ഇന്നലെ രാത്രി ആമി റൂമിൽ നിന്നും കേട്ടത് ഇവരുടെ മൂന്ന് പേരുടെയും സംഭാഷണമായിരുന്നു.
" ഉമ്മാ ഇതുവരെ നമ്മൾ തീരുമാനിച്ചത് പോലെ ആയിട്ടുണ്ട് പക്ഷേ ഇനിയും അങ്ങനെ നടക്കുമെന്ന് ഉറപ്പിക്കാൻ കഴിയില്ല. ആമി ആദ്യത്തേത് പോലെയല്ല ഇപ്പോൾ.ആദ്യം എന്ത് പറഞ്ഞാലും ഒന്നും തിരിച്ചു പറയാൻ ഉണ്ടായിരുന്നില്ല ഇപ്പോൾ എന്തിനും ഒരു ധൈര്യം ഉള്ളതുപോലെയാണ് അവൾക്ക്."
" അതൊക്കെ കാക്കു പറയുന്നത് ശരിയാണ് ഉമ്മാ എന്തായാലും അടുത്ത സ്റ്റെപ്പ് വെക്കുമ്പോൾ സൂക്ഷിച്ചും കണ്ടു വയ്ക്കണം. "
""നിങ്ങളൊക്കെ ആ പീറ പെണ്ണിനെയാണോ പേടിക്കുന്നത്😡.ഇതുവരെ നടന്നതൊന്നും അവൾ അറിഞ്ഞിട്ടില്ല.ഇനിയും അങ്ങനെ തന്നെ മുന്നോട്ടു പോകും നിങ്ങളായിട്ട് കുളമാക്കാതിരുന്നാൽ മതി😏.
അല്ലെങ്കിൽ തന്നെ അവളെ കൊണ്ട് എന്ത് ഉപകാരമാ നമുക്കുള്ളത്.
അവളുടെ തന്ത എണ്ണി പെറുക്കി അല്ലേ അവൾക്ക് സ്വർണ്ണം കൊടുത്തത്.
നമ്മളാണെങ്കിൽ ഗതികേട് കൊണ്ട് അല്ലേ അവളെ കെട്ടിയത്. ഇവന്റെ ജോലിക്ക് കല്യാണം അത്യാവശ്യം ആയതുകൊണ്ട് അല്ലേ.. ബാച്ചിലേഴ്സിന് ജോലി കിട്ടില്ല എന്ന് പറഞ്ഞതുകൊണ്ട് നമ്മൾ പെട്ടെന്ന് ഇങ്ങനെയൊരു കല്യാണം ഉണ്ടാക്കിയത്...
ഷമി അമ്മായിയുടെ മകൾ എത്താൻ വൈകും അവൾ ദുബായിൽ അല്ലേ ജോലി ചെയ്യുന്നത്.. മാത്രവുമല്ല അവൾക്ക് നല്ല ശമ്പളവും ആണ് അതുകൊണ്ടുതന്നെ പകുതിക്ക് വെച്ച് നിർത്തി പോരാൻ പറ്റാത്തതുകൊണ്ടല്ലേ നമ്മൾക്ക് ഇങ്ങനെ ഒരു കല്യാണം നടത്തേണ്ടി വന്നത്..
ഏതായാലും അവളോട് പറഞ്ഞിട്ട് നടത്തിയത് നന്നായി കുട്ടികൾ ഉണ്ടായ കാര്യം അവളോട് പറഞ്ഞിട്ടില്ലല്ലോ?""
"ഇല്ല ഉമ്മ ഇത് എന്തെങ്കിലും പെട്ടെന്ന് ഒരു തീരുമാനം ആക്കണം അടുത്തമാസം തന്നെ അവൾ നാട്ടിലേക്ക് വരുന്നുണ്ട് അമ്മായിയോട് ഞാൻ കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട് അമ്മായി അവളെ അറിയിക്കേണ്ട എന്ന് പറഞ്ഞത്."
