""അതൊന്നും സാരമില്ല മോളെ". ഉപ്പ അവളോട് പറഞ്ഞു.. "ഇനിയെന്താ നിന്റെ തീരുമാനം.."
"ഞാൻ എന്താ ചെയ്യേണ്ടത് എനിക്കെന്തായാലും അങ്ങോട്ടേക്ക് പോകേണ്ട".
""പിന്നെ നീ എന്താ ഇവിടെ നിൽക്കാനാണോ കരുതിയത്."
ഷാഹിദ് അവളോട് ചോദിച്ചു.
""അങ്ങനെയല്ല ഷാഹിക്കാ, എനിക്ക് അങ്ങോട്ടേക്ക് പോകാൻ പറ്റില്ല.എങ്ങനെയാ ഞാൻ അവിടെ നിൽക്കുക.ഞാൻ ഇവിടെ എവിടെയെങ്കിലും നിന്നോളാം."
"എത്ര കാലം വെച്ചാ നീ ഇങ്ങനെ ഒറ്റയ്ക്ക്...."അവന് അവളോട് അങ്ങനെ പറയണം എന്നൊന്നും ഉണ്ടായിട്ടല്ല... അവനങ്ങനെ പറഞ്ഞിട്ടില്ലെങ്കിൽ ആത്തി അവളോട് അതിനെപ്പറ്റി പറയും.. അതില്ലാതെയാക്കാനാണ് അവൻ തന്നെ പറഞ്ഞത്..
എന്നാൽ അവനെ ഞെട്ടിച്ചുകൊണ്ട് ആത്തി അവിടെ സംസാരിച്ചു"" ആമി, നീ എന്തായാലും അങ്ങോട്ടേക്ക് പോകേണ്ട. നിന്നെ ഇറക്കി വിട്ട സ്ഥലമല്ലേ.നീ ഇനി അങ്ങോട്ടേക്ക് പോയാൽ നിനക്കൊരു പുല്ലുവില പോലും അവർ തരില്ല. ഈ പിഞ്ചു കുഞ്ഞുങ്ങളെയും കൊണ്ട് അവിടേക്ക് പോകൽ എന്തായാലും സേഫ് അല്ല.. അവർ എന്തിനും മടിക്കാത്തവരാ.നീ അവിടുന്ന് ഒഴിഞ്ഞു പോകാൻ എന്തും ചെയ്യും..""
ആത്തിയുടെ സംസാരം എല്ലാവരിലും അത്ഭുതം വരുത്തി. ആത്തിക്ക് ആമിയെ കാണുന്നതേ വെറുപ്പായിരുന്നു എപ്പോഴും ആമിയോട് ദേഷ്യപ്പെട്ടു കൊണ്ടാണ് ഉണ്ടായിരുന്നത്..
""നിങ്ങളൊക്കെ അത്ഭുതപ്പെട്ട് നിൽക്കുന്നത് എന്താണെന്ന് എനിക്കറിയാം. ഞങ്ങൾ ഏത് സമയം കണ്ടാലും അടിയാണല്ലോ പിന്നെ എന്താ ഞാൻ ഇങ്ങനെ സംസാരിക്കുന്നത് എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്.
ഒന്നുമില്ലെങ്കിലും ഞാനും ഒരു പെണ്ണല്ലേ പിന്നെ എനിക്ക് ഒരിത്തിരി പൊസസീവ് കൂടുതലാ. അവളുടെ ആങ്ങളമാർക്ക് അവളോടുള്ള സ്നേഹം കൊണ്ട് മാത്രമാണ് ഞാൻ അങ്ങനെയൊക്കെ പെരുമാറിയത്.. അത് കരുതി അവളുടെ ജീവിതം നശിപ്പിക്കാൻ ഒന്നും ഞാൻ ആരുമല്ല..""
ആദിയുടെ സംസാരം എല്ലാവർക്കും സന്തോഷവും സമാധാനവും ഉണ്ടാക്കി. ഉപ്പ അവളെ നന്ദിയോടെ നോക്കി.ഉമ്മയുടെ സ്ഥാനത് ആത്തിക്ക് നിക്കാൻ കഴിയുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
ഷാഹിയും വളരെയധികം സന്തോഷവാനായിരുന്നു.. തന്റെ പാതിയിൽ നിന്നും സന്തോഷമായിട്ടുള്ള ഒരു സംസാരം എന്നതിൽ..
