Part 1
ജോലി കഴിഞ്ഞ് രാത്രി മടങ്ങുകയായിരുന്നു ജുനൈദ്. വീട്ടിലെത്തി അകത്തേക്ക് പ്രവേശിച്ചപ്പോഴാണ്, തന്നെ കാത്ത് ഉമ്മയും ഉപ്പയും ലിവിങ് റൂമിൽ ഇരിക്കുന്നത് അവൻ കണ്ടത്. അവനെ കണ്ടതും ഉപ്പ ബഷീർ പറഞ്ഞു " ഈ വേഗം ഫ്രഷായി വാ. ഞങ്ങൾക്ക് കുറച്ചു സംസാരിക്കാനുണ്ട് " ഒന്നും പറയാതെ അവൻ റൂമിലേക്ക് കേറി പോയി. അവനറിയാം എന്താണ് അവർ പറയാൻ പോകുന്നത് എന്ന്. കല്യാണം. ഒരു കല്യാണം വേണമെന്ന് തോന്നിയിട്ടില്ല. ഒന്നും ഉണ്ടായിട്ടല്ല. ഒരു പെണ്ണിനോടും അവന് താത്പര്യം തോന്നിയിട്ടില്ല. ഉമ്മയും ഉപ്പയും പറയുന്നത് തള്ളാനും വയ്യ. ഇത്രയും കാലം ജോലിയുടെ പേര് പറഞ്ഞ് ഒഴിഞ്ഞു. ഇനി അവരുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കാൻ നല്ലത്.
കുളികഴിഞ്ഞ് താഴേക്ക് ചെന്നു. " ഉപ്പാ എനിക്ക് നല്ല വിശപ്പുണ്ട് എന്തേലും കഴിച്ചിട്ട് മതിലേ, നിങ്ങളെല്ലാം കഴിച്ചോ"
" ഹാ... ഞങ്ങൾ കഴിച്ചു. വേഗം കഴിച്ചിട്ട് വാ"
ഉമ്മ സൽമ ജുനൈദിന് ഭക്ഷണം വിളമ്പി. കഴിച്ചുകൊണ്ടിരിക്കെ അവർ ചോദിച്ചു. " മോനെ ഇത്രയും കാലം നിനക്ക് ജോലി കിട്ടട്ടെ എന്ന് വിചാരിച്ചു ഞങ്ങൾ നിന്നെ കല്യാണം കാര്യം മിണ്ടാതിരുന്നു. ഇനിയും അത് നീട്ടണോ മോനേ. നല്ലൊരു ആലോചന വന്നിട്ടുണ്ട് നമുക്കൊന്ന് പോയി കണ്ടു നോക്കാ.."
" ഉമ്മാ ഇങ്ങള് ഇതേ പറയൂന്ന് ഇക്കറിയായിരുന്നു. ഇക്ക് കല്യാണം കഴിക്കാൻ മടി ഒന്നുമില്ല പക്ഷേ എനിക്കെന്തോ ഒരു പെണ്ണിനെ പിടിച്ചിട്ടില്ല. ഇനി ഇങ്ങള് പറഞ്ഞ ആലോചനയും പിടിക്കുമോ എന്നറിയില്ല. എന്നാലും നിങ്ങടെ സന്തോഷമല്ലേ പോയി നോക്കാം." അവൻറെ വായിൽ നിന്ന് അത്രയും കേട്ടതും സൽമയുടെ മുഖത്ത് തെളിച്ചം ഉണ്ടായി. അവർ അവൻ കഴിച്ചു കഴിയാൻ കാക്കാതെ ഭർത്താവിൻറെ അടുത്തേക്ക് പാഞ്ഞു. " അവൻ സമ്മതിച്ച് "
" സമ്മതിച്ചോ "
ബഷീറിനും അൽഭുതം " ആന്ന് എന്നാ വരേണ്ടതെന്ന് ചോദിച്ചേ "
ബഷീർ ഫോണെടുത്തു. നീണ്ട ചർച്ച കൊടി ദിവസം തീരുമാനിക്കപ്പെട്ടു. എല്ലാവരുടെയും മുഖത്ത് സന്തോഷം.ഇതെല്ലാം കണ്ട് സന്തോഷത്തോടെ അവൻ കിടന്നു. അവന് വീട്ടുകാരുടെ സന്തോഷമാണ് വലുത്. അങ്ങനെ മെല്ലെ അവൻ മയക്കത്തില്ലാണ്ടു.
