Shivanidhi - 2 in Malayalam Love Stories by anika books and stories PDF | ശിവനിധി - 2

The Author
Featured Books
Categories
Share

ശിവനിധി - 2

💔ശിവനിധി💔


Part-2


ഇന്നാണ് ആ  കല്യാണം


രാവിലെ ഏട്ടന്റെ വിളി കേട്ടാണ് നിധി കണ്ണ് തുറന്നത്


മോളെ എഴുന്നേൽക്ക് നേരം കുറെയായി  വേഗം കുളിച്ച് വാ ബ്യൂട്ടീഷൻ വന്നിട്ടുണ്ട്


ഏട്ടാ


എന്റെ മോൾ ഒന്നും ആലോചിക്കാതെ കുളിച്ചിട്ടു വാ ഞാൻ താഴെ ഉണ്ടാവും
ഏട്ടൻ അതും പറഞ്ഞ് എഴുന്നേറ്റതും നിധി അവന്റെ കൈ പിടിച്ചു നിർത്തി
അവനെ നിറ കണ്ണൽ നോക്കി
അതുവരെയും അവൾ കാണാതെ മറച്ചുവെച്ച കണ്ണുനീർ പുറത്തു വന്നതും അവൻ അവളെ നെഞ്ചോട് ചേർത്ത് പൊട്ടിക്കരഞ്ഞു


ഏ ഏ ഏട്ടാ


എന്തിനാ മോളെ നീ കരയുന്നേ
ഇന്നൊരു നല്ല ദിവസമായിട്ടും
ഇനി എന്റെ മോള് കരയരുത് കേട്ടോ
നല്ലൊരു ജീവിതം മോൾക്ക് കിട്ടിയിരിക്കുന്നത് അതുകൊണ്ട് ഇനി എന്റെ മോൾക്ക് വിഷമിക്കേണ്ടി വരില്ല
പിന്നെ കല്യാണം  കഴിഞ്ഞൽ കുറെ ഉത്തരവാദിത്തങ്ങൾ കൂടും അതൊക്കെ കണ്ടും അറിഞ്ഞു ചെയണം കേട്ടോ


ശെരി ഏട്ടാ


എന്നാ എന്റെ മോൾ കരയാതെ പോയി കുളിച്ച് നല്ല സുന്ദരിക്കുട്ടി ആയിട്ട് വാ


മ്


കിച്ചു മുറി വിട്ടു ഇറങ്ങിയതും നിധി അവൻ പോകുന്നതും നോക്കി നിന്നും



അമ്മേ അമ്പലത്തിൽ ഇറങ്ങൻ നേരമായി അവളെ വിളിക്ക്


ദാ മോനേ അവൾ വരുന്നുണ്ട്


കിച്ചു ഒരു നിമിഷം അമ്മ പറഞ്ഞതനുസരിച്ച് പുറകോട്ട് നോക്കിയതും കാണുന്നത് വിവാഹ വേഷത്തിൽ ദേവിയെ പോലെ നിൽക്കുന്ന തന്റെ കുഞ്ഞിപെങ്ങളെ യാണ്




നിധി കിച്ചുവിന്റെ അടുത്ത് എത്തിയതും
നിധി അവന്റെ നെഞ്ചോട് ചേർന്നു നിന്നും
ആരൊക്കെയോ ഇറങ്ങൻ സമയം അയിനു പറഞ്ഞതും അവൾ മുതിർന്നവർക്ക് ദക്ഷിണയും കൊടുത്ത് 
കിച്ചുവിന്റെ കൈ പിടിച്ച് പുറത്തേക് ഇറങ്ങി
ഒരു നിമിഷം അവൾ തിരിഞ്ഞുനോക്കി
താൻ ജനിച്ചുവളർന്ന ആ കൊച് വീട്ടിനെ
ഇനി ഞാൻ ഈ വീട്ടിലേക് വരുന്നത് വെറും അതിഥി ആണെന്ന് ആലോചിച്ചപ്പോൾ എന്തോ ദുഃഖം അവളിൽ മൂടി
കിച്ചു അവളെ പിടിച് പോയത് അച്ഛന്റെ കുഴിമാടത്തിനു അടുത്തേക്കായിരുന്നു
അവിടെ ചെന്നു അച്ഛന്റെ അനുഗ്രഹം  വാങ്ങി അമ്മയുടെ കൈ പിടിച്ചു നടന്നതും
കിച്ചു അച്ഛന്റെ അഭാവത്തിൽ എല്ലാം കാര്യവും നിറവേറ്റിയ സന്തോഷത്തിൽ
അവർക്കു ഒപ്പം നടന്നു



