Life Bond - 8 in Malayalam Love Stories by AADIVICHU books and stories PDF | പ്രാണബന്ധനം - 8

Featured Books
Categories
Share

പ്രാണബന്ധനം - 8

❤പ്രാണബന്ധനം ❤8


അഭി തന്റെ മനസ്സ് തുറക്കാൻ തുടങ്ങിയെന്ന് കണ്ട അനന്ദു അവളിലേ ഓരോ... ഭാവങ്ങളും ഒപ്പിയെടുക്കാനെന്നത് പോലെ അവൾക്കഭിമുഖമായി തിരിഞ്ഞുകൊണ്ടവളെ ഉറ്റുനോക്കിയിരുന്നു.


                    🍁🍁🍁🍁🍁

അന്ന് നമുക്ക് അടുത്തുള്ള ഈ വീടുകളിൽ ഒന്നുപോലും ഇവിടെ ഉണ്ടായിരുന്നില്ല.
അവിടം മുഴുവൻ കാട് നിറഞ്ഞസ്ഥലമായിരുന്നു.
ഒത്തിരിമാവും കശുമാവും പയിൻമരവും ഇലഞ്ഞിയും അങ്ങനത്തേ ഒരുവിധം എല്ലാമരങ്ങളും അവിടുണ്ടായിരുന്നു.

കശുമാങ്ങയുടെ കാലമായാൽ കശുവണ്ടിയും അതിന്റെ മാങ്ങയും പറിക്കാനായി ഞാനും ആമിയും മത്സരമായിരുന്നു.

പിന്നേ ആ... പറമ്പിന്റെ ഈ അറ്റത്തായി ഒരു വല്യമാവുണ്ടായിരുന്നു. വലുതെന്നുവച്ചാൽ ഒത്തിരിവലുത് മാങ്ങാകാലമായാൽ അതിൽനിറയെ കണ്ണിമാങ്ങ ഉണ്ടാവും ഒരു കുഞ്ഞ് കാറ്റടിച്ചാൽപോലും ഒത്തിരി മാങ്ങാകൾവീഴും. എന്നും രാവിലെ എഴുന്നേറ്റ് ഞാനും ആമിയും ആദ്യം ഓടുന്നത് അതിന്റെ ചുവട്ടിലേക്കാവും. എല്ലാംകൂടെ പെറുക്കി ഇവിടെ കൊണ്ട് വന്ന് രണ്ടാളും പല്ല്തേച് ചായപോലും കുടിക്കാതെ ഇത് കഴിച്ചോണ്ടിരിയ്ക്കും..... പക്ഷേ രാത്രിയിൽ നായയുടേയും കുറുക്കന്റെയും ഉച്ചത്തിലുള്ളശബ്‍ദങ്ങളും അടിയും ഒക്കെആയി അവിടേക്ക് നോക്കാൻ തന്നെപേടിയായിരുന്നു.

പക്ഷേ അവയെക്കാൾ വലിയ മനുഷ്യമൃഗങ്ങളാണ് നമുക്ക് ചുറ്റും എന്നറിഞ്ഞത് ഞാൻ 
അഞ്ചാംക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു.


ഒരു തുമ്പിയെപോലെ പാറിനടന്നിരുന്നവൾ.... പുല്ലിനോടും പുൽച്ചാടിയോടും കഥപറഞ്ഞുകൊണ്ട് നെഞ്ചിൽചേർത്ത്പിടിച്ച പുസ്തകങ്ങളുമായി ദിവസവും ലൈബ്രറിയിൽപോയിരുന്നവൾ....
ഇട്ടിരുന്ന പാവാട നിവർത്തിപിടിച്ചു തോട്ടിലെ മുട്ടൊപ്പം വെള്ളത്തിൽ നെറ്റിയിൽ പൊട്ടുള്ള മീനിനെ പിടിച്ചും....
കവുങ്ങിൽ നിന്നുംവീഴുന്ന നല്ല പഴുത്ത അടയ്ക്ക എടുത്തു കടിച്ചുനീര് കുടിച്ചുകൊണ്ട്  അടുത്തുള്ള മാവിൽ കല്ലെറിഞ്ഞും...വിളയാത്ത നെൽകതിർ പറിച് അതിലെ ഓരോ നെൽമണിയിലെയും പാല് കുടിച്ചു നടന്നിരുന്നവൾ.....ഡീ.. കുറുമ്പിഎന്ന് വിളിച്ചാൽ തിരിഞ്ഞുനിന്ന് കോക്രി കാട്ടിയിരുന്നവൾ.....
അതായിരുന്നു ഞാൻ......