ആഹി ആ സമയം ഒന്നും തന്നെ മിണ്ടിയിരുന്നില്ല.. അവൻ എല്ലാം കേട്ടുകൊണ്ടിരിക്കുകയായിരുന്നു..
""മോളെ നീ എന്താ ഇനി ചെയ്യാൻ പോകുന്നത്.""
""ഉപ്പ എന്തായാലും ഒരു മാസത്തിനുള്ളിൽ തന്നെ ഡിവോഴ്സ് കിട്ടും.
അത് കഴിഞ്ഞാൽ പിന്നെ ഇവിടെ അടുത്ത് എവിടെയെങ്കിലും ഒരു വാടകവീട് എടുക്കണം... എന്നും ഇവിടെ കഴിയാൻ പറ്റില്ലല്ലോ.. ആഹിയുടെ ഒരു കല്യാണ കാര്യം വരുവാണെങ്കിൽ മകളും മകളുടെ മക്കളും ഇവിടെയുണ്ടെന്ന് പറഞ്ഞാൽ എന്തായാലും അത് മുടങ്ങും.""
""ആമി നീ എന്തൊക്കെയായി പറയുന്നത് ""അതുവരെ മിണ്ടാതിരുന്ന ആഹിത്തോടെ എണീറ്റു പറഞ്ഞു.."" നിന്നെ വേണ്ടാത്ത ആരെയും എനിക്കും വേണ്ട..
""നീ ഇപ്പോൾ ഇതൊക്കെ പറയും ആഹികുട്ടാ കുറച്ചുകഴിഞ്ഞ് പെണ്ണ് കിട്ടാഞ്ഞാൽ നീ എന്നെ കൊള്ളെ തിരിയും ""😂
""ഒന്ന് പോ ആമി.""
""അതുകൊണ്ട് ഒന്നുമല്ല ഉപ്പ എന്തായാലും ഇനി ഇപ്പോൾ ഒറ്റക്കാണ്.അതുകൊണ്ട് ഒരു വീട് അത്യാവശ്യമാണ് അതെന്റെ ആവശ്യമായി കരുതിയാൽ മതി.എവിടെയെങ്കിലും ഒന്ന് സംഘടിപ്പിക്കാൻ പറ്റുമോ""..
""നോക്കട്ടെ മോളെ എങ്ങനെയായാലും നിന്റെ കൂടെ ഞാൻ ഉണ്ടാകും..""ഉപ്പ അവളെ തല തലോടി കൊണ്ട് പറഞ്ഞു.
""ഉപ്പ മാത്രമല്ല നീ പേടിക്കണ്ട ഞങ്ങൾ എല്ലാവരും ഉണ്ടാകും"". ആത്തി അവളെ കൂട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു
അത് അവളിലും വളരെയധികം സന്തോഷവും സമാധാനവും ഉണ്ടാക്കി..
______________________________
വൈകുന്നേരം ജോലി കഴിഞ്ഞു വന്നതാണ് ഷാനു..
ഫ്രഷ് ആയി ഉമ്മയെ തിരഞ്ഞു നടക്കുകയാണ്..
"ഉമ്മാ ... ഉമ്മാ ... നിങ്ങൾ എവിടെ പോയിരിക്കണെ"".
"ഞാനിവിടെയുണ്ട്". ഉമ്മയുടെ റൂമിൽ നിന്നും ഉമ്മാന്റെ മറുപടിവന്നു.
ഷാനു നേരെ അങ്ങോട്ടേക്ക് പോയി
""എന്റെ ഉമ്മാ...നിങ്ങൾക്ക് എന്താ പണി ഞാൻ വന്നിട്ട് കുറച്ചു നേരമായല്ലോ.എനിക്ക് വിശന്നിട്ട് വയ്യ ചായയും കടി എന്താ ഉള്ളത് എന്നുവച്ചാൽ എടുത്തുവെക്കാൻ നോക്കി."
"ഞാൻ ഒരു മാഗസിൻ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. നിന്റെ കുളിയൊക്കെ കഴിയുമ്പോൾ ചായ ഉണ്ടാക്കാം എന്ന് കരുതിയത.. നേരം പോയത് അറിഞ്ഞില്ല..""
""നിങ്ങൾ ഈ പ്രായത്തിലാണോ മാഗസിനും വായിച്ചിരിക്കുന്നെ...""
""എന്താടാ എന്റെ ഈ പ്രായത്തിന് ഒരു കുറവ്. ഞാൻ ഇന്നും 18 കാര്യാ"".
""പിന്നെ ഒരു 18 കാരി.നിങ്ങൾ നിന്നു തള്ളാതെ പെട്ടെന്ന് എന്തെങ്കിലും എടുത്തു വെക്കാൻ നോക്കി ഉമ്മ.. വിശന്നിട്ട് കുടൽ കരയുന്നുണ്ട്.""
""ആ ചെല്ല്..""
ഉമ്മ ഷാനുവിന് വേണ്ടി ചായയും ബേക്കറിയും എടുത്ത് വച്ചു..
""ഇതെന്താ ഉമ്മ ബേക്കറി ആണോ ചായക്ക് പലഹാരം ഒന്നും ഉണ്ടാക്കിയിട്ടില്ലേ?. എനിക്ക് വിശന്നിട്ട് വയ്യ ഇതൊന്നും തിന്നാൽ എന്റെ വിശപ്പ് അടങ്ങൂല.".
""എടാ നിനക്ക് പലഹാരം ഉണ്ടാക്കാൻ നിന്റെ കെട്ടിയോളൊന്നും ഇവിടെയില്ല... പിന്നെ ഇവിടെ പലഹാരം ഒന്നും വൈകുന്നേരം പ്രതീക്ഷിക്കുകയും വേണ്ട. മോൻ പണ്ട് എങ്ങനെയായിരുന്നു ഇവിടെ ഉണ്ടായിരുന്നത് അതുപോലെ ഉണ്ടാകും.പിന്നെ നിനക്ക് വിശപ്പിന്റെ അസുഖം കൂടുതലാണെങ്കിൽ രാത്രിയൽക്ക് ഉണ്ടാക്കി വെച്ച ചോറുണ്ട് അത് വേണമെങ്കിൽ തരാം.."".
""എനിക്കൊന്നും വേണ്ട ചോറ്. ഇനി ഇവിടെ ഇങ്ങനെ തന്നെ ആയിരിക്കുമോ.പട്ടിണി വന്നു ഞാൻ ചാവുമല്ലോ...""
""നീ ചൂടാവാതെടാ അനു ഇങ്ങോട്ടേക്ക് വരട്ടെ അവൾ വന്നാൽ എല്ലാം ശരിയാകും.""
""അനു വന്നാൽ നിങ്ങളെ ഈ മടി സ്വഭാവം അവളെ പഠിപ്പിക്കരുത്.ആമിയെ പോലെ വളരെ നീറ്റ് ആയിട്ട് എല്ലാം ചെയ്യുന്ന ഒരു പെണ്ണാക്കി മാറ്റണം.."".
""എന്ത് പറഞ്ഞാലും അവന്റെ ഒരു ആമി...അവളെ പോലെ ആകാൻ തീരുമാനിച്ചിട്ടില്ല.. അനുമോളെ മിടുക്കിയാ...""
""ആയാ മതിയായിരുന്നു...""
""ഡാ നിനക്ക് അറിയില്ല അവളെ"".
""എനിക്കറിയാം ഉമ്മ ഇനി അവളുടെ പുരാണം ഒന്നും ഇവിടെ തള്ളണ്ട അവൾ വരട്ടെ.. എന്നിട്ട് വേണം എനിക്കൊന്നു ജീവിക്കാൻ "".. 😍
""ഇനു വന്നില്ലേ? അവൾ വന്നിട്ട് വേണം മഹർ എടുക്കാൻ.."
"ഇല്ലടാ അവൾ കുറച്ചുകൂടെ കയ്യും വരാൻ..."
"പിന്നെ അടുത്ത ആഴ്ചയാണ് ആമി വരുന്നത് അത് കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞാൽ കല്യാണം ആണ്..
അതുകൊണ്ട് ഉമ്മാക്ക് എന്തെങ്കിലും എടുക്കാൻ ഉണ്ടെങ്കിൽ ഇന്ന് നമുക്ക് പുറത്ത് പോവാം ."
