Code Of Murder - 6 in Malayalam Thriller by Gopikrishnan KG books and stories PDF | കോഡ് ഓഫ് മർഡർ - 6

Featured Books
Categories
Share

കോഡ് ഓഫ് മർഡർ - 6

"എന്താണ് താൻ പറയുന്നത് ഈ റൂമിലോ "SP അടക്കം ആ മുറിയിൽ ഉണ്ടായിരുന്നവർ എല്ലാവരും ഞെട്ടി. o
"അതെ സർ ഈ മുറിയിൽ ഈ കേസിന്റെ ആരംഭം മുതൽ ഉണ്ടായിരുന്ന ആൾ. എന്റെ ഊഹം ശെരി ആണെങ്കിൽ കൊലയാളിയുടെ അടുത്ത ഇര അയാൾ ആണ് "സൂര്യ പറഞ്ഞു. 

"സൂര്യ നീ പറ. അത് ആരാണെങ്കിലും അയാളെ നമുക്ക് ചോദ്യം ചെയ്‌തെ പറ്റു"പ്രതാപ് പറഞ്ഞു. 

  സൂര്യ പ്രതാപിനെ നോക്കി ചിരിച്ച ശേഷം പിന്നിലേക്ക് തിരിഞ്ഞു ഒരാളുടെ നേരെ കൈ ചൂണ്ടി നിന്നു. 
"ഇയാൾ ആണ് ഈ കൊലപാതകത്തിന്റെ എല്ലാ രഹസ്യങ്ങളും അറിയുന്ന ആൾ. ആ കൊലയാളിയുടെ അടുത്ത ഇര "സൂര്യ കൈ ചൂണ്ടിയ ആളെ നോക്കി എല്ലാവരും ഒരു നിമിഷത്തേക്ക് ഞെട്ടലോടെ നിന്നു. 

"ഗോപാലേട്ടൻ "രാജേഷിന്റെ ചുണ്ടുകൾ മന്ത്രിച്ചു. 

"അതെ സർ കോൺസ്റ്റബിൾ ഗോപാലേട്ടൻ എന്ന് എല്ലാവരും വിളിക്കുന്ന O. രാജഗോപാൽ. ഇയാളിലൂടെ മാത്രമേ നമുക്ക് ഈ കഥയുടെ ചുരുൾ അഴിച്ചു തുടങ്ങാൻ പറ്റു. ഇത്രയും വർഷം മറ്റാരും അറിയാതെ ഇയാൾ കാത്തു വെച്ച ആ രഹസ്യം അത് തന്നെ ആണ് ഈ കൊലപാതകങ്ങളുടെ പിന്നിലെ കാരണവും "സൂര്യ പറഞ്ഞു. 

"താൻ എന്താടോ ഈ പറയുന്നത്. അവസാനം എല്ലാം കൂടി എന്റെ തലയിൽ വെച്ചു കെട്ടി നിനക്ക് ആൾക്കാരുടെ കയ്യടി മേടിക്കാം എന്ന നിന്റെ ബുദ്ധി നീ കയ്യിൽ വെച്ചാൽ മതി "ഗോപാലേട്ടൻ അരിശത്തോടെ പറഞ്ഞു. 

"ഓർമ ഉണ്ടോ നിങ്ങൾക്ക്  ഒരു രാധികയെ.അവളുടെ ചേട്ടൻ  അനന്തുവിനെ.  "സൂര്യയുടെ നാവിൽ നിന്നും വന്ന വാക്കുകൾ ഒരു ചാട്ടുളി പോലെ ആണ് അയാളുടെ ചെവിയിൽ പതിച്ചത്. ഒരു നിമിഷത്തേക്ക് അയാളുടെ കണ്ണിൽ ഉണ്ടായ ഭയം സൂര്യ തിരിച്ചറിഞ്ഞു. 