ഇന്നത്തെ അച്ഛനമ്മമാരെപോലെ അന്നാരും കുട്ടികളെ ഇത്രക്കണ്ട്‌ ശ്രദ്ധിച്ചിരുന്നില്ല. കാരണം എല്ലാവരും എല്ലാരേയും സ്വന്തം പോലെയേ കണ്ടിരുന്നുള്ളു. 10വയസ്സായാലും കൊച്ചുകുഞ്ഞാണ് എന്നായിരുന്നു എല്ലാരുടേം കാഴ്ചപാട്.

ഇന്ന് വീട്ടിൽ ആരെങ്കിലും വന്നാൽ കുട്ടികളെ മടിയിലിരുത്താൻ ആരെങ്കിലും സമ്മതിക്കുമോ....?


എന്ന് ചോദിച്ചുകൊണ്ടവൾ അനന്ദുവിനെനോക്കി....

അവൻ ഇല്ലാ... എന്ന അർത്ഥത്തിൽ തല ഇരുവശത്തേക്കും. വെട്ടിച്ചു.


ഉം....... എന്നാൽ അന്നതൊരു തെറ്റായി ആർക്കുംതോന്നിയിരുന്നില്ല. അതുകൊണ്ട്തന്നെ ഗുഡ്ടെച്ചും ബാഡ് ടെച്ചും ആരുംതന്നെ കുട്ടികൾക്ക് പറഞ്ഞുകൊടുത്തിരുന്നുമില്ല.

എന്ന് പറഞ്ഞുകൊണ്ടവൾ ഇരുന്നിടത്തുനിന്നും എഴുന്നേറ്റ് നിലാവിലേക്കിറങ്ങി മുറ്റത്തെ ആട്ടുകട്ടിലിലായി ചെന്നിരുന്നു അവൾക്കൊപ്പം അനന്ദുവും.

അച്ഛന്റെ ഒരകന്ന ബന്ധു ഉണ്ടായിരുന്നു അച്ഛന് അയാൾ അനിയനായിരുന്നു..... ഞങ്ങൾക്ക് പാപ്പനും.... അയാൾ ഇടയ്ക്കിടെ വീട്ടിൽ വരും. വരുമ്പോ കൈനിറയെ മിട്ടായി കൊണ്ട്തരും അതുകൊണ്ടാവാം അയാളെഎനിക്ക് വളരെ ഇഷ്ട്ടമായിരുന്നു.

ഒരുദിവസം അയാൾവന്നപ്പോ അച്ഛനും അമ്മയും വീട്ടിൽ ഉണ്ടായിരുന്നില്ല ആമിക്കന്ന് 5വയസ്സ്
ഭയങ്കര കുസൃതിയായിരുന്നവൾ അടുത്ത വീട്ടിലെ കുട്ടികൾക്കൊപ്പം കളിക്കാനോടി.
ഞാനാണേൽ തലേദിവസം ലൈബ്രറിയിൽനിന്നും കൊണ്ട് വന്ന ഏതോ ഒരു കഥാപുസ്തകം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു.


അയാളെകണ്ടപ്പോ ഞാൻ സ്നേഹത്തോടെ അയാൾക്കരികിലേക്ക് ഓടിച്ചെന്ന് കെട്ടിപിടിച്ചു.
അയാൾ കയ്യിലിരുന്ന മിട്ടായികൾ എനിക്ക് നേരെനീട്ടി.
അത് വാങ്ങി റൂമിലേക്ക് കയറിയ എനിക്ക് പിന്നാലെതന്നെ ആയാളും അകത്തേക്ക്കയറി.
മിട്ടായി റൂമിൽവച് തിരിഞ്ഞപ്പോ എന്റെ റൂമിൽനിൽക്കുന്ന അയാളെകണ്ട് ഞാൻ ഒന്ന് പുഞ്ചിരിച്ചു.

അഭിയുടെ ഓർമ്മകൾ ആ.....ദിവസത്തിലേക്ക് പോയി 

അല്ലാ മോളേ... അച്ഛനും അമ്മേം എവിടെ?


