ്പായതോടെ എന്റെ തൊട്ടരുകിലെ കസേരയിലിരുന്ന വലിയ ലഗേജ് ബാഗിൽ ഒന്ന് താഴെക്ക് ഒതുക്കി വച്ച് എന്റെ സമീപത്തായ് അയാളിരുന്നു.

"രാവിലെ ഇറങ്ങികോളും ഓരോന്ന് മനുഷ്യനെ മിനക്കെടുത്താനായി..."

ഉള്ളിൽ പിറുപിറുത്തത് ഞാൻ കേട്ടോ എന്നറിയാനാവണം, അയാളെന്നെയൊന്ന് പാളി നോക്കി. നിർഭാഗ്യവശാൽ പുരികകൊടി ഉയർത്തി നിൽക്കുന്ന എന്നയാണ് അയാൾ കണ്ടത്. അതോടെ പറഞ്ഞത് ഞാൻ കേട്ടുവെന്ന് അയാൾക്ക് മനസ്സിലായി. മാത്രമല്ല; അയാൾ എന്നെ നോക്കി ഒന്ന് വെളുക്കെ ചിരിച്ചെങ്കിലും ഞാൻ അൽപ്പം ഗൗരവത്തിൽ തന്നെയാണ് നോക്കിയത്.

ഞാൻ വീണ്ടും എന്റെ കണ്ണുകളെ യാത്രയ്ക്കായി സജ്ജയാക്കി. പത്രത്താളുകൾ ഓരോന്ന് മറിക്കുമ്പോഴും എന്റെ തൊട്ടരികിലിരിക്കുന്ന അയാളെ കുറിച്ചുള്ള ബോധം എന്റെ ചിന്തയിലെവിടയോ മനസ്സ് കോറിയിടുന്നുണ്ടായിരുന്നു. രണ്ടര വർഷമായി ട്രെയിനിൽ ഞാൻ യാത്ര ചെയ്യാൻ തുടങ്ങിയിട്ട്. ഇന്നുണ്ടായ പോലെ പലതവണ സീറ്റിന് വേണ്ടി ഞാനും പലരോടും കയർത്തിരുന്നതുമാണ്. പക്ഷേ ഇതാദ്യമായാണ് എന്തോ ഒരു കുറ്റബോധം എന്റെ ഉള്ളിൽ ഉണ്ടാകുന്നത്. എന്ത് തന്നെയായാലും ട്രെയിൻ വരാറാകുമ്പോൾ ഒരു സോറി പറഞ്ഞേക്കാം എന്ന് ഞാൻ മനസ്സിൽ കരുതി.

സമയം 8.20 നോടടുത്തു. ട്രെയിൻ വരുന്നതിന് മുന്നോടിയായുള്ള റെയിൽവേ മുന്നറിയിപ്പുകൾ തുടരെ തുടരെ വന്നുകൊണ്ടിരുന്നു. ഞാൻ കൈയ്യിൽ ഇരുന്ന ദിന പത്രം മടക്കി ബാഗിനുള്ളിലേക്ക് വച്ചു. ഞാൻ അപ്പോഴും അയാളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തന്റെ ലഗേജുകളെല്ലാം ശരിയായ വിധം ഒതുക്കിവയ്ക്കുന്നതിൽ നിന്നും അയാളും ഞാൻ പോകാൻ ഉദ്ദേശിക്കുന്ന അതേ ട്രെയിനിലെ യാത്രികൻ ആണെന്ന് എനിക്ക് മനസിലായി. 

"മാഷേ... സോറി..."

ഒട്ടും പ്രതീക്ഷിക്കാതെയുള്ള എന്റെ ക്ഷമാപണത്തിൽ ശരിക്കും അയാൾ ഞെട്ടിയെന്ന് എനിക്ക് നേരെയുള്ള അയാളുടെ നോട്ടത്തിൽ നിന്നും മനസിലായി. എന്റെ ക്ഷമാപണം കേട്ടിട്ടും അയാൾ മൗനിയായിരുന്നു എന്നത് എന്നിലും നേരിയ സങ്കടമുളവാക്കി.

