Malayalam Quote in Motivational by aNil Madhavan

Motivational quotes are very popular on BitesApp with millions of authors writing small inspirational quotes in Malayalam daily and inspiring the readers, you can start writing today and fulfill your life of becoming the quotes writer or poem writer.

മനോഹരമായ നമ്മുടെ ഭൂമിയും പ്രകൃതിയും സർവം സഹയാണ്. നമുക്ക് വേണ്ടതെല്ലാം നൽകുന്നു. എങ്കിലും നാം എന്ത് തിരികെ നൽകുന്നു എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.
പ്രകൃതി
എൻ ഏകാന്ത പ്രഭാതങ്ങളിൽ
കുയിൽപ്പാട്ടുമായ് വന്നുണർത്തീ നീ...
എൻ ദുഃഖ സായന്തനങ്ങളിൽ
മയിലായി വന്നു നൃത്തനമാടി നീ...
എൻ സഞ്ചാരപഥങ്ങളിൽ വാകപ്പൂവുകൾ വിരിച്ചൂ നീ...
സന്ധ്യകളിൽ എനിക്കായ്
പവിഴമല്ലിപ്പൂവിൻ സ്നിഗ്ദ്ധ ഗന്ധം പാരിൽ പരത്തി നീ...
എൻ നിദ്രയ്ക്കായ് നവമുല്ലപ്പൂമെത്തയൊരുക്കീ നീ...
നൽകി ഞാൻ നിനക്കോ വേദനകൾ മാത്രം,
എങ്കിലും എന്നെ ചേർത്തു പിടിച്ചു നീ...
ഒരിക്കൽ ഉപേക്ഷിക്കും
എൻ ജീർണ്ണവസ്ത്രമെങ്കിലും,
വീണ്ടുമെത്തും ഞാൻ നിൻ കരലാളനമേറ്റുവാങ്ങുവാൻ!
-അനിൽ മാധവൻ

Malayalam Motivational by aNil Madhavan : 112037216
New bites

The best sellers write on Matrubharti, do you?

Start Writing Now