അവര് എവിടെയോ കല്യാണത്തിന് പോയതാ പാപ്പാ.....

എപ്പഴാ വരിക അവര്?


അറിയില്ല വൈകും എന്ന് പറഞ്ഞിട്ടുണ്ട് വൈകിട്ട് വല്യച്ഛന്റെ വീട്ടിൽപോയി നിക്കാൻ പറഞ്ഞിട്ടുണ്ട്.


ആണോ.... മോള് കുറച്ചുവെള്ളം തന്നെ വല്ലാത്ത ദാഹം....


ദാ.... ഇപ്പോ തരാട്ടോ....

രണ്ട് മിനിട്ടുകൊണ്ട് അയാൾക്ക് മുന്നിൽ വെള്ളവുമായി അവളെത്തിയിരുന്നു


ദാ... വെള്ളം...

അവിടെ വച്ചേക്കുമോളേ....

എന്ന് പറഞ്ഞുകൊണ്ടായാൾ അടുത്തിരുന്ന ടേബിളിലേക്ക്‌ വിരൽചൂണ്ടി.


എന്താ... പാപ്പാ... ഇങ്ങനെ നോക്കുന്നെ?



അയാളുടെ വല്ലാതെയുള്ള നോട്ടംകണ്ടവൾ നിഷ്കളങ്കമായി ചോദിച്ചു...


മോള് വല്ലാണ്ട് സുന്ദരിയായിട്ടുണ്ടല്ലോ..... അതോണ്ട് നോക്കിയതാ.....

എന്ന് പറഞ്ഞുകൊണ്ടായാൽ അവളുടെ കഴുത്തിലൂടെ കൈകൾ ഓടിച്ചു


അവൾ ഇക്കിളിയോടെ കുലുങ്ങി ചിരിച്ചു....


ആഹാ... മോൾക്ക് വല്ലാണ്ട് ഇക്കിളി ഉണ്ടല്ലേ.....


ഉം.... ഉണ്ടോന്നോ ചിലസമയം കയ്യിൽ തൊട്ടാൽപോലും ഇക്കിളിവരും


അവൾ അയാളെനോക്കി നിഷ്കളങ്കമായി പുഞ്ചിരിച്ചുകൊണ്ട്പറഞ്ഞു.


ആണോ..... ഞാനൊന്ന് നോക്കട്ടെ ഞാൻ തൊട്ടാൽ മോൾക്ക് ഇക്കിളി വരുവോന്ന്....

പറഞ്ഞുകൊണ്ടായാൾ അവളെ മുറുകെ കെട്ടിപിടിച്ചുകൊണ്ട് അവളുടെ കഴുത്തിൽ മുഖമുരസി


അവൾ ചിരിച്ചുകൊണ്ട് അയാളുടെ പിടുത്തം വിടുവിക്കാനായി കുതറി എന്നാൽ അയാളുടെ കൈകൾ അവളിൽ കൂടുതൽ മുറുകി.

ആ....പിടുത്തത്തിൽ ശ്വാസംമുട്ടിക്കൊണ്ടവൾ അയാളുടെപുറത്ത് ആഞ്ഞടിച്ചു
എന്നാൽ ഒരുകയ്യാലയാൾ അവളെ മുറുകെ പിടിച്ചുകൊണ്ടവളുടെ നെഞ്ചിൽ അമർത്തിതിരുമ്മി

അവൾ വേദനയോടെ അലറികരഞ്ഞു ആ.. വേദനയിൽ ടേബിളിൽ ഇരുന്നൊരു പെൻസിലെടുത്തുകൊണ്ടവൾ അയാളുടെ പുറത്തേക്ക് ആഞ്ഞുകുത്തി
ആ... വേദനയിലയാളുടെ കയ്യൊന്നയഞ്ഞു ആ.. നിമിഷമവൾ അയാളെതള്ളിമാറ്റി മുറ്റത്തേക്കോടി

എന്ത് ചെയ്യണമെന്നറിയാതെയവൾ കരഞ്ഞുകൊണ്ട് പരിഭ്രമത്തോടെ ചുറ്റും നോക്കി.



ഇപ്പോ നടന്നത് നീ....ആരോടെങ്കിലും പറഞ്ഞാൽ ആമിയോടായിരിക്കും ഞാനിതു ചെയ്യുന്നതെന്നോർത്തോ....


