Shadow in Malayalam Love Stories by Angel of mystery books and stories PDF | നിഴൽ

Featured Books
Categories
Share

നിഴൽ

രാവിലെ തന്നെ ഒരു ഉന്മേശ കുറവ്. അല്ല ഇപ്പൊ കുറച്ചായി അങ്ങനെയല്ലെ. ഒന്നിനും തോന്നില്ല. വെറുതെ ഫോൺ എടുത്തു നോക്കി. സമയം 10 കഴിഞ്ഞു. ഞാൻ റൂമിന് പുറത്ത് ഇറങ്ങി. ഒന്നിനും കഴിയുന്നില്ല.പോയ നല്ല ദിവസങ്ങൾ ഓർത്തു കഴിയുന്നു. അവസാനം എന്നെ ഉപേക്ഷിച്ചതും. അവൾ പോയത് വെറും കയ്യോടെ അല്ല. എൻ്റെ ജീവിതത്തിലെ എല്ലാ നല്ല ഭാഗങ്ങളെയും സന്തോഷത്തെയും കൂടെ കൊണ്ട് പോയെന്നൊരു തോന്നൽ.
താഴെ ഉമ്മയും അനിയത്തി റയ്ഫയും നല്ല തിരക്കിലാണ്. എങ്ങോട്ടോ പോകാൻ തയ്യാറെടുക്കുന്ന പോലെ. ഞാൻ ചെന്ന് റയ്ഫയെ തടഞ്ഞ് നിർത്തി ചോദിച്ചു "എങ്ങോട്ടാ ഉമ്മയും മോളും പോകുന്നത്. ഭയങ്കര തിരക്കാണല്ലോ" 
" അപ്പോ നമ്മടെ ഡ്രൈവർ ഒന്നും അറിഞ്ഞില്ലെ. എളെമാടെ വീട്ടിൽ പോകാ.. വേഗം റെഡിയായേ....."
അവൾ എന്നെ ഉന്തി വന്ന വഴിയേ തിരിച്ച് വിട്ടു. ആ ദിവസമാണ് പിന്നീട് എൻ്റെ ജീവിതത്തിലേക്ക് രണ്ടാമതും വഴി തുറന്നത്


                                       ..........



എളേമാൻ്റെ വീട്ടിൽ പോകാൻ തയ്യാറായി നിൽക്കുന്ന ഉമ്മാക്കും അനിയത്തിക്കും അനിയൻ അൻഷാദ് ക്ലാസ്സിന് പോയത് കൊണ്ട് ഞാനായി ഡ്രൈവർ.മനസ്സില്ല മനസ്സോടെ ആണെങ്കിലും അവരുടെ സന്തോഷത്തിന്, ഞാനങ്ങ് സമ്മതിച്ചു.ഏകദേശം ഉച്ചയോടെ എളേമ്മാടെ വീട്ടിലെത്തി.യാത്ര ക്ഷീണം കൊണ്ട് നേരെ ചെന്ന് കിടക്കാനാണ് തോന്നിയത്.പക്ഷേ ഭക്ഷണം കണ്ടപ്പോൾ കഴിക്കാതിരിക്കാൻ കഴിഞ്ഞില്ല.അങ്ങിനെ കഴിക്കലും കുറച്ച് കിടക്കലും കഴിഞ്ഞ് ഞങ്ങൾ മുറ്റത്ത് ഇരുന്ന് സംസാരിക്കുകയായിരുന്നു.ക്ലാസ് കഴിഞ്ഞ് കുട്ടികൾ ഗേറ്റിനു മുന്നിലൂടെ പോകുന്നുണ്ടായിരുന്നു. എളേമ്മാന്റെ മകൾ നുഹയുടെ രണ്ടു കൂട്ടുകാരികൾ അന്ന് അവളോട് സംസാരിച്ചു പോയി. അതിലൊന്നായിരുന്നു നൂറ.അവിടെ വച്ചാണ് ഞാൻ അവളെ പരിചയപ്പെട്ടത്.പിന്നെ അന്നത്തെ ദിവസത്തെ ഒന്നും എനിക്ക് ഓർമ്മയില്ല.ഞങ്ങൾ അങ്ങനെ പരിചയത്തിൽ ആയി.പിന്നീട് അവളുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ അവളുടെ മുന്നിൽ എൻറെ പഴയ കഥ കെട്ടഴിച്ചു. ജന്ന യുമൊത്തുള്ള കഥ
                                        

.......


