Wizard - 2 in Malayalam Horror Stories by Chendamara books and stories PDF | മാന്ത്രികൻ - 2

Featured Books
  • That Woman

    That Woman [Short Story]A woman who had married a few years...

  • Coralhaven - 1

    Season 1 — The Glow Beyond the Reef Deep beneath the rolling...

  • Unexpected Meeting - 1

    Hey everyone  I'm new to this platform and would like sh...

  • The Inner Conflict Of The Soul

    𝗧𝗵𝗲 𝗜𝗻𝗻𝗲𝗿 𝗖𝗼𝗻𝗳𝗹𝗶𝗰𝘁 𝗼𝗳 𝘁𝗵𝗲 𝗦𝗼𝘂𝗹𝘓𝘪𝘧𝘦 𝘪𝘴, 𝘪𝘯𝘥𝘦𝘦𝘥, 𝘢 𝘱𝘦𝘤𝘶𝘭𝘪𝘢𝘳 𝘵𝘩...

  • The Disturbed Ecosystems

    Chapter 1 – The Silent Warning The town of Dharvati rested q...

Categories
Share

മാന്ത്രികൻ - 2

ഒരുങ്ങിയശേഷം സ്വയം കണ്ണാടിയിൽ നോക്കി ഉറപ്പുവരുത്തിയെങ്കിലും മുഖത്തെ ദുഃഖത്തിന്റെ നിഴൽ മറക്കാൻ അവൾക്കായില്ല.

മറ്റുള്ളവരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ഒരു പാവയെപ്പൊലെ അവൾ അലംങ്കരിച്ച മണ്ഡപത്തിലേക്കു നടന്നു.
അവളുടെ കണ്ണുകൾ അറിയാതെ ഹരിയിലേക്കു സഞ്ചരിച്ചു.

( തുടർന്നു വായിക്കുക.)

മണ്ഡപത്തിൽ അവളെത്തന്നെ നോക്കി നിൽക്കുന്നവനെ വർധിച്ച നെഞ്ചിടിപ്പോടെ അവൾ കണ്ടു. ആ മുഖം പ്രസന്നമായിരുന്നു. പൂർണ്ണ ചന്ദ്രനുദിച്ചപോലെ ഒരു നിമിഷം കണ്ണിമവെട്ടാതെ അവളുടെ കണ്ണുകൾ ആമുഖത്തു തന്നെ ഉടക്കിനിന്നു .

ആ കണ്ണുകൾക്ക് മാന്ത്രികശക്തിയുണ്ടായിരുന്നു അവളെപ്പോലൊരു പെണ്ണിനെ തളർത്തിക്കളയാൻ അതു തന്നെ ധാരളമായിരുന്നു.

" മീനൂട്ടീ ... എന്താ ഇങ്ങനെ ആലോചിച്ചു നിൽക്കുന്നത്. ഹരീടെ അരികിൽ പോയിരിക്കൂ."

അമ്മായി പറഞ്ഞതു കേട്ട് അവൾ മുന്നിലേക്കു നടന്നു.

മുഖത്തെ ആശങ്കകളെ വെളിയിൽ വിടാതെ ധൈര്യം സംഭരിച്ച് അവൾ അവനരികിൽ ചെന്നിരുന്നു.

അവനവളെ നോക്കി പുഞ്ചിരിച്ചു. അവളുടെ മുഖത്ത് ഒരു നിർവികര ഭാവം മാത്രമായിരുന്നു.

പൂജാരി മന്ത്രങ്ങൾ ചൊല്ലി ചില പൂജകൾ നടത്തി.

 
അതിനു ശേഷം അവർ പരസ്പരം മോതിരമണിയിച്ചു. അതിനു സാക്ഷിയായായ പ്രകൃതിയിൽ വെയിൽ അൽപം മങ്ങിയത് ഹരിയുടെ അച്ഛൻ വാസുദേവൻ ശ്രദ്ധിച്ചു. അകലങ്ങളിലെവിടെയോ മുഴങ്ങികേട്ട പക്ഷികളുടെ ശബ്ദമാറ്റവും .

വാസുദേവന്റെ കണ്ണുകൾ മീനാക്ഷിയുടെ അച്ഛൻ മിത്രനു നേരയായി. മിത്രനെഴുന്നേറ്റ് വെളിയിലേക്കു പോയി അൽപം കഴിഞ്ഞപോൾ പ്രകൃതി വീണ്ടും തെളിഞ്ഞു. ചെറു പുഞ്ചിരിയോടെ അയാൾ തിരികെയെത്തി.

" മീനൂട്ടിയെയും ഹരിയെയും ഒന്നിച്ചിരുത്തി ചില പൂജകളുണ്ട് , അതിനു ശേഷം അവരെ വിട്ടു തരാം. "

മിത്രന്റെ വാക്കുകളുടെ അർത്ഥം മനസ്സിലായ ഫോട്ടോഗ്രാഫർമാർ നിരാശയോടെ തിരിഞ്ഞു നടന്നു.