അവൾക്ക് പിറകെ മുറ്റത്തേക്കിറങ്ങിയ അയ്യാൾ അവളെനോക്കി ദേഷ്യത്തോടെ അവൾക്കരികിൽ കുനിഞ്ഞിരുന്നുകൊണ്ട് അവളുടെ വലംകൈതണ്ടയിൽ അമർത്തിപിടിച്ചു കൊണ്ട് പറഞ്ഞു.

ആ... ഓർമയിൽ ഏങ്ങി കരഞ്ഞ അവളുടെ ചുമലിൽ അനന്ദു അമർത്തിപിടിച്ചു.
അവൾക്കൊപ്പം അവന്റെ കണ്ണുകളും നിറഞ്ഞൊഴുകി.

അതിനുശേഷമയാൾ  പലപ്പോഴും വീട്ടിൽവന്നു അപ്പോഴൊക്കെ ഞാൻ അയാളിൽനിന്നും ഒഴിഞ്ഞുമാറിനടന്നു.


എന്നാൽ  7ഇൽ പഠിക്കുന്ന സമയംഒരുഞായറാഴ്ച അച്ഛനും അമ്മയുംകൂടെ ആമിമോളേം കൊണ്ട് ഹോസ്പിറ്റലിൽ പോയസമയം


ഡോറിൽ ആരോ... മുട്ടുന്നത് കേട്ട് അഭി കയ്യിലിരുന്ന പുസ്തകം കട്ടിലിലേക്ക് വച്ചുകൊണ്ട് പോയി ഡോർ തുറന്നു


മുന്നിൽ നിന്നായാളേ കണ്ട്
അവളാകെ ഭയന്നുപോയി മുറ്റത്തേക്ക് ഇറങ്ങി ഓടാൻ തുനിഞ്ഞവളെ അയാൾ ഇടുപ്പിൽ കൈചുറ്റി ഡൈനിങ് ഹാളിലേക്ക് തന്നെ തൂക്കിയെടുത്തിട്ടുകൊണ്ട് ഡോർഅടച്ചുലോക് ചെയ്തശേഷം 
ഒരുകയ്യാൽ അവളെ തൂക്കിയെടുത്തുകൊണ്ടയാൾ റൂമിലേക്ക് നടന്നു കഴിഞ്ഞിരുന്നു. കട്ടിലിൽ നിരത്തിയിട്ട പുസ്തകങ്ങൾക്ക്‌ മുകളിലേക്കെയാൾ അവളെ തൂക്കിയെറിഞ്ഞുകൊണ്ട് അവളിലേക്ക് ചാഞ്ഞു അലറിവിളിക്കാൻ തുടങ്ങിയ അവളുടെ വായിലേക്കയാൾ ബെഡ്ഷീറ്റിന്റെ ഒരുഭാഗം കുത്തികയറ്റി ഡ്രസ്സിനുമുകളിലൂടെ അവളുടെ കുഞ്ഞ്മാറിടങ്ങൾ അയാൾ  അമർത്തിതിരുമ്മി. വേദനയാൽ അവൾ അയാളെ ചവിട്ടാനായി കാലുകൾ പൊക്കി എന്നാൽ അതിനുമുന്നേതന്നെയയാൾ അയാളുടെ കാലുകൾവച്ചു അവളുടെ കാലുകൾ ലോക് ചെയിതുകഴിഞ്ഞിരുന്നു.

രണ്ട്കാലുകളും രണ്ട്കൈകളും അയാൾ ലോക്ചെയ്തെങ്കിലും അവൾ രക്ഷപെടാനായി കിടന്ന്പിടച്ചു. എന്നാൽ..... അതൊന്നുംകണക്കിലെടുക്കാതെ അവളുടെ മുറ്റട്ടംവരുന്ന പാവാടയും പെട്ടിക്കോട്ടും ഒരുമിച്ചയാൾ മുകളിലേക്ക് പൊക്കികഴിഞ്ഞിരുന്നു

ആ...സമയം അയാൾക്ക് മുന്നിലവൾ കുഞ്ഞായിരുന്നില്ല. വെറുമൊരു പെണ്ണ് മാത്രമായിരുന്നു....
അയാളിലെ സകല വൈകൃതങ്ങളും അവളിൽ തീർത്തുകൊണ്ടയാൾ 
അല്പസമയംകഴിഞ്ഞവളിൽ നിന്നും എഴുന്നേറ്റുമാറുമ്പഴേക്കും അവൾ വാടിയ താമരതണ്ടിനെക്കാൾ കഷ്ട്ടാവസ്ഥയിലായിരുന്നു....


