The Download Link has been successfully sent to your Mobile Number. Please Download the App.
Continue log in with
By clicking Log In, you agree to Matrubharti "Terms of Use" and "Privacy Policy"
Verification
Download App
Get a link to download app
ജീവിതം ഞാൻ വായിച്ച ഒരു ആർട്ടിക്കിൾ ഇവിടെ ഷെയർ ചെയ്യുന്നു. പല കാരണങ്ങൾ കൊണ്ടും നമ്മളിലേക്കുതന്നെ സ്വയം ചുരുങ്ങുന്ന പലരുമുണ്ട്. അങ്ങനെയുള്ളവർക്ക് ഇത് ഉപകാരപ്പെടും എന്ന വിശ്വാസത്തോടെ. "നാം എപ്പോഴും വീട്ടിൽ തന്നെ ഇരിക്കരുത്, നിങ്ങൾക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെങ്കിൽ പോലും. കാരണം വളരെക്കാലം വീട്ടിൽ തന്നെ തുടരുന്നത് തലച്ചോറിനെ മന്ദീഭവിപ്പിക്കുകയും അമിത ചിന്തയിലേക്ക് (overthinking) നയിക്കുകയും ചെയ്യും. നിങ്ങളിൽ നെഗറ്റീവ് വികാരങ്ങൾ കൂടാൻ ഇത് കാരണമാകും. ചിന്തകൾ ആവർത്തിച്ച് മനസ്സിൽ വന്ന് അസ്വസ്ഥത ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് പോകും. മിക്കപ്പോഴും, ദീർഘകാലം വീട്ടിലിരിക്കുന്ന ആളുകൾ ശാരീരികമായി മടിയന്മാരല്ല - മറിച്ച് മാനസികമായി തളർന്നവരാണ്. നിങ്ങൾക്ക് പുറത്തുപോകാനോ ആളുകളെ കാണാനോ ഉള്ള താല്പര്യം പാടെ ഇല്ലാതാകും. ഒരു കുപ്പി വെള്ളം വാങ്ങാൻ തൊട്ടടുത്തുള്ള സൂപ്പർമാർക്കറ്റിൽ പോകുന്നത് പോലും വലിയൊരു ഭാരമായി തോന്നും. നിങ്ങൾ ഒറ്റയ്ക്ക് ഒരു തരം മരവിപ്പിൽ ജീവിക്കാനും, ഫോൺ നോക്കിക്കൊണ്ടിരിക്കാനും, വൈകി ഉറങ്ങാനും ശീലിച്ചു തുടങ്ങും. പിന്നീട് ഒഴിഞ്ഞ ഒരു മുറിയിലിരുന്ന് നിങ്ങൾ നിങ്ങളോട് തന്നെ നിരന്തരം പോരാടും. നിങ്ങൾ വിശ്രമിക്കുകയാണെന്നാണ് നിങ്ങളുടെ വിചാരം. എന്നാൽ യഥാർത്ഥത്തിൽ, നിങ്ങൾ നിങ്ങളുടെ ജീവിതത്തിന്റെ ചൈതന്യത്തെ നിശബ്ദമായി ചോർത്തിക്കളയുകയാണ്. നിങ്ങളുടെ തലച്ചോറിന് ഉത്തേജനം ആവശ്യമാണ്. ചലനവും മറ്റുള്ളവരുമായുള്ള സമ്പർക്കവും ആവശ്യമാണ്. അതില്ലെങ്കിൽ, നിങ്ങളുടെ ചിന്തകൾ നിങ്ങളിലേക്ക് തന്നെ തിരിയുകയും ഒരു ചുഴി പോലെ നിങ്ങളെ വിഴുങ്ങുകയും ചെയ്യും. എത്രത്തോളം നിങ്ങൾ ഒറ്റപ്പെടുന്നുവോ, അത്രത്തോളം ഈ കെണിയിൽ നിന്ന് പുറത്തുകടക്കാൻ ബുദ്ധിമുട്ടായിരിക്കും. സമയം നിങ്ങളെക്കുറിച്ച് ഒട്ടും ആകുലപ്പെടുന്നില്ല എന്ന തിരിച്ചറിവായിരിക്കണം നിങ്ങളുടെ ഉള്ളിൽ എപ്പോഴും