അതിലൊരാൾ വാസുദേവനെ സമീപിച്ചു.

 
" സാറേ, ഞങ്ങൾക്കു ഒരു മണിക്കുർ തന്നെങ്കിൽ അത്യാവശ്യം വേണ്ട ഫോട്ടോസ് എടുത്തശേഷം ... "

അതിനു വാസുദേവനൊന്ന് ഇരുത്തി മൂളി.

" ഉം... പൂജക്കു ശേഷം ആകാം. നിങ്ങൾ ആഹാരം കഴിച്ചിട്ടു വരൂ. നിങ്ങളുടെ തിരക്കു മനസ്സിലാകാഞ്ഞിട്ടല്ല. അതിലും പ്രാധാന്യമുള്ള കാര്യങ്ങൾ നടത്തേണ്ടതുണ്ട്. "

അവരെ ഏർപ്പാടു ചെയ്തത ഹരിയെ അവരെന്നു നോക്കി. അവൻ പിന്നെയെന്ന് ആംഗ്യം കാണിച്ചു.

പൂജാമുറിയിൽ ഹോമകുണ്ഠത്തിനു മുന്നിൽ ഹരിയെയും മീനാക്ഷിയെയുമിരുത്തി.
വാസുദേവൻ പുറത്തേക്കിറങ്ങി. 

"ഈ ഗൗരവം നിനക്കു ചേരുന്നില്ല മീനൂട്ടീ ... "

അവർക്കിടയിലെ മൗനത്തെ ഭേദിച്ച് ഹരിയുടെ ശബ്ദം മീനാക്ഷിയുടെ കാതിൽ മുഴങ്ങി.

അവൾ ദേഷ്യത്തിൽ ഹരിയെ നോക്കി.

" ഞാനങ്ങിനെയായെങ്കിൽ അതിന്റെ കാരണക്കാരൻ ഹരിയേട്ടനാണ്, ജീവനു തുല്യം സ്നേഹിച്ചതാ ഞാൻ നിങ്ങളെ, എന്നിട്ട് മറ്റൊരുത്തിയെ കണ്ടപ്പോൾ ശ്ശെ ... "

മീനാക്ഷിയൊന്നു നിർത്തി.
ഹരി മൗനം പാലിച്ചു.
അവൾ തുടർന്നു.

" ഈ വിവാഹത്തിനു ഞാൻ സമ്മതിച്ചത് എന്റെ അച്ഛൻ പറഞ്ഞതുകൊണ്ടു മാത്രമാണ്, അല്ലാതെ നിങ്ങളെ കണ്ടിട്ടല്ല. മകന്റെ പരിഷ്ക്കാരം പാവം ഈ തറവാട്ടുകാർക്കറിയില്ലല്ലോ. എന്തിനാണീ നാടകം ഓഹ്, ജീവനിൽ കൊതി കാണുമല്ലോ. പക്ഷേ അച്ഛൻ പറഞ്ഞത് ഉടനെ വിവാഹം കഴിപ്പിക്കുന്നത് നിങ്ങളുടെ ബ്രഹ്മചര്യ വ്രതം ലംഘിക്കപ്പെടണം എന്ന ഉദ്ദേശത്തിലാണെന്നാണ്. ശരിക്കും നിങ്ങളതാണോ ? അല്ല കൂടെ താമസിക്കാൻ ഒരുത്തിയുണ്ടായിരുന്നല്ലോ ? "

" നിർത്തെടീ ... "

അവന്റെ കണ്ണുകളിൽ ചുവപ്പുരാശി പടർന്നു.
ആ നോട്ടത്തിൽ അവൾ ദഹിച്ചുപോകുമോ എന്നവൾക്കു തോന്നി.

ദൂരേ നിന്നും ആരോ അടുത്തേക്കു വരുന്ന ശബ്ദം കേട്ട് ഹരി പെട്ടന്ന് ശാന്തത കൈവരിച്ചു.

പൂജ തുടങ്ങി. വിവാഹിതരാകാൻ പോകുന്നവർക്ക് ആപത്തുകൾ ഒഴിഞ്ഞു പോകാൻ വേണ്ട പ്രത്യേക പൂജകൾ നടന്നു. ആ കുടുംബത്തിൽ അതു പുതിയ കാര്യമല്ലെങ്കിലും ഹരിയുടെയും മീനാക്ഷിയുടെയും കാര്യത്തിൽ മിത്രനും വാസുദേവനും ഒരു പ്രത്യേക ശ്രദ്ധയായിരുന്നു.