.........
പെണ്ണുകാണൽ.ആദ്യത്തെ പെണ്ണുകാണൽ.ഇന്നുമുതൽ താനും പിന്നെ അന്വേഷിച്ചു നടക്കാൻ തുടങ്ങുന്നു. കല്യാണത്തിനു സമ്മതിച്ച് അന്നുമുതൽ ഉമ്മാന്റെയും ഉപ്പാന്റെയും അനിയത്തി നജ്ലാൻ്റെയും മുഖത്ത് എന്ത് സന്തോഷമായിരുന്നു. വസ്ത്രം മാറ്റി താഴേക്ക് ചെന്നു. എല്ലാവരും തയ്യാറായി നിൽക്കുന്നു. പെണ്ണിനെ ഇഷ്ടപ്പെടുന്ന എന്ന പ്രാർത്ഥന ഉമ്മാക്കും ഉപ്പാക്കും. ഇഷ്ടപ്പെട്ടാൽ മതി എന്നാണ് അവൻക്കും. പിന്നെയും അന്വേഷിച്ച് നടക്കണ്ടല്ലൊ.പക്ഷേ കുടുംബക്കാരുടെ സമാധാനത്തിനുവേണ്ടി ഇഷ്ടപ്പെട്ട പറ്റില്ലല്ലോ. ജീവിതത്തെ തിരഞ്ഞെടുക്കുന്ന കാര്യമാണ്. ഇത്തരം ചിന്തയിൽ ആയിരുന്നു ജുനൈദ് അവിടെ എത്തുവോളം. മുറ്റത്തേക്ക് കാർ കയറ്റി എല്ലാവരും ഇറങ്ങി. കാണാൻ കുഴപ്പം ഇല്ലാത്ത ഒരു വീട്. അധികം സമ്പന്നരുമല്ല. എന്നാൽ താണവരും അല്ല. മിതമായ രീതിയിൽ ജീവിക്കുന്നവർ. പ്രവാസിയായ വാപ്പ. ഒരേയൊരു മകൾ. അവളെ നല്ല നിനക്ക് കെട്ടിച്ച് അയക്കണം എന്ന മോഹം കൊണ്ട് നടക്കുകയാണ് വാപ്പയും രണ്ട് ആൺമക്കളും. ഇത് ദുആക്ക് വരുന്ന രണ്ടാമത്തെ ആലോചനയാണ്.ആദ്യത്തേത് ഒരു ഗൾഫുകാരനായിരുന്നു. ജുനൈദ് കാണാൻ വരില്ലായിരുന്നെങ്കിൽ ദുആനെ ആ ഗൾഫുകാരന് കെട്ടിച്ചു കൊടുക്കുമായിരുന്നു അവളുടെ വാപ്പയും ഇക്കാക്കമാരും. ഇനി ഈ വരുന്നവന് ഇഷ്ടപ്പെട്ടില്ലെങ്കിൽ തൻറെ ഇഷ്ടം കാരിയാക്കാതെ ഇനിയുള്ള കാലം ആ ഗൾഫുകാരൻ കൂടെ ജീവിക്കേണ്ടി വരും എന്ന പേടി ആയിരുന്നു ദുആക്ക് . ഇനി വരുന്ന ആളെ ഇഷ്ടാവോ എന്ന് ഉറപ്പൊന്നുല്ല എന്നാലും ആൾക്ക് ഇഷ്ടമായാൽ ഏതു വേണം തന്റെ അഭിപ്രായം ഉപ്പയും ഇക്കാക്കന്മാര് ചോദിച്ചാലോ എന്ന പ്രതീക്ഷയായിരുന്നു അവൾക്ക്. ചെക്കനെ കാണുക സംസാരിക്കുക തീർന്നു തന്നെ ഉത്തരവാദിത്വം പിന്നെ എല്ലാം അവർ തീരുമാനിക്കും. എന്തായാലും കാത്തിരിക്കാം എന്നാണ് ദുആ. അതുപോലെതന്നെ പെണ്ണിനെ തനിക്ക് ഇഷ്ടപ്പെട്ടോ എന്ന ചിന്തയിലാണ് ജുനൈദ്. അവനും വിചാരിച്ചു എന്തായാലും കാത്തിരിക്കാം.
