Malayalam Quote in Poem by aNil Madhavan

Poem quotes are very popular on BitesApp with millions of authors writing small inspirational quotes in Malayalam daily and inspiring the readers, you can start writing today and fulfill your life of becoming the quotes writer or poem writer.

കുറുമൊഴിമുല്ല എന്ന ഈ കൊച്ചു കവിത എന്റെ തറവാട്ടിലെ ഇന്നും ആർക്കും വേണ്ടിയല്ലാതെ പൂവിട്ടു നിൽക്കുന്ന കുറുമൊഴി മുല്ലയെപ്പറ്റിയാണ്.

കുറുമൊഴിമുല്ല

മുറ്റത്തെ നറുമുല്ല മുത്തശ്ശി വീണ്ടും
ചിങ്ങനിലാവുപോൽ പൂവിട്ടുനിൽക്കുന്നു.
പൂമണമേൽക്കുവാൻ ചാരെയിന്നാരുമില്ല,
പൂമൊട്ടു നുള്ളുവാൻ കരങ്ങളില്ല.
പോയൊരു കാലം തിരഞ്ഞൊരാ മുത്തശ്ശി
മടിയിലിരുന്നൊരു കുഞ്ഞിക്കിളിയോടായ്,
പഴയൊരു കഥയുടെ ചുരുളുകൾ നിവർത്തി
പതിഞ്ഞൊരു ശബ്ദത്തിൽ മൊഴിഞ്ഞുതുടങ്ങി:
“പണ്ട്, ഈ വീട്ടിലെ പെൺകൊടികൾക്കെല്ലാം
കൈക്കുടന്ന നിറയെ ഞാൻ പൂവുനൽകി.
നറുമണം പാരിൽ പകർന്ന്,
ഞാൻ അവരുടെ മുടിച്ചുരുളിൽ നിറഞ്ഞുനിന്നു.
ജീവജലമേകി, എന്നെയവർ
അവരിലൊരാളായ് ചേർത്തുനിർത്തി.
ഋതുക്കൾ പലതും വന്നുപോയി;
അമ്മയും അച്ഛനും മണ്ണിൽ മറഞ്ഞുപോയി.
ശേഷിച്ചിരുന്നവർ കടൽ കടന്നുപോയി;
ഇന്നീ തറവാടും തൊടിയും അനാഥമായ്...
യൗവനം മാഞ്ഞൊരു
മുല്ല ഞാനെങ്കിലും,
കാലവർഷത്തിൻ മൃദുസ്പർശമേറ്റ്
അഴകോടെ ഞാനിന്നും കാത്തുനിൽപ്പൂ...
അരികിൽ തുണയ്ക്കായ് ആരുമില്ലെങ്കിലും,
ഒരുനാൾ അവർ തിരികെയെത്തുമെന്നുറച്ച്,
നറുമലരുകൾ തൻ വസന്തവുമായി...

— അനിൽ മാധവൻ

Malayalam Poem by aNil Madhavan : 112037025
New bites

The best sellers write on Matrubharti, do you?

Start Writing Now