എനിക്ക് തോന്നിയ ചിന്തകൾ മറ്റുള്ളവരെ അറിയിക്കുന്നവൾ...

നീ ഇല്ലാതെ....
നിൻ രുചി അറിയാതെ
നിൻ ചൂടറിയാതെ
എനിക്കൊരു ഉദയം ഉണ്ടോ....

-Chithra Chithu

അമ്മ ജീവൻ ആണ് എങ്കിൽ അച്ഛൻ ജീവിതമാണ്...

-Chithra Chithu

എന്റെ സന്തോഷം മറ്റൊരാളിൽ ആണ് എന്ന് ഞാൻ വിചാരിച്ചാൽ ഈ ലോകത്തെ ഏറ്റവും വലിയ മണ്ടി ഞാൻ ആയിരിക്കും

-Chithra Chithu

Read More

എന്റെ ജീവിതം എന്റെ കൈയിൽ ആണ് എന്ന് എപ്പോൾ ഞാൻ അറിയുന്നുവോ അന്നേ ഞാൻ ജീവിതം എന്താണ് എന്ന് അറിയൂ....

-Chithra Chithu

Read More

ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കാൻ ഞാൻ ആഗ്രഹിക്കുന്നു എങ്കിൽ ആദ്യം ഒറ്റപ്പെടലിനെ സ്നേഹിക്കാൻ പഠിക്കണം..

-Chithra Chithu

Read More

നിന്റെ കൈയിൽ ഞാൻ തന്നത് എന്റെ കൈ അല്ല എന്റെ ജീവിതം ആണ്

-Chithra Chithu

വീടിനുള്ളിൽ ഇരുട്ട് കണ്ടു ഭയന്ന ഞാൻ പുറത്തുള്ള ആകാശത്തിന്റെ ഭംഗി കാണാൻ മറന്നു പോയി...

-Chithra Chithu

ഞാൻ പോകും വഴിയിൽ കാറ്റായി എന്നെ തഴുകി സന്തോഷം തരുന്നതും പോകുന്ന വഴിയിൽ മുള്ളായി കുത്തി നോവിപ്പിക്കുന്നതും നീ...

-Chithra Chithu

Read More

ഒരുപാട് പൂക്കൾ ഒരു ചെടിയിൽ പൂക്കും പക്ഷെ എന്തോ എന്നിൽ
ഓരേ ഒരു പ്രണയം മാത്രമേ പൂക്കുകയുള്ളു...

-Chithra Chithu

നിൻ അരികിൽ ഉള്ളപ്പോൾ ഒരാളെ എനിക്ക് എത്രമാത്രം സ്നേഹിക്കാൻ കഴിയും എന്നറിഞ്ഞു....
നീ എന്നിൽ നിന്നും അകന്നപ്പോൾ സ്വയം എന്നെ എത്രമാത്രം സ്നേഹിക്കാൻ കഴിയും എന്നും പഠിച്ചു..

-Chithra Chithra

Read More