കാർ അമ്പലമുറ്റത്തു എത്തിയതും കാണുന്നത് തങ്ങളെ പ്രതീക്ഷിച്ചു നിൽക്കുന്നു ശേഖരൻ അച്ഛനെയും ശാരദാമ്മ യുമാണ്
അവർക്കൊപ്പം നേർത്ത പുഞ്ചിരി തൂകി അടുത്ത് ദേവശിവതും ഉണ്ടായിരുന്നു



അവന്റെ നേർത്ത പുഞ്ചിരിപോലും അവളിൽ ആശ്വാസത്തിന്റെ വിത്ത് പാകി


സമയം ആയതും ദേവശിവത് എന്നാ  പേരിലുള്ള താലിച്ചരട് അവളുടെ കഴുത്തിൽ വീണു
എന്നാൽ ഇതെല്ലാം കണ്ട് സന്തോഷത്തിൽ കിച്ചുവും അമ്മയും അവൾക്ക് അടുത്തുണ്ടായിരുന്നു


സമയം പോകുന്നത് അനുസരിച്ച് അവർ ഓഡിറ്റോറിയത്തിൽ എത്തിയതും ഫോട്ടോ എടുക്കലും പരിചയപ്പെടലും തകൃതിയായി നടന്നു
എന്നാൽ ഈ സമയമെല്ലാം ദേവന്റെ മുഖത്തുള്ള സന്തോഷം അവളിൽ കുളിരു പാകി


ഫുഡ് കഴിച്ച് അവിടെ നിന്ന് ഇറങ്ങാൻ സമയം ആയതും നിധി അമ്മയെയും
കിച്ചുവിനെയും കെട്ടിപിടിച്ചു കരഞ്ഞു
എന്നാൽ ഈ സമയം ദേവൻ അവളുടെ കൈ പിടിച് കാറിൽ കയറ്റി ഇരുത്തി
തിരിഞ്ഞു  കിച്ചുവിനോട് യാത്ര പറഞ്ഞു അവനും അവൾക്കൊപ്പം കയറി


അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞതും  അവൻ അവളെ ഒരു  കൈയ്യാൽ  ചേർത്ത് പിടിച്ചു



വണ്ടി ഒരു ഇരുനില വീടിന്റെ മുൻപിൽ എത്തിയതും അവൻ അവളെ തട്ടി ഉണ്ണർത്തി ഇറക്കി


അവൾ ഇറങ്ങിയതും നോക്കിയത്  വീടിന്റെ കോമ്പൗണ്ടിൽ കൂടി ഉള്ളിലേക്ക് പോകുന്ന വഴിയിലേക്കാണ്


ദേവൻ അവളുടെ കൈപിടിച്ച് ഉമ്മറത്തേക്ക് നടന്നതും ശാരദാമ്മ വിളിക്ക് കൊടുത്ത് ഉള്ളിലേക്ക് കയറ്റി


അവര്ക് മധുരം കൊടുക്കൽ ചടങ്ങ് കഴിഞ്ഞതും ദേവൻ അവിടെ നിന്നും റൂമിലേക്ക് പോയി


എന്നാൽ ഈ സമയമെല്ലാം ഹോളിലെ ജനൽ വഴി ആ വഴിയിലേക്ക് നോക്കുകയായിരുന്നു നിധി



എന്താ മോളെ അവിടേക്കു നോക്കുന്നത് 


അല്ല അമ്മേ ആ വഴി എങ്ങോട്ടാ പോകുന്നേ


ആ വഴി അവസാനിക്കുന്നത് നാഗ കാവിൽ ആണ്
നമുക്ക് നാളെ അവിടേക്ക് പോകാം
ഇപ്പോ മോൾ ആ റൂമിൽ ചെന്നു ഡ്രസ് മാറിക്കോളും
ഞാൻ മാറാൻ ഉള്ള ഡ്രസ്സ് കട്ടിൽ മേൽ വെച്ചിട്ടുണ്ട്
പിന്നെ പാർട്ടി മറ്റൊരു ദിവസം വെച്ചിരിക്കുന്നത് കൊണ്ട് മോള് കുളി കഴിഞ്ഞാൽ കുറച്ചു നേരം റസ്റ്റ് എടുത്തോളൂ