ജന്ന യുമായി ഏഴിൽ പഠിക്കുമ്പോൾ തുടങ്ങിയ ബന്ധമാണ്. ഒരിക്കലും പിരിയില്ലെന്ന് ഞാൻ കരുതിയ ബന്ധം, എട്ട് വർഷം നില നിന്നു. കോളേജിൽ പഠിക്കുമ്പോൾ തുടരെ തുടരെയുള്ള കറക്കം, അവളുമായി ഒരുപാടി ഇടങ്ങളിൽ പോയി. അവളുമൊത്ത് ഒരു പാട് സ്വപ്നങ്ങൾ നെയ്തു. എന്നാൽ ആ സ്വപ്ന കൊട്ടാരം എത്ര നിസ്സാരമായാണ് അവൾ തകർത്തത്. അവളെ കിട്ടാൻ ഒരു പട്ടിയെ പോലെ അവളുടെ വീട്ടുകാരുടെ ആട്ട് കേട്ട തന്നെ അവൾ എത്ര ലാഘവത്തോടെയാണ് തള്ളിപ്പറഞ്ഞത്. എത്ര പെട്ടന്നാണ് എല്ലാം മറന്ന് മറ്റൊരുത്തൻ്റെ മുന്നിൽ മഹറിടാൻ കഴുത്ത് നീട്ടിയത്. എനിക്ക് മാത്രം ഒന്നും മറക്കാൻ പറ്റുന്നില്ല.
ഈ കഥയെല്ലാം ഞാൻ നൂറ യോട് പറഞ്ഞു. കുറച്ച് ദിവസത്തെ പരിചയം കൊണ്ടാണെങ്കിലും എന്തോ എൻ്റെ ഉള്ളിൽ നൂറ കയറി പറ്റിയപ്പോലെ. അവസാനം രണ്ടും കൽപിച്ച് ഞാൻ അവളോട് ജന്നയുടെ സ്ഥാനത്തേക്ക് വരാമോ എന്ന് ചോദിച്ചു. എന്നാൽ അവളെ എന്നേക്കാൾ മുമ്പേ മറ്റൊരാൾ സ്വന്തമാക്കിയെന്ന് പറഞ്ഞ് അവൾ ഒഴിഞ്ഞു. ഏറെ  സങ്കടത്തോടെയാണങ്കിലും ഞാൻ അവളോട് പറഞ്ഞു "അവനെ എൻ്റ അവസ്ഥ ആക്കരുത് നൂറാ...."
           
                                    ........



നൂറയുടെ വരവ് എന്നെ കുറച്ച് ദിവസത്തേക്ക് മാറ്റിമറിച്ചെങ്കിലും പിന്നീട് ഞാൻ പഴയതിലും കഷ്ടത്തിലായി.ഒരു ദിവസം ഉമ്മ വീട്ടിൽ ഇല്ലാത്ത നേരം റൈഫയും അൻഷാദും എൻറെ അടുത്ത് വന്നു. ഞാനവരെ കണ്ടതായി നടിച്ചില്ല.അത് കണ്ട് റൈഫ പറഞ്ഞു. " ഓ ഒരു തേപ്പ് കിട്ടി എന്ന് കരുതി ഇങ്ങനെ ഇരിക്കാ.ആർക്കും തേപ്പ് കിട്ടാത്തതല്ലെ. ഞങ്ങളോടൊന്നും മിണ്ടാൻ പാടില്ലല്ലോ ലെ" അവർക്കറിയില്ലല്ലോ ഒന്നല്ല രണ്ടാണെന്ന്.എന്തായാലും ഞാൻ അവരുടെ ഇടയിൽ നിന്ന് പുറത്തിറങ്ങി.
ഉമ്മ വന്നപ്പോൾ രണ്ടും ഉമ്മാനെ ചുറ്റിപ്പറ്റി പറയുന്നത് കേട്ടോ " മ്മാ... ആഷിക്കാക്ക് ആ തേപ്പ് കിട്ടിയത് മാറിയിട്ടില്ലെന്ന് തോന്നുന്നു" അതിനിടയിൽ അൻഷാദിന്റെ വക അഭിപ്രായം " നമുക്കില്ലേ ആഷിക്കാനെ കെട്ടിച്ചാലോ" 
പിന്നീട് പറഞ്ഞതൊന്നും കേൾക്കാൻ ഞാൻ നിന്നില്ല.അവൻറെ അഭിപ്രായം എല്ലാവർക്കും പറ്റിയെന്ന് തോന്നുന്നു പിന്നീട് അങ്ങോട്ട് പെണ്ണ് കാണൽ ചടങ്ങായി.ഞാനൊരു പാവ കണക്ക് അവരെ അനുസരിച്ചു.എനിക്ക് പഴയ ആഷിക് ആകാൻ കല്യാണം മരുന്നാകുമെങ്കിൽ ആയിക്കോട്ടെ എന്ന് ഞാനും വിചാരിച്ചു.
അങ്ങനെ ഒരു കൂട്ടര് ഉറപ്പിച്ച മട്ടായി .എൻഗേജ്മെന്റ് തീരുമാനിച്ചു.എൻഗേജ്മെന്റിന് ഒരാഴ്ച ബാക്കിയുള്ളപ്പോൾ എനിക്ക് ഞാൻ അറിയാത്ത അക്കൗണ്ടിൽ ഒരു മെസ്സേജ്.മെസ്സേജ് വായിച്ചപ്പോൾ ആളെ പിടികിട്ടി.ഫാത്തിമ,ഞാനുമായി കല്യാണം ഉറപ്പിച്ചവൾ.ഞാൻ റിപ്ലൈ കൊടുത്തു.അപ്പോൾ ഈ കല്യാണം നടക്കരുത് എന്നായിരുന്നു അവളുടെ മറുപടി. ആരും അറിയാതെ മുടക്കണം.എനിക്ക് താല്പര്യമില്ലെന്ന് പറയണം,അവൾ മെസ്സേജ് അയച്ച കാര്യം ആരും അറിയരുത്. പെണ്ണിന് ഇഷ്ടമില്ലെങ്കിൽ പിന്നെ എനിക്കെന്തിനാ അവളെ. ഞാൻ അവളുടെ വീട്ടുകാരോട് കല്യാണം വേണ്ടെന്നു പറഞ്ഞു.അവർ കാരണം ഒരുപാട് ചോദിച്ചു.അവസാനം തല ഊരാൻ ഞാൻ അവൾ മെസ്സേജ് അയച്ച കാര്യം പറഞ്ഞു.പിന്നീട് അവളുടെ വീട്ടിൽ നടന്നതെ ന്താണെന്നറിയില്ല. പക്ഷെ അവൾ കുറച്ചു കഴിഞ്ഞു വിളിച്ച് സമ്മതമാണെന്ന് പറയാൻ ഒരുപാട് നിർബന്ധിച്ചു.എന്നാൽ എനിക്ക് കല്യാണം വേണ്ടായിരുന്നു.ഫാത്തിമയുമായി അന്ന് പിരിഞ്ഞു.പിന്നീട് അവളുടെ കല്യാണം കഴിഞ്ഞെന്നൊക്കെ കേട്ടു.എന്തായാലും പിന്നീട് ഒരുപാട് പെണ്ണുകാണൽ ശേഷം വീണ്ടും എൻറെ കല്യാണം ഉറപ്പിച്ചു.നെഹല.എൻഗേജ്മെന്റ് കഴിഞ്ഞു നിക്കാഹ് കഴിക്കാൻ തീരുമാനമായി.അവൾ പഠിക്കാണ്. അത് കഴിഞ്ഞ് മതി കല്യാണം എന്നായി.നിക്കാഹ് ഉറപ്പിച്ചപ്പോൾ ഇതിൽ അവസാനിച്ച മതീന്ന് ആയിരുന്നു എൻറെ പ്രാർത്ഥന.വിധി എനിക്ക് കാത്തുവെച്ചത് അറിയാതെ ഞാൻ ദിവസങ്ങൾ നീക്കി.
    
                                  .........

നികാഹ്, നാളെയാണ് നികാഹ്. വീട്ടിൽ ഭയങ്കര തിരക്കിലാണ് എല്ലാവരും.വൈകുന്നേരം ഭക്ഷണ ശേഷം, ദൂരത്തു നിന്നുള്ളവർ ഒഴികെ എല്ലാവരും പോയി തുടങ്ങി. ഞാൻ എന്റെ റൂമിൽ കയറി. ഇന്ന് ഈ റൂമിലും എന്റെ ജീവിതത്തിലും ഞാൻ ഒറ്റക്കാണ്. നാളെ എന്റെ എല്ലാതും പങ്ക് വെക്കാൻ ഒരാൾ ആകും. പണ്ട് ജന്നയുമൊത്ത് ഞാൻ കണ്ട സ്വപ്നം പൂവണിയുന്നു. പക്ഷെ ഒരു വ്യത്യാസം,അന്നത്തെ നായിക ജന്നയായിരുന്നു എന്നാൽ ഇന്ന് അത് നഹലാ ആണ്. ഞാൻ ലൈറ്റ് ഓഫ്‌ ചെയ്തു. അപ്പൊൾ പുറത്തു നിന്നുള്ള നേരിയ വെളിച്ചത്തിൽ " ഇന്നും നീ ഒറ്റക്കല്ല,ഇത്തിരി വെളിച്ചം ഉണ്ടെങ്കിൽ ഞാൻ എന്നും നിന്റെ കൂടെ ഉണ്ടാകും" എന്ന് പറയും പോലെ എന്റെ നിഴൽ! 
          രാവിലെ ഉമ്മ വന്നു വിളിച്ചപ്പോഴാണ് ഉണർന്നത്.എല്ലാവരും പറഞ്ഞു കല്യാണചെക്കൻ ക്ഷീണിച്ചെന്ന്. അവർക്ക് അറീല്ലല്ലോ രാത്രി ഉറക്കം ഇല്ലെന്ന്. അത് പറയാനും പറ്റില്ല. ഒരു കൂട്ടുകാരനോട് പറഞ്ഞപ്പോ അവൻ കളിയാക്കി " ഇനി ഒറക്കല്ലാത്ത രാത്രികൾ തന്നെ അല്ലെ " ന്ന്. പിന്നെ ആരോടും ആ കാരണം പറഞ്ഞില്ല.
നികാഹ് എല്ലാം നേരങ്ങത്തിൽ നടന്നു. പിറ്റേന്ന് ഞാൻ നഹലാ നെ കൂട്ടി പുറത്ത് പോയി. വെറുതെ കറങ്ങാൻ.അങ്ങനെ ഞങ്ങൾ ഇരുന്ന് സംസാരിക്കുമ്പോൾ എതിരെ ഉള്ള ബെഞ്ചിൽ ഒരു കപ്പിൾ വന്നിരിന്നു. ആദ്യം ഞാൻ അത്ര കാര്യമാക്കീല, പിന്നെ നോക്കിയ ഞാൻ ഞെട്ടി. എന്റെ മുന്നിൽ ഇരിക്കുന്നത് 8 വർഷം മുന്നേ എന്നെ ഉപേക്ഷിച്ച വേറെ ഒരാളുടെ ഭാര്യ ആയ ജന്ന.
          