എല്ലാ ചടങ്ങുകളും കഴിഞ്ഞ് ബന്ധുക്കളെല്ലാം പിരിഞ്ഞുപോയി , കുറച്ചു മാറിയുള്ള സ്വന്തം വീട്ടിലേക്ക് മീനാക്ഷിയും.
മീനാക്ഷി ചെന്ന് വേഷം മാറി പുറത്തേക്കിറങ്ങാൻ നേരം ഒരാൾ മുന്നിൽ നിന്നു തടഞ്ഞു.

മീനാക്ഷിയുടെ ഏട്ടനുമായി വിവാഹമുറപ്പിച്ച രശ്മിചേച്ചിയാണ്.
രശ്മി അവളെയും കൂട്ടി മുറിയിലേക്കു കയറി വാതിലടച്ചു .

" എന്താ ചേച്ചീ? എന്തിനാ വാതിലടച്ചേ?"

" അവിടിരിക്ക് മീനൂ. "

മീനാക്ഷി ബെഡിലേക്കിരുന്നു. അവർക്കരികിലായി രശ്മിയും.

"എന്താ നിനക്ക് ? നിനക്ക് ഈ വിവാഹത്തിന് ഇഷ്ടമല്ല ? "

" ഏയ്, അങ്ങനെയൊന്നുമില്ല. "

" വിവാഹത്തിന് ഒരുങ്ങുന്ന ഒരു പെൺകുട്ടിയുടെ മുഖത്ത് ഉണ്ടാവേണ്ട സന്തോഷമൊന്നും നിനക്കില്ല. എന്റെ കല്യാണവും ഉറപ്പിച്ചതാണല്ലോ. എനിക്ക് മനസ്സിലാകും. സത്യം പറ മീനു, എന്താ നിന്റെ പ്രശ്നം ? ഹരീം ആയിട്ട് എന്തെങ്കിലും ?"

" ഇല്ല. "

" ഇത്രയും നാളും തൊടിയിലും പാടവരമ്പിലും കൈകോർത്ത് പിടിച്ചു നടന്ന ടീമാ എന്നാണല്ലോ ഞാനറിഞ്ഞത്. ഇത്രയും വിശേഷപ്പെട്ട സമയത്ത് അടുത്ത കിട്ടിയിട്ടും നിങ്ങൾ തമ്മിൽ ഒരക്ഷരം മിണ്ടുന്നത് ഞാൻ കണ്ടില്ല. ഹരിയുടെ മുഖത്തുള്ള പ്രകാശത്തിന്റെ പകുതി പോലും നിന്റെ മുഖത്തു കണ്ടില്ല . "

ഒരു നിമിഷം ഉത്തരം കിട്ടാതെ അവളുടെ കണ്ണുകൾ നിറഞ്ഞു .

" പറമോളേ, എന്താ ?"

രശ്മി അവളുടെ ഷോൾടറിൽ കൈപിടിച്ചു.

" രശ്മി ചേച്ചീ, ഞാൻ പറയാൻ പോകുന്നത് ഇവിടെയാരോടും പറയില്ലന്നെനിക്ക് ഉറപ്പു തരണം . "

" ഉറപ്പ്, ഞാൻ പറയില്ല. "

അവൾ പറഞ്ഞു തുടങ്ങി.

" ചേച്ചി പറഞ്ഞതുപോലെ ഹരിയേട്ടനും ഞാനും നല്ല അടുപ്പത്തിലായിരുന്നു. ഒരു ആറുമാസം മുൻപ് വരെ. എല്ലാവർക്കും അറിയുന്ന കാര്യമാണ്, തറവാട്ടിലെ ചിട്ടകൾ ഒക്കെ അനുസരിക്കാൻ പൊതുവേ ഹരിയേട്ടനു മടിയാണ്. എപ്പോഴും പറയും ഈ മന്ത്രവാദകളങ്ങളും കർപ്പൂരത്തിന്റെ മണവും വിട്ട് ശുദ്ധവായു ശ്വസിക്കാൻ പറ്റുന്ന എങ്ങോട്ടെങ്കിലും പോകണം എന്ന് .

ഇവിടം ഒരു വേറെ ലോകമാണ്, പുറത്തുനിന്നു വരുന്നവർക്കു തോന്നാം ചിലപ്പോൾ അന്ധവിശ്വാസമാണെന്ന്. പക്ഷേ ഞാൻ വിശ്വസിക്കുന്നത് സത്യമാണെന്നാണ്, ജനിച്ചപ്പോൾ മുതൽ കേൾക്കുന്നതു കൊണ്ടാകാം.