ശെരി അമ്മേ



അങ്ങനെ കുളി കഴിഞ്ഞ്  അവൾ ബെഡിൽ കിടന്നതും ക്ഷീണം കാരണം അവൾ ഉറക്കത്തിലേക്ക് വീണു


ആരുടെയോ കരസ്പർശം നെറ്റിയിൽ ഏറ്റതും അവൾ കണ്ണ് തുറന്നു നോക്കിയതും കാണുന്നത് തനിക്ക് മുമ്പിലിരിക്കുന്ന ശാരദമ്മയെ ആണ്


ആയോ അമ്മ നേരം ഒരുപാട് ആയോ
ക്ഷീണം കാരണം പെട്ടെന്ന് ഉറങ്ങിപ്പോയതാ



അതൊന്നും കുഴപ്പമില്ല എന്റെ കുട്ടിയെ
മോൾ എഴുന്നേറ്റ് വാ ചായ കുടിക്കാം


അവൾ എഴുന്നേറ്റ് വന്നതും ഹോളിൽ ചുറ്റും നോക്കി


എന്താ മോളെ നോക്കുന്നത് 


അല്ല അമ്മേ ഇവിടെ ഉണ്ടായിരുന്നവരെ കാണുന്നില്ലല്ലോ


അവരൊക്കെ കുറച്ചുമുമ്പ് പോയി മോളെ
മോൾ വാ ചായ കുടിക്കം


അല്ലാ അമ്മേ ദേവേട്ടനോ


അവൻ ഫ്രാൻസിനെ കാണാമെന്ന് പറഞ്ഞ് പുറത്തുപോയി
വരുമ്പോൾ വെക്കു നും പറഞ്ഞിരുന്നോ


മ്


അങ്ങനെ രാത്രി ഭക്ഷണം കഴിക്കാൻ നേരം ആയതും ദേവനും നിധിയും അച്ഛൻ അമ്മയും ഒരുമിച്ചു കഴിച്ചു


ദേവൻ കഴിച്ചു മുറിയിൽ പോയതും
ശാരദാമ്മ ഒരു ഗ്ലാസ്‌ പാലൽ അവൾക്ക് കയ്യിൽ കൊടുത്തു
ശാരദാമ്മ അവളെ റൂമിലേക്ക് ആക്കി കൊടുത്തതും അവൾ റൂം തുറന്ന് അകത്തുകയറി പാൽ ഗ്ലാസ്‌ ടേബിൾ  വച് 
റൂം ചുറ്റും നോക്കിയതും കാണുന്നത് ബാൽക്കണിയിൽ നിന്ന് നടന്നുവരുന്ന ദേവട്ടനെ ആണ്
എന്തുകൊണ്ടോ ആ സമയം അവളിലൂടെ ഒരു വിറയൽ കടന്നുപോയി
ദേവൻ അടുത്തു നിന്നതും നിധി തലയുയർത്തി നോക്കിയതും
ദേവന്റെ കൈ അവളുടെ മുഖത്ത് പതിഞ്ഞു
നിധി മുഖത്ത് കൈവെച്ച് ദേവനെ നോക്കിയതും കാണുന്നത് ദേഷ്യത്തിൽ നിൽക്കുന്ന ദേവനെയാണ്


ദേവേട്ടാ


😡ദേവേട്ടനോ ആരുടെ ദേവേട്ടൻ
ഇനി ഈ റൂമിൽ നീ ദേവേട്ടൻ നു വിളിച്ചാൽ
ഇപ്പോൾ കിട്ടിയത് പോലെ വീണ്ടും കിട്ടും
അതുകൊണ്ട് ഇനി മുതൽ ഈ റൂമിൽ എന്നെ സിർന്നു വിളിച്ചോളാണം കേട്ടോടി മോളെ
പിന്നെ എന്നെ ദേവേട്ടൻ നു വിളിക്കാൻ ഒരാൾക്ക് മാത്രമേ അധികാരമുള്ളൂ
അത് എന്റെ പെണ്ണ് മഹിമക്ക് മാത്രമാ
അവളുടെ സ്ഥാനത്തേക്കാ നീ വലിഞ്ഞുകേറി വന്നിരിക്കുന്നത്
പണം കണ്ട് കണ്ണ് മഞ്ഞളിക്കും എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്
അതിന്റെ ഉദാഹരണം ആണല്ലോ നീ എന്റെ റൂമിൽ നിൽക്കുന്നത്
ഒരു നക്കാ പിശക് വകയുണ്ടോ ഡി നിന്റെ വീട്ടിൽ
അതുകൊണ്ടല്ലേ എന്റെ അച്ഛനെയും അമ്മയെയും കറക്കി നീ ഇവിടെ വന്ന് നിൽക്കുന്നത്
ഇനി എന്റെ കാൾ പണമുള്ള ഒരു ചെക്കൻ വന്നാൽ കൂടെ പോവില്ല എന്ന് ആര് കണ്ടു