നോക്ക് അഭി ഈ... കാര്യങ്ങൾ ആരെങ്കിലും അറിഞ്ഞാൽ നീ...ഇപ്പോ അനുഭവിച്ചത് ആമിയായിരിക്കും അനുഭവിക്കാൻ പോകുന്നത് എന്ന് ഞാൻ പറഞ്ഞത് മറന്നിട്ടില്ലല്ലോ.......പാപ്പന്റെ മോള് ?


അയാളുടെ നോട്ടം കണ്ടവൾ പേടിയോടെ തല ഇരുവശത്തേക്കും പതിയേചലിപ്പിച്ചു.


ആഹാ.... ന്നാ മോള്പോയി ഒന്ന് കുളിക്കാൻനോക്ക്
എന്നിട്ട് എല്ലാരുടേം മുന്നിൽ നല്ലകുട്ടിയായി ഇരിക്കാൻനോക്ക് കേട്ടോ 

എന്നുപറഞ്ഞുകൊണ്ടായാൾ അയാളുടെ പാന്റ് നേരെയാക്കിയ ശേഷം അവളുടെ വായിൽനിന്നും ബെഡ്ഷീറ് വലിച്ചുനീക്കി 

വെള്ളം.......

വെള്ളമൊക്കെ തരാം പക്ഷേ പറഞ്ഞത് ഓർമ്മയുണ്ടല്ലോ....


എന്ന് ചോദിച്ചുകൊണ്ടായാൾ അവൾ കുടിക്കാൻ കൊണ്ട് വച്ച വെള്ളംനിറച്ചകുപ്പി അവൾക്ക് നേരെ നീട്ടി.


എന്നാൽ സ്വയമവൾക്ക് എഴുനേൽക്കാൻ കഴിയില്ലെന്ന് കണ്ടയാളവളെ താങ്ങി ഇരുത്തി വെള്ളം അൽപ്പല്പമായി അവളുടെ വായിൽ ഒഴിച്ച്കൊടുത്തു. തന്റെ വൈകൃതങ്ങളിൽ തളർന്നവശയായ ആ കുഞ്ഞിപ്പെണ്ണിന്റെ തൊണ്ട നനയ്ക്കാൻ ഇത്തിരി വെള്ളം കൊടുക്കുന്നതിനിടയിൽ പോലും അയാളുടെ കൈകൾ അവളുടെ ശരീരത്തിൽ വീണ്ടും പരതിക്കൊണ്ടിരുന്നു. അവളാ വീർപ്പുമുട്ടലിൽ പാതികുടിച്ച വെള്ളം പോലും വിക്കിച്ചുമച്ചു.

എന്തായാലും ഞാൻ ഇറങ്ങുവാ...... പറഞ്ഞതെല്ലാം ഓർമ്മയുണ്ടല്ലോ.....?
എന്ന് ചോദിച്ചു കൊണ്ടായാൾ പാന്റ് ഒന്നൂടെ നേരെയാക്കിക്കൊണ്ട് അവിടെനിന്നും ഇറങ്ങി നടന്നു.


എന്നിട്ട്..... ചേച്ചി ഇതൊന്നും ആരോടും പറഞ്ഞില്ലേ......


അനന്ദു വലിഞ്ഞു മുറുകിയ മുഖത്തോടെ അഭിയെനോക്കി ചോദിച്ചു


അവൾ പുച്ഛത്തോടെ മുഖംചുളിച്ചുകൊണ്ട് പറഞ്ഞുതുടങ്ങി...

അച്ഛനും അമ്മയും വന്നാൽ എന്തായാലും പറയണം എന്ന് മനസ്സിൽ ഉറപ്പിച്ചുകൊണ്ട് തന്നെയാ....ഞാനിരുന്നത്.

എന്നാൽ......


എന്താ.... ഒരു എന്നാൽ...... പറ ചേച്ചി....


അന്ന് അച്ഛനും അമ്മയും തിരിച്ചുവരുമ്പോൾ അയാളും ഒപ്പമുണ്ടായിരുന്നു......