""പിന്നെ എന്റെ കല്യാണം കഴിഞ്ഞ രണ്ടുമാസം കഴിഞ്ഞാൽ ഇനുന്റെ കല്യാണവും ഉണ്ടാക്കാം.നിക്കാഹ് വേണമെങ്കിൽ എന്റെ കല്യാണത്തിന് കഴിക്കാം..""
""അങ്ങനെ ആക്കാം അവൾക്കും ഇപ്പോൾ നിക്കാഹ് ആണ് വേണ്ടത്..""
""നിന്റെ ഡിവോഴ്സ് എന്നാ കിട്ടുക"..
"അത് പെട്ടെന്ന് ആവും ഈ മാസം തന്നെ ഡിവോഴ്സ് കിട്ടും ."
""എടാ ഒരു മാസമൊക്കെ എടുക്കുമോ..? അനു കുട്ടികളുള്ള കാര്യം അറിയില്ല നിനക്കറിയാലോ..?? കല്യാണം വളരെ ലളിതമായി ആരും അറിയാതെ കഴിക്കേണ്ടി വരും..""
""അതൊക്കെ ഞാൻ ചെയ്യാം പക്ഷേ നിങ്ങളായിട്ട് അറിയിക്കാതിരുന്നാൽ മതി..""
""എങ്ങനെ ആശിച്ചിരുന്ന കല്യാണമാ ചെക്കാ നിന്റേത് ഇപ്പോൾ ഇത് ഇങ്ങനെയൊക്കെയായി""..
""ഏതായാലും ആശിച്ച കല്യാണം ചെറുതായാണെങ്കിലും നടക്കാൻ പോവല്ലേ അതിന് ഉമ്മ ദൈവത്തിനോട് നന്ദി പറ..""
""ആമി എങ്ങാനും കേസും കോടതിയുമായി നടന്നിട്ടു ഉണ്ടായിരുന്നെങ്കിൽ നമുക്കൊരു തലവേദനയായിരുന്നു.""
""ആകെ അവൾ ചെയ്ത ഒരു നല്ല കാര്യം അതാ""..അപ്പോഴും ആമിയുടെ മേൽ പൈജാരുകയായിരുന്നു ഉമ്മ.
അവളെ അങ്ങനെ പറഞ്ഞത് കേട്ട് ഷാനുവിന് തന്നെ ഇടങ്ങേറായി.. ഒന്നുമില്ലെങ്കിലും കുറച്ചുകാലം അവന്റെ നല്ലൊരു പാതിയായിരുന്നല്ലോ അവൾ...
മക്കളെ കുറിച്ചാലോചിച്ചപ്പോൾ തന്നെ അവന് സങ്കടം വന്നു .. അടുത്തുണ്ടായപ്പോൾ അവരെയൊന്നും തലോലിക്കാൻ പോലും ഞാൻ പോയിട്ടില്ലല്ലോ. ഇപ്പോൾ എന്തോ അവരെ വളരെയധികം മിസ്സ് ചെയ്യുന്നു.. ഒരുപാട് നേരം ആലോചിച്ചാൽ ഇനിയും സങ്കടമാകും എന്ന് കരുതി അവൻ പിന്നെ ആലോചന അവിടെ അവസാനിപ്പിച്ചു...
______________________________
പിന്നീടൊന്നും സംസാരിക്കാതെ ആമിയും ബാക്കിയുള്ളവരും അവരുടെ റൂമിലേക്ക് പോയി..
ആമിനേരെ ചെന്ന് ഫോൺ എടുത്തു വാട്സാപ്പിൽ കുറച്ചു മുൻപുള്ള ദിവസങ്ങളിൽ വന്നിരുന്ന നമ്പറിലേക്ക് വിളിച്ചു..
രണ്ടുമൂന്ന് പ്രാവശ്യം വിളിച്ചപ്പോൾ ബെല്ലടിക്കുന്നു എന്നല്ലാതെ ഒരു റെസ്പോണ്ടും കിട്ടിയില്ല.. അത് അവളിൽ ഒരു നിരാശ വരുത്തിയെങ്കിലും.. അവൾ വീണ്ടും അതിലേക്ക് കോൾ ചെയ്തു..
രണ്ടുമൂന്ന് പ്രാവശ്യത്തെ ബെല്ലടിക്ക്ശേഷം ആ കോൾ അറ്റൻഡ് ആയി..
"""''ഹലോ'''"".
തുടരും......