ദേവേട്ടാ എന്തൊക്കെയാ ഈ പറയുന്നേ


പിന്നെ പറയാതെ നീ ഒറ്റ ഒരുത്തി കാരണമാണ് എന്റെ ജീവിതം ഇവിടെ വരെ എത്തിയത്
എന്റെ പെണ്ണ്ആവാൻ ഞാൻ ആഗ്രഹിച്ചിരുന്നത് മഹിമയെയാണ്
അവിടേക്കാണ് നീ ഇടിച്ചു കയറി വന്നത്
അതും എന്റെ അച്ഛനെയും അമ്മയെയും നിന്റെ വരുതിക്ക് നിർത്തിയിട്ട്
നീ ഒന്നോർത്തോ എന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് മഹിമ മാത്രമായിരിക്കും


ദേവേട്ടൻ എന്തൊക്കെയാ ഈ പറയുന്നേ ദേവേട്ടൻ കെട്ടിയ താലിയ എന്റെ കഴുത്തിൽ കിടക്കുന്നത്


അത് വിചാരിച്ച് ഞാൻ നിന്നെ പോലത്തെ ലോ ക്ലാസ് പെണ്ണുങ്ങളെ സ്നേഹികാണോ
അതും കൂടാതെ ദാവണിയും ചുരിദാറും
ചുറ്റി കൊണ്ട് ഇറങ്ങിക്കോളും മനുഷ്യനെ നാണം കെടുത്താൻ
പിന്നെ അമ്പലത്തിൽ വെച്ച് കിച്ചുനോടും അമ്മയോടും ചിരിച്ച് സംസാരിച്ചത് എന്റെ അമ്മയെയും അച്ഛനെയും ഓർത്തിട്ടാണ് പിന്നെ കാറിൽ നിന്നെ ചേർത്ത് പിടിച്ചത് കസിൻസ് കാറിൽ ഉള്ളതുകൊണ്ടാണ്
അല്ലാതെ നിന്നോടുള്ള സ്നേഹം കാരണം കൊണ്ടല്ല
പിന്നെ ഇനിമുതൽ എന്റെ മേൽ അധികാരം എടുക്കാൻ നീ വരരുത്
പിന്നെ ഞാൻ പറയുന്നതെല്ലാം അച്ഛനോടും അമ്മയോടും പറയാനാണ് നിന്റെ ഉദ്ദേശം എങ്കിൽ നിന്നെ ഞാൻ പച്ചയ്ക്ക് കൊല്ലും ഓർത്തോ
പിന്നെ ഈ റൂമിൽ നിനക്ക് ഒരാവശ്യവുമില്ല അതുകൊണ്ട് ആ ബാൽക്കണിയിൽ പോയി കിടന്നോ
എന്നും പറഞ്ഞു ബെഡിൽ കയറി കിടന്നതും
അവൾ എല്ലാം തകർന്നതുപോലെ
ബാൽക്കണി ലക്ഷ്യമാക്കി നീങ്ങി
ബാൽക്കണിയിൽ വെറും നിലത്തു ഇരുന്നതും അതു വരെ പിടിച്ചു നിർത്തിയ കണ്ണീരെല്ലാം ധാരയായി ഒഴുകി
ഒപ്പം അവളുടെ അമ്മയുടെയും കിച്ചുവിന്റെയും മുഖം അവൾക്ക് ഉള്ളിൽ സങ്കടം സൃഷ്ടിച്ചു



നാളെ വരാനിരിക്കുന്ന സംഭവങ്ങൾ അറിയാതെ
ഇപ്പോഴോ കരഞ്ഞു തളർന്നു ഉറങ്ങി
തന്റെ രക്ഷകൻ അടുത്ത് ഉണ്ടെന്ന് അറിയാതെ
ആ സമയം ആ കാവിൽ നിന്നും ഒരു കുഞ്ഞു നാഗം പുറത്തേക്ക് വന്നു



തുടരും.........


💔ശിവനിധി 💔