ഹരിയേട്ടൻ ചിത്രമംഗലത്തു വാസുദേവൻ മാമന്റെ മോനാ. മാമൻ എന്നു വിളിക്കുന്നു എന്നു വെച്ച് യാതൊരു രക്തബന്ധവുമില്ല , ഇന്നവശേഷിക്കുന്ന രണ്ടു മാന്ത്രിക തടവാടുകൾ. അതിലെ അവസാന കണ്ണികളാണ് ഞാനും ഹരിയേട്ടന്നും.

ഇതൊന്നും കേട്ട് പേടിക്കണ്ടാട്ടോ രശ്മി ചേച്ചിയെ കെട്ടാൻ പോണ എന്റെ മനുവേട്ടനെ അതു ബാധിക്കില്ല. ഏട്ടൻ ജനിച്ച സമയം വെച്ച് മൂപ്പരീകൂട്ടത്തിൽ പെടില്ലത്രേ.

പക്ഷേ ഞങ്ങളുടെ കാര്യമതല്ല. ഹരിയേട്ടൻ ഒരു മഹാമാന്ത്രികന്റെ സവിശേഷതളോടെ ജനിച്ചതാണ്. എന്റെ ജാതകവുമതുപോലെ തന്നെ, പണ്ട് ഈ തറവാട്ടിൽ ജീവിച്ചിരുന്ന ഏതോ ദക്ഷണയുമായിട്ട് സാമ്യമുണ്ടത്രേ.

ഇത് കേട്ട് രശ്മി ചിരിച്ചു.

" മനു എന്നോട് പറഞ്ഞിട്ടുണ്ട് ഇവിടുത്തെ കുറച്ച് കഥകളൊക്കെ. നിന്നെയൊക്കെ ഞാൻ സമ്മതിക്കുന്നു, ഇതൊക്കെ വിശ്വസിക്കുന്നുണ്ടല്ലോ. സത്യത്തിൽ മാന്ത്രികൻ ആകുന്നത് ഒരു കഷ്ടമല്ലേ. ഒരു ലൈഫ് ടൈം കമ്മിറ്റ്മെൻറ്. "

" അതങ്ങിനെയല്ല. അച്ഛൻ പറഞ്ഞു കേട്ടിട്ടുളളതാണ്,
സാധാരണ മനുഷ്യരുടെ സുഖവാസത്തിന് തടസ്സമായി നിൽക്കുന്ന ചില നീച ശക്തികൾ ഉണ്ടാകും. അവർ നാശത്തിന്റെ വിത്തു വിതയ്ക്കും. അങ്ങനെയുള്ള അവയെ തടഞ്ഞു നിർത്താൻ എല്ലാം നിയന്ത്രിക്കുന്നവൻ ഉത്തരവാദിത്വപ്പെടുത്തിയവരാണ് മാന്ത്രികർ. തന്റെ മാന്ത്രിക ബലം കൊണ്ട് ദുഷ്ട ശക്തികളെ തടഞ്ഞ് . ലോകത്തെ രക്ഷിക്കാൻ നിയോഗിക്കപ്പെട്ടവർ. ആ പരമ്പരയിൽ ജനിക്കുന്നത് പുണ്യമാണ്. അധികമാർക്കും സിദ്ധിച്ചിട്ടില്ലാത്ത വരദാനം.

ഞാനിതൊക്കെ എത്ര പറഞ്ഞാലും ചേച്ചിയെ പോലെ തന്നെ ഹരിയേട്ടനും മനസ്സിലാകുമായിരുന്നില്ല.

ഞങ്ങൾ തമ്മിലുള്ള വിവാഹം നടന്നാൽ ഒരു വിധം പ്രശ്നങ്ങൾ നീങ്ങിപ്പോക്കുമെന്നാണ് അച്ഛൻ പറഞ്ഞത്. അതുകൊണ്ട് ചെറുതിലെ തന്നെ ഞങ്ങളുടെ വിവാഹം ഉറപ്പിച്ചു.
ഹരിയേട്ടനും എന്നെ ഒരുപാട് ഇഷ്ടമായിരുന്നു.

അവൾ പിറകിലേക്കു സഞ്ചരിച്ചു.


🍃🍃🍃🍃🍃

കോളേജു വിട്ടു വരാൻ വൈകിയ ഒരു ദിവസം, വരും വഴി കാവിനരികിൽ എത്തിയ അവളുടെ മുഖത്ത് ഭയം നിഴലിച്ചു.

" ശ്ശെ. ഹരിയേട്ടൻ ഇതെവിടെയാ, സാധാരണ വൈകിയാൽ വിളിക്കാൻ വരുന്നതാണല്ലോ. "
അവൾ മനസ്സിൽ പറഞ്ഞു.

രാമനാമം ജപിച്ചു കൊണ്ട് അവൾ മുന്നിലേക്കു നടന്നു.

പെട്ടന്ന് പിറകിലെ ശബ്ദം കേട്ടവൾ ഞെട്ടിത്തിരിഞ്ഞു.

(തുടരും )