"ഞാൻ ഇവിടെ വന്ന ആ ദിവസം തന്നെ നിങ്ങളിൽ ഒരു ദുരൂഹത എനിക്ക് അനുഭവപെട്ടു തുടങ്ങി. ഈ കേസിൽ ഓരോ ആളുകൾ കൊല്ലപെടുമ്പോഴും മറ്റുള്ളവരുടെ കണ്ണുകളിൽ നിന്നും വെത്യസ്തമായി തന്റെ കണ്ണുകളിൽ ഉറഞ്ഞു കൂടിയ ആ ഭയം. എല്ലാ കൊലപാതകങ്ങളുടെയും വീഡിയോ ഫുറ്റേജിൽ ഞാൻ ശ്രെദ്ധിച്ചത് തന്നെ ആണ്. തന്റെ ഉള്ളിലെ ഭയം തന്റെ ശരീര ചലനങ്ങളിൽ വെക്തമായിരുന്നു. അതിനു ശേഷം ആണ് ഞാൻ തന്നെ കുറിച് അറിയാൻ ഒരു ശ്രെമം നടത്തിയത്. അതിൽ നിന്നും ഞാൻ അറിഞ്ഞു അറിയേണ്ടത് എല്ലാം. 8വർഷങ്ങൾക്കു മുൻപ് കൊല്ലപ്പെട്ട DYSP റെനിലിന്റെ ഡ്രൈവർ ആയിരുന്നു നിങ്ങൾ. അയാളുടെ ഇടപാടുകളുടെ ഒരു പങ്ക് പെണ്ണായാലും പണം ആയാലും അത് തനിക്കും കൂടി അയാൾ നൽകിയിരുന്നു. 

   ഒടുവിൽ തന്റെ ഭാര്യയും മക്കളും തന്നെ വിട്ടു പോയപ്പോൾ ഉണ്ടായ കുറ്റബോധത്തിൽ താൻ സ്വയം നന്നാകാൻ തീരുമാനിച്ചു. ഒരു പുതിയ മനുഷ്യൻ ആയി താൻ മാറി. പക്ഷെ താൻ ചെയ്തു കൂട്ടിയ തെറ്റുകളുടെ ഫലം തന്നെ വേട്ടയാടും എന്നത് താൻ ഓർത്തില്ല. തന്റെ എല്ലാ തെറ്റുകൾക്കും ഒരു മൂക സാക്ഷി ആയിരുന്നു തന്റെ ഭാര്യ വൃന്ദ. ഒടുവിൽ തന്റെ ചെയ്തികൾ സഹിക്കാൻ വയ്യാതെ ആണ് അവർ തന്നെ ഉപേക്ഷിച്ചു പോയത്. തന്നിൽ ഉണ്ടായ സംശയത്തെ തുടർന്നു ഞാൻ തിരഞ്ഞത് എന്റെ ഡിപ്പാർട്മെന്റിലെ സുഹൃത്തുക്കളിൽ ആണ്. അവരിലൂടെ തന്റെ ഭാര്യയെ കണ്ടെത്തി. ആദ്യം ഒന്നും പറയാൻ കൂട്ടാക്കാഞ്ഞ അവരെ തന്റെ ജീവന് ഭീഷണി ഉള്ള കാര്യം പറഞ്ഞപ്പോൾ അവർ പറഞ്ഞു താൻ ചെയ്ത ആ കൊടിയ പാപത്തിന്റെ കഥ. ഇനിയും തനിക്ക് ഒഴിഞ്ഞു മാറാൻ പറ്റില്ല. താൻ പറയുന്നോ അതോ എല്ലാം ഞാൻ ആയി പറയണോ "സൂര്യ ചോദിച്ചു. 

"വേണ്ട സർ. ഞാൻ പറയാം എല്ലാം. "തളർച്ചയോടെ അയാൾ പറഞ്ഞു. 

"പ്രതാപ് ഇയാളെ ഇൻവെസ്റ്റിഗേഷൻ റൂമിലേക്ക് കൊണ്ട് വരൂ "സൂര്യ പറഞ്ഞു. 



    ഗോപാലേട്ടന്റെ എതിർ വശത്തായി പ്രതാപും സൂര്യയും ഇരുന്നു. 

"പറഞ്ഞു തുടങ്ങണം ഗോപാൽ നിങ്ങൾ ചെയ്ത എല്ലാ തെറ്റുകളും."പ്രതാപ് പറഞ്ഞു. SP യും രാജേഷും ബാക്കി ഉള്ള പോലീസുകാരും ആ റൂമിലെ വീഡിയോ ദൃശ്യങ്ങളിൽ നോക്കി മറ്റൊരു മുറിയിൽ ഇരുപ്പുറപ്പിച്ചു. 