എന്റെ കോലംകണ്ട അമ്മ കാര്യംചോദിച്ചു എന്നാൽ അയാളെ നോക്കിയ ഞാൻ കണ്ടത് കയ്യിലിരുന്ന ആമിമോളുടെ ദേഹത്തുകൂടെ കയ്യോടിച്ചുകൊണ്ട് എന്നെ നോക്കിചിരിക്കുന്ന അയാളെയായിരുന്നു.


അത് കണ്ട് പേടിയോടെ  ഉറങ്ങിയപ്പോ... ദുസ്വപ്നംകണ്ട് പേടിച്ചു കരഞ്ഞതാണെന്ന് പറഞ്ഞൊഴിഞ്ഞു.


പിറ്റേ.... ദിവസം കലശലായ  വയറുവേദനയും ബ്ലീഡിങ്ങും തുടങ്ങി എന്നാൽ പിരീഡ്‌സിന്റെപേരിൽ ആ... വേദനകൾ മുങ്ങിപോയി...

അല്ലെങ്കിലും പെൺകുട്ടികൾക്ക് ഉണ്ടാവുന്ന സങ്കടങ്ങളും ആഗ്രഹങ്ങളും വേദനകളും ആ.... ഒരുകാര്യത്തിന്റെ പേരിൽ മുങ്ങി പോവാറാണല്ലോ പതിവ്. അവളുടെ സ്വരത്തിൽ നേരിയ പുച്ഛം കലർന്നു.

ദിവസങ്ങളോളം തുടയിടുക്കിലെ നീറ്റൽ സഹിക്കേണ്ടിവന്നു ആരോടും ഒന്നും പറയാൻ കഴിഞ്ഞില്ല. എല്ലാം സ്വയം ഉള്ളിലൊതുക്കി.
പേടിയായിരുന്നു എന്റെ കുഞ്ഞനിയത്തിയെ ഓർത്ത്......
ഒരു കഴുകന്റെയും കണ്ണുകൾ എന്റെ മോളുടെ ദേഹത്തു വീഴരുതെന്ന എന്റെ ആഗ്രഹം അതായിരുന്നു സത്യത്തിൽ ഞാൻ ആമിമോളെ പൊതിഞ്ഞുപിടിച്ചു കൊണ്ട്നടക്കാൻ ഉണ്ടായ കാരണം.


പിന്നീടെപ്പഴെങ്കിലും ചേച്ചിയെ അയാൾ....


ഉം...... പലപ്പോഴായി അപ്പോഴൊക്കെ ആരോടും ഒന്നും പറയാൻ കഴിയാതെ ഞാൻ.....

ബാക്കിപറയാൻ കഴിയാതെയവൾ ഏങ്ങി കരഞ്ഞു.

ഇതിനിടെ എനിക്ക് കലാശലായ വയറുവേദന തുടങ്ങി ....
അച്ഛനും അമ്മയുംകൂടെ എന്നെ ഹോസ്പിറ്റലിൽ കൊണ്ട്പോകാൻ ഒരുങ്ങിഎന്നാൽ....... എങ്ങനെയോ അതറിഞ്ഞ അയാൾ അപ്പഴേക്കും ഇവിടെ എത്തിയിരുന്നു. പിന്നെ ഹോസ്പിറ്റലിൽ കൊണ്ട്പോയത് അയാളായിരുന്നു.
അയാളുടെ സുഹൃത്തിനരികെ..... അവിടെവച് അവരെന്നെ എന്തൊക്കെയോ ടെസ്റ്റുകൾനടത്തി യൂറിനും ബ്ലഡ്ഡുമൊക്കെ എടുത്തു.
അവസാനം അയാൾ എനിക്കെന്തൊക്കെയോ മരുന്നുകൾതന്നു ആ... മരുന്നുകൾ കഴിച്ച എനിക്ക് വ‌യറുവേദന
അധികരിച്ചു എല്ലുകൾ നുറുങ്ങുന്നപോലെ തോന്നി.തലകറങ്ങി വീഴാനാഞ്ഞ എന്നെ അവിടെ ഉണ്ടായിരുന്ന നഴ്സ് പിടിച്ചു ബെഡ്‌ഡിൽ കിടത്തി.
അൽപ്പസമയംകൊണ്ട് കാലിനിടയിലൂടെ രക്തം ഒലിച്ചിറങ്ങിയ നിമിഷം എന്റെ ബോധംമറഞ്ഞു.

പിറ്റേദിവസമാണ് എനിക്ക് പിന്നേ ബോധം തെളിഞ്ഞത്. നോക്കിയപ്പോ അച്ഛനും അമ്മയും എല്ലാരും എനിക്കടുത്തുണ്ടായിരുന്നു  വലംകയ്യിൽ കയറിക്കൊന്നിരിക്കുന്ന ബ്ലഡ് ബോട്ടിൽ കണ്ട ഞാൻ ചോദ്യഭാവത്തിൽ അമ്മയെനോക്കി


നിനക്ക് രക്തം കുറവായതുകൊണ്ട് കയറ്റുന്നതാ....

ഉം.........


പക്ഷേ എന്തുകൊണ്ടോ അതല്ലസത്യം എന്ന് എന്റെ മനസ്സ് ഉറപ്പിച്ചു പറഞ്ഞുകൊണ്ടിരുന്നു.

ആരും കൂടെഇല്ലാതിരുന്നസമയത്ത് എന്റെ കൂടെയുണ്ടായിരുന്ന സിസ്റ്റരുടെ കാലുപിടിച്ചു കരഞ്ഞുചോദിച്ചപ്പോ അവരെന്നോടൊരു കാര്യം പറഞ്ഞു

ആ...കുഞ്ഞ് പോട്ടെ മോളേ നീ  കുഞ്ഞല്ലേ അറിയാതെ ചെയ്ത് പോയതല്ലേഎന്ന്

അന്നതിന്റെ അർത്ഥം മനസ്സിലായില്ല എന്നാൽ  അടുത്ത വർഷം അതിന്റെ അർത്ഥം എനിക്ക് പൂർണ്ണമായും മനസ്സിലായി എന്നിൽനിന്നും അന്ന് ഒഴുകിയകന്ന രക്തം കൊണ്ട് പോയത് എന്നിൽ മൊട്ടിട്ടൊരു ജീവനും കൂടെയായിരുന്നെന്ന്.  അന്ന് മനസ്സിൽകോറിയിട്ടതാ ഇന്നത്തെ ദിവസം...മെയ് 10 എന്റെ കുഞ്ഞിനേ കൊന്നദിവസം.


എന്ന് പറഞ്ഞുകൊണ്ട അഭി നിലത്തേക്കിരുന്നു പൊട്ടിക്കരഞ്ഞു


അവളെ എന്ത് പറഞ്ഞാശ്വസിപ്പിക്കും എന്നറിയാതെ അനന്ദുനിറഞ്ഞ കണ്ണുകളോടെ അവളെ നോക്കി നിന്നു


നിനക്കറിയാമോ അനന്ദു........
സെക്സ് എജ്യുക്കേഷൻ സ്കൂൾ കാലംമുതൽക്കേ കുട്ടികൾക്ക് കൊടുക്കണം എന്ന് പറഞ്ഞപ്പോ എതിർത്ത ഒത്തിരി പേരുണ്ട് നമ്മുടെ നാട്ടിൽ.
അവരോരോരുത്തരും വീട്ടിലുള്ള പെൺകുട്ടികളോട്..... പോട്ടെ അവരവരുടെ അമ്മമാരോടെങ്കിലും ഒന്ന് മനസ്സുതുറന്ന് സംസാരിച്ചാൽ മനസ്സിലാവും ഒരുപക്ഷേ...... അറിവില്ലായ്മയുടെ പേരിൽ  അവരും ഒരിക്കൽ ചൂഷണം ചെയ്യപ്പെട്ടിരുന്നോ എന്ന്.


പാടില്ല..... എനിക്ക്‌ ഉണ്ടായ അനുഭവം മറ്റൊരു കുഞ്ഞിനും ഉണ്ടാവാൻ പാടില്ല.....
എന്ന് പറഞ്ഞുകൊണ്ട് 
നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചുകൊണ്ടവൾ ബാക്കി പറയാൻ ധൈര്യം നേടാൻ എന്നത് പോലെ ആകാശത്ത് തെളിഞ്ഞുനിന്ന ചന്ദ്രനെനോക്കി നിറഞ്ഞ കണ്ണുകൾ ഇറുകെ ചിമ്മി.




കാണാം