Karma -Horror Story - 7 in Malayalam Horror Stories by BAIJU KOLLARA books and stories PDF | കർമ്മം -ഹൊറർ സ്റ്റോറി - 7

Featured Books
Categories
Share

കർമ്മം -ഹൊറർ സ്റ്റോറി - 7

🙏  ഇനി വണ്ടി എങ്ങും നിർത്തേണ്ട വീട്ടിലെത്തിയിട്ടു നിർത്തിയാൽ മതി വസുന്ധര ഓട്ടോ ഡ്രൈവറോട് പറഞ്ഞു... അതുകേട്ട് ഡ്രൈവർ തലയാട്ടിയതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.... ത്രിവേണിയുടെയും ത്രിശങ്കുവിന്റെയും പേടി ഇപ്പോഴും വിട്ടു മാറിയിട്ടില്ല ഇനിയും ഇതുപോലെ എന്തെങ്കിലുമൊക്കെ സംഭവിക്കുമോ എന്നായിരുന്നു അവരുടെ ഉത്കണ്ഠ..... വിശ്വനാഥനും നല്ല ഉൾഭയം ഉണ്ടായിരുന്നു മരണത്തിന്റെ കരങ്ങളിൽ നിന്നും തലനാരിഴക്കാണ് തങ്ങൾ രക്ഷപ്പെട്ടത്.... അതും ഏതോ അദൃശ്യ ശക്തിയുടെ പിൻബലം കൊണ്ട് എന്നാൽ ആ ശക്തി ഏതാണെന്ന് ഒട്ടും അങ്ങട് മനസിലാവണില്ല്യ.... എന്തായാലും വളരെ അത്ഭുതകരമായി തന്നെ എല്ലാവരും രക്ഷപ്പെട്ടു അതിന് വിശ്വനാഥൻ ഈശ്വരനോട് നന്ദി പറഞ്ഞു.... എപ്പോഴും ഈശ്വരൻ കൂടെ ഉണ്ടാകണമെന്നില്ല താൻ പാതി ദൈവം പാതി എന്നാണല്ലോ ചൊല്ല് ഇനി വീടെത്തിയാലേ ഒരു സമാധാനം ആകത്തുള്ളൂ.... വിശ്വനാഥൻ പേടിയോടെ  വസുന്ധരയെ വിളിച്ചു വസുന്ധരെ എനിക്കൊരു സംശയം നമ്മളെ ആരെങ്കിലും പിന്തുടരുന്നുണ്ടോ എന്ന്... ഏയ് അത് നിങ്ങൾക്ക് വെറുതെ തോന്നുന്നതാ ഞാൻ ആരെയും കാണുന്നില്ല.... ഇത് അങ്ങിനെ നോക്കിയാൽ കാണുന്നതല്ല വല്ല ദുർ മൂർത്തികളും അരൂപികളായി നമ്മുടെ പുറകിൽ ഉണ്ടോ എന്നാണ് ഞാൻ ചോദിച്ചത് ആ ദുർമന്ത്രവാദി ചന്ദ്രമൗര്യൻ ആള് കുഴപ്പക്കാരനാണ്.... അതൊന്നും ഓർത്തു നിങ്ങൾ പേടിക്കേണ്ട ഉത്രാളിക്കാവിലെ സ്വാമിജി ജപിച്ചു തന്ന രക്ഷാബന്ധൻ നമ്മുടെയൊക്കെ കയ്യിൽ കെട്ടിയിട്ടുണ്ടല്ലോ പിന്നെ എന്തിനാണ് വേണ്ടാത്ത കാര്യങ്ങൾ ഓർത്തു നിങ്ങൾ വേവലാതിപ്പെടുന്നത് ആ രക്ഷാബന്ധൻ തന്നെയാണ് ഒരു വലിയ മരണവക്രത്തിൽ നിന്നും അല്പം മുൻപ് നമ്മെ രക്ഷപ്പെടുത്തിയതും...... അത് നീ പറഞ്ഞത് ശരിയാണ് എന്നാലും ഇപ്പോഴും ഒരു ആപത്ത് ശങ്ക മനസ്സിൽ അങ്ങനെ തങ്ങി നിൽക്കുകയാണ്.... ത്രിവേണിയും  ത്രിശങ്കുവും അച്ഛന്റെയും അമ്മയുടെയും സംഭാഷണം ശ്രദ്ധിച്ചിരിക്കുകയായിരുന്നു... അച്ഛൻ പറഞ്ഞ കാര്യം അങ്ങനെ വെറും വാക്കായി കണ്ട് തള്ളിക്കളയേണ്ട