നമ്മൾ അറിയാതെ നേടിയ നിധിയാണനുഭവം.
നഷ്ടങ്ങളുടെ കണ്ണീരും, നേട്ടങ്ങളുടെ ചിരിയും,
എല്ലാം ചേർന്നൊരു പുസ്തകം.
ഓരോ വീഴ്ചയും ഒരു പാഠമായി,
ഓരോ വേദനയും ഒരു വെളിച്ചമായി.
മറ്റൊരാൾക്ക് പറഞ്ഞു കൊടുക്കാനാവാത്ത,
ഹൃദയത്തിൽ മാത്രം സൂക്ഷിക്കുന്ന രഹസ്യം.
കഴിഞ്ഞുപോയ വഴികളിലെ കാൽപ്പാടുകൾ
നമ്മളെ നമ്മളാക്കിയ കഥകൾ പറയുന്നു.
വേദനകളെ ഭയപ്പെടാതെ,
ഓരോ അനുഭവത്തെയും പുഞ്ചിരിയോടെ സ്വീകരിക്കാം.
കാരണം, മുറിവുകളില്ലാതെ,
വജ്രം തിളങ്ങുകയില്ല;
അതുപോലെ, അനുഭവങ്ങളില്ലാതെ,
ജീവിതം പൂർണ്ണമാവുകയില്ല
✍️തൂലിക _തുമ്പിപ്പെണ്ണ്