...........
തിരിച്ചുവരുന്ന വഴി എല്ലാവരും മൗനമായിരുന്നു. പെണ്ണിനെ ഇഷ്ടായിട്ടുണ്ടാവോ എന്ന ഉത്കണ്ഠയിലാണ് മറ്റുള്ളവരെങ്കിൽ ജുനൈദ് മറ്റൊരു ലോകത്തായിരുന്നു. താൻ വിചാരിച്ച പോലെ കാര്യങ്ങളായതിൻ്റെ സന്തോഷത്തിലായിരുന്നു അവൻ. ആദ്യം അവളുടെ മുഖത്ത് നോക്കാൻ ഒരു മടിയുണ്ടായിരുന്നെങ്കിലും പിന്നീട് സംസാരിക്കാനായി മുഖത്ത് നോക്കിയപ്പോൾ തന്നെ അവന് ഇഷ്ടായി. സംസാരിച്ചപ്പോൾ ഇത് തന്നെ തൻ്റെ പെണ്ണെന്ന് അവൻ ഉറപ്പിച്ചു. അവർക്കിഷ്ടമാണെങ്കിലും കല്യാണത്തിൻ്റെ കാര്യത്തിൽ വല്യ അത്മവിശ്വാസം അവൾക്കില്ലായിരുന്നു. എത്ര ചിന്തിച്ചിട്ടും അതിൻ്റെ കാരണം അവന് മനസ്സിലായീല. ഈ ചിന്തകൾ കൊടുവിൽ വീട്ടിലെത്തിയതും അവനറിഞ്ഞില്ല. വീട്ടിൽ കയറുമ്പോൾ സൽമ ഭർത്താവിനോട് പറയുന്നത് അവൻ കേട്ടു " നല്ല കുട്ടീലെ . ഓന് ഇഷ്ടായോന്നാവോ "
ഇഷ്ടായീന്ന് തുറന്ന് പറയാൻ അവനെന്തോ ഒരു മടി.
റൂമിലേക്ക് കയറുമ്പോൾ അനിയത്തി നജ്‌ല ചോദിച്ചു " എങ്ങനെണ്ട് ഇക്കാക്ക ഇഷ്ടായോ "
" ഇങ്ങൾക്ക് ഇഷ്ടായോ " അവൻ തിരിച്ച് ചോദിച്ചു.
" ഞങ്ങളല്ലല്ലോ കെട്ട്ണത് ഇക്കാക്കല്ലെ. "
" ഹാ... ഇക്ക് കൊഴപ്പൊന്നും തോന്നീല . പിന്നെ ഉപ്പാനോടും ഉമ്മാനോടും ചോദിക്ക് . പറ്റ്യാ ഇത് തന്നെ മതി "
" ഇഷ്ടാണെന്ന് തുറന്ന് സമ്മയ്ക്കില്ലാ ലേ..." എന്ന് പറഞ്ഞ് അവൾ ചിരിച്ച് കൊണ്ട് പോയി. അവനാകെ എന്തോ പോലെ തോന്നി.
തുടരും.........
Its a real life story of a girl... It is also a short story with two or maybe three parts.. So please support