                                 .......



അവളോടൊപ്പം ഒരുപാട് ഓർമകളും എന്നിലേക്ക് ഒഴുകി എത്തി. അവളെന്നെ കണ്ടെങ്കിലും കാണാത്തതായി നടിച്ചു. അവൾ ഒറ്റക്കല്ല, കൂടെ പണ്ട് ഞാനിരുന്ന സ്ഥാനത്ത് അവളുടെ ഭർത്താവ്. പിന്നെ അവിടെ ഇരിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ വേഗം നെഹലയെ വീട്ടിലാക്കി. തിരിച്ച് ആ വഴി പോരുമ്പോൾ ഒരു ബേക്കറിയിൽ കയറി. തിരിച്ചിറങ്ങുമ്പോൾ മുന്നിൽ വീണ്ടും അവൾ ജന്ന .ഇപ്രാവശ്യം കൂടെ ഭർത്താവില്ല. ഒറ്റക്കാണ്. അയാൾ എവിടെയെങ്കിലും കയറിയതാവാം. ഇപ്പോൾ അവൾ എന്നെ കണ്ടു. നേരത്തെ പോലെ കണ്ടില്ലെന്ന് നടിച്ചില്ല. എന്നെ നോക്കി ഒന്ന് ചിരിച്ചു. ചിരിക്കാതിരിക്കാൻ എനിക്കായില്ല. ഞാൻ ചോദിച്ചു " സുഖല്ലേ ജന്ന" ഒരുമാതിരി ചിരിയാണ് തിരിച്ചു കിട്ടിയത്. 
" സുഖം, എന്തോന്ന് സുഖം. നിന്നെ ഇട്ടു പോരണ്ടാന്ന് വരെ തോന്നിയിട്ടുണ്ട് ആഷിക്കെ ഇനി പറഞ്ഞിട്ട് എന്താ ഇങ്ങനെ പോണു."
അവളുടെ വാക്കുകൾക്ക് മുന്നിൽ എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. കുറച്ചുകഴിഞ്ഞ് അവൾ ചോദിച്ചു. " കല്യാണം കഴിഞ്ഞു ലെ " 
" ഹാ..... നിക്കാഹ്. ഇന്നലെയായിരുന്നു." 
" എന്നിട്ട് ആളെവിടെ "
" വീട്ടിൽ കൊണ്ടുവിട്ടു."
" എന്നാ ശരി ഞാൻ പോകട്ടെ " 
"ഹാ.."
അല്ലാതെ അവൾ അവിടെ പിടിച്ചെടുത്ത എന്നെക്കൊണ്ട് പറ്റില്ലല്ലോ. ഞാൻ വല്ലാത്ത ഒരു മൂഡിലാണ് വീട്ടിലെത്തിയത്. അപ്പോ അതാ വീട്ടുകാർക്കും ഒരു പ്രശ്നം. അവർക്ക് ഞാനൊരു പണി ചെയ്യാതെ വീട്ടിൽ വെറുതെ ഇരിക്കുന്നത് പറ്റുന്നില്ല. എന്നെ ഗൾഫിലേക്ക് വിടാനാണ് പ്ലാൻ. അങ്ങിനെ പിന്നെ ദിവസങ്ങൾ അതിൻറെ തിരക്കായി. ടിക്കറ്റ് ശരിയാക്കി. പോകുന്ന ദിവസം അടുത്തു. കണ്ണീർ കയത്തിന്റെ നടുവിൽ ഞാനും കണ്ണീർ വാർത്തു. പക്ഷേ പോകാതിരിക്കാൻ പറ്റില്ലല്ലോ. അങ്ങനെ ഞാനും പ്രവാസിയായി. എന്നെ കാത്ത് കാലം കാത്തുവെച്ചത് അറിയാതെ ഞാൻ കടൽ കടന്നു.

                                 ......