" പത്തു വർഷങ്ങൾക്കു മുൻപ് ആണ് ഞാൻ  റെനിൽ സാറിന്റെ ഡ്രൈവർ ആകുന്നത്. വെറും ഡ്രൈവർ മാത്രം ആയിരുന്നില്ല ഞാൻ സാറിന്. ഡിപ്പാർട്മെന്റിലും സമൂഹത്തിലും ജന്റിൽമാൻ ഇമേജ് ഉള്ള സർ ശെരിക്കും എങ്ങനെ ഉള്ള ആൾ ആണെന്നു ഞാൻ മനസിലാക്കുന്നത് ആ കാലയളവിൽ ആണ്. ഓരോ കേസിന്റെ പേരിൽ വൻ തുക ആയിരുന്നു ആയിരുന്നു സർ പെണ്ണായും പണം ആയും എല്ലാം വാങ്ങിയിരുന്നത് പക്ഷെ ആ സമയം ചെയ്യുന്നത് ഒന്നും തെറ്റായി എനിക്ക് തോന്നിയിരുന്നും ഇല്ല. അങ്ങനെ ഒരു ദിവസം രാത്രി  അന്നത്തെ മൂവാറ്റുപുഴ MLA ആയിരുന്ന ഡേവിഡ് ജോൺ സാറിനെ കാണാൻ എത്തി. സാറിന്റെ മകൻ ഡിക്സൺ അന്ന് എറണാകുളം ലോ കോളേജിലെ വിദ്യാർത്ഥി ആയിരുന്നു. 

        ഡിക്സൺ പീഡിപ്പിച്ചു എന്ന് ആരോപിച്ചു അവന്റെ സഹപാഠി ആയ വിദ്യാർത്ഥിനി രാധിക കൊടുത്ത പരാതിയിൽ ഡിക്സണിന് ഒന്നും സംഭവിക്കരുതെന്നും അതിനു വേണ്ടി എത്രj പണം വേണം എങ്കിലും തരാം എന്നും അയാൾ റെനിൽ സാറിനോട് പറഞ്ഞു. MLA ആയ ഡേവിഡിന്റെ കയ്യിൽ നിന്നും ഒരു വൻ തുക വാങ്ങി കൊണ്ട് റെനിൽ സർ ആ കേസ് ഒതുക്കി തീർക്കാൻ ശ്രെമിച്ചു. ഇതറിഞ്ഞ രാധിക അതിനു എതിരെ ശക്തമായി പോരാടാൻ തന്നെ തീരുമാനിച്ചു. റെനിൽ സാറിനു മുകളിൽ ഉള്ള ആൾക്കാർക്ക് പരാതി നൽകും എന്നും സാറിന്റെ അഴിമതി അവൾ തെളിയിക്കും എന്നും സാറിന്റെ മുഖത്ത് നോക്കി അവൾ പറഞ്ഞു. അന്ന് തന്നെ അവളെ ഇല്ലാതെ ആക്കാൻ ഡേവിഡും റെനിൽ സാറും കൂടി ചേർന്നു പദ്ധതി ഇട്ടു. അന്ന് രാത്രി തന്നെ അവളുടെ വീട്ടിൽ അതിക്രമിച്ചു കയറിയ അവർ അവളെ മൃഗീയമായി പീഡിപ്പിച്ചു  കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ എന്ന് വരുത്തി തീർക്കാൻ കെട്ടി തൂക്കി. 

      പ്രേമ നൈരാശ്യം മൂലം ലോ കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു എന്ന വാർത്തയാണ് പുറം ലോകം പിന്നീട് അറിഞ്ഞത്. വിശദ പരിശോധനയിൽ അവൾ മൃഗീയമായി പീഡിപ്പിക്കപ്പെട്ടെന്നു തെളിഞ്ഞപ്പോൾ റെനിൽ സാറിന്റെ പദ്ധതി പ്രകാരം അവളുടെ കാമുകൻ ആയ ഉണ്ണിയെ പ്രതി ചേർത്ത് പോലീസ് കേസ് അവസാനിപ്പിച്ചു. ഉണ്ണി ആരോരും ഇല്ലാത്ത ഒരു അനാഥ ചെറുക്കൻ ആയത് കൊണ്ട് തന്നെ അവന്റെ നിരപരാദിത്വം തെളിയിക്കാൻ അവനു കഴിഞ്ഞില്ല. കോടതിയിൽ അവനു എതിരായി ഡേവിഡിന്റെ സ്വാധീനം ഉപയോഗിച്ചു അയാൾ കള്ള സാക്ഷികളെ നിരത്തി. കേസ് വാദിക്കാൻ ആയി തിരഞ്ഞെടുത്തത് അന്നത്തെ ഫേമസ് പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്ന  ദിലീപിനെ ആയിരുന്നു. അയാൾ കൊടുത്ത പൈസക്ക് നന്നായി തന്നെ ജോലി ചെയ്തു. ഒടുവിൽ ഉണ്ണിയെ കുറ്റക്കാരൻ എന്ന് കണ്ടു കോടതി ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ചു. പക്ഷെ ജയിലിലേക്ക് കൊണ്ട് പോകുന്ന വഴിയിൽ അവൻ ജീപ്പിൽ നിന്നും പുറത്തേക്കെടുത്തു ചാടി ആത്മഹത്യ ചെയ്തു. 