എനിക്കും മനസ്സിൽ നല്ല ഭയമുണ്ട് വീണ്ടും നമ്മൾ അപകടത്തിലേക്ക് തന്നെയാണ് പോകുന്നതെന്ന് എന്റെ മനസ്സും പറയുന്നു ത്രിവേണി അവളുടെ മനസ്സിൽ ഉള്ള കാര്യം തുറന്നു പറയുക തന്നെ ചെയ്തു..... അപ്പോൾ നമ്മൾ ഇനി എന്തു ചെയ്യണം എന്നാണ് ചേച്ചി പറയുന്നത് ത്രിശങ്കുവും വേവലാതിയോടെ തന്നെ ചോദിച്ചു.... അങ്ങനെ ചോദിച്ചാൽ എനിക്ക് ഉത്തരം മുട്ടി പോകും കാരണം ഈ വൈതരണി എങ്ങിനെ തരണം ചെയ്യണമെന്ന് എനിക്ക് അറിയില്ല എല്ലാം വരുന്നിടത്ത് വച്ച് കാണാം എന്നല്ലാതെ എനിക്ക് മുന്നിൽ മറ്റ് മാർഗ്ഗങ്ങൾ ഒന്നും തന്നെയില്ല ഇനി നമ്മുടെ രക്ഷ ഈശ്വരന്റെ കയ്യിൽ..... ത്രിവേണി പറഞ്ഞത് കേട്ട്  ത്രിശങ്കുവിന്റെ മനസ്സും പിടയാൻ തുടങ്ങി ആ ദുർമന്ത്രവാദിയെ പേടിക്കണം അയാൾ എന്ത് ക്രൂരത ചെയ്യാനും മടിക്കാത്തവനാണ്.... ഇപ്പോൾ അയാൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത് നമ്മളെ ഒന്നടങ്കം ഇല്ലായ്മ ചെയ്യാനാണ് എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം എന്ന രീതിയിലാണ് കാര്യങ്ങളുടെ കിടപ്പ്..... വീട് എത്തിയാൽ പറയാം എത്തിയെന്ന് അത്രതന്നെ  ത്രിശങ്കു പറഞ്ഞവസാനിപ്പിച്ചു.... അതുകേട്ട്  വസുന്ധരയും വിശ്വനാഥനും തലയിൽ കൈവച്ചു പറഞ്ഞു... എടാ മക്കളെ നിങ്ങൾ രണ്ടാളും കൂടി മനുഷ്യനെ പറഞ്ഞു പേടിപ്പിക്കാതെ നമുക്ക് എങ്ങിനെയെങ്കിലും വീടെത്താൻ നോക്കാം.... വണ്ടി ഓടിക്കുന്നതിനിടയിലും ഓട്ടോ ഡ്രൈവർ ഇവരുടെ സംഭാഷണം ശ്രദ്ധിച്ചിരിക്കുകയായിരുന്നു... കാര്യങ്ങളുടെ പോക്ക് അത്ര ശരിയല്ലെന്ന് അയാൾക്കും തോന്നി... ഏതുനേരത്താണ് ആവോ ഈ വാടക തന്റെ തലയിൽ തന്നെ വന്നു വീണത് ജീവൻ തിരിച്ചു കിട്ടിയാൽ ഇനിയൊരിക്കലും ഇങ്ങനെയുള്ള ഓട്ടം എനിക്കു വേണ്ട ഓട്ടോ ഡ്രൈവർ മനസ്സിൽ തീരുമാനിച്ചുറപ്പിച്ചു.... കുറച്ചുനേരം വൈകും പേടിക്കേണ്ട ഞാൻ ഒരു ലോങ്ങ് ഓട്ടത്തിലാണ് എന്ന് വീട്ടിലേക്ക് വിളിച്ചു പറയുവാനായി അയാൾ ഇടതു കൈകൊണ്ട് ഫോൺ എടുത്ത് ഓൺ ചെയ്തതും ഫോൺ തൽക്ഷണം സ്വിച്ച് ഓഫ് ആയതും ഒരുമിച്ചായിരുന്നു.... ഇതെന്താ ഇങ്ങനെ ഇങ്ങനെയൊരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ലല്ലോ ഫുൾ ചാർജ് ഉള്ള ഫോൺ എങ്ങിനെ പെട്ടെന്ന് സ്വിച്ച് ഓഫ് ആയി.... ഈശ്വരാ എന്തൊക്കെയാണ് ഇവിടെ സംഭവിക്കുന്നത് ഓർത്തിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല ഓട്ടോ ഡ്രൈവർ പിറുപിറുത്തു.... എന്താ യദു നീ തനിയെ സംസാരിക്കുന്നത് ഓട്ടോ ഡ്രൈവറെ ശ്രദ്ധിച്ചിരിക്കുകയായിരുന്ന വസുന്ധര ചോദിച്ചു.... ഏയ് ഒന്നുമില്ല ചേച്ചി ഞാൻ അറിയാതെ എന്തോ പറഞ്ഞു പോയതാ.... ഞാൻ കരുതി ഇനി നിനക്ക് വല്ല പ്രേതവും കൂടിയോന്ന്.... വസുന്ധര പറഞ്ഞതു കേട്ട് എല്ലാവരും ഒരുമിച്ച് ചിരിച്ചു ഒപ്പം ഓട്ടോ ഡ്രൈവർ യദുകൃഷ്ണനും....ഇക്കണക്കിന് പോയാൽ പ്രേതം കൂടും ചിരിക്കൊടുവിൽ യദുകൃഷ്ണൻ മനസ്സിൽ പറഞ്ഞു.... ഇപ്പോൾ ഓട്ടോറിക്ഷ ഒരു വലിയ കയറ്റം കയറിക്കൊണ്ടിരിക്കുകയാണ് അതുകഴിഞ്ഞാൽ പിന്നെ അതിലും വലിയ ഇറക്കമാണ്.... ഇവിടെ മുൻപ് പല അപകടങ്ങളും സംഭവിച്ചിട്ടുണ്ട് ഒത്തിരി പേർ ഇവിടെ മരിച്ചിട്ടുമുണ്ട് കൊച്ചു കുട്ടികൾ മുതൽ യുവതി യുവാക്കളും പ്രായമായവരും  ഇടപ്രായക്കാരുമൊക്കെയായി..... അതുകൊണ്ടുതന്നെയാവണം ഈ പ്രദേശം അറിയപ്പെടുന്നത് ചാവുകുന്ന് കയറ്റം എന്നാണ് യാത്രക്കാരുടെ പേടിസ്വപ്നമാണ് ഈ ചാവുകുന്ന്... വളരെ ശ്രദ്ധയോടെ മാത്രം വാഹനമോടിക്കണം ഇല്ലെങ്കിൽ ഇവിടെ അപകടം ഉറപ്പാണ്.... യദുകൃഷ്ണൻ വളരെ ശ്രദ്ധയോടെ തന്നെയാണ് ഓട്ടോ ഓടിച്ചു കൊണ്ടിരുന്നത് പത്ത് പതിനഞ്ചു മിനിറ്റിൽ അധികം വേണം ഈ ചാവ്കുന്ന് കയറ്റം കയറി റോഡിന്റെ മുകൾഭാഗത്ത് എത്തണമെങ്കിൽ... ആ കടമ്പ കടന്നു കിട്ടിയാൽ പിന്നെ കുത്തനെയുള്ള ഇറക്കമാണ് അതും ഒരു വല്ലാത്ത പ്രശ്നം തന്നെയാണ് കണ്ണൊന്നു പിഴച്ചു പോയാൽ ഓട്ടോറിക്ഷ അഗാധമായ കൊക്കയിലേയ്ക്ക് മറിയും.... റോഡിന് ഇരുവശവും അപകടകരമായ വലിയ താഴ്ചയുള്ള പ്രദേശങ്ങളാണ്.... കയറ്റം കയറിവരുന്ന വാഹനങ്ങളും ഇറക്കം ഇറങ്ങി ചെല്ലുന്ന വാഹനങ്ങളും തമ്മിൽ പലപ്പോഴും പരസ്പരം കൂട്ടിയിടിച്ചാണ് ഇവിടെ കൂടുതൽ അപകടങ്ങളും മരണങ്ങളും സംഭവിച്ചിട്ടുള്ളത്.... ഈ പ്രദേശത്ത് മരിച്ചവരുടെ ആത്മാക്കൾ ഗതികിട്ടാത്ത പ്രേതങ്ങളായി ഇവിടെയെല്ലാം അലഞ്ഞു നടക്കുന്നുണ്ടെന്നാണ് പൊതുവേയുള്ള ജനശ്രുതി.... യദുകൃഷ്ണന്റെ ഓട്ടോറിക്ഷ ചാവ്കുന്ന് കയറ്റം കയറി മുകളിലെത്തി ഇറക്കം ഇറങ്ങാൻ തുടങ്ങിയതും പെട്ടെന്നാണ് അത് സംഭവിച്ചത്.....!!!  🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁തുടരും 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