Malayalam Quote in Story by Dayami

Story quotes are very popular on BitesApp with millions of authors writing small inspirational quotes in Malayalam daily and inspiring the readers, you can start writing today and fulfill your life of becoming the quotes writer or poem writer.

വൃഥ ഈ ജന്മം 💔
ആ തറവാട് മുറ്റത്ത് വന്നിറങ്ങുമ്പോൾ... ആദിയുടെയും ശിവന്യയുടെയും മുഖത്ത് നിറഞ്ഞ സന്തോഷം ആയിരുന്നൂ......😊



ആ മണ്ണിൽ കാലുകുത്തിയപോൾ തന്നെ അവൻ്റെ കണ്ണുകൾ പാഞ്ഞത് തെക്കേ തൊടിയിലെ അസ്ഥി തറക്കു നേരേ ആയിരുന്നൂ....🙄



ഒരു ദീഘനിശ്വാസതോടെ അവൻ അവളുമായി അകത്തേക്ക് നടന്നു.....


അവരേ കാതെന്ന പൊലെ വീടിന് ഉമ്മറത്ത് തന്നെ എല്ലാവരും ഉണ്ടായിരുന്നു...😊

എല്ലാവരുടെയും സ്നേഹ പ്രകടനങ്ങൾക്ക് ഒടുവിൽ അവർ അകത്തേക്ക് കെയറി....


ഒന്ന് ഫ്രഷ് ആയി വന്ന ശേഷം അവള് അവനുമായി പഴമവിളിച്ചോതുന്ന അ തറവാട് ചുറ്റി നടന്നു കണ്ടൂ.....😊


അവിടെ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ചിത്രങ്ങളിൽ കുടി കണ്ണുകൾ പയിക്കുംബോൾ അതിൽ ഒന്നിൽ അവളുടേ കണ്ണുകൾ ഓടക്കി....🙄

എന്താ നീ അതിൽ തന്നെ നോക്കി നില്കുന്നത്....🤔 അവൻ അവളുടേ പുറകിലായി നിന്ന് കൊണ്ട് ചോദിച്ചു ....


ആരാ ഇത്.... ബാക്കി ഉള്ളവരെ ഒക്കെ കണ്ടൂ പക്ഷേ ഇവരെ മാത്രം കണ്ടില്ലല്ലോ...🤔. അവള് പറഞ്ഞു...


അത് എൻ്റെ വല്യച്ഛൻ്റെ മകൾ അണ്... അനാമിക.... 💔അവൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു...


അനാമിക... അവള് അ പേര് ഒന്നുകൂടി ഉരുവിട്ടു.....


അപ്പൊ കൂടെ ഉള്ളതോ...🙄. അവള് അവനേ നോക്കി ചോദിച്ചു...


അവളുടേ പ്രണയം അയിരുന്നവൻ... അഭിമന്യു..❤️ അച്ചു ഏട്ടൻ്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നൂ.... (അച്ചു അവൻ്റെ വല്യച്ഛൻ്റെ മകൻ അണ്)



ഹും.... അവളൊന്നു മൂളി...they look so cute... ശെരിക്കും made for each other... അവള് അ ചിത്രത്തിൽ നോക്കി പറഞ്ഞു....





അത് കേട്ട് അവൻ ഒന്ന് ചിരിച്ചു....😊

പ്രണയം ആയിരുന്നൂ അവർക്ക്... ആർക്കും അസൂയ തോന്നി പോകുന്ന പ്രണയം.... അവൻ പറഞ്ഞു...


നമ്മളെ പൊലെ ആണോ..😊.. അവള് കുറുമ്പോടെ ചോദിച്ചു...


അവന് അവളെ തന്നോട് ചേർത്ത് നിർത്തികൊണ്ട് പറഞ്ഞു....



അല്ല... ഒരിക്കലും നമ്മളെ പോലെ അല്ല... നമ്മുളുടെ പ്രണയം അത് പൊലെ ആകല്ലേ എന്നായിരുന്നു ഞാൻ ആഗ്രഹിച്ചത്..💔...


അവള് അവനേ സംശയതോടെ നോക്കി....