"എന്റെ കാക്കൂ...
നിങ്ങൾ അൻസിനെ കല്യാണം കഴിച്ചിട്ട് വേണം എനിക്കൊന്ന് അടിച്ചുപൊളിക്കാൻ...
ഞങ്ങൾക്ക് എന്നും ഷോപ്പിങ്ങിന് പോകണം ട്രിപ്പ് പോവണം എല്ലാംകൊണ്ടും അടിപൊളി ആക്കണം...
പിന്നെ ഉമ്മ എന്റെയും നിക്കാഹ് കഴിച്ചാൽ മതിയെന്ന് പറ.കാക്കുന്റെ കൂടെ എനിക്കും പോവാലോ ഹണിമൂൺ ട്രിപ്പിന്.."😁
"അതെന്നെ അൻസി മോള് വന്നിട്ട് വേണം എനിക്കൊന്നു ഉഷാറാവാൻ.."
"എന്റെ ഉമ്മ അനു ഒന്നു വന്നോട്ടെ എന്നിട്ട് ആവാം എല്ലാം ആദ്യം ഈ ഊരാക്കുടുക്കിൽ നിന്ന് കഴിച്ചിലാവട്ടെ . പിന്നെ അവള് ഇനി പോവില്ല എന്നാണെങ്കിൽ എന്റെ ഒരു ഫ്രണ്ട് ഉണ്ട് അജിത്ത് അവന്റെ കൂടെ ഒന്ന് കണ്ടുമുട്ടിച്ചിട്ട് അവർക്ക് തമ്മിൽ ബന്ധമുണ്ടെന്ന് പറഞ്ഞു പരത്തി കൊണ്ട് നമുക്ക് അവളെ ഒഴിവാക്കാം.. "
" അതെ എല്ലാം വ്യക്തമായ പ്ലാനോട് കൂടി വേണം ചെയ്യാൻ. മോനേ ഇനിയൊരു അബദ്ധം കൂടി സംഭവിക്കാനുള്ള സമയം നമ്മുടെ കയ്യിലില്ല. അതുകൊണ്ട് പെട്ടെന്ന് എന്തെങ്കിലും തീരുമാനം എടുക്കണം. "
" തീരുമാനം എല്ലാം കാക്കു പറഞ്ഞതുപോലെ തന്നെ മതി.അതാകും ഏറ്റവും സിമ്പിൾ."
"പിന്നെ വേണമെങ്കിൽ ഒരു റിയാലിറ്റിക്ക് വേണ്ടി അവളെയും അജിത്തിനെയും ഏതെങ്കിലും ഒരു സാഹചര്യത്തിൽ ഒരു റൂമിൽ ആക്കാം. അവനാണെങ്കിൽ ഒരു പെൺപിടിയനാണ്. അവളെ ഒന്ന് ടെച് ചെയ്താൽ തന്നെ പിന്നെ നമുക്ക് വേണ്ട എന്ന് എന്തായാലും പറയാലോ.."".
,,എല്ലാം ഒന്ന് ആലോചിച്ചപ്പോഴേക്കും ആമിയുടെ കണ്ണുകളിൽ നിന്ന് കണ്ണീർ ഒലിച്ചിറങ്ങി... അവളുടെ മുഖം ചുവന്നു കണ്ണുകളിൽ ചുവപ്പു രാശി പടർന്നു.
കൈമുഷ്ടി ചുരുട്ടിപ്പിടിച്ചു.
അത്രയ്ക്കും ദേഷ്യം ഉണ്ടായിരുന്നു ആ സമയം.ദേശ്യ വും പകയും മാത്രമായിരുന്നു...
പക ഞാൻ വീട്ടില്ല എങ്കിലും തീർച്ചയായും എല്ലാം കാണുന്ന ഒരു ദൈവം മുകളിൽ ഉണ്ടെന്ന് അവൾക്കറിയാമായിരുന്നു ആ ദൈവം അതിനെന്തായാലും ശിക്ഷ കൊടുക്കും എന്നും അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ആ ഒരു അധ്യായം അവിടെ അവസാനിപ്പിച്ചുകൊണ്ട് അവൾ മുന്നോട്ടുള്ള യാത്രയിലേക്ക് ചുവടുകൾ വച്ചു..