ഉണ്ടാകേണ്ടത്. നിങ്ങൾ പാഴാക്കുന്ന, മടിക്കുന്ന, അമിതമായി ചിന്തിക്കുന്ന, അല്ലെങ്കിൽ വെറുതെ നീട്ടിവെക്കുന്ന ഓരോ ദിവസവും... മറ്റൊരാൾ ഇതേ 24 മണിക്കൂർ ഉപയോഗിച്ച് നിങ്ങളേക്കാൾ മുന്നിലെത്തുന്നുണ്ടാകും. ഇവിടെ ഒരു 'പോസ്' (pause) ബട്ടണില്ല, നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കാനുള്ള ഒരു പ്രത്യേക സീസണില്ല, കൂടാതെ "ശരി, ഇനി നിങ്ങൾക്ക് യഥാർത്ഥമായി തുടങ്ങാം" എന്ന് ജീവിതം പറയുന്ന ഒരു നിമിഷവുമില്ല. നിങ്ങൾക്ക് പൂർണ്ണമായ സന്നദ്ധത തോന്നാനോ, പ്രചോദനം (motivation) കിട്ടാനോ, അല്ലെങ്കിൽ ഉറപ്പ് വരാനോ വേണ്ടി നിങ്ങൾ കാത്തിരിക്കുമ്പോൾ... ക്ലോക്ക് നിശബ്ദമായി നിങ്ങളിൽ നിന്ന് എല്ലാം അപഹരിക്കുകയാണ്." ഒരു ദിവസം വരും, അന്ന് നിങ്ങളുടെ കഴിവുകളെക്കുറിച്ചോ പദ്ധതികളെക്കുറിച്ചോ സംസാരിച്ചിട്ട് കാര്യമില്ല, പകരം നിങ്ങൾ യഥാർത്ഥത്തിൽ എന്താണ് ചെയ്തതെന്നും, എത്രത്തോളം കാര്യങ്ങൾ കൈവിട്ടുപോകാൻ നിങ്ങൾ അനുവദിച്ചുവെന്നും മാത്രമായിരിക്കും പ്രധാനം. -അനിൽ മാധവൻ
സമാധാനം ജീവിതത്തിൽ ചിലപ്പോഴെങ്കിലും എല്ലാ വാദങ്ങൾക്കും മറുവാദം പറയേണ്ടതില്ല. ഒരു ചെറുപുഞ്ചിരിയോടെയുള്ള മൗനം പലപ്പോഴും ആയിരം വാക്കുകളേക്കാൾ ശക്തമാണ്. "ആന പറക്കും" എന്ന് ആരെങ്കിലും ഉറച്ചുവിശ്വസിച്ച് പറഞ്ഞാലും അത് തെറ്റാണെന്ന് തെളിയിക്കാൻ സമയവും ഊർജവും ചെലവഴിക്കുന്നത് പലപ്പോഴും വ്യർത്ഥമാണ്. എല്ലാ കാര്യങ്ങളിലും പ്രതികരിക്കുന്നതിലല്ല യഥാർത്ഥ വിജയം; അനാവശ്യമായ വാദപ്രതിവാദങ്ങൾ ഒഴിവാക്കി മനസ്സമാധാനവും സമയവും ഊർജവും സംരക്ഷിക്കുന്നതാണ് യഥാർത്ഥ വിവേകം. നമ്മുടെ സമാധാനം നഷ്ടപ്പെടുത്തുന്ന കാര്യങ്ങളിൽ നിന്ന് സമചിത്തതയോടെ മാറിനിൽക്കാൻ കഴിയുമ്പോഴാണ് ജീവിതം കൂടുതൽ ശാന്തവും സന്തുലിതവും അർത്ഥവത്തുമായി മാറുന്നത്. എല്ലാവർക്കും ശുഭദിനം നേരുന്നു. 🙏🌿 -അനിൽ മാധവൻ
മനോഹരമായ നമ്മുടെ ഭൂമിയും പ്രകൃതിയും സർവം സഹയാണ്. നമുക്ക് വേണ്ടതെല്ലാം നൽകുന്നു. എങ്കിലും നാം എന്ത് തിരികെ നൽകുന്നു എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. പ്രകൃതി എൻ ഏകാന്ത പ്രഭാതങ്ങളിൽ കുയിൽപ്പാട്ടുമായ് വന്നുണർത്തീ നീ... എൻ ദുഃഖ സായന്തനങ്ങളിൽ മയിലായി വന്നു നൃത്തനമാടി നീ... എൻ സഞ്ചാരപഥങ്ങളിൽ വാകപ്പൂവുകൾ വിരിച്ചൂ നീ... സന്ധ്യകളിൽ എനിക്കായ് പവിഴമല്ലിപ്പൂവിൻ സ്നിഗ്ദ്ധ ഗന്ധം പാരിൽ പരത്തി നീ... എൻ നിദ്രയ്ക്കായ് നവമുല്ലപ്പൂമെത്തയൊരുക്കീ നീ... നൽകി ഞാൻ നിനക്കോ വേദനകൾ മാത്രം, എങ്കിലും എന്നെ ചേർത്തു പിടിച്ചു നീ... ഒരിക്കൽ ഉപേക്ഷിക്കും എൻ ജീർണ്ണവസ്ത്രമെങ്കിലും, വീണ്ടുമെത്തും ഞാൻ നിൻ കരലാളനമേറ്റുവാങ്ങുവാൻ! -അനിൽ മാധവൻ
കുറുമൊഴിമുല്ല എന്ന ഈ കൊച്ചു കവിത എന്റെ തറവാട്ടിലെ ഇന്നും ആർക്കും വേണ്ടിയല്ലാതെ പൂവിട്ടു നിൽക്കുന്ന കുറുമൊഴി മുല്ലയെപ്പറ്റിയാണ്. കുറുമൊഴിമുല്ല മുറ്റത്തെ നറുമുല്ല മുത്തശ്ശി വീണ്ടും ചിങ്ങനിലാവുപോൽ പൂവിട്ടുനിൽക്കുന്നു. പൂമണമേൽക്കുവാൻ ചാരെയിന്നാരുമില്ല, പൂമൊട്ടു നുള്ളുവാൻ കരങ്ങളില്ല. പോയൊരു കാലം തിരഞ്ഞൊരാ മുത്തശ്ശി മടിയിലിരുന്നൊരു കുഞ്ഞിക്കിളിയോടായ്, പഴയൊരു കഥയുടെ ചുരുളുകൾ നിവർത്തി പതിഞ്ഞൊരു ശബ്ദത്തിൽ മൊഴിഞ്ഞുതുടങ്ങി: “പണ്ട്, ഈ വീട്ടിലെ പെൺകൊടികൾക്കെല്ലാം കൈക്കുടന്ന നിറയെ ഞാൻ പൂവുനൽകി. നറുമണം പാരിൽ പകർന്ന്, ഞാൻ അവരുടെ മുടിച്ചുരുളിൽ നിറഞ്ഞുനിന്നു. ജീവജലമേകി, എന്നെയവർ അവരിലൊരാളായ് ചേർത്തുനിർത്തി. ഋതുക്കൾ പലതും വന്നുപോയി; അമ്മയും അച്ഛനും മണ്ണിൽ മറഞ്ഞുപോയി. ശേഷിച്ചിരുന്നവർ കടൽ കടന്നുപോയി; ഇന്നീ തറവാടും തൊടിയും അനാഥമായ്... യൗവനം മാഞ്ഞൊരു മുല്ല ഞാനെങ്കിലും, കാലവർഷത്തിൻ മൃദുസ്പർശമേറ്റ് അഴകോടെ ഞാനിന്നും കാത്തുനിൽപ്പൂ... അരികിൽ തുണയ്ക്കായ് ആരുമില്ലെങ്കിലും, ഒരുനാൾ അവർ തിരികെയെത്തുമെന്നുറച്ച്, നറുമലരുകൾ തൻ വസന്തവുമായി... — അനിൽ മാധവൻ
അതിരാവിലെ ഇളംകാറ്റിൽ ഹിമാലയ സാനുക്കളിലൂടെ ഒഴുകിയെത്തി, ദേവദാരു മരങ്ങളെ മെല്ലെ പുൽകുന്ന നനുത്ത മൂടൽമഞ്ഞും, അതിൽ അലിഞ്ഞുചേർന്നിരിക്കുന്ന സൗഗന്ധികങ്ങളുടെ അഭൗമസുഗന്ധവും നമ്മെ വാക്കുകൾക്കതീതമായൊരു അനുഭൂതിതലത്തിലെത്തിക്കും. അതുപോലെ, ശുഭചിന്തകളാകുന്ന നേർത്ത മഞ്ഞ് നമ്മുടെ മനസ്സുകളെ സ്നേഹപൂർവ്വം തലോടി, ഉള്ളിലുറങ്ങുന്ന പ്രത്യാശയെ ഉണർത്തി നവോന്മേഷം പകർന്നുനൽകട്ടെ. എല്ലാവർക്കും നന്മകൾ നേരുന്നു. 🙏🌿
Copyright © 2026, Matrubharti Technologies Pvt. Ltd. All Rights Reserved | Powered by Custom Web Development Company India.
Copyright © 2026, Matrubharti Technologies Pvt. Ltd. All Rights Reserved.
Please enable javascript on your browser