"മാഷേ... സോറീ..."

ഇനി കേൾക്കാഞ്ഞിട്ടാകുമോന്ന് കരുതി ഞാൻ ഒരു തവണ കൂടി ആവർത്തിച്ചു. എന്നിട്ടും അദ്ദേഹം ഒന്നും മിണ്ടിയില്ല. അപ്പോഴേക്കും ഞങ്ങൾക്ക് മുന്നിലുള്ള പാളത്തിലേക്ക് സീൽക്കാര ശബ്ദത്തോടെ തീവണ്ടി വരുന്നുണ്ടായിരുന്നു. ഞാൻ ബാഗുമെടുത്ത് മുന്നോട്ട് നടന്നതും അദ്ദേഹം എന്നെ പിന്നിൽ നിന്നും വിളിച്ചു.

"ടോ..."

ആ വിളി എന്നെ തന്നെയാണ് വിളിച്ചതെന്നും അയാൾ തന്നെയാണ് അത് വിളിച്ചതെന്നും എനിക്ക് ഉറപ്പായിരുന്നു. കൈയ്യിൽ ഇരുന്ന ബാഗ് തോളിലേക്കിട്ട് ഞാൻ അയാൾടെ മുന്നിലേക്ക് തിരിഞ്ഞ് നിന്നു.

"എന്താ മാഷേ..." ഞാൻ പുരികമുയർത്തി അൽപം ഗൗരവം ഭാവിച്ചു.

"ക്ഷമാപണം ഞാൻ സ്വീകരിച്ചിരിക്കുന്നു..."എന്നെ നോക്കി ചിരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ആ മറുപടി കേട്ടതും എന്റെ ഉള്ളിൽ നിന്നും ഞാൻ അറിയാതെ തന്നെ ഒരു പുഞ്ചിരി വിടർന്നു. ശബരി അപ്പോഴേക്കും ഞങ്ങൾക്ക് മുന്നിൽ വന്ന് നിന്നിരുന്നു. സ്ലീപ്പർ കൂപ്പയിലെ ജനലോരത്തുള്ള ഒറ്റ സീറ്റിൽ ഞാൻ ചെന്നിരുന്നു. എനിക്ക് തൊട്ട് പിന്നാലെ അദ്ദേഹവും അതേ കൂപ്പയിലേക്ക് കടന്നുവന്നതോടെ എന്റെ ഉള്ളിൽ എവിടെയോ നിഴൽ വീണുമറഞ്ഞൊരു സൗഹൃദ യാത്രയുടെ പുതുപിറവി ഞാൻ സ്വപ്നം കണ്ടു.

ഒരു നേരിയ പുഞ്ചിരിയോടെ കൈയ്യിലുണ്ടായിരുന്ന ലഗേജു ബാഗുകൾ ഒതുക്കി പിടിച്ച് തന്റെ സീറ്റ് അന്വേഷിക്കുകയായിരുന്നു അദ്ദേഹം. ഞാൻ ഇരുന്ന അതേ കമ്പാർട്ടുമെന്റിൽ എനിക്ക് എതിർ വശത്തായി ജനലോരത്തേക്ക് തുറക്കുന്ന നീണ്ട സീറ്റിന്റെ ഒരറ്റത്ത് അദ്ദേഹം ചെന്നിരുന്നു. ശേഷം ഒട്ടും ഭാവഭേദമില്ലാതെ ചുണ്ടിൽ വിരിഞ്ഞു നിന്ന അതേ പുഞ്ചിരിയുടെ ഒരംശം എനിക്ക് നേരെ നീട്ടി. ഒപ്പം എവിടെ നിന്നോ എന്തോ ഓർത്തെടുത്തെന്ന പോലെ ഒരു ചോദ്യവും...

"താൻ ശേഷയല്ലേ? ശേഷാ വാര്യർ...?"