അങ്ങനെ ഞാൻ ഗൾഫിലെത്തി. പണ്ട് റൈഫ പറഞ്ഞപ്പോലെ ഞാൻ ഡ്രൈവറായി.പകലത്തെ തിരക്കിനോടുവിൽ രാത്രി ആണ് നാട്ടിലേക്കുള്ള വിളിയും വിവരങ്ങൾ അറിയലും. ആയിടക്ക് ഉപ്പാക്ക് ജോലിക്ക് പോകാൻ പറ്റാതെയായി അതിനാൽ എല്ലാ ഭാരവും എൻറെ തലയിൽ വന്നു വീണു. അൻഷാദ് , റൈഫാ, നെഹല ഇവരുടെ പഠിത്തം പോരാത്തതിന് ഉപ്പാൻറെ ചികിത്സ മരുന്ന് ഇത്തരം ചിലവ് എൻറെ തലയിലായി. അങ്ങനെ ഒരു വർഷം തികയുന്നു. ആ ഇടക്ക് എൻറെ അനിയൻ എൻറെ പാത പിന്തുടരും എന്ന് കരുതാത്തതിനാൽ എനിക്ക് ആ സംഭവം ഒരു ഞെട്ടൽ ആയിരുന്നു. അൻഷാദിന്റെ യും നെഹലയുടെയും പഠിപ്പ് ഈ  വർഷം കഴിയും. അവസാന വർഷം എന്റെ അനുഭവം ഉണ്ടായിട്ടും അവനും ഒരു പെണ്ണിനെയും കൊണ്ട് വരുമെന്ന് ഞങ്ങൾ വിചാരിച്ചില്ല. പക്ഷേ എന്നെ ഞെട്ടിച്ചത് വേറെ ഒരു കാര്യമാണ്. അവൻറെ പെണ്ണ് ജന്നയുടെ പോലെ അവസാനം നിമിഷം അവനെ കൈയൊഴിഞ്ഞില്ല. അങ്ങനെ ഒരു വർഷം കൂടി കഴിഞ്ഞ് ഞാൻ നാട്ടിൽ വന്നു ഞങ്ങളുടെ രണ്ടാളുടെയും കല്യാണം ഒപ്പം നടത്താൻ തീരുമാനമായി. 
അങ്ങനെ ഒരു ദിവസം രാവിലെ വണ്ടി ഓടിക്കുമ്പോൾ എൻറെ ഫോൺ തുടരെത്തുടരെ റിംഗ് ചെയ്യുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞ് എടുത്തു നോക്കുമ്പോൾ വീട്ടിൽനിന്ന് ഉമ്മ ഉപ്പ അൻഷാദ് റൈഫാ ഇങ്ങനെ എല്ലാവരും വിളിച്ചിരിക്കുന്നു. നെഹലയുടെകൂടി കുറവുണ്ടായിരുന്നു എന്ന് പറഞ്ഞ് അവസാനം വിളിച്ച് റൈഫക്ക് തിരിച്ചുവിളിച്ച് ഞാൻ ചൂടായി " ഇവിടെ നിന്ന് തിരിയാൻ സമയമില്ലാത്തപ്പോഴാണ് കുടുംബസമേതം വിളിക്കാൻ നിൽക്കുന്നത് എന്താണ് കാര്യം" അവൾ പറയുന്നത് ഒരു സ്വപ്നത്തിൽ എന്നപോലെ കേട്ട് ഓർമ്മ മാത്രം 
" ആഷിക്കാക്ക.... നെഹലതാത്ത......"
ഫോൺ എൻറെ കയ്യിൽ നിന്ന് വീണുപോയി. എത്രനേരം അങ്ങനെയിരുന്നില്ല എന്ന് ഓർമ്മയില്ല.
    
                                  .....


2 വർഷത്തിനു ശേഷം ഞാൻ നാട്ടിലെത്തി. ആദ്യം പോയത് ഖബർ സ്ഥാനിലേക്കാണ്. 2 വർഷം മുമ്പ് എൻ്റെ കയ്യിലേൽപ്പിച്ച എന്റെ ജീവിതത്തിലുടനീളം കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിച്ച ആൾ ഇന്നീ മണ്ണിലാണ്. ഞാൻ ഈ മണ്ണ് വിട്ടതിന് പിറകെ അവൾ ഈ മണ്ണിൽ അഭയം തേടി. മീസാൻ കല്ലുകൾക്കിടയിലൂടെ നടന്ന് ഞാൻ നെഹലയുടെ ഖബറിനരികിലെത്തി."നിന്നെ അവസാനമായി ഒരു നോക്ക് കാണാൻ എനിക്ക് കഴിഞ്ഞില്ല. വേണ്ട വണ്ടി കയറിയ നിന്നെ കാണാൻ എനിക്കാവില്ല. ഉടനെ ലീവ് കിട്ടില്ലെന്ന് അറിയാമായിരുന്നു. ഈ ലീവിന് നിന്നെ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് കരുതിയതാണ്. പക്ഷേ ഞാൻ വിളിക്കുന്നതിന് മുൻപ് മരണം നിന്നെ വിളിച്ചോണ്ട് പോയില്ലേ...."എത്രനേരം ഇരുനെന്നറിയില്ല. അവിടുന്ന് നേരെ നെഹലയുടെ വീട്ടിലേക്കാണ് പോയത്. മെഹ്ലയില്ലാത്ത വീട്.ഈ വീട്ടിലേക്ക് അവളെ കാണാൻ വന്നതും അവളുടെ കഴുത്തിൽ മഹർ ഇട്ടതും എല്ലാം ഓർമ്മ വന്നപ്പോൾ കണ്ണ് നിറഞ്ഞു പോയി. അവിടെ ഞാൻ ചെന്നതോടെ കണ്ണീർക്കയമായി. പിന്നെ സംസാരത്തിനിടയിൽ അവർ എന്നോട് വേറെ കെട്ടാൻ പറഞ്ഞു. ഞാൻ മറുപടി പറയാതെ അവിടെ നിന്നിറങ്ങി നടന്നു. വീട്ടിലെത്തിയപ്പോഴും ഇതേ ഉപദേശം.ഞാൻ റൂമിൽ കയറി. എൻറെ ജീവിതത്തിൽ മാത്രം എന്താ ഇങ്ങനെ സംഭവിക്കുന്നത് എന്ന് ചിന്തിച്ച് ഒന്ന് മയങ്ങി.വൈകീട്ട് ഒന്ന് പുറത്തിറങ്ങി പഴയ പരിചയക്കാരെ കണ്ടു. അവർ കരയേണ്ടത് എന്ന് വന്നു , ലീവ് എത്രയുണ്ട് എന്നൊക്കെയാണ്. ഇനി കുറച്ചുകഴിഞ്ഞാൽ ഇന്ന് പോകും എന്നാകും ചോദ്യം. ഇതാണ് ഗൾഫുകാരൻറ്റെ അവസ്ഥ. അവൻ സ്വന്തം നാട്ടിൽ വിദേശിയാണ്. വിരുന്നുകാരനാണ്. വൈകാതെ  മടങ്ങണം. ഞാൻ വെറുതെ നടന്നു. എവിടെയും ഓരോ ഓർമ്മകൾ. ജന്നയുടെ നീണ്ട ഏഴു വർഷത്തെ ഓർമ്മകൾ. നൂറയുടെ ഏതാനും ദിവസത്തെ ഓർമ്മകൾ.നെഹലയെ സ്വന്തമാക്കിയതും തുടർന്നുമുള്ള ഓർമ്മകൾ. അവിടെ കൂടുതൽ നേരം നിൽക്കാൻ എനിക്ക് തോന്നിയില്ല. ഞാൻ ബൈക്ക് എടുത്ത് പുറത്തിറങ്ങി. ടൗണിൽ പോയപ്പോൾ പിറകിൽ നിന്ന് അവരെ വിളിച്ചു." ആഷിക്കെ "തിരിഞ്ഞു നോക്കുമ്പോൾ നൂറ" നൂറ എന്താ ഇവിടെ"" ഞാനൊരു ഫ്രണ്ടിനെ കാണാൻ വന്നതാ. അല്ല ആഷിക് ഗൾഫിൽ പോയി എന്ന് കേട്ടു എന്നാ വന്നേ. "" ഹാ..... പോയീന്ന് രണ്ടുവർഷം അവിടെർന്നു. ഈയ്യിടെ വന്നൊള്ളു"" ഹാ.... അല്ല നിക്കാഹ് കഴിഞ്ഞില്ലേ ആൾ എവിടെ"" അവൾ പോയി ഞാൻ പോയതിന് പിറകെ അവളും പോയി"ഞാൻ മറ്റൊന്നും നോക്കി പറഞ്ഞു." എന്താ ആഷിക്"എത്ര പണിപ്പെട്ടിട്ടും അടക്കാൻ ആവാത്ത കണ്ണീർ കണ്ട് അവൾ ചോദിച്ചു. നെഹലയുടെ അവസ്ഥ ഞാൻ അവൾക്ക് പറഞ്ഞു കൊടുത്തു. കുറച്ചു നേരം ഞങ്ങൾക്കിടയിൽ നിശബ്ദത തളം കെട്ടി. പിന്നെ അവൾ പറഞ്ഞു " സോറി ആഷി ഞാനിതൊന്നും അറിഞ്ഞില്ലായിരുന്നു."" അതുപോട്ടെ നിൻറെ കാര്യം എന്തായി"" എന്താവാൻ ഞാൻ ഇങ്ങനെ പോണു"" ഇങ്ങടെ നിക്കാഹ് കഴിഞ്ഞില്ലേ"" ഇല്ല അത് വേറെ പ്രശ്നം ഞങ്ങളിപ്പോൾ ഒരു ബന്ധവുമില്ല "" ഞാനന്നേ പറഞ്ഞതാണ് അവനെ എൻറെ അവസ്ഥയിലാക്കരുതെന്ന് "അപ്പോൾ അവൾ ഫോണിൽ ഒരു ഫോട്ടോ എടുത്ത് കാണിച്ചു. ആരുടെയോ കല്യാണ ഫോട്ടോ പക്ഷേ നൂറ അത് കാണിച്ചപ്പോൾ എനിക്ക് കാര്യം മനസ്സിലായി." എല്ലാവരും നമ്മെ പോലെ ആവില്ല ആഷിക്. ആണുങ്ങളെല്ലാം നിന്നെപ്പോലെയല്ല. അതുപോലെ പെണ്ണുങ്ങളെല്ലാം ജന്നയുമാവില്ല "" ഇനിയെന്താ നിൻറെ പ്ലാൻ"" അറിയില്ല ഉപ്പ കല്യാണം നോക്കുന്നുണ്ട് നിനക്കോ."" എന്നോട് എല്ലാവരും പറയുന്നു വീണ്ടും കെട്ടാൻ എനിക്കറിയില്ല എന്ത് ചെയ്യണംന്ന് "" നിനക്കെന്താ വീണ്ടും കെട്ടിയാല്" " വീണ്ടും കെട്ടിയാല്.... ഹും എല്ലാവരുടെയും മുന്നിൽ ഞാൻ രണ്ടാം കെട്ടു കാരൻ. ഞാൻ വീണ്ടും കെട്ടണ്ടോൻ. ഇത് നെഹലയെ ഉദ്ദേശിച്ചാണെങ്കിൽ അത് ശരിയല്ല. അവളെ ഞാൻ നിക്കാഹ് ചെയ്തുവന്നത് ശരിയാണ്.പക്ഷേ ഞങ്ങൾ ഭാര്യ ഭർത്താക്കന്മാരായി ജീവിച്ചിട്ടില്ല. നിക്കാഹിന് പറ്റിയത് പുറത്തുപോയെന്നാണ് ഞങ്ങൾ ആദ്യമായി അവസാനമായി ഒരുമിച്ച് ചെലവഴിച്ചത്. എൻറെ ജീവിതത്തിൽ ഒരു പെണ്ണിനും സ്ഥിരതയില്ലെന്ന് എനിക്ക് മനസ്സിലായി. എനിക്ക് ഇങ്ങനെ കഴിയാനാണ് ഇഷ്ടം. രണ്ടാം കെട്ടുകാരൻ ആകുന്നതിലും നല്ലത് അതാണ് "" ആഷിക് നീ ഇങ്ങനെ ഇമോഷണൽ ആവല്ലേ. ഞാൻ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ല. സോറി ""ഞാൻ പോകാ .. നൂറ "അവിടെനിന്ന് ഇറങ്ങി വീട്ടിലെത്തി അപ്പോൾ ഉമ്മാൻറെ വക " എടാ അൻഷാദിന്റെ കാര്യം നിനക്കറിയാലോ നിങ്ങളുടെ രണ്ടാളുടെയും കല്യാണം നടത്താൻ വിചാരിച്ചതാായിരുന്നില്ലെ.അപ്പോഴല്ലേ ഓരോന്നും നടന്നത്. ഇപ്പം കൊല്ലം രണ്ടായി. ഇനിയും എങ്ങനെ നീട്ടുക . നിന്റേത് കഴിഞ്ഞിട്ട് വേണ്ടേ അവനിക്ക് "ഒന്നുമില്ലാതെ ഞാൻ മുറിയിലേക്ക് പോയി. ഫോൺ എടുത്ത് അൻഷാദിനെ വിളിച്ചു ഞാൻ പറഞ്ഞു. "അന്റെ വഴിയിൽ ഞാനൊരു തടസ്സമാകുന്നില്ല ഞാൻ മാറി തരാം നീ മുന്നോട്ട് പോയിക്കോ."കോൾ കട്ട് ചെയ്തപ്പോൾ ഒരു മെസ്സേജ്. ഞാൻ അത്ഭുതത്തോടെ ചാടി എണീറ്റു. കരയണോ ചിരിക്കണമെന്ന് അറിയില്ല.ആ മെസ്സേജ് എൻറെ ജീവിതമാകെ മാറ്റിമറിച്ചു.                                          
                                  .....

നൂറയിൽ നിന്ന് അത്തരം ഒരു മെസ്സേജ് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. " രണ്ടാം കെട്ട്ക്കാരനായല്ല, എന്നാലും കെട്ടാനുള്ള പ്രായം ആയില്ലേ. ഉപ്പാനോട് സംസാരിക്ക് " ഇന്ന് മെസ്സേജും താഴെ ഒരു ഫോൺ നമ്പറും ഉണ്ടായിരുന്നു. ഞാനത് ഉമ്മാക്ക് കൊണ്ടുപോയി കൊടുത്തു. ഉമ്മ ഉപ്പാക്ക് കൊടുത്തു. അങ്ങനെ ഫോൺ കോൾ, ചർച്ച ഒടുവിൽ ഉമ്മ പറഞ്ഞു "വരുന്ന ശനിയാഴ്ച കാണാൻ വന്നോളാൻ പറഞ്ഞു." അങ്ങനെ വീണ്ടും ഒരു , അല്ല രണ്ട് നിക്കാഹിനായി ഞങ്ങളുടെ വീട്ടുമുറ്റത്ത് പന്തൽ ഒരുങ്ങി. തലേന്ന് രാത്രി എല്ലാവരും ഒത്തുകൂടി. അന്നത്തെപ്പോലെ ഞാൻ മുറിയിൽ പോയി നിഴലിനെ നോക്കി. നീ ഇത്ര സ്വാർത്ഥൻ ആകരുത്. ആര് വന്നാലും നിന്നെ ഞാൻ ഉപേക്ഷിക്കില്ല. പക്ഷേ എന്നെ നിനക്ക് മാത്രം വേണമെന്ന്  പറയരുത്. എടോ എനിക്ക് മാത്രമല്ല ഡോ നിനക്കും ഒരു കൂട്ടു വരാണേയ്. അതുകൊണ്ട് കഴിഞ്ഞ നിക്കാഹ് പോലെ ആകരുത് ഈ നിക്കാഹ്. ഇതൊരു പെണ്ണ് അവളുടെ ജീവിതം ദാനം ചെയ്തതാണ്. ഇതെങ്കിലും നിലനിൽക്കാൻ പ്രാർത്ഥിക്കടോ. നമ്മൾ ഇങ്ങനെ ഒറ്റക്ക് കഴിഞ്ഞാൽ മതിയോ. ഒരു കൂട്ട് വേണ്ടേ. എത്രകാല ഇങ്ങനെ കഴിയാ....... നിഴലിനോടുള്ള എൻറെ സംസാരം തടസ്സപ്പെടുത്തി കൊണ്ട് ഫോൺ ശബ്ദിച്ചു. നൂറ... ഫോൺ എടുത്തു." അവിടെ കല്യാണ തിരക്കെങ്ങനെ പോകുന്നു" ഞാൻ ചോദിച്ചു" ഇവിടെത്തേക്കാളും തിരക്ക് അവിടെയല്ലേ രണ്ട് കല്യാണങ്ങളുടെ"  " എനിക്ക് ശരിക്കും പേടിയാ നൂറ "" എല്ലാറ്റിനും ഒരവസാനായിന്ന് കരുതിയാ മതി ടോ"" അങ്ങനെ കരുതാനാ പേടി അങ്ങനെ കരുതിയ ഒരു കാര്യവും അവസാന ആയിട്ടില്ല കഴിഞ്ഞ നിക്കാഹിന് അങ്ങനെ കരുതിയതാ എന്നിട്ട് എന്തായി "" അതുപോലെയാണ് എല്ലാം എന്ന് വിചാരിക്കരുത് "" ഞാനൊരു കാര്യം ചോദിക്കട്ടെ സത്യം പറയോ നൂറ "" ഹാ ചോയ്ക്ക ടോ"" നീ പൂർണ്ണ മനസ്സോടെ ആണോ ഇതിന് സമ്മതിച്ചത് ? അതോ.... "" അല്ലടാ ... നീയല്ലേ പറഞ്ഞത് നിൻറെ ജീവിതത്തിൽ ഒരു പെണ്ണിനും സ്ഥിരതയില്ലെന്ന് . അത് കേട്ടപ്പോൾ ഒന്ന് പരീക്ഷിക്കാവുന്ന തോന്നി."അവളുടെ മറുപടി കേട്ടപ്പോൾ ചിരി വന്നു." അല്ല അത് വിചാരിച്ച് എന്നെ ഒരു പരീക്ഷ വസ്തുവായി കാണരുത് ട്ടോ ആഷിക്കെ .."" ആയിക്കോട്ടെ. അന്നെ ഒരുപരീക്ഷണ വസ്തുവായിട്ടല്ല, എനിക്ക് ഒരു ജീവിതം ദാനം തന്ന വളയാണ് ഞാൻ കാണുന്നത്."അതുകേട്ട് അവളും ചിരിച്ചു. അല്പനേരം കൂടി ഞങ്ങൾ സംസാരിച്ചു. ഞങ്ങളുടെ നിക്കാഹ് കഴിഞ്ഞു. എൻറെ വീട്ടിലെത്തി. എനിക്കും എൻറെ നിഴലിനും കൂട്ടായി എന്നും എന്റെ നിഴലായി അവൾ കൂടെ ഉണ്ടാവും എന്ന് വിശ്വസിക്കുന്നു. ജീവിതത്തിലുടനീളം അവളുടെ നിഴലായി ജീവിക്കാൻ കഴിയും എന്ന പ്രതീക്ഷയിൽ ഞങ്ങൾ എൻറെ മുറിയിൽ കയറി.                             
                         
   The End