       ഈ സംഭവങ്ങൾ നടന്നു കഴിഞ്ഞതിനു ശേഷം ആണ് ബന്ധുക്കൾ വിവരം അറിയിച്ചതിനെ തുടർന്നു വിദേശത്ത് ഉള്ള അനന്തു നാട്ടിൽ എത്തുന്നത്. തന്റെ അനിയത്തിയുടെ മരണത്തിനു പിന്നിൽ ദുരൂഹത ഉണ്ടെന്ന് ആവശ്യപ്പെട്ടുകൊണ്ട് അവൻ ഈ കേസിനു പിന്നാലെ ഇറങ്ങി. ഇത് അറിഞ്ഞ ഡേവിഡ് ഒരു ആക്‌സിഡന്റിന്റെ രൂപത്തിൽ അവനെയും ഇല്ലാതെ ആക്കി. പിന്നീട് കുറച്ചു നാളുകൾക്ക് ശേഷം ദിലീപ് ഇടയ്ക്കിടെ പണം ചോദിച്ചു ഈ കാര്യങ്ങൾ പറഞ്ഞു ഡേവിഡിനെയും റെനിൽ സാറിനെയും ബ്ലാക്ക് മെയിൽ ചെയ്യൻ തുടങ്ങിയപ്പോൾ ഒരു അപകട മരണം എന്ന രീതിയിൽ അയാളെയും അവർ കൊലപ്പെടുത്തി. ഇതിനെല്ലാം മൂക സാക്ഷി ആയി നിന്നതിനു നല്ല ഒരു തുക അവർ എനിക്ക് നൽകി. പക്ഷെ ഇതിന്റെ എല്ലാം തിരിച്ചടി എന്റെ ജീവിതത്തിൽ ദൈവം നൽകി. ഞങ്ങളുടെ മൂന്നാമത്തെ കുട്ടിയെ ദൈവം കാൻസറിന്റെ രൂപത്തിൽ ഞങ്ങളിൽ നിന്നും തട്ടി എടുത്തു. ഇതിനു എല്ലാം കാരണം എന്റെ കുത്തഴിഞ്ഞ ജീവിതം ആണെന്നു പറഞ്ഞ അവൾ കുട്ടികളെയും കൊണ്ട് അവളുടെ വീട്ടിലേക്ക് മടങ്ങി. ഞാൻ പോയി എത്ര വിളിച്ചിട്ടും പിന്നീട് അവൾ വന്നില്ല. ജീവിതത്തിൽ ഉണ്ടായ ഈ തിരിച്ചടികൾ എന്നെ തെറ്റിന്റെ വഴിയിൽ നിന്നും മാറി സഞ്ചരിക്കാൻ തോന്നിപ്പിച്ചു.  അത് കൊണ്ട് തന്നെ റെനിൽ  സാറിനോട് പറഞ്ഞു സാറിന്റെ ഡ്രൈവർ പോസ്റ്റിൽ നിന്ന് ഞാൻ മാറി. 

    റെനിൽ സാറിന്റെ മരണം അക്ഷരാർധത്തിൽ എന്നെ ഞെട്ടിച്ചു കളഞ്ഞു. അതിനു പിന്നാലെ വിധി പോലെ എല്ലാവരും കൊല്ലപ്പെടാൻ തുടങ്ങിയപ്പോൾ ഞാൻ ഭയന്നു. ഈ രഹസ്യം ആരോട് എങ്കിലും പറഞ്ഞാൽ എന്റെ വൃന്ദയെയും മക്കളെയും അവർ കൊല്ലും എന്ന് ഭയന്നു ആണ് ഇത് വരെ ഞാൻ ഒന്നും പുറത്ത് പറയാതിരുന്നത്. അന്ന് രാജേഷ് സർ പഴയ കേസ് ഫയൽ തപ്പിയപ്പോൾ ഇതിന്റെ FIR മാറ്റിയതും ഞാൻ ആണ്. അതിലൂടെ ഈ  കാര്യങ്ങൾ പുറത്ത് വന്നാൽ ഉണ്ടായേക്കാവുന്ന കാര്യങ്ങൾ ഭയന്നാണ് ഞാൻ. പക്ഷെ ഇപ്പോൾ എനിക്ക് ഭയം ഇല്ല സർ, അവർ എല്ലാം തന്നെ കൊല്ലപ്പെട്ടു കഴിഞ്ഞു ഇനി ബാക്കി ഉള്ളത് ഞാൻ മാത്രം ആണ്. കൊലയാളി എന്നെ കൊന്നാലും ഞാൻ സന്തോഷത്തോടെ മരിക്കും "ഗോപാലേട്ടൻ പറഞ്ഞ ശേഷം മുൻപിൽ ഇരുന്ന വെള്ളം വായിലേക്ക് കമിഴ്ത്തി. 

   സൂര്യയും പ്രതാപും കൂടി ആ റൂമിൽ നിന്നും പുറത്തേക്കു ഇറങ്ങി. 
"സൂര്യ എന്താണ് നീ ഇനിയും ആലോചിക്കുന്നത് ഒന്നുകിൽ അഡ്വക്കേറ്റും ആയി ബന്ധം ഉള്ളവൻ അല്ലെങ്കിൽ മരിച്ച രാധികയും അനന്തുവും ആയി ബന്ധം ഉള്ളവർ അവരിൽ ഒരാൾ ആകും നമ്മൾ തേടുന്ന കൊലയാളി "

"ഐ ഫീൽ സംതിങ് റോങ്ങ്‌ പ്രതാപ്. അങ്ങനെ ഒരാൾ ആണ് കൊലയാളി എങ്കിൽ ഏലിയാമ്മ എങ്ങനെ ഇതിനിടയിൽ വന്നു പെട്ടു. ബാക്കി ഉള്ളവർ എല്ലാം തന്നെ കേസും ആയി നേരിട്ട് ഇൻവോൾവ് ആയവർ ആണ്. പക്ഷെ ഏലിയാമ്മയെ എന്തിനു അയാൾ കൊലപ്പെടുത്തി. മാത്രം അല്ല ഒരു അൽഫബെറ്റിക് പാറ്റേൺ എന്തിനു അയാൾ ഫോളോ ചെയ്തു.? "

"ഇങ്ങനെ ഒരു പാറ്റേൺ ഫോളോ ചെയ്തു ഒരു സീരിയൽ കില്ലർ എന്ന പ്രതീതി നിലനിർത്താൻ ആയിക്കൂടെ അത്. മാത്രം അല്ല ഏലിയാമ്മയെ കൊല്ലുന്നതിലൂടെ നമ്മളെ ഈ കേസിൽ വഴി തിരിച്ചു വിടാനും അവനു സാധിക്കും. ഏലിയാമ്മയും ഈ കൊല്ലപ്പെട്ടവരും തമ്മിൽ യാതൊരു ബന്ധവും ഇല്ലാത്തത് കൊണ്ട് തന്നെ നമ്മൾ അത്തരത്തിൽ ഒരു ബന്ധം കണ്ടെത്തുന്നതിൽ പരാജയപ്പെടും. അത് തന്നെ ആയിക്കൂടെ കില്ലെറിന്റെ ഉദ്ദേശവും.  "പ്രതാപ് പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ SP അടുത്തേക്ക് വന്നു. 

"വെൽ ഡൺ ബോയ്സ്. സോറി സൂര്യ തന്നെ തെറ്റിദ്ധരിച്ചതിൽ. ഇപ്പോൾ എനിക്ക് പ്രതീക്ഷ ഉണ്ട് തനിക്ക് ഇതിനു പിന്നിൽ ഉള്ള യഥാർത്ഥ ആൾക്കാരെ നിയമത്തിനു മുൻപിൽ കൊണ്ടു വരാൻ പറ്റും എന്ന്. വാട്ട്‌ ഈസ്‌ യുവർ പ്ലാൻ "SP ചോദിച്ചു. 

"സർ നമ്മളുടെ ഊഹം ശെരി ആണെങ്കിൽ അടുത്തതായി കൊല്ലപ്പെടാൻ പോകുന്നത് ഗോപാൽ ആണ്. സോ അയാളെ നമ്മൾ ആയി തന്നെ കില്ലറിന് മുൻപിലേക്ക് ഇട്ടു കൊടുത്ത് അയാളെ പിടി കൂടുന്നു. നമ്മുടെ ഈ പ്ലാനിൽ അയാൾ വീഴും ഉറപ്പ് "പ്രതാപ് ആണ് അത് പറഞ്ഞത്. 

"ഓക്കേ പ്രതാപ്. അയാളെ എത്രയും വേഗം കണ്ടെത്തണം "അത് പറഞ്ഞ ശേഷം SP പുറത്തേക്കു തിരിഞ്ഞു നടന്നു. 

    സൂര്യയുടെ മനസ്സിൽ അപ്പോഴും ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങൾ അവനെ വേട്ടയാടികൊണ്ടിരുന്നു. 

******************************************

പിറ്റേ ദിവസം, രാജേഷിന്റെ ക്വാർട്ടേഴ്‌സ് 
***************************************

"രാജേഷ് നീ വേഗം റെഡി ആകണം. പ്രതാപ് ഇങ്ങോട്ട് വരുന്നുണ്ട്. കൊല്ലപ്പെട്ട രാധികയുടെ ചേട്ടൻ അനന്തുവിനെ ബെസ്റ്റ് ഫ്രണ്ട് ഒരു രാജീവിനെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ഇന്ന് തന്നെ നമ്മൾ അയാളെ പോയി കണ്ടേ പറ്റു.ചില ചോദ്യങ്ങൾക്കു ഉള്ള  ഉത്തരം അയാളിൽ നിന്നും നമുക്ക് ലഭിച്ചേക്കും "സൂര്യ എന്തോ കണക്കു കൂട്ടിക്കൊണ്ട് പറഞ്ഞു. 

"ഓക്കേ സൂര്യ ഒരു 10മിനുട്ട്. ഞാൻ വേഗം വരാം "അകത്തെ മുറിയിൽ നിന്നും രാജേഷ് വിളിച്ചു പറഞ്ഞു. 

   സൂര്യ ഈ സമയം അവിടെ ഷെൽഫിൽ അടുക്കി വെച്ചിരുന്ന മാഗസീനുകളിലൂടെ കണ്ണോടിച്ചുകൊണ്ടിരുന്നു. 

   പെട്ടന്ന് പുറത്ത് ഒരു ജീപ്പ് വന്നു നിൽക്കുന്ന ശബ്ദം സൂര്യ കേട്ടു. അതിനു പിന്നാലെ പ്രതാപ് അകത്തേക്ക് കയറി വന്നു. 
"സൂര്യ കൊല്ലപ്പെട്ട രാധികയെ കുറിച്ചും അനന്തുവിനെ കുറിച്ചും ദിലീപിനെ കുറിച്ചും ഞാൻ വിശദമായി തിരക്കി. അതിൽ നിന്നും ഈ ദിലീപ് എന്ന് പറഞ്ഞ അഡ്വക്കേറ്റ് അത്ര ഒരു ക്ലീൻ ഫിഗർ അല്ലെന്നു ആണ് അറിയാൻ കഴിഞ്ഞത്. അയാൾ വാദിച്ച പല കേസുകളിലും സത്യത്തിന്റെ ഭാഗത്തു അയാൾ ഉണ്ടായിരുന്നില്ല. അന്നൊക്കെ കോടതിയിൽ രഹസ്യം ആയ ഒരു ചൊല്ലുണ്ടായിരുന്നു. ലക്ഷം രൂപയും അഡ്വക്കേറ്റ് ദിലീപും ഉണ്ടെങ്കിൽ ആർക്കും എന്തും ചെയ്യാം എന്നൊരു ചൊല്ല് അന്ന് നില നിന്നിരുന്നു. അത് കൊണ്ട് തന്നെ അയാൾക്കു ശത്രുക്കളുടെ എണ്ണത്തിലും യാതൊരു പഞ്ഞവും ഉണ്ടായിരുന്നില്ല. ദിലീപിന്റെ മകൻ അഖിൽ അമേരിക്കയിൽ സെറ്റൽഡ് ആണ്. അവിടെ എന്തോ ബിസിനെസ്സ് ഒക്കെ ആയി കക്ഷി ഇപ്പോൾ നല്ല നിലയിൽ ആണ്. അയാളെ വിളിച്ചു സംസാരിച്ചതിൽ നിന്നും യാതൊരു വിധത്തിലും ഉള്ള വിവരവും നമുക്ക് ലഭിച്ചില്ല. 

    രാധികയെ കുറിച് തിരക്കിയതിൽ ആ കുട്ടിക്ക് കൂട്ടുകാർ നന്നേ കുറവ് ആയിരുന്നു. ആൾ ഒരു ഉൾവലിഞ്ഞ പ്രകൃതം ആയിരുന്നു. അധികം ആരോടും മിണ്ടാട്ടം ഇല്ല. ഒരു പഠിപ്പിസ്റ്റ് പോലെ ആയിരുന്നു പെരുമാറ്റം. ആകെ ആ കുട്ടി സംസാരിച്ചിരുന്നത് ഉണ്ണിയോട് ആണ്. അവർ തമ്മിൽ നമ്മൾ അറിഞ്ഞത് പോലെ ഒരിക്കലും പ്രണയം ആയിരുന്നില്ല. അവർ അടുത്ത സുഹൃത്തുക്കൾ മാത്രം ആയിരുന്നു. ഉണ്ണി വളർന്നത്  തൃശ്ശൂരിലെ ഡോൺ ബോസ്കോ അനാഥാലയത്തിൽ ആയിരുന്നു.അവിടെ നിന്നും സംശയിക്കത്തക്ക വിധം ഒന്നും തന്നെ ലഭിച്ചില്ല. 

   അനന്തുവിന്റെ ബെസ്റ്റ് ഫ്രണ്ട് ഒരു രാജീവ്‌ മഹാരാജാസിൽ  ലെക്ചറർ ആണ്.  ലെറ്റസ്‌ മീറ്റ് ഹിം. ചിലപ്പോൾ അയാളിൽ നിന്നും നമുക്ക് എന്തെങ്കിലും സൂചന ലഭിക്കാതെ ഇരിക്കില്ല. പിന്നെ ഈ പറഞ്ഞ വിവരങ്ങൾ എല്ലാം ഈ ഫയലിൽ ഉണ്ട്. അവരുടെ ഫോട്ടോസ് ഉൾപ്പെടെ. "പ്രതാപ് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും രാജേഷ് കുളി കഴിഞ്ഞു റെഡി ആയി വന്നിരുന്നു. 

"രാജേഷ് നീ ഡ്രൈവ് ചെയ്യൂ. "സൂര്യ പറഞ്ഞു. 

"ഇതാ രാജേഷ് കീ "പ്രതാപ് തന്റെ കയ്യിൽ ഇരുന്ന കീ രാജേഷിന്റെ കയ്യിലേക്ക് ഇട്ടു കൊടുത്ത ശേഷം അവർ മൂന്ന് പേരും കൂടി പുറത്തേക്കിറങ്ങി. 

    പോകുന്ന വഴി സൂര്യ കേസ് ഫയൽ മറിച്ചു നോക്കികൊണ്ട്‌ ഇരുന്നു. പെട്ടന്നു ഒരു പേജ് മറിച്ചപ്പോൾ എന്തോ കണ്ടെത്തിയെന്ന പോലെ അവന്റെ കണ്ണുകൾ തിളങ്ങി. 

  കുറച്ചു സമയത്തിനുള്ളിൽ അവർ മഹാരാജാസ് കോളേജിൽ എത്തി ചേർന്നു. 

"ഹായ് രാജീവ്‌. ഐ ആം സൂര്യ പ്രൈവറ്റ് ഡിറ്റക്റ്റീവ് ആണ്.  എനിക്ക് താങ്കളിൽ നിന്നും ചില കാര്യങ്ങൾ അറിയാൻ ഉണ്ടായിരുന്നു. വിരോധം ഇല്ലെങ്കിൽ നമുക്ക് കുറച്ചു അങ്ങോട്ട് മാറി നിന്നു സംസാരിക്കാം "

"എന്താ സർ കാര്യം "രാജീവ്‌ ചോദിച്ചു 

"പറയാം. "അതും പറഞ്ഞ ശേഷം രാജീവും ആയി സൂര്യ ജീപ്പിനടുത്തേക്കു നടന്നു. ജീപ്പിൽ പ്രതാപും  രാജേഷും അവരെ കാത്തു ഇരിക്കുന്നുണ്ടായിരുന്നു. 

"എന്താ സർ അറിയാൻ ഉള്ളത് "രാജീവ്‌ ചോദിച്ചു. 

"എനിക്ക് അറിയേണ്ടത് കൊല്ലപ്പെട്ട അനന്തുവിനെ കുറിച്ചു ആണ്. നിങ്ങൾ രണ്ടു പേരും ഒരുമിച്ച് അല്ലെ പ്ലസ് ടു മുതൽ പഠിച്ചത്. അന്വേഷിച്ചതിൽ നിന്നും നിങ്ങൾ ആയിരുന്നു അയാളുടെ ആത്മാർഥ സുഹൃത്ത് എന്നാണ് അറിയാൻ കഴിഞ്ഞത്. "അത് പറയുമ്പോൾ രാജീവിൽ ഉണ്ടായ ഭാവ മാറ്റം സൂര്യ ശ്രെദ്ധിച്ചു. 

"സർ അവൻ എന്റെ സുഹൃത്ത് ആയിരുന്നു. അതിൽ കൂടുതൽ ആയി ഒന്നും എനിക്ക് അറിയില്ല. പ്ലീസ് എനിക്ക് ക്ലാസ്സ്‌ തുടങ്ങാൻ സമയം ആയി. "അയാൾ പറഞ്ഞു. 
  

"ഓക്കേ രാജീവ്‌. നമുക്ക് ഒന്ന് കൂടി കാണേണ്ടി വരും. അത് പക്ഷെ ഇത്തരത്തിൽ ആകില്ല "സൂര്യ പറഞ്ഞു. 

"സർ  എനിക്ക് സാറിനോട് മാത്രം ആയി ചില കാര്യങ്ങൾ പറയാൻ ഉണ്ട്. നമുക്ക് ഒന്ന് നടന്നാലോ "അയാൾ ചോദിച്ചു. പ്രതാപ് ശെരി എന്ന് സൂര്യയെ നോക്കി കണ്ണ് കൊണ്ട് കാണിച്ചു . 

     രാജീവും സൂര്യയും ദൂരെ മാറി നിന്നു സംസാരിക്കുന്നത് ജീപ്പിൽ ഇരിക്കുന്ന രാജേഷും പ്രതാപും ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. കുറച്ചു സമയത്തിന് ശേഷം സൂര്യ ജീപ്പിനടുത്തേക്കു തിരികെ വന്നു. 

"പ്രതാപ് നമുക്ക് പോകാം. "

"അവൻ എന്താണ് നിന്നോട് പറഞ്ഞത് "പ്രതാപ് ചോദിച്ചു. 

"എല്ലാം പറയാം. നമുക്ക് ആവശ്യം ഉള്ള വിവരങ്ങൾ കിട്ടി കഴിഞ്ഞു. അയാൾ ഇനി നമ്മുടെ വലയിൽ ആകാൻ കുറച്ചു സമയം മാത്രം. നീ ജീപ്പിൽ കയറു ഞാൻ എല്ലാം വഴിയേ പറയാം "സൂര്യ ജീപ്പിന്റെ മുൻ വശത്തായി കയറി ഇരുന്നു കൊണ്ട് പറഞ്ഞു. 

   പ്രതാപ് പിന്നിലേക്ക് കയറിയ ശേഷം രാജേഷ് ജീപ്പ് സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ടു നീങ്ങി.


കുറച്ചു സമയത്തിന് ശേഷം കലൂർ ജനമൈത്രി പോലീസ് സ്റ്റേഷൻ 
****************************************

"എന്താ സൂര്യ അവൻ പറഞ്ഞത്. നീ പറയാം എന്ന് പറയുന്നതല്ലാതെ ഒന്നും മിണ്ടുന്നില്ലല്ലോ "പ്രതാപ് കുറച്ചു ദേഷ്യത്തോടെ ആണ് അത് പറഞ്ഞത്. 

    പ്രതാപിന്റെ ദേഷ്യത്തോടെ ഉള്ള മുഖം കണ്ടു സൂര്യ അവനെ നോക്കി ചിരിച്ചു. 

"രാജേഷ് അതിനു മുൻപ് ആയി എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാൻ ഉണ്ട്. നീ അതിനു ഉത്തരം പറഞ്ഞെ പറ്റു"പെട്ടന്ന് സൂര്യയിൽ ഉണ്ടായ മാറ്റം കണ്ടു പ്രതാപ് ഞെട്ടി. 

"എന്താ സൂര്യ അറിയേണ്ടത് "രാജേഷ് ചോദിച്ചു. 

"കൊല്ലപ്പെട്ട ഉണ്ണിയും നീയും തമ്മിൽ എന്താണ് ബന്ധം? "

                                               തുടരും....