ഇനിയെന്താണ് റബ്ബേ എന്നെ കാത്തുനിൽക്കുന്നത്. ഇനി ഞാൻ എങ്ങനെ എന്റെ മക്കളെ പോറ്റും. മുന്നോട്ടുള്ള യാത്ര എങ്ങനെയായിരിക്കും വീട്ടിൽ ചെന്നാൽ അവിടെയുള്ളവർ എങ്ങനെ പ്രതികരിക്കും.. കാക്കയുടെ വൈഫുമായി ഞാൻ തീരെയും ഒക്കില്ല അതുകൊണ്ട് അവിടെ നിൽക്കൽ ഒരു കാരണവശാലും നല്ലതിനല്ല എന്തെങ്കിലും വഴി നോക്കണം ഉപ്പയുമായി സംസാരിച്ചിട്ട് തീരുമാനിക്കാം എല്ലാം. എല്ലാം ഒന്നു മൗനമായി പറഞ്ഞുകൊണ്ട് അവൾ ഒരു ദീർഘശ്വാസം വലിച്ചുവിട്ടു.
വീട്ടിലേക്കുള്ള യാത്ര ഒരുപാട് വലിച്ചു നീട്ടുന്നത് പോലെ തോന്നിഅവൾക്ക്.എന്തുകൊണ്ടോ പെട്ടെന്ന് എത്തണമെന്ന് കരുതിയത് കൊണ്ടായിരിക്കും..
" മോളെ ഇതല്ലേ സ്ഥലം". ഓട്ടോറിക്ഷക്കാരന്റെ സംസാരമാണ് അവളെ ചിന്തയിൽ നിന്നും തെറ്റിച്ചത്..
"അതേ ചേട്ടാ എത്ര രൂപയായി".
"ഇരുന്നൂറ് മോളെ. ഈ കട്ട റോഡിലൂടെ പോകുമ്പോൾ 200 ഒക്കെ വാങ്ങിയാലും ഞങ്ങൾക്ക് ചെലവാകു...കാരണം ടയർ തന്നെ പഞ്ചറാവാനായിട്ടുണ്ട്."
""ഓക്കേ ചേട്ടാ ഞാൻ വിലപേഷാൻ ഒന്നുമില്ല ഇതാ നിങ്ങളെ 200 രൂപ.""😊
"ഒന്നും വിചാരിക്കരുത് മോളെ ഗതികേട് കൊണ്ടാണ്".
""സാരമില്ല ചേട്ടാ എല്ലാവർക്കും ഓരോരോ അവസ്ഥകളാണ്.എനിക്കത് മനസ്സിലാകും.""
_______________
,,ഇതേസമയം മറ്റൊരിടത്ത്
"ഏതായാലും അവളെല്ലാം കേട്ടത് നന്നായി.അതുകൊണ്ട് അവൾ തന്നെ സ്വയം ഇറങ്ങിപ്പോയല്ലോ നമുക്ക് കുറെ പണി കുറഞ്ഞു കിട്ടിയല്ലോ.
ഇനി എന്തായാലും നമുക്ക് വരുന്നേടത് കാണാം.അതുകൊണ്ട് പെട്ടെന്ന് ഡിവോഴ്സ് കിട്ടാൻ സാധ്യതയുണ്ട്." ഷാനുവിന്റെ ഉമ്മ ഒരു ദയയും ഇല്ലാതെ പറഞ്ഞു.
"നിങ്ങൾ പറഞ്ഞതൊക്കെ ശരിയാ പക്ഷേ അവൾ എനിക്ക് മക്കളെ കാണണം എന്ന് തോന്നുമ്പോൾ കാണിച്ചു തരുമോ."""
""പിന്നല്ലാതെ അവൾ കാണിച്ചു തരാതെ.അവൾ ഇനി കെട്ടൊന്നുമില്ല. മൂത്തു നരച്ച് അങ്ങനെ കിടക്കും. ആ മക്കളും ആയിട്ട് അവൾക്ക് ഇനി അവിരെ നോക്കാനുള്ള ഓട്ടം തന്നെയായിരിക്കും. അതുകൊണ്ട് നമ്മൾ വല്ലതും കൊടുത്താലോ എന്ന് കരുതി അവൾ കുട്ടികളെ കാണിച്ചു തരും."
"നിങ്ങൾ പറഞ്ഞതൊക്കെ ശരിയാണ് ഉമ്മ.പക്ഷേ ഇതുവരെ തീരുമാനിച്ചതെല്ലാം നമ്മുടെ പ്ലാനിങ് ആണ് ഇനി തീരുമാനിക്കുന്നത് അവളാണ് അതുകൊണ്ട് അവൾ അങ്ങനെ തീരുമാനിക്കുമെന്ന് നമുക്ക് ഉറപ്പിക്കാൻ പറ്റില്ലല്ലോ.""
""ഏതായാലും അവൾ ഒരു പെണ്ണല്ലേടാ അവൾ എത്ര മസിൽ പിടിച്ചാലും അവളോട് കഴിയില്ല.""
""അതാണ് എനിക്കും ആകെയുള്ള സമാധാനം.ഇനി ഇന്നൊന്നും ഉണ്ടാക്കണ്ട ഞാൻ ഓർഡർ ചെയ്യാം.""
പിന്നീട് എല്ലാവരും ഇരുന്നു ഭക്ഷണം കഴിച്ചു ശേഷം ഷാനു ഓഫീസിലേക്ക് പോയി ഇനു അവളുടെ ക്ലാസിനും..
_____________________________
വീടിന്റെ ഉമ്മറത്ത് ഒരു വാഹനം വന്ന ഒച്ച കേട്ട്. പുറത്തേക്ക് വന്നതാണ്ആമിയുടെ ഉപ്പ.
കുറച്ചുനേരം നോക്കിയപ്പോൾ തന്നെ കണ്ടു ഓട്ടോറിക്ഷയിൽ നിന്നും ഇറങ്ങുന്ന അദ്ദേഹത്തിന്റെ മകളെ.
മകളുടെ അടുത്തേക്ക് നടന്നു അടുത്തപ്പോയെക്കും .. ഓടിവന്ന് അവൾ കെട്ടിപ്പിടിച്ചു..
തന്റെ ഷർട്ട് നനയുന്നത് അറിഞ്ഞാണ് അയാൾ മകൾ കരയുകയാണെന്ന് മനസ്സിലാക്കിയത്..
അവളുടെ പിന്നിൽ തന്നെയുണ്ട് അവളുടെ രണ്ടു പിഞ്ചോമനകൾ.. അവരുടെ അടുത്തേക്ക് പോകാൻ കൂടി അദ്ദേഹത്തിനെ അവൾ വിട്ടില്ല . ആ സമയം അവളും അവളുടെ ഉപ്പയും മാത്രമായിരുന്നു അവളുടെ മനസ്സിൽ.
""എന്താ മോളെ എന്താ പറ്റിയത് നീ ഒന്ന് മാറി നോക്ക് മക്കളെ അവിടെ നിൽക്കുന്നത്.. എന്തിനാ നീ കരയുന്നത്. കുട്ടികളെ രണ്ടുപേരെയും ഒറ്റക്ക് പുറത്ത് നിർത്താതെ നീ വാ. അകത്ത് നിന്നും സംസാരിക്കാം നമുക്ക്.""
വീട്ടിലേക്ക് കയറുമ്പോൾഅദ്ദേഹത്തിന്റെ മനസ്സാകെ
കുലിഷിതമായിരുന്നു..
തുടരും...
ഫോളോ പ്ലീസ്