അവരുടെ പ്രണയം മണ്ണോടു മണ്ണയിട്ട് കാലങ്ങൾ കഴിഞ്ഞു ശിവ.... 😒അവൻ പറഞ്ഞു..


എന്താ... ആദി എന്താ പറഞ്ഞു വരുന്നത്... അപ്പൊ അവർക്കു ഒന്നികാൻ സാധിച്ചില്ലേ........ അപ്പൊ ഇ ഫോട്ടോ.🥺... അവള് ചോദിച്ചു....


ഇങ്ങനെ ഒരു ചിത്രം അവർ എടുത്തിട്ട് പോലും ഇല്ല ശിവ...എന്തിന് അവർ പരസ്പരം സംസാരിച്ചിട്ടുണ്ടൊ എന്ന് വരെ സംശയം അണ്.....🥺 ആദി പറഞ്ഞു..


അപ്പൊ ഈ ചിത്രം... അവള് അവനേ നോക്കി...

അത് ഏട്ടൻ്റെ പണി ആ.... അവരേ ഇതുപോലെ കാണാൻ ഇപ്പോ എല്ലവരും ആഗ്രഹിക്കുന്നുണ്ട്.... ഒരിക്കലും നടക്കില്ല എന്ന് അറിഞ്ഞിട്ടും..എന്തിനോ വേണ്ടി..🥺😮‍💨അവൻ പറഞ്ഞു....


ചേച്ചീയെ അവന് ജീവൻ ആയിരുന്നൂ... അവന് മാത്രം അല്ല ഇവിടെ എല്ലാവർക്കും... അത്രക്ക് പാവം ആയിരുന്നൂ അവള്.... മനു ഏട്ടനും അങനെ തന്നെ....
കുട്ടുകരനോട് ചെയുന്ന തെറ്റ് ആകുമോ തൻ്റെ പ്രണയം എന്ന് കരുതി തൻ്റെ പ്രണയം ഉള്ളിൽ ഒതുക്കി ജീവിച്ച മനുഷ്യൻ... അവളും അത് തന്നെ ആകും ചിന്തിച്ചിട്ടുണ്ടവുക...
. തൻ്റെ പ്രണയം മർന്ന്... അല്ല...
അങനെ നടിച്ചു... വീട്ടുകാർ പറഞ്ഞ ഒരുവന് മുന്നിൽ തല കുനിച്ചു കൊടുത്തവള്.....
ചങ്കു തകരുന്ന വേദനയോടെ അവളുടെ വിവാഹത്തിന് ഒരോ കാര്യവും ചെയ്തു കൊടുത്തു അവൻ... എന്തിന് വേണ്ടയായിരുന്നു അറിയില്ല......
ആ വിവാഹത്തിന് ശേഷം അവനേ അരും കണ്ടിട്ടില്ല...
മാസങ്ങൾക്ക് ശേഷം ഞങ്ങളെ എതിരേറ്റത് അവളുടേ മരണ വാർത്ത ആയിരുന്നൂ.... എന്തു കൊണ്ടും അനുയോജ്യം എന്ന് കരുതിയ ഞങൾ അവള്ക്കു സമ്മാനിച്ച ജീവിതം അവള്ക്കു സങ്കടം മാത്രമെ നൽകിയോളൂ...
അവസാനം അത് അവളുടേ ജീവനും എടുത്തു.....അവളുടെ മരണ ശേഷം അണ് അവളുടേ ഡയറി ഏട്ടന് കിട്ടിയത്..
.അവളുടെ പ്രണയം ഞങൾ അറിയുന്നത്.... അന്നാണ് മനു ഏട്ടൻ അപ്രത്യക്ഷൻ അയ്തിൻ്റെ പൊരുളും ഞങൾ അറിഞ്ഞത്...
സങ്കടം ആയിരുന്നൂ.. നിരാശ ആയിരുന്നൂ... ഒരു വട്ടം എങ്കിലും അവർ അവരുടെ പ്രണയം തുറന്നു പറഞ്ഞിരുന്നു എങ്കിൽ സന്തോഷത്തോടെ ഇത് പൊലെ അവർ നമ്മുടേ കൂടെ ഉണ്ടയുരുനെ....
അവൻ അ ചിത്രത്തിൽ നോക്കി പറഞ്ഞു പറഞ്ഞു...


അപ്പൊ പിന്നെ മനു ഏട്ടൻ തിരിച്ചു വന്നിലേ..😒. അവള് ചോടിച്ച്....


വന്നു... ചേച്ചിയുടെ ചാsങ്ങുകൾക്ക്... അവളെ അവസനം ആയി കാണാൻ...💔 അന്ന് ഇവിടെ വന്നത് ഇന്ന് അന്നുവരെ ഞങൾ കണ്ട മനു ഏട്ടൻ അല്ലായിരുന്നു.... താടിയും മുടിയും ഓക്കേ വളർത്തി..💔 ആരു കണ്ടാലും തിരിച്ചറിയുക പോലും ഇല്ല... ഒന്നും മിണ്ടാതെ അവളെ നോക്കി കുറെ നേരം നിന്നു...🥺 ആ നിൽപ്പ് ഇപ്പോളും എനിക്ക് ഓർമ ഉണ്ട്....

ഇപ്പോ മനു ഏട്ടൻ എവിടെ ഉണ്ട്...🤔 അവള് ചോദിച്ചു...


ഇപ്പോ ഏട്ടൻ നല്ല സന്തോഷത്തിൽ ആകും... കാരണം ഇന്ന് അവൻ അവൻറെ പ്രിയപെട്ടവളുടെ കൂടെ ഉണ്ട്... ❤️. ആ മണ്ണിൽ അവര് ഒരുമിച്ചു ഉറങ്ങുന്നുണ്ട്....💔അവൻ്റെ കണ്ണുകൾ ജനലിലൂടെ തെക്കേ തൊടിയിലെ അസ്ഥിതറയിലേക്ക് പാഞ്ഞു....


അവളും അങ്ങോട്ടു കണ്ണുകൾ പയിച്ചു...അവളുടെ കണ്ണുകൾ നിറഞ്ഞു... എന്തിനെന്ന് അറിയാതെ...


എന്നാലും അവരുടെ ഇഷ്ടം അവർക്കു ആരോടെങ്കിലും ഒന്ന് പറയാം ആയിരുന്നൂ🥺...അവള് പറഞ്ഞു...


പല ഇഷ്ടങ്ങളും നഷ്ടം ആകുന്നതും.. ഇത് പൊലെ മണ്മറഞ്ഞു പോകുന്നതും തുറന്നു പറയത്തത് കൊണ്ട ശിവ... 💔അത് കൊണ്ടല്ലേ...എല്ലാവരുടെയും മുന്നിൽ വെച്ച് തന്നെ നിന്നേ പ്രോപോസ് ചെയ്തതും... ഒരു തലി കെട്ടി കൂടെ കൂട്ടിയതും😊.... അവൻ അവളെ തന്നിലേക്ക് അണച്ചു കൊണ്ട് പറഞ്ഞു.....


അവരുടെ ഈ ജന്മം വൃഥ ആയി പോയല്ലോ...
അവർക്ക് ഒന്നവനാൻ ദൈവം ഒരു ജന്മവും കൂടെ കൊടുമയിരിക്കും അല്ലെ...🥺അവള് അവനോട് ചേർന്നു നിന്ന് ആ ചിത്രത്തിലേക്ക് നോക്കി.....


മരണം കൊണ്ട് ഇല്ലാതെ ആകുന്നത് ശരീരം മാത്രം ആണ് ശിവ..... അല്ലാതെ പ്രണയം അല്ല...❤️.. അവര് എന്നോ ഒന്നായി കഴിഞ്ഞു...❤️അവൻ അവളെ ചേർത്ത് പിടിച്ചു.... അവളും അവനിലേക്ക് ഒതുങ്ങി നിന്നു....❤️


അവസാനിച്ചു.....


By ❤️ Dayami ❤️

അഭിപ്രായം പറയണേ...❤️❤️

ആദ്യം ആയിട്ട് കംപ്ലീറ്റ് ആക്കിയ സ്റ്റോറി ആണ്.... തെറ്റുകൾ കാണും...
സപ്പോർട്ട് ചെയ്യണേ

Malayalam Story by Dayami : 112037997
New bites

The best sellers write on Matrubharti